Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

എക്‌സിറ്റ് പോളുകൾ ഓപ്പറേഷൻ താമരയ്‌ക്കൊപ്പം; കർണ്ണാടകയിൽ കോൺഗ്രസിനേയും ജെഡിഎസിനേയും പിളർത്തി വിമതരെയുണ്ടാക്കി പുതു രാഷ്ട്രീയ തന്ത്രം പയറ്റിയ അമിത് ഷായ്ക്ക് പാളിയില്ലെന്ന് എക്‌സിറ്റ് പോൾ ഫലം; ഉപതെരഞ്ഞെടുപ്പ് നടന്ന 15ൽ 12ലും മുൻതൂക്കം പ്രവചിക്കുന്നത് ബിജെപി ചിഹ്നത്തിൽ മത്സരിച്ച പഴയ കോൺഗ്രസുകാർക്ക്; ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും തിരിച്ചടിയെന്നും സൂചകൾ; പോളിങ് ശതമാനം കുറഞ്ഞതും യദൂരിയപ്പയ്ക്ക് തുണയാകും; കർണ്ണാടകത്തിൽ എക്‌സിറ്റ്‌പോൾ തെറ്റുമെന്ന് കോൺഗ്രസും

എക്‌സിറ്റ് പോളുകൾ ഓപ്പറേഷൻ താമരയ്‌ക്കൊപ്പം; കർണ്ണാടകയിൽ കോൺഗ്രസിനേയും ജെഡിഎസിനേയും പിളർത്തി വിമതരെയുണ്ടാക്കി പുതു രാഷ്ട്രീയ തന്ത്രം പയറ്റിയ അമിത് ഷായ്ക്ക് പാളിയില്ലെന്ന് എക്‌സിറ്റ് പോൾ ഫലം; ഉപതെരഞ്ഞെടുപ്പ് നടന്ന 15ൽ 12ലും മുൻതൂക്കം പ്രവചിക്കുന്നത് ബിജെപി ചിഹ്നത്തിൽ മത്സരിച്ച പഴയ കോൺഗ്രസുകാർക്ക്; ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും തിരിച്ചടിയെന്നും സൂചകൾ; പോളിങ് ശതമാനം കുറഞ്ഞതും യദൂരിയപ്പയ്ക്ക് തുണയാകും; കർണ്ണാടകത്തിൽ എക്‌സിറ്റ്‌പോൾ തെറ്റുമെന്ന് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണ്ണാടകയിൽ വിമതരെ മത്സരിപ്പിച്ച് അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ പൊളിയുമെന്നായിരുന്നു ബിജെപിയുടെ ഔദ്യോഗിക തലത്തിലെ വിലയിരുത്തിൽ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15ൽ പന്ത്രണ്ടിലും തോൽക്കുമെന്നും അതുകൊണ്ട് തന്നെ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നും വിലയിരുത്തൽ എത്തി. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞെത്തിയ എക്‌സിറ്റ്‌പോൾ ഫലങ്ങൾ നൽകുന്ന സൂചന മറ്റൊന്നാണ്. കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം പ്രവചിക്കുകയാണ് എക്‌സിറ്റ് പോളുകൾ. 15 ഇടത്ത് തിരഞ്ഞെടുപ്പ് നടന്നതിൽ ബിജെപി 12 സീറ്റ് നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 3 സീറ്റും നേടുമെങ്കിലും ദളിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് സി-വോട്ടർ പ്രവചനം.

ഭരണം നിലനിർത്താൻ 6 സീറ്റ് ആണ് ബിജെപിക്കു വേണ്ടത്. പബ്ലിക് ടിവി 8-10 സീറ്റ് ബിജെപിക്കും 3-5 സീറ്റ് കോൺഗ്രസിനും 1-2 സീറ്റ് ദളിനും പ്രവചിക്കുന്നു. സ്വതന്ത്രൻ ഒരു സീറ്റ് നേടാനും സാധ്യതയുണ്ട്. ബിജെപി വിമതനായി മത്സരിക്കുന്ന ശരത് ബച്ചെഗൗഡ വിജയിച്ചേക്കുമെന്ന് 4 എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഇദ്ദേഹത്തെ ജനതാദളും പിന്തുണയ്ക്കുന്നു. ഉപതിരഞ്ഞെടുപ്പിൽ 66.25 % വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2018 മേയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 72.13 ആയിരുന്നു പോളിങ് ശതമാനം. പോളിങ് ശതമാനം കുറഞ്ഞത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ കോൺഗ്രസ് ഇതിനെ തള്ളി പറയുന്നു. കോൺഗ്രസിന് ജയം ഉറപ്പാണെന്നാണ് അവർ പറയുന്നത്. ഡിസംബർ 9നാണ് വോട്ടെണ്ണൽ.

അതിനിടെ ബിജെപി കോർപറേറ്റർ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്താനും സംഘർഷമുണ്ടാക്കാനും ശ്രമിച്ചെന്ന പരാതിയിൽ ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കൊച്ചുമകൻ സൂരജ് രേവണ്ണ ഉൾപ്പെടെ 150 പേർക്കെതിരെ കേസ്. മുൻ മന്ത്രിയും ദൾ എംഎൽഎയുമായ എച്ച്.ഡി രേവണ്ണയുടെ മകനും ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്. ചൊവ്വാഴ്ച രാത്രി ഹാസനിലെ നാമ്പിഹള്ളിയിലാണ് സംഭവം. അങ്ങനെ കർണ്ണാടക രാഷ്ട്രീയം കലങ്ങി മറിയുകാണ്. എച്ച് ഡി കുമാരസ്വാമിയുടെ സഹോദ പുത്രനാണ് സൂരജ്. ബിജെപി കോർപറേറ്ററായ ആനന്ദ് ഹൊസൂരിനെയും പ്രവർത്തകരെയും അക്രമിച്ചെന്നുള്ള പരാതിയിലാണു കേസ്. എന്നാൽ സൂരജ് സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്നും വ്യാജ പരാതിയിലാണ് കേസെടുത്തതെന്നും രേവണ്ണ ആരോപിച്ചു.

ചിക്കബല്ലപുരയിലാണ് റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയത്. 79.8 ശതമാനം ആയിരുന്നു പോളിങ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ആർകെ പുരത്താണ്. 37.5 ആയിരുന്നു പോളിങ് ശതമാനം. സമാധാന പരമായിരുന്നു തെരഞ്ഞെടുപ്പ്. അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. മഹാരാഷ്ട്രയിലെ നാടകീയതകൾക്കൊടുവിൽ ബിജെപിയിതര സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇനി എല്ലാ ശ്രദ്ധയും കർണാടകത്തിലേക്കാണ്. 224 അംഗങ്ങളാണ് കർണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിൽ നിന്നും ജെഡിഎസ്സിൽ നിന്നും 17 എംഎൽഎമാർ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് ജെഡിഎസ് സർക്കാർ തകർന്ന് വീണത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നേതൃത്വം നൽകിയ 'ഓപ്പറേഷൻ താമര'യാണിതെന്നും, എംഎൽഎമാരുടെ കുതിരക്കച്ചവടമാണ് നടന്നതെന്നും, കോൺഗ്രസും ജെഡിഎസ്സും ആരോപിച്ചു.

തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങൾ ഇവയാണ്: അത്താനി, ചിക്‌ബല്ലാപൂർ, ഗോകക്, ഹിരെകേരൂർ, ഹോസകോട്ടെ, ഹുനസുരു, കാഗ്‌വാഡ്, കെ ആർ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂർ, ശിവാജിനഗർ, വിജയനഗര, യെല്ലാപൂർ, യശ്വന്ത്പൂർ. മറുകണ്ടം ചാടിയതിനാൽ അയോഗ്യരാക്കപ്പെട്ട 17 പേരിൽ 13 പേർക്കും ബിജെപി അതേ മണ്ഡലങ്ങളിൽ സീറ്റ് നൽകിയിട്ടുണ്ട്. വർഷങ്ങളായി കോൺഗ്രസിനും ജെഡിഎസ്സിനും ഒപ്പം നിന്നവരാണ് ഇതിൽ പലരും. 224 അംഗ സഭയിൽ ആറ് സീറ്റെങ്കിലും വിജയിയിച്ചാൽ മാത്രമെ ബിജെപിക്ക് ഭരണം നിലനിർത്താനാകൂ.

നിലവിൽ 208 അംഗങ്ങളാണ് കർണ്ണാടക നിയമസഭയിൽ ഉള്ളത്. ഇതിൽ ബിജെപിക്ക് 105 എംഎൽഎമാർ ഉണ്ട്. 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ സഭയിൽ 112 പേരുടെ പിന്തുണ ഭൂരിപക്ഷത്തിനു വേണ്ടിവരും. യെദ്യൂരപ്പ സർക്കാരിന് നിലവിൽ 107 പേരുടെ പിന്തുണയുണ്ട്. ആറു് സീറ്റുകളിൽ ജയിച്ചാൽ തന്നെയും ഭരണം തുടരാനാവും. അതേസമയം, ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ചിൽ ഏഴ് ഇടത്ത് ബിജെപിക്ക് ജയിക്കാൻ സാധിച്ചാൽ ഇപ്പോൾ പിന്തുണയ്ക്കുന്ന രണ്ടു സ്വതന്ത്രന്മാരുടെ സഹായം ഇല്ലാതെ തനിച്ച് ഭരിക്കാൻ സാധിക്കും. 224 അംഗ നിയമസഭയിൽ ഒരാൾ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയാണ്. നാമനിർദ്ദേശത്തിലൂടെയാണ് ഈ അംഗം എംഎൽഎയാകുന്നത്.

കൂട്ടുകക്ഷി സർക്കാർ വീണ ശേഷം ജെഡിഎസ് കോൺഗ്രസ് സഖ്യം തകർന്നിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും മത്സരിക്കുന്നത് ഒറ്റക്കൊറ്റക്കാണ്. ഭൂരിപക്ഷം കിട്ടില്ലെന്ന് മനസിലാക്കി കൂടുതൽ എംഎൽഎമാരുടെ രാജിക്ക് ബിജെപി ശ്രമിക്കുന്നതായാണ് കോൺഗ്രസ് ആരോപണം. എന്നാൽ, 12 സീറ്റെങ്കിലും ജയിക്കുമെന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നു. ഇതിനിടെയാണ് വോട്ടെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ മറ്റുമണ്ഡലങ്ങളെ അപേക്ഷിച്ച് ബെംഗളൂരു നഗരപരിധിയിലെ നാലുമണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞു. 2018-ൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ 66.84 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിങ്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. പല മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ തകരാറിനെത്തുടർന്ന് വോട്ടെടുപ്പ് വൈകി. വോട്ടർമാർക്ക് പണം വിതരണംചെയ്തുവെന്ന പരാതിയും ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകി.

15 മണ്ഡലത്തിലായി 37.78 ലക്ഷം വോട്ടർമാരാണുള്ളത്. ഹൊസക്കോട്ടയിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടുചെയ്തത് - 90.44 ശതമാനം. ഏറ്റവും കുറവ് ബെംഗളൂരുവിലെ കെ.ആർ. പുരം മണ്ഡലത്തിലാണ് - 37.5 ശതമാനം. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേ ഔട്ടിൽ 50.92 ശതമാനവും ശിവാജി നഗറിൽ 41.13 ശതമാനവുമാണ് പോളിങ്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 എംഎ‍ൽഎ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP