Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടത് കോട്ട പിടിക്കാനുള്ള പടപ്പുറപ്പാടിൽ സുധാകരൻ; ജനകീയ അടിത്തറ ഇളകാതെ കുഞ്ഞിരാമൻ; വികസനം എന്തെന്ന് വിശദീകരിച്ച് ശ്രീകാന്തും; ഉദുമയെ മനസ്സ് പ്രവചനാതീതം തന്നെ

ഇടത് കോട്ട പിടിക്കാനുള്ള പടപ്പുറപ്പാടിൽ സുധാകരൻ; ജനകീയ അടിത്തറ ഇളകാതെ കുഞ്ഞിരാമൻ; വികസനം എന്തെന്ന് വിശദീകരിച്ച് ശ്രീകാന്തും; ഉദുമയെ മനസ്സ് പ്രവചനാതീതം തന്നെ

രഞ്ജിത് ബാബു

കാസർഗോഡ്: പടപ്പുറപ്പാടുപോലെയാണ് ഓരോ ദിവസത്തേയും കെ.സുധാകരന്റെ തിരഞ്ഞെടുപ്പു പ്രചാരണം. തുടക്കവും ഒടുക്കവുമെല്ലാം ഒരേ രീതിയിൽ. രാവിലെ പടപ്പ് സെൻ ജോർജ് പള്ളിയിലും കരിവേടകം സെന്റ് മേരീസ് പള്ളിയിലും ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രത്തിലും ദർശനം നടത്തി ദൈവങ്ങളെ വന്ദിച്ച ശേഷമാണ് ബേദടുക്ക പഞ്ചായത്തിലെ പര്യടനത്തിന് സുധാകരൻ തുടക്കമിട്ടത്.

ആദ്യ കുടുംബയോഗത്തിൽ ഉദുമയിൽ യു.ഡി.എഫ് വിജയിക്കേണ്ടതിന്റെ പ്രസക്തി എടുത്തു കാട്ടിയുള്ള പ്രസംഗം. തൊട്ടടുത്ത കവലയിൽ പ്രദേശവാസികളെ നേരിട്ടു കണ്ട് വോട്ടഭ്യർത്ഥന. സുധാകരന്റെ ശരീരഭാഷയും പെരുമാറ്റവും ഉദുമക്കാർക്ക് പുത്തൻ അനുഭവമായിരുന്നു. ശിവാജിഗണേശനെപ്പോലെ, തലകുലുക്കിയും ചിരിച്ചും ആകാരം കൊണ്ട് ശ്രദ്‌ധേയനായ സ്ഥാനാർത്ഥി ഇവിടെ അരങ്ങു തകർക്കുന്നു. അനുഭാവികൾ കൈകൊടുത്തും എതിരാളികൾ പകച്ചും നിൽക്കുന്ന കാഴ്ചയാണ് പ്രചാരണ കേന്ദ്രത്തിലെ സവിശേഷത. സ്ഥാനാർത്ഥിയോടൊപ്പമുള്ളവരെല്ലാം ഇവിടെ അപ്രസക്തമാവുന്നു.

ഉദുമയിലെ തെരഞ്ഞെടുപ്പു പ്രചരണരീതിയും ശൈലിയും കെ.സുധാകരൻ എത്തിയതോടെ മാറ്റിമറിക്കപ്പെട്ടെങ്കിലും എതിരാളിയായ എൽഡി.എഫിലെ കെ.കുഞ്ഞിരാമന്റെ ജനപിൻതുണക്ക് ഇളക്കം വന്നതായി കാണുന്നില്ല. പള്ളിക്കര പഞ്ചായത്തിലെ ആദ്യ പ്രചാരണകേന്ദ്രം. ചെരക്കാപ്പാറ മൊട്ടയിൽ സിപിഐ.(എം)ന്റെ കൊടി തോരണങ്ങൾ. സ്ഥാനാർത്ഥിയെ കാത്ത് അണികൾ നിറഞ്ഞിരിക്കുന്നു. അനൗൺസ്‌മെന്റ് വാഹനത്തിന്റെ തൊട്ടു പിറകിലായി കുഞ്ഞിരാമനെത്തി. ആദ്യം പരിചയം പുതുക്കൽ. നേരിട്ടു പേര് വിളിക്കാൻ കുഞ്ഞിരാമന് ഒട്ടേറെ ആളുകൾ. ജില്ലക്ക് പുറത്ത്് പ്രശസ്തിയുള്ള ആളല്ലെങ്കിലും മണ്ഡലത്തിലെ ജനങ്ങൾക്ക്് കുഞ്ഞിരാമൻ ചേട്ടന്റെ സ്ഥാനത്താണ്. പരിചയപ്പെടൽ ദീർഘിച്ചപ്പോൾ സ്ഥാനാർത്ഥിയോടൊപ്പമുള്ള നേതാക്കളായ സി. ബാലനും ഓമന രാമചന്ദ്രനും അടുത്ത കേന്ദ്രത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. ഒരിക്കൽ കൂടി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത കുഞ്ഞിരാമൻ വാഹനത്തിൽ കയറുന്നു.

കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ വികസനനേട്ടമാണ് സിറ്റിങ് എംഎ‍ൽഎ.യായ കുഞ്ഞിരാമൻ എടുത്തുപറയുന്നത്. മണ്ഡലത്തിലെ തന്റെ നിറസാന്നിധ്യവും രണ്ടാമൂഴത്തിലേക്ക് പരിഗണിക്കപ്പെടും എന്ന വിശ്വാസത്തിലാണ് കുഞ്ഞിരാമന്റെ പോരാട്ടം. അതുകൊണ്ടു തന്നെ പൊടിക്കെകളൊന്നുമില്ലാതെ കുഞ്ഞിരാമൻ ജനങ്ങളിലേക്കിറങ്ങുകയാണ്. എന്നാൽ ഇതെല്ലാം കെ.സുധാകരൻ ഖണ്ഡിക്കുന്നു. ഉദുമയിൽ ഒട്ടേറെ വികസനസാധ്യതകളുണ്ടായിട്ടും കാര്യമായതൊന്നും ഇവിടെ എത്തിയിട്ടില്ല. എന്നെ ജയിപ്പിക്കുകയാണെങ്കിൽ ഈ മണ്ഡലത്തിലെ വികസനമെന്താണെന്ന് കാട്ടിത്തരാമെന്ന്് സുധാകരൻ വെല്ലുവിളിക്കുന്നു.

ഇരു മുന്നണികളേയും മുൾമുനയിൽ നിർത്തി എൻ.ഡി.എ. സ്ഥാനാർത്ഥി കെ.ശ്രീകാന്തും ഇവിടെ മത്സരിക്കുന്നുണ്ട്്്. ഉദുമയുടെ വികസനത്തിന് എൽ.ഡി.എഫ് ഒന്നും ചെയ്തില്ലെന്നും എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഇവിടെ വികസനം കൊണ്ടുവരും എന്നു പറയുന്നത് വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും ശ്രീകാന്ത്്് ആരോപിക്കുന്നു. സുധാകരൻ മുമ്പ്്് ജനവിധി തേടിയിരുന്ന കണ്ണൂരിൽ എന്ത് വികസനമാണ് അദ്ദേഹം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. ബിജെപി. ജില്ലാ പ്രസിഡണ്ടു കൂടിയായ ശ്രാകാന്ത് കഴിഞ്ഞ തവണത്തെ കാൽ ലക്ഷത്തിലേറെയുള്ള വോട്ടുകൾ എത്ര കണ്ട് വർദ്ധിപ്പിക്കാമെന്ന പോരാട്ടത്തിലാണ്.

പ്രചാരണ രംഗം കൊഴുക്കുമ്പോഴും ഉദുമയിലെ പോളിങ് ശതമാനത്തിൽ കണ്ണും നട്ട് ഇരിക്കയാണ് ഇരുമുന്നണികളും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.98 ശതമാനമായിരുന്നു ഇവിടത്തെ പോളിങ്. അതാണ് അന്ന് എൽ.ഡി.എഫിന് വിജയം കൊയ്യാനായതെന്ന് യു.ഡി.എഫ് കരുതുന്നു. എൽ.ഡി.എഫ്്് മണ്ഡലമായ തൃക്കരിപ്പൂരിൽ 80 ശതമാനം കവിയുകയും ചെയ്തു. യു.ഡി.എഫ് അനുകൂല വോട്ടുകൾ മരവിക്കുന്നതിന്റെ സൂചനയാണിത്. എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ 835 വോട്ടിന് യു.ഡി.എഫ് ലീഡു ചെയ്യുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ 10,380 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ മറികടന്നത്. ഇതാണ് യു.ഡി.എഫിനേയും കെ.സുധാകരനേയും ഈ മണ്ഡലത്തിൽ കടുത്ത മത്സരത്തിന് പ്രേരിപ്പിച്ചത്.

സുധാകരൻ സ്ഥാനാർത്ഥിയായതും പ്രചാരണത്തിനിറങ്ങിയതുമെല്ലാം മണ്ഡലത്തിനകത്തും പുറത്തും വിവാദങ്ങൾ തൊടുത്തു വിട്ടിരുന്നു. ' അവിടെ മരിച്ചവൻ വോട്ട് ചെയ്യുന്നുണ്ടെങ്കിൽ ഇവിടെ പടച്ചോൻ അയയ്ക്കുന്നയാൾ വോട്ട് ചെയ്യണം. ' എന്ന സുധാകരന്റെ പ്രസംഗം കള്ളവോട്ടിനുള്ള ആഹ്വാനമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതിയും അയച്ചിട്ടുണ്ട്. എല്ലാം കൊണ്ടും ഉദുമ ബലാബലത്തിലേക്ക് നീങ്ങിയിരിക്കയാണ്. ആരെ തള്ളും ആരെ കൊള്ളും എന്ന് പ്രവചിക്കാനാവാത്ത അവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP