Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പടവലങ്ങ പോലെ താഴോട്ട് വളർച്ച; ഇടതുനയങ്ങൾ ഏറ്റവും പ്രസക്തമാകുന്ന കാലമെന്ന് യെച്ചൂരി പറയുമ്പോഴും വോട്ടർമാർ സമ്മാനിച്ചത് ആകെ അഞ്ചുസീറ്റുകൾ; ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ നേട്ടം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സഖാക്കൾക്ക് കേരളത്തിൽ ഞെട്ടലായി ഒരുസീറ്റുമാത്രം; ബൂത്തിലിരിക്കാൻ പോലും ആളെ കിട്ടാത്ത ബംഗാളിലും ആശയ്ക്ക് വകയില്ല; സിപിഎമ്മിനും സിപിഐക്കും ദേശീയ പാർട്ടി പദവി നഷ്ടമാകുമോ?

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പടവലങ്ങ പോലെ താഴോട്ട് വളർച്ച; ഇടതുനയങ്ങൾ ഏറ്റവും പ്രസക്തമാകുന്ന കാലമെന്ന് യെച്ചൂരി പറയുമ്പോഴും വോട്ടർമാർ സമ്മാനിച്ചത് ആകെ അഞ്ചുസീറ്റുകൾ; ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ നേട്ടം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സഖാക്കൾക്ക് കേരളത്തിൽ ഞെട്ടലായി ഒരുസീറ്റുമാത്രം; ബൂത്തിലിരിക്കാൻ പോലും ആളെ കിട്ടാത്ത ബംഗാളിലും ആശയ്ക്ക് വകയില്ല; സിപിഎമ്മിനും സിപിഐക്കും ദേശീയ പാർട്ടി പദവി നഷ്ടമാകുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രവചനം പോലെ പറഞ്ഞത് രാജ്യത്തും കേരളത്തിലും 2004 ആവർത്തിക്കുമെന്നായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിലേതും തമിഴ്‌നാട്ടിലേതും അടക്കം ആകെ അഞ്ചൂസീറ്റ് മാത്രം. 34 വർഷം ഇടതുഭരണമുണ്ടായിരുന്ന ബംഗാളിൽ ഒരുസീറ്റുപോലുമില്ല.

2004 ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സുവർണകാലമായിരുന്നു. അന്ന് ഇടതുപക്ഷം പാർലമെന്റിലെ നിർണായക ശക്തിയായി. 59 സീറ്റുകളോടെ. ഇതുവരെ ആവർത്തിക്കാത്ത നേട്ടം. ഒന്നാം യുപിഎ സർക്കാരിൽ പങ്കാളിയായ ഇടതുപക്ഷത്തിന് തൊഴിലുറപ്പുപദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം എന്നിവ കൊണ്ടുവരാനുള്ള സമ്മർദ്ദം ചെലുത്താൻ ഇടതുപക്ഷത്തിനായി.

Stories you may Like

എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന നയങ്ങൾ രാജ്യത്തിനാകെ മാതൃകയാകുമെന്ന യെച്ചൂരിയുടെ അവകാശവാദം വെറുതെയായി. രാജ്യത്തിന് നേതാവല്ല, നീതിയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുവെങ്കിലും, അത് വോട്ടർമാർ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇന്ത്യ-യുഎസ് ആണവ കരാറിനെ ചൊല്ലി ഇടതുപക്ഷം യുപിഎ സർക്കാർ വിടുമ്പോൾ, വിമർശനങ്ങൾ ഉയർന്നിരുന്നു. ഏതായാലും ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും, ഇടതുപക്ഷത്തിന്റെ, സിപിഎമ്മിന്റെയും സിപിഐയുടെയും സീറ്റുകൾ കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 2014 ൽ അത് 9 സീറ്റായിരുന്നു. ഇടതിന്റെ സീറ്റ് ഏറ്റവും കുറഞ്ഞ നിലയിൽ. ബംഗാളിൽ, ഭൂരിപക്ഷം പ്രവർത്തകരും നേതാക്കളും തൃണമൂലിലേക്കും ബിജെപിയിലേക്കും കൂടുമാറി. 2014ൽ ബംഗാളിലും ത്രിപുരയിലും രണ്ടിടത്തു വീതം സിപിഎം സ്ഥാനാർത്ഥികളാണു ജയിച്ചത്.

2004 ൽ സിപിഎമ്മിന് 43 സീറ്റാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷത്തിന് ആകെ 59 ഉം. 1967നുശേഷം എൽഡിഎഫിന് ഏറ്റവും വലിയ വിജയം നേടിയ തെരഞ്ഞെടുപ്പാണ് പതിനാലാം ലോക്സഭയിലേക്ക് 2004ൽ നടന്ന തെരഞ്ഞെടുപ്പ്. എൽഡിഎഫിന് ഇരുപതിൽ പതിനെട്ട് സീറ്റ് നേടി. കോൺഗ്രസിന് സീറ്റേ ഉണ്ടായില്ല.അത് കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിരുന്നു. എന്നാൽ, 2009ലെ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് നാല് സീറ്റിൽ മാത്രമാണ്. സിപിഎം നാലുസീറ്റിൽ ജയിച്ചപ്പോൾ, 16 സീറ്റ് യുഡിഎഫ് നേടി. കോൺഗ്രസ് പതിമൂന്നിടത്തും ലീഗ് രണ്ടിടത്തും, കേരള കോൺഗ്രസ് ഒരിടത്തും വിജയിച്ചു. 1991ൽ 57, 1989ൽ 54, 1971ൽ 53, 1996ൽ 52 എന്നിവയാണ് ഇടതുപക്ഷത്തിന്റെ പിന്നീടുള്ള മികച്ച പ്രകടനങ്ങൾ. സിപിഎം എംപിമാരുടെ എണ്ണം ഇങ്ങനെ;
1967ൽ 19, 1971ൽ 25, 1977ൽ 22, 1980ൽ 37, 1984ൽ 22, 1989ൽ 33, 1991ൽ 35, 1996ൽ 32, 1998ൽ 32, 1999ൽ 33, 2004ൽ 43, 2009ൽ 16.

പടവലങ്ങ പോലെ താഴോട്ട് വളർച്ച

ന്യൂനപക്ഷ ധ്രുവീകരണവും ഭൂരിപക്ഷ ധ്രുവീകരണവും ഒരുപോലെ പ്രവർത്തിക്കുകയും രാഹുൽ തരംഗവും ഘടകങ്ങളായപ്പോൾ, ഇടതുകോട്ടകൾ വീണു. പാലക്കാട് എം.ബി.രാജേഷിന്റെ തോൽവി വിശദീകരിക്കാൻ നേതാക്കൾ പാടുപെടും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ആത്മപരിേേശാധന നടത്തുമെന്നുപറയുമ്പോഴും മുനിനണിയിൽ തന്നെ ഇത്തരം കാര്യങ്ങളിൽ ഗൗരവമേറിയ ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ശബരിമല വിഷയവും പെരിയ ഇരട്ടക്കൊലപാതകവും എല്ലാം ഇടതിന് വിനയായി.

ഇടതിന്റെ പ്രസക്തി കൂടുന്നുവെന്ന് യെച്ചൂരി: യാഥാർഥ്യം എന്ത്?

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പിന്നാലെ പോയതാണ് ഇടതുപക്ഷത്തിനേറ്റ തിരിച്ചടികൾക്ക് ഒരുകാരണമെന്നാണ് സിപിഎയുടെ വിമർശനം. യഥാർഥ ഇടതുനിലപാടുകളിൽ നിന്നകന്നതുകൊണ്ടാണ് ജനങ്ങൾ മുന്നണിയിൽ നിന്ന് അകന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇടക്കാലത്ത് വിലയിരുത്തിയിരുന്നു. 'നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ച മണ്ണിൽ വിത്തിട്ടു ഫലം കൊയ്യുകയായിരുന്നു ഇടതുപക്ഷം. എന്നാൽ ഇതു നിലനിർത്തിക്കൊണ്ടു പോകാൻ കഴിഞ്ഞതുമില്ല. കമ്മ്യൂണിസ്റ്റു പാർട്ടികൾ പിളർപ്പിനു ശേഷം പരസ്പരം പോരടിക്കുന്നതിലേക്കു പോയി.'കാനം പറയുന്നു. ഏതായാസും ഇത് ഇടതുകക്ഷികൾക്ക് ആത്മപരിശോധനയ്ക്കുള്ള കാലമാണ്. കാൽചോട്ടിലെ മണ്ണുഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ സ്ഥിതിക്ക് കാര്യമായ കൂടിയാേേലാചനകൾ ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ, ഇടതിന് ഇനി ശ്വാസം കഴിക്കാൻ പ്രയാസമാകും. വോട്ട് കണക്കുകൾ തിരിച്ചടിയാകുമ്പോൾ, സിപിഎമ്മിനും സിപിഐക്കും ദേശീയ പാർട്ടി പദവി നഷ്ടമാകുമെന്ന അപകടവും കാത്തിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP