Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം ചരിത്രത്തിൽ വി എസ് അല്ലാതെ കണ്ണൂരിന് പുറത്തുനിന്ന് ഒരാൾ സെക്രട്ടറിയായിട്ടില്ല; സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും ശക്തമായ പദവി കണ്ണൂർ ജില്ലാ സെക്രട്ടറിയുടേത്; ബേബിയെയും തനിക്ക് പിന്തുണ നൽകാതിരുന്ന കണ്ണൂർ നേതാക്കളെയും വെട്ടി കോടിയേരിയുടേ തന്ത്രപൂർവമായ നീക്കം; തിരിച്ചടി കണ്ണൂർ ലോബിക്ക്

സിപിഎം ചരിത്രത്തിൽ വി എസ് അല്ലാതെ കണ്ണൂരിന് പുറത്തുനിന്ന് ഒരാൾ സെക്രട്ടറിയായിട്ടില്ല; സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും ശക്തമായ പദവി കണ്ണൂർ ജില്ലാ സെക്രട്ടറിയുടേത്; ബേബിയെയും തനിക്ക് പിന്തുണ നൽകാതിരുന്ന കണ്ണൂർ നേതാക്കളെയും വെട്ടി കോടിയേരിയുടേ തന്ത്രപൂർവമായ നീക്കം; തിരിച്ചടി കണ്ണൂർ ലോബിക്ക്

എം മാധവദാസ്

കോഴിക്കോട്: സി.എച്ച് കണാരൻ, എ.കെ.ജി, ഇ.കെ. നായനാർ, വി എസ് അച്യുതാനന്ദൻ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ. 64ൽ അഭിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎം രൂപീകൃതമായതിനുശേഷം, പാർട്ടി സംസ്ഥാന സെക്രട്ടിയാവരുടെ ലിസ്റ്റ് ആണ് ഇത്. ഇതിൽ വി എസ് അച്യുതാനന്ദൻ ഒഴികെയുള്ളവർ കണ്ണൂരുകാർ ആയിരുന്നുവെന്ന് ശ്രദ്ധിക്കണം. സി എച്ച് കണാരൻ ജനിച്ചത് കോഴിക്കോട് ആണെങ്കിലും പ്രവർത്തന കേന്ദ്രം തലശ്ശേരി ആയിരുന്നു. അതുകൊണ്ടുതന്നെയാണ് കണ്ണൂർ ലോബി എന്നൊരു പേര് സിപിഎമ്മിൽ ഉറച്ചുപോയത്. പിണറായി വിജയൻ സെക്രട്ടറി ആയതിനുശേഷമാണ് ഈ വാക്ക് ഉയർന്നു കേട്ടത്. പാർട്ടിയിൽ വി എസ് പക്ഷത്തെ ഒതുക്കുന്നത് അടക്കമുള്ള എല്ലാറ്റിനും കാർമികത്വം വഹിച്ചത്, കണ്ണൂർ നേതാക്കൾ ആണെന്നതിൽ സംശയമില്ല. സിപിഎമ്മിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ ഏറ്റവും ശക്തമായ തസ്തിക ഏതാണെന്ന് ചോദിച്ചാൽ അത് കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെയാണെന്നാണ് അനൗദ്യോഗിമായി കരുതിയിരുന്നത്.

അതുകൊണ്ടുതന്നെ കോടിയേരി ബാലകൃഷ്ൻ സ്ഥാനം താൽക്കാലികമായി ഒഴിയുമ്പോൾ സ്വാഭാവികമായും അത് എത്തിച്ചേരേണ്ടത് കണ്ണൂർ നേതാക്കൾക്ക് തന്നെയായിരുന്നു. എം വി ഗോവിന്ദൻ മാസ്റ്റർക്ക് താൽക്കാലിക ചുമതല നൽകുമെന്നാണ് ഇതുവരെ കേട്ടിരുന്നത്. എന്നാൽ സിപിഎമ്മിലെ എല്ലാ ഗ്രൂപ്പ് സമാവാക്യങ്ങളെയും തെറ്റിച്ചുകൊണ്ട് എ വിജയരാഘവന് ചുമതല നൽകുമ്പോൾ അതിൽ ഉൾപ്പാർട്ടി രാഷ്ട്രീയവും വായിക്കുന്നവർ ഉണ്ട്. കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് നിലവിൽ ഇടതു മുന്നണി കൺവീനർ കൂടിയായ വിജയരാഘവനെ തനിക്ക് പകരക്കാരനായി നിർദ്ദേശിച്ചത്. വിജയരാഘവൻ പാർട്ടിയിലെ ഒന്നാമനായി മാറുന്നതോടെ അടുത്തകാലത്തായി സിപിഎമ്മിൽ, ഒരു ജില്ല കേന്ദ്രീകരിച്ച് തുടർന്നിരുന്ന അധികാര കേന്ദ്രത്തിലും മാറ്റമുണ്ടായിരിക്കുകയാണ്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അനാരോഗ്യ ചൂണ്ടിക്കാട്ടി കോടിയേരി തന്നെയാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത ം പോളിറ്റ് ബ്യൂറോയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് പകരം ചുമതല ആരെ ഏൽപ്പിക്കണമെന്ന് പിബി കോടിയേരിയോട് ചോദിച്ചത്. വിജയരാഘവന്റെ പേര് കേടിയേരി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വച്ചു. ഇത് പാർട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ അംഗീകരിക്കുകയും ചെയ്തു. അതേസമയം തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതും കോടിയേരിയുടെ സ്ഥാനമൊഴിയൽ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കണ്ണൂരിൽനിന്നുള്ള നേതാക്കളിൽനിന്നും കോടിയേരിക്ക് പിന്തുണ കിട്ടിയില്ല. മാത്രമല്ല ബിനീഷ് വിഷയത്തിൽ എം എ ബേബി കോടിയേരിയെ പരോക്ഷമായി വിർശിച്ചപ്പോഴും കണ്ണൂർ നേതാക്കൾ ആരും തന്നെ എതിർത്തിരുന്നില്ല. ബേബി സെക്രട്ടറിയാവുന്നത് തടയുക കൂടിയാണ് കോടിയേരി ഈ നീക്കത്തിലൂടെ ചെയ്തത്. മഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത വ്യകതിബന്ധവും വിജയരാഘവന് ഗുണം ചെത്തു.

സ്ഥാനമൊഴിയൽ ആരോഗ്യ പ്രശ്നം മുൻനിർത്തിയുള്ളതാണെന്നാണ് പാർട്ടി നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ നേരത്തെ രണ്ടു തവണ കോടിയേരി വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോഴും മറ്റാർക്കും പകരം ചുമതല നൽകിയിരുന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറുന്നത് വെറും അവധി അല്ലെന്ന വിലയിരുത്തലുകളും ഉണ്ടാകുന്നത്.

പ്രതീക്ഷിച്ചത് ഗോവിന്ദനെ, ജന പിന്തുണ പി ജയരാജന്

നേരത്തെ കോടിയേരി ചികിൽസക്ക് പോയപ്പോൾ പകരം ചുമതല ആർക്കും കൊടുത്തിരുന്നില്ല. എന്നാൽ മൂന്നുപേരുടെ പേരുകളാണ് സിപിഎമ്മിൽ ഇപ്പോൾ പറഞ്ഞു കേട്ടിരുന്നത്. എം.എ ബേബി, എം.വി ഗോവിന്ദൻ മാസ്റ്റർ, പി ജയരാജൻ. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ സെക്രട്ടറിയാക്കിയാൽ കണ്ണൂർ ലോബി തുടർച്ചയായി സെക്രട്ടറി സ്ഥാനം കൈയാളുന്നു എന്ന ആക്ഷേപത്തെ ഇല്ലാതാക്കുമെന്നാണ് ചില നേതാക്കൾ കരുതിയരിുന്നത്. സൗമ്യ സ്വഭാവവും സൈദ്ധാന്തിക മേഖലയിലുള്ള മികവും ഉള്ള എം.എ ബേബിയെ സെക്രട്ടറിയാക്കിയാൽ സിപിഐ.എമ്മിന് നിലവിലെ പ്രതിച്ഛായയിൽ വലിയ മാറ്റം വരുത്താനാകുമെന്നും ഇവർ കരുതുന്നു. ഈ നീക്കം തടയിടാൻ തന്നെയാണ് കോടിയേരി നേരിട്ട് വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്.

വടകരയിലെ തോൽവി വലിയ ക്ഷീണമാണ് സമ്മാനിച്ചതെങ്കിലും പി. ജയരാജന് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അംഗീകാരമാണ് ഉള്ളത്. കണ്ണൂർ ജില്ലയിൽ മുതിർന്ന നേതാക്കളിൽ ഭൂരിപക്ഷം പേരും എതിർചേരിയിൽ നിൽക്കുമ്പോഴും പ്രവർത്തകരുടെ പിന്തുണ തന്നെയാണ് ജയരാജന്റെ ബലം.സാമ്പത്തിക ആരോപണങ്ങൾ ഒന്നു പോലും തനിക്കെതിരെ കേൾപ്പിക്കാത്ത കാര്യത്തിൽ ജയരാജനെ അണികൾക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയും പിന്നീട് ഉണ്ടായ സംഭവങ്ങളും പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയ ഈ സമയത്ത് ജയരാജനെ പോലെ ഒരാളാണ് സെക്രട്ടറി സ്ഥാനത്തേക്ക് വരേണ്ടത് എന്നായിരുന്നു പാർട്ടി അണികളിൽ നല്ലൊരു വിഭാഗം കരുതിയത്. എന്നാൽ ജയരാജൻ കോടിയേരിയുമായും അത്ര നല്ല ബന്ധത്തിലല്ല. എം വി ഗോവിന്ദൻ മാസ്റ്ററും അണികൾക്കിടയിൽ നല്ല അംഗീകാരം ഉണ്ട്. നേരത്തെ ആന്തൂറിലെ വ്യവസായി സാജന്റെ മരണം അദ്ദേഹത്തിന് ഇമേജിന് കോട്ടം തട്ടിച്ചിരുന്നെങ്കിലും ഈയിടെ മരണത്തിന്റെ യഥാർഥ കാരണങ്ങൾ പുറത്തുവന്നതോടെ ആ പ്രശ്‌നം അവസാനിച്ച മട്ടാണ്. പാർട്ടി സെക്രട്ടറിയാവുമെന്ന് ഏറ്റവും കുടുതൽ പറഞ്ഞുകേട്ട പേരും വിജയരാഘവന്റെത് ആയിരുന്നു.

കോടിയേരി യുഗം അവസാനിക്കുന്നു?

അതേസമയം സിപിഎമ്മിൽ കോടിയേരി യുഗം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. ചികിൽസാർഥം എടുത്ത അവധി കഴിഞ്ഞുവന്നാലും അദ്ദേഹം വിശ്രമ ജീവിതം നയിക്കാനാണ് സാധ്യത. ഇനിയൊരു ടേ കൂടി അദ്ദേഹത്തിന് നീട്ടിക്കിട്ടുക പ്രയാസമാണ്. കാരണം മക്കൾ ഉണ്ടാക്കിയ വിവാദങ്ങളുടെ പേരിൽ സിപിഎം അത്രയേറെ നാണം കെട്ടിരിക്കയാണ്. പലപ്പോഴും നവമാധ്യമങ്ങളിലടക്കം വൻ രോഷമാണ് സിപിഎം പ്രവർത്തകർ കോടിയേരിക്കുനേരെ ഉയർത്തിയത്.

ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ പാർട്ടി പ്രതിനിധികളെ അപമാനിച്ച വിനു വി ജോണിനെതിരെ പ്രസ്താവനപോലും ഇറക്കുന്നില്ലെന്ന് പറഞ്ഞാണ് കോടിയേരിയുടെ ഫേസ്‌ബുക്ക് പേജിൽ രണ്ടാഴ്ച മുമ്പ് പാർട്ടി അനുഭാവികളുടെ പ്രതിഷേധം ഉണ്ടായത്. നേരത്തെ സിപിഎം പ്രതിനിധികൾ ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിച്ചിരുന്നത് കോടിയേരി ഇടപെട്ടാണ് പരിഹരിച്ചത്. ചാനൽ ചർച്ചയിൽ മുസ്ലിം ലീഗ് പ്രവർത്തകനായ യാസിർ എടപ്പാളിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സി.പിഎം പ്രതിനിധി ഡോ. വി.പി.പി.മുസ്തഫ വായിച്ചതും അതിൽ അശ്ലീല പദപ്രയോഗങ്ങൾ ഉണ്ടായെന്നും കാണിച്ചായിരുന്നു ചാനൽ അവതാരകനായ വിനു വി ജോൺ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാര ശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാർട്ടികൾ ചർച്ചകളിലേക്ക് പറഞ്ഞുവിടരുതെന്ന് അവതാരകൻ വിനു വി ജോൺ പ്രസ്താവനയും നടത്തിയിരുന്നു. ഇ

എന്ത് കണ്ടിട്ടാണ് ഏഷ്യാനെറ്റിലേക്ക് വീണ്ടും സഖാക്കളെ അയക്കുന്നതെന്നും സഖാവ് മുസ്തഫയെ സംസ്‌ക്കാര ശൂന്യൻ എന്ന് വിളിച്ചപ്പോൾ നിങ്ങൾക്ക് വേദനിച്ചുകാണില്ലെന്നും എന്നാൽ സഖാക്കൾക്ക് വേദനിച്ചെന്നുമായിരുന്നു കോടിയേരിയുടെ പേജിൽ ചിലർ പ്രതികരിച്ചത്.സിപിഎം പ്രതിനിധികളെ ഏഷ്യാനെറ്റ് ചർച്ചയിലേക്ക് അയച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോയെന്നും ഒരു മാസം ഇവിടെയെന്തെങ്കിലും സംഭവിച്ചിരുന്നോ എന്നുമാണ് ചിലരുടെ ചോദ്യം. പാർട്ടി പ്രതിനിധികൾ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഇനിയും പങ്കെടുക്കുന്നതിനെ കുറിച്ച് പുനപരിശോധന നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

വിഷയത്തിൽ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കണം. മാധ്യമ മേലാളന്മാരുടെ അട്ടഹാസവും പരിഹാസവും ഏറ്റുവാങ്ങേണ്ടവരല്ല നമ്മൾെ. ഏഷ്യാനെറ്റ് താങ്കൾക്ക് എന്തുറപ്പാണ് തന്നതെന്ന് വിശദീകരിക്കണം, സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ബലി കൊടുക്കരുത് അപേക്ഷയാണ്. അപവാദ പ്രചാരണങ്ങളിലൂടെ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വെമ്പൽ കൊള്ളുന്ന ഏഷ്യാനെറ്റെന്ന വാർത്താ മാധ്യമത്തിന്റെ ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നത് പുനഃപരിശോധിക്കണം'- പലരും രൂക്ഷമായി പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

'തെറ്റ് പറ്റി സഖാവേ തിരുത്തണം. ഏഷ്യാനെറ്റിൽ സഖാക്കൾ ചർച്ചക്ക് പോകരുത്, രാപകലില്ലാതെ ഈ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരുപാട് സഖാക്കളുടെ മുഖത്തടിച്ചപോലെ ആയി ഏഷ്യാനെറ്റിൽ വീണ്ടും ചർച്ചക്ക് പോകാം എന്നുള്ള പാർട്ടിയുടെ നിലപാട്', എന്നാണ് ചിലർ കുറിച്ചത്.സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കുറഞ്ഞ സെക്രെട്ടറി എന്ന പദവി താങ്കൾക്ക് തന്നെയായിരിക്കുമെന്നും മാധ്യമങ്ങളോടുള്ള മൃദു സമീപനം മുതൽ ഇങ്ങോട്ട് പറയാനുണ്ടെന്നും പാർട്ടി സ്വയം തിരുത്തുന്ന കാലം വരെ അനുഭവിക്കട്ടെയെന്നുമാണ് ചിലർ പ്രതികരിച്ചത്.- അണികളുടെ മനസ്സ് കോടിയേരിക്ക് എതിരാണ് എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഈ കമന്റുകൾ. ഒരുപക്ഷേ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കണം ഒരു സിപിഎം സംസ്ഥാന സെക്രട്ടറി ഈ രീതിയിലുള്ള പ്രതിഷേധം ഏറ്റുവാങ്ങിയത്. ഇതിന്റെയെല്ലാം തുടർച്ചയായിട്ടാണ് കോടിയേരിയുടെ അവധിയും ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP