Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടുത്ത പാർട്ടിക്കാരുടെ വീട്ടിൽ ചെന്നപ്പോൾ പോലും ശബരിമല വിഷയം ഉയർത്തി ചോദ്യം ചെയ്ത് വീട്ടമ്മമാർ; വിശദീകരിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ വിനയാകുന്നത് മുഖ്യമന്ത്രിയുടെ തുടർ നവോത്ഥാന പ്രസ്താവനകൾ; യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും പെരിയ കൂട്ടക്കൊലയും മറക്കാതെ സാധാരണക്കാർ; തോൽവിയുടെ കാരണം അറിയാൻ സിപിഎം നേതാക്കൾ വീടുകൾ കയറി ഇറങ്ങാൻ തുടങ്ങിയപ്പോൾ മനസ്സിലാകുന്നത്

കടുത്ത പാർട്ടിക്കാരുടെ വീട്ടിൽ ചെന്നപ്പോൾ പോലും ശബരിമല വിഷയം ഉയർത്തി ചോദ്യം ചെയ്ത് വീട്ടമ്മമാർ; വിശദീകരിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ വിനയാകുന്നത് മുഖ്യമന്ത്രിയുടെ തുടർ നവോത്ഥാന പ്രസ്താവനകൾ; യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും പെരിയ കൂട്ടക്കൊലയും മറക്കാതെ സാധാരണക്കാർ; തോൽവിയുടെ കാരണം അറിയാൻ സിപിഎം നേതാക്കൾ വീടുകൾ കയറി ഇറങ്ങാൻ തുടങ്ങിയപ്പോൾ മനസ്സിലാകുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ, ബഹുജനാടിത്തറ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സിപിഎം. തുടങ്ങിയ ഗൃഹസന്ദർശനപരിപാടിയിൽ നിറയുന്നത് ശബരിമല തന്നെ. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ സംവാദപരിപാടികൾക്കും തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഫേസ്‌ബുക്ക് സംവാദം ഇതിന്റെ ഭാഗമായാണ്. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ തലസ്ഥാനത്തെ ഗൃഹസന്ദർശനപരിപാടി. വളരെ സേഫായ വീടുകളാണ് കോടിയേരിക്കായി തെരഞ്ഞെടുത്തത്. പാർട്ടിക്കാരുടെ വീടുകൾ മാത്രം. എന്നിട്ടും ശബരിലയിൽ കോടിയേരി ചോദ്യങ്ങളെ നേരിട്ടു.

തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കാരണം ജനങ്ങളിൽ നിന്നു മനസിലാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. യാഥാർഥ്യങ്ങൾ വീട്ടുകാരെ നേരിൽ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും സിപിഎം. നേതാക്കൾ പറഞ്ഞു. നോട്ടീസ് നൽകി പെട്ടെന്നു അടുത്ത സ്ഥലത്തേക്കു പോകുന്നതിനു പകരം വീട്ടിൽ കയറിയിരുന്നു സംസാരിക്കുന്നതിനാണ് നേതാക്കൾ ശ്രമിച്ചത്. ലോകസ്ഭയിലെ തോൽവിയോടെയാണ് ഈ തീരുമാനം സിപിഎം എടുത്തത്. അപ്പോഴും തന്ത്രപരമായി ഫെയ്‌സ് ബുക്ക് ലൈവിലേക്ക് മാറി സൈബർ സഖക്കളെ കൊണ്ട് ഇഷ്ട ചോദ്യങ്ങൾ ചോദിച്ച് പിണറായി മറുപടി പറയുന്നു. നേതാക്കൾ ആളുകളെ നേരിട്ട് വിയർക്കുകയാണ്. കോടിയേരി പോലും പലപ്പോഴും ചോദ്യങ്ങളുടെ ചൂടറിഞ്ഞു. വലിയ നേതാക്കൾ വലിയ വീടുകളിൽ പോയി ചീത്ത വിളി കുറച്ചു കേൾക്കുകയാണെന്ന അഭിപ്രായവും സജീവമാണ്.

യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നവും എസ് എഫ് ഐക്കാരുടെ റാങ്കുമെല്ലാം പൊതു സമൂഹത്തിൽ വലിയ വികാരം ഉണ്ടാക്കിയിട്ടുണ്ട്. പെരിയ കൊലപാതകവും സിപിഎമ്മിന് വിലങ്ങു തടിയായി നൽക്കുന്നു. ഇതെല്ലാം നേതാക്കളുടെ ഗൃഹസന്ദർശനത്തിലും നിറയുകയാണ്. ആളുകളുടെ അതൃപ്തി ഇപ്പോഴും തുടരുന്നു. ഇത് അടുത്ത ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. ഇതിനെല്ലാം കാരണം മുഖ്യമന്ത്രിയുടെ നയങ്ങളാണ്. അതുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് ആളുകളോട് വിശദീകരിക്കുന്നതാണ് നല്ലതെന്ന വികാരവും അണികൾക്കിയിലുണ്ട്. എന്നാൽ തന്ത്രപരമായി മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിലൂടെ വീണ്ടും നവോത്ഥാനം പറയുന്നു. ഇതോടെ വെട്ടിലായത് വിശ്വാസികളായ പാർട്ടി അണികളാണ്. മനസ്സില്ലാ മനസ്സോടെ അവർ പാർട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നു.

തിരുവനന്തപുരം വഞ്ചിയൂർ വാർഡിലെ വീടുകളാണ് കോടിയേരി സന്ദർശിച്ചത്. യൂണിവേഴ്സിറ്റി കോളജ് സംഭവവും ശബരിമല വിഷയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പല വീട്ടുകാരും ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പ്രവർത്തനരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ചർച്ചയായി. ഗൃഹസന്ദർശനവും ചർച്ചകളും ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ സഹായകമാകുമെന്നു കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോടിയേരിയുടെ മകൻ ബിനോയ് കോടിയേരി ഉണ്ടാക്കിയ പ്രശ്‌നമൊന്നും ആരും ചോദിച്ചില്ല. ഇത് മാത്രമാണ് കോടിയേരിക്ക് ആശ്വാസം. പാർട്ടി വീടുകൾ മാത്രം തെരഞ്ഞെടുക്കുന്നതിനാൽ കോടിയേരിക്ക് കൂടുതൽ കടന്നാക്രമങ്ങളും നേരിടേണ്ടി വരുന്നില്ല. എന്നാൽ മറ്റ് നേതാക്കളുടെ അവസ്ഥ അങ്ങനെ അല്ല.

സംസ്ഥാനവ്യാപകമായി 28 വരെയാണു പരിപാടി. മുഖ്യമന്ത്രിയുടെ പാത പിന്തുടർന്ന് മറ്റു നേതാക്കളും ഫേസ്‌ബുക്ക് സംവാദം തുടരും. ഈ സംവാദത്തിലും ശബരിമലയിൽ ചെയ്തത് ശരിയാണെന്ന് പിണറായി പറയുന്നുണ്ട്. ഇത് നേതാക്കൾക്ക് തിരിച്ചടിയാണ്. ശബരിമലയിൽ ന്യായീകരണത്തിന് കഴിയുന്നില്ല. സിപിഎം. സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരമാണു ''ജനഹിതം'' ജനസമ്പർക്കപരിപാടികൾ. എല്ലാ വീട്ടിലും എത്തുമെന്നാണ് സിപിഎം പറയുന്നത്. എന്നാൽ അതിനുള്ള സാധ്യത തീരേ കുറവാണ്. പേരിന് മാത്രമായി പരിപാടി മാറാനും സാധ്യതയുണ്ട്. പിണറായി വിജയൻ വീട്ടിൽ എത്താത്തും ചർച്ചയായിട്ടുണ്ട്. അതിനിടെ വരും ദിനങ്ങളിൽ പേരുദോഷം മാറ്റാൻ മുഖ്യമന്ത്രിയുടെ എവിടെയെങ്കിലും എത്തിയേക്കും.

കേന്ദ്ര പറഞ്ഞതു കൊണ്ടാണ് ശബരിമലയിൽ വിധി നടപ്പാക്കിയതെന്നാണ് പിണറായി പറയുന്നത്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ശബരിമലയിലെ വിധിയുടെ അടിസ്ഥാനത്തിൽ പ്രശ്‌നമുണ്ടാക്കാൻ നവോത്ഥാന സംഘടനയെത്തുമെന്നും അതിന് സുരക്ഷയൊരുക്കണമെന്നുമായിരുന്നു കേന്ദ്ര നിർദ്ദേശം. ഈ കത്ത് മറുനാടൻ പുറത്തു വിട്ടിരുന്നു. ഈ കത്തിനെ വളച്ചൊടിച്ചാണ് ഇപ്പോഴും പിണറായിയുടെ ന്യായീകരണങ്ങൾ. ഇത് സോഷ്യൽ മീഡിയ വലിയ തോതിൽ ചർച്ച ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പിണറായി പറയുന്നതൊന്നും ശരിയല്ലെന്ന് നാട്ടുകാർക്ക് അറിയാം. ഇതാണ് കോടിയേരിയെ പോലും വെട്ടിലാകുന്നത്. അതുകൊണ്ട് തന്നെ സേഫായ വീട്ടിൽ പോയിട്ടും ന്യായീകരണത്തിന് കോടിയേരിക്ക് പോലും കഴിയുന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം കണ്ടെത്താനായുള്ള ജനസമ്പർക്ക പരിപാടിയുമായി വീടുകളിലെത്തിയ കോടിയേരി ഒഴികെയുള്ള സിപിഎം. പ്രവർത്തകർക്കു നേരേ ശബരിമല വിഷയത്തിൽ രൂക്ഷപ്രതികരണം ആണുണ്ടാകുന്നത്. ശബരിമലയിൽ വിശ്വാസങ്ങളെ കടപുഴക്കുന്ന രീതിയിൽ സർക്കാർ പ്രവർത്തിച്ചതായി വീട്ടമ്മമാർ പൊതുവേ പരാതിപ്പെട്ടു. കോടതിവിധി നടപ്പാക്കുക മാത്രമാണു സർക്കാർ ചെയ്തതെന്നു പറഞ്ഞ് നേതാക്കൾ തടിതപ്പി. എത്രയോ കോടതിവിധികൾ ഇനിയും നടപ്പാക്കാൻ ബാക്കിയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. ഇതിനൊന്നും ആർക്കും മറുപടിയില്ല. പള്ളിക്കേസും മുത്തലാഖും എല്ലാം ആളുകൾ ചോദിക്കുന്നുണ്ട്. ഗൃഹസമ്പർക്കത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നതുമില്ല.

തുറന്നു സംസാരിക്കാനായാണു വീടുകളിൽ എത്തുന്നതെന്നു പറഞ്ഞാണു നേതാക്കൾ സംസാരത്തിനു തുടക്കമിടുന്നത്. തൃശൂരിൽ വിൽവട്ടം കുറ്റുമുക്ക് കേന്ദ്രീകരിച്ചാണ് ഗൃഹസന്ദർശന പരിപാടി തുടങ്ങിയത്. അവിടെ സരള സുരേഷ് എന്ന വീട്ടമ്മയുമായി സിപിഎം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ അര മണിക്കൂറിലധികം ആശയവിനിമയം നടത്തി. ശബരിമലയ്ക്കു പുറമേ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ നിലപാടുകളും ചർച്ചാവിഷയമായി. സർക്കാരിന്റെ പല പ്രവൃത്തികളും സംശയാസ്പദമാണെന്നു പലരും തുറന്നടിച്ചു. ഇതിനൊന്നും രാധാകൃഷ്ണന് മറുപടിയുണ്ടായില്ല. എന്നാൽ സർക്കാരിനെക്കുറിച്ചും പാർട്ടിയെക്കുറിച്ചുമുണ്ടായ തെറ്റിധാരണകൾ മാറ്റാൻ അവസരം ലഭിച്ചതായി കെ. രാധാകൃഷ്ണൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP