Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തനിക്കെതിരെ പടനീക്കം നടക്കുന്നു; ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ഉപജാപകരും ഭീരുക്കളും; പ്രവർത്തനങ്ങൾ പാർട്ടി അംഗീകരിക്കുന്നില്ലെന്ന് സോണിയക്ക് തരൂരിന്റെ കത്ത്; തുറന്നടിച്ച് തരൂർ രംഗത്തെത്തിയതോടെ മണിയടിച്ച് സ്ഥാനമാനം നേടിയവർക്ക് കടുത്ത ആശങ്ക

തനിക്കെതിരെ പടനീക്കം നടക്കുന്നു; ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ഉപജാപകരും ഭീരുക്കളും; പ്രവർത്തനങ്ങൾ പാർട്ടി അംഗീകരിക്കുന്നില്ലെന്ന് സോണിയക്ക് തരൂരിന്റെ കത്ത്; തുറന്നടിച്ച് തരൂർ രംഗത്തെത്തിയതോടെ മണിയടിച്ച് സ്ഥാനമാനം നേടിയവർക്ക് കടുത്ത ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പെട്ടി ചുമന്ന് പിറകേ കൂടിയും നേതാക്കളെ സോപ്പിട്ടുമൊക്കെ തന്നെയാണ് കോൺഗ്രസ് പാർട്ടിയിൽ നേതാക്കൾ ജനിക്കുന്നത്. ഇങ്ങനെ സോപ്പുപതപ്പിച്ച് എംപി സ്ഥാനവും എംഎൽഎ സ്ഥാനവും നേടിയെടുക്കുന്ന പതിവ് കാലങ്ങളായുണ്ട്. എന്നാൽ, കഴിവിന്റെ അടിസ്ഥാനത്തിൽ പാർട്ടിയെ ഉടച്ചുവാർക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ പാർട്ടി അധ്യക്ഷയായ സോണിയ ഗാന്ധിയെ ചുറ്റിപ്പറ്റി നൽകുന്ന ഉപചാപക വൃന്ദം രാഹുലിനെ പൂർണ്ണമായും ഉൾകൊള്ളാനും തയ്യാറല്ലെന്ന വിധത്തിലുള്ള വാർത്തകളും നേരത്തെ വന്നിരുന്നു. നേതാക്കളെ മണിയടിച്ച് കൂടെ കൂടാതെ സ്വന്തം കഴിവുകൊണ്ട് നേതാവായും ജനങ്ങളെ കൈയിലെടുക്കാനും കഴിവുള്ള വ്യക്തിത്വമാണ് ശശി തരൂർ എംംപിയുടേത്. അന്തർദേശിയ തലത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരനായ തരൂരിനെതിരെ പട നയിക്കുന്നത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗമാണ്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുന്ന തരൂരിനെതിരെ ആക്ഷേപം നിരവധി ഉയരുമ്പോഴും വിട്ടുവീഴ്‌ച്ചക്ക് അദ്ദേഹം തയ്യാറല്ല. ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് തരൂർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ കത്ത്.

കോൺഗ്രസ് തന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് തരൂർ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരിക്കുന്നത്. പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച കത്ത് പാർട്ടിക്കുള്ളിൽ സജീവ ചർച്ചയായിട്ടുണ്ട്. ഉപജാപകരും ഭീരുക്കളുമാണ് തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് തരൂരിന്റെ കത്തിൽ ആരോപിക്കുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പാർലമെന്റ് സ്തംഭനത്തിനെതിരെ ശശി തരൂർ സംസാരിച്ചത് പുറത്ത് വന്നിരുന്നു. ഇത് തരൂരാണ് ചോർത്തിയതെന്ന് ചൂണ്ടിക്കാട്ടി സോണിയാഗാന്ധി ശാസിച്ചു എന്ന വാർത്തകളും പ്രചരിച്ചു. ഇങ്ങനെ തനിക്കെതിരെ വാർത്ത പ്രചരിപ്പിച്ചത് തന്നെ തനിക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്ന് തരൂർ കരുതുന്നുണ്ട്.

ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സോണിയാഗാന്ധിക്ക് ശശി തരൂർ അയച്ച കത്താണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ ചർച്ചയായിരിക്കുന്നത്. തന്ന ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് തന്റെ വളർച്ചയിൽ അസ്വസ്ഥരായ ഭീരുക്കളും ഉപജാപകരും ആണെന്ന് തരൂർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടി വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കപ്പെടുന്നില്ലെന്ന പരാതിയും ശശി തരൂരിനുണ്ട്. സ്വതന്ത്ര ചർച്ച പാട്ടിക്കുള്ളിൽ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കെതിരായ നീക്കങ്ങൾ എന്നാണ് തരൂർ പരാതി. പുതിയൊരു ശൈലി പാർട്ടിക്കകത്ത് രൂപപ്പെടുത്താനുള്ള രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾക്ക് തടയിടാനുള്ള ശ്രമം കൂടിയാണ് ഇതെന്നും തരൂർ കരുതുന്നു.

എന്തായാലും സോണിയാഗാന്ധിക്ക് തരൂർ എഴുതിയ കത്ത് പാർട്ടിയിലെ ഒരു പ്രബല വിഭാഗത്തിനെതിരെയുള്ള നീക്കത്തിന്റെ കൂടി ഭാഗമാണെന്ന് വിലയിരുത്തുന്നുണ്ട്. സോണിയയുടെ ഉപദേശകരുടെ പട്ടികയിൽപെട്ടവരെയും തരൂർ ലക്ഷ്യംവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നേരത്തെ ശശി തരൂരിനെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. മോദിയെ പ്രശംസിച്ചതിനും സ്വച്ഛ് ഭാരത് പദ്ധതിയുമായി മുന്നോട്ടു പോയതിനുമാണ് തരൂരിനെ വിലക്കിയത്. എന്നാൽ സ്വതന്ത്ര അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചതെന്നാണ് കഴിഞ്ഞയാഴ്ച തരൂർ പറഞ്ഞത്.

ഓക്‌സ്‌ഫോർഡ് പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ സ്പീക്കർ സുമിത്ര മഹാജനും ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾ പ്രശംസിക്കുമ്പോഴാണ് ശശി തരൂർ സ്വന്തം പാർട്ടിക്കുള്ളിലെ എതിർനീക്കങ്ങൾക്കെതിരെ ശക്തിയായി രംഗത്ത് വന്നിരിക്കുന്നത്. ഓക്‌സ്‌ഫോർഡ് പ്രസംഗത്തോടെ തരൂരിന്റെ ഇമേജ് ഒന്നുകൂടി ഉയർന്നുവെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP