Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മധ്യപ്രദേശിലും രാജസ്ഥാനിലും പയറ്റിത്തെളിഞ്ഞ മൃദുഹിന്ദുത്വ കാർഡ് വീണ്ടും പരീക്ഷിക്കാൻ ഉറച്ച് കോൺഗ്രസ്; ഉത്തർപ്രദേശിൽ യോഗിയുടെ തീവ്രഹിന്ദുത്വം നേരിടാൻ ക്ഷേത്രവികസന പദ്ധതികളുമായി രാഹുൽ ഗാന്ധി; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേഠിയിലെ പുരാതന ക്ഷേത്രങ്ങൾ നവീകരിക്കാൻ പദ്ധതി; കർഷക കടങ്ങൾ എഴുതി തള്ളി ജനപ്രീതി നേടിയ രാഹുൽ ബിജെപിയെ തറപറ്റിക്കാൻ സർവ്വതന്ത്രങ്ങളും പയറ്റുന്നു; 'ഹിന്ദുത്വ മടയിൽ' കയറി ഹിന്ദുത്വം പറയാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ്

മധ്യപ്രദേശിലും രാജസ്ഥാനിലും പയറ്റിത്തെളിഞ്ഞ മൃദുഹിന്ദുത്വ കാർഡ് വീണ്ടും പരീക്ഷിക്കാൻ ഉറച്ച് കോൺഗ്രസ്; ഉത്തർപ്രദേശിൽ യോഗിയുടെ തീവ്രഹിന്ദുത്വം നേരിടാൻ ക്ഷേത്രവികസന പദ്ധതികളുമായി രാഹുൽ ഗാന്ധി; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേഠിയിലെ പുരാതന ക്ഷേത്രങ്ങൾ നവീകരിക്കാൻ പദ്ധതി; കർഷക കടങ്ങൾ എഴുതി തള്ളി ജനപ്രീതി നേടിയ രാഹുൽ ബിജെപിയെ തറപറ്റിക്കാൻ സർവ്വതന്ത്രങ്ങളും പയറ്റുന്നു; 'ഹിന്ദുത്വ മടയിൽ' കയറി ഹിന്ദുത്വം പറയാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

അമേഠി: മുതിർന്ന നേതാക്കൾ പ്രമാണികളായി അടക്കി വാഴുന്ന ഇന്ത്യയുടെ രാഷ്ട്രീയ കളിക്കളത്തിൽ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കണക്കറ്റ് പരിഹസിച്ചവർ നിരവധിയാണ്. പപ്പുമോൻ എന്നും അമൂൽ ബേബി എന്നും വിളിച്ച് രാഹുൽ ഗാന്ധിയെ കളിയാക്കവരാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പല മുതിർന്ന നേതാക്കളും. എന്നാൽ പ്രായത്തിലല്ല പ്രവൃത്തിയിലാണ് കാര്യം എന്ന് കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ തെളിയിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. അതിന് ഉത്തമ ഉദാഹരണമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെയും മൂന്നിന്റെയും കോൺഗ്രസിന്റെ അത്യുഗ്രൻ വിജയം.

തീവ്ര ഹിന്ദുത്വം ഇറക്കി കളിച്ച ബിജെപിയെ അതേ നാണയത്തിൽ തന്നെയാണ് കോൺഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും നേരിട്ടത്. മൂന്ന് സംസ്ഥാനങ്ങളിലേയും വിജയത്തിന് വേണ്ടി അമിത് ഷായെയും വെല്ലുന്ന ചാണക്യതന്ത്രം ഇറക്കി കളിച്ചാണ് രാഹുൽ ഗാന്ധി കോൺഗ്രസിന്റെ വെന്നിക്കൊടി പാറിച്ചത്. ഹിന്ദുത്വ മടയിൽ കയറി ഹിന്ദുത്വ കാർഡ് ഇറക്കിയും നരേന്ദ്ര മോദി സർക്കാർ പാടെ അവഗണിച്ച കർഷകർക്കൊപ്പം നിന്നുമെല്ലാം രാഹുൽ ഗാന്ധി അത്യുജ്വല പ്രകടനം തന്നെ കാഴ്ചവെച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും മൃദുഹിന്ദുത്വ കാർഡ് ഇറക്കിയായിരുന്നു രാഹുൽ ഗാന്ധിയുടെ പരീക്ഷണം. ബിജെപിയുടെ ഹിന്ദുത്വ കാർഡിനെ നേരിടാൻ രാഹുൽ ഗാന്ധി ഇറക്കിയ ഹിന്ദുത്വ സമീപനം വിജയ കണുകയും ചെയ്തു. ഇതോടെ ഉത്തർ പ്രദേശിലും യോഗിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാൻ ഹിന്ദുത്വം തന്നെ ഇറക്കി കളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.

ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയത്തിൽ നിർണായകമായത് രാഹുൽ ഗാന്ധിയുടെ മൃദുഹിന്ദുത്വ നിലപാടുകളും ക്ഷേത്രദർശനങ്ങളുമായിരുന്നു. മധ്യപ്രദേശിലും മറ്റും അധികാരത്തിലേറിയ ഉടൻ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കുന്നതിനും രാഹുൽ ഗാന്ധി മുൻതൂക്കം നൽകി. മധ്യപ്രദേശിൽ അധികാര്തതിലേറി മണിക്കൂറുകൾക്കകം തന്നെ കമൽനാഥ് കാർഷിക കടം എഴുതി തള്ളി. തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കുന്നതിനും വിശ്വാസം പിടിച്ചു പറ്റുന്നതിനും ഇതിനകം കോൺഗ്രസിനും രാഹുല് ഗാന്ധിക്കും കഴിഞ്ഞിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ അടുത്ത ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. എന്തുവില കൊടുത്തും അധികാരത്തിൽ തിരിച്ചു വരണമെന്ന വാശിയിലാണ് രാഹുൽഗാന്ധിയും കോൺഗ്രസും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേഠിയിലെ പുരാതന ക്ഷേത്രങ്ങൾ നവീകരിക്കാനുള്ള പുതിയ പദ്ധതിയുമായാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിലെത്തിയിരിക്കുന്നത്. പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി വിഹിതത്തിൽ നിന്ന് പണം വിനിയോഗിച്ചാണ് ക്ഷേത്രങ്ങൾ നവീകരിക്കുക.

അമേഠി മണ്ഡലത്തിൽ ഉൾപ്പെടുന്ന 13 ക്ഷേത്രങ്ങളിൽ സോളാർ വിളക്കുകൾ സ്ഥാപിക്കാനും പാർട്ടി അധ്യക്ഷൻ തീരുമാനിച്ചതായി കോൺഗ്രസ് നേതാവ് അനിൽ സിങ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ക്ഷേത്ര നവീകരണത്തോടൊപ്പം ഹർമോണിയം, ധോലക്, മഞ്ജീര അടക്കമുള്ള സംഗീത ഉപകരണങ്ങളും നൽകും. കൈലാസ് മാനസരോവർ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുലിനെ കൻവാരിയ വിഭാഗം സ്വീകരണം നൽകിയിരുന്നു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് ബദലായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് രാഹുൽ ക്ഷേത്രദർശനവും പതിവാക്കിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് രാഹുൽ നടത്തിയ ക്ഷേത്ര സന്ദർശനങ്ങൾ ബിജെപിയെ മറികടക്കുന്നതിന് സഹായിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. അമേഠിയിലെ കാളികൻ ദേവി സംഗ്രംപൂർ, ഗൗരിഗഞ്ച് ദുർഗാക്ഷേത്രം, ഷാഗർ ഭവാനി ക്ഷേത്രം എന്നിവിടങ്ങൾ ഉൾപ്പെടെ 13 ക്ഷേത്രങ്ങളിൽ രാഹുൽ ഹൈമാസ്റ്റ് സോളർ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. സൗന്ദര്യവൽക്കരണത്തിനു പുറമേ ഹാർമോണിയം, ഡോലക്, മഞ്ജീര തുടങ്ങിയ സംഗീത ഉപകരണങ്ങളും ക്ഷേത്രങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. മേളകൾ നടക്കുന്ന ഇടങ്ങളിൽ പൊതുജനങ്ങൾക്കായി കുടിവെള്ളവും വിതരണം ചെയ്യുമെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

അതേസമയം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി രാജ്യമാകെ ധരം സഭകൾ രൂപീകരിച്ചതിൽ രാഹുൽ അസ്വസ്ഥനാണെന്ന് ബിജെപി പ്രതികരിച്ചു. അതുകൊണ്ടാണ് അമേഠിയിൽ ക്ഷേത്രങ്ങൾ നവീകരിക്കുകയും ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്യുന്നത്. ചെയ്യുന്നതു നല്ല കാര്യമാണെങ്കിലും രാഷ്ട്രീയ നേട്ടമാണ് ഇതിനു പിന്നിലെന്നും പ്രാദേശിക ബിജെപി നേതാവ് ഉമാശങ്കർ പാണ്ഡെ ആരോപിച്ചു.

കൈലാസ് മാനസരോവർ യാത്രയ്ക്കുശേഷം സെപ്റ്റംബറിൽ അമേഠി സന്ദർശിച്ചപ്പോൾ 'ഹര ഹര മഹാദേവ്' വിളികളോടെയാണ് ശിവഭക്തർ രാഹുലിനെ സ്വീകരിച്ചത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും രാഹുൽ ഗാന്ധി ക്ഷേത്രസന്ദർശനത്തിൽ സജീവമായിരുന്നു. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ നിലവിലെ കേന്ദ്രമന്ത്രി സമൃതി ഇറാനിയാണ് രാഹുലിനോട് അമേഠിയിൽ പരാജയപ്പെട്ടത്. തോറ്റെങ്കിലും അമേഠിയിൽ ബിജെപിയെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സജീവമാണ് സ്മൃതി ഇറാനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP