Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ ഗുരുനിന്ദയിലെ പ്രതിഷേധം ശമിച്ചില്ല; വിഷയം ലഘൂകരിക്കാനുള്ള എം.വി ജയരാജന്റെ ന്യായീകരണ ക്യാപ്സൂളും ഏറ്റില്ല; കണ്ണൂരിലെ പാർട്ടി കുടുംബങ്ങളിലും അതൃപ്തി പുകയുന്നു; ഗൃഹസന്ദർശന വേളയിൽ കയ്പുനീരു കുടിച്ചു സിപിഎം നേതാക്കൾ; മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിൽ മറുപടിയുമില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ സിപിഎം നേതൃത്വം

മുഖ്യമന്ത്രിയുടെ ഗുരുനിന്ദയിലെ പ്രതിഷേധം ശമിച്ചില്ല; വിഷയം ലഘൂകരിക്കാനുള്ള എം.വി ജയരാജന്റെ ന്യായീകരണ ക്യാപ്സൂളും ഏറ്റില്ല; കണ്ണൂരിലെ പാർട്ടി കുടുംബങ്ങളിലും അതൃപ്തി പുകയുന്നു; ഗൃഹസന്ദർശന വേളയിൽ കയ്പുനീരു കുടിച്ചു സിപിഎം നേതാക്കൾ; മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിൽ മറുപടിയുമില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ സിപിഎം നേതൃത്വം

അനീഷ് കുമാർ

കണ്ണൂർ: പുതുവത്സര ദിനത്തിൽ രാവിലെ നടന്ന തോട്ടട എസ്. എൻ കോളേജ്് ഇൻഡോർ സ്റ്റേഡിയ ഉദ്ഘാടനത്തിനിടെ ഗുരുസ്തുതി പ്രാർത്ഥാനഗീതം മുഴങ്ങുന്നതിനിടെ കസേരയിൽ നിന്നും എഴുന്നേൽക്കാതെ ഇരിക്കുകയും കൂടെയുണ്ടായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയെ നിർബന്ധിച്ചിരുത്തുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യംകലർന്ന പെരുമാറ്റം കണ്ണൂർ സിപിഎമ്മിനെ വെട്ടിലാക്കുന്നു. ലോക്്സഭാ തെരഞ്ഞെടുപ്പു അടുത്തുവരുന്ന സാഹചര്യത്തൽ വിഷയം കനലണയാതെ പോലെ പ്രതിപക്ഷവും എസ്്.എൻ.ഡി.പി ഒഴികെയുള്ള ശ്രീനാരായണീയ സംഘടനകളും നിലനിർത്തുന്നതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്.

പാർട്ടി നേതാക്കളും മന്ത്രിമാരും ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി നടത്തുന്ന ഗൃഹസന്ദർശനപരിപാടികൾക്കിടെയിൽ പാർട്ടി അനുഭാവികളായ വടക്കെുമലബാറിലെ ഈഴവകുടുംബങ്ങളിൽ നിന്നും ഈക്കാര്യത്തിലുള്ള മൂർച്ചയേറിയ ചോദ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ വീട്ടിലെത്തുന്ന നേതാക്കളോട് കലർപ്പില്ലാത്ത അതൃപ്തി പലരും പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വിവരം. വടക്കെ മലബാറിൽ സി.പി. എമ്മിന്റെ ഏറ്റവും വലിയ വോട്ടുബാങ്കുകളിലൊന്നാണ് തീയ്യ, ഈഴവ സമുദായങ്ങൾ.

ഇവരിൽ ഭൂരിഭാഗവും എസ്. എൻ.ഡി.പിയുമായി ചേർന്നു നിൽക്കാത്തതും ശ്രീനാരായണ ഗുരുവിനെ ദൈവതുല്യമായി കാണുന്നവരുമാണ്. ശബരിമല വിഷയത്തിൽ ഈ വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തിൽ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുകയും സർക്കാർ മുന്നിട്ടറിങ്ങി വെള്ളാപ്പള്ളിയെയും ഇതരവിഭാഗക്കാരെയും മുൻനിർത്തി നവോത്ഥാന മതിൽ കെട്ടുകയും ചെയ്തതു മലബാറിലെ ഈഴവ സമുദായത്തെ പ്രകോപിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി ഗ്രാമങ്ങളിൽ നിന്നടക്കം വൻവോട്ടുചോർച്ചയുണ്ടായി.

പാർട്ടിപ്രവർത്തകരായ തീയ്യസമുദായക്കാർ പോലും സി.പി. എമ്മിന് വോട്ടുചെയ്യാതിരുന്നതിനെ തുടർന്നാണ് കാസർകോട്, കണ്ണൂർ, വടകര എന്നിവടങ്ങളിൽ നിന്നും പാർട്ടി സ്ഥാനാർത്ഥികൾ വന്മാർജിനിൽ തോൽക്കേണ്ടി വന്നത്. ഈയൊരു സാഹചര്യം നിലനിൽക്കുന്നില്ലെന്നിലും ശ്രീനാരായണ ഗുരുവിനെ മുഖ്യമന്ത്രി നിന്ദിച്ചുവെന്ന വികാരം സി.പി. എമ്മിന് അകത്തു നിന്നു പോലുമുണ്ടായിട്ടുണ്ട്. എന്നാൽ ഇവരൊക്കെ കത്തിയുടെ മുനരാകിമിനുക്കും പോലെയുള്ള മൗനത്തിലാണ്. മുഖ്യമന്ത്രിക്ക് അനുകൂലമായി എം.വി ജയരാജൻ ഒഴികെയുള്ള സി.പി. എം നേതാക്കളോ ഘടകകക്ഷികളോ, വെള്ളാപ്പള്ളി നടേശനോ പരസ്യമായി ഈക്കാര്യത്തിൽ പ്രതികരിക്കാത്തത്് ഇതു തിരിച്ചറിഞ്ഞതു കൊണ്ടാണ്.

ജയരാജന്റെ ന്യായീകരണ ക്യാപ്സൂൾ ഫലിച്ചില്ല

മുഖ്യമന്ത്രിയെ ന്യായീകരിച്ചു കൊണ്ടു സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഒരു ദിവസം രണ്ടുവീതമെന്ന നിലയിൽ പുറത്തിറക്കുന്ന ക്യാപ്സൂൾ വേണ്ടത്ര ഫലിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്. എല്ലാം വെള്ളാപ്പള്ളി പറഞ്ഞിട്ടാണെന്നു പറഞ്ഞ് അദ്ദേഹത്തെ മുൻനിർത്തിയാണ് എം.വി ജയരാജന്മുഖ്യമന്ത്രിക്കായി പ്രതിരോധകവചമൊരുക്കുന്നത്. എസ്. എൻ കോളജിൽ ചൊല്ലിയത് പ്രാർത്ഥനയല്ലെന്നും എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നെന്നും എം വി ജയരാജൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഗുരുസ്തുതിയെ പറ്റി ആധികാരികമായി പറയാൻ കഴിയുന്ന വെള്ളാപ്പള്ളിയാണ് ഇങ്ങനെ നിർദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് എസ്.എൻ കോളജിലെ ഇ?ൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ ഗുരുസ്തുതി ചൊല്ലിയപ്പോൾ എഴുന്നേൽക്കാൻ ഒരുങ്ങിയ മുഖ്യമന്ത്രി പിന്നീട് അവിടെതന്നെ ഇരുന്നു. തൊട്ടരികിൽ ഉണ്ടായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി എംഎ‍ൽഎ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി കൈക്കൊണ്ട് വിലക്കി. എന്നാൽ മുഖ്യമന്ത്രിക്കടുത്തു തന്നെ വേദിയിലുണ്ടായിരുന്ന എം വി ജയരാജനും വെള്ളാപ്പള്ളിയും എഴുന്നേറ്റ് നിൽക്കുകയും ചെയ്തത് എന്തിനാണെന്ന ചോദ്യവും പാർട്ടി ഗ്രാമങ്ങളിൽ നിന്നു പോലും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന വെള്ളാപ്പള്ളിക്കെതിരെയും ഈഴവ വിഭാഗത്തിൽ നിന്നും വികാരം ശക്തമായിട്ടുണ്ട്. ഇതോടെ നടേശന്റെ ആത്മഹത്യയും മൈക്രോഫിനാൻസ്് ഫണ്ടു ശേഖരണ തട്ടിപ്പുമൊക്കെ വീണ്ടും ചർച്ചയായി മാറികഴിഞ്ഞു.

പയ്യന്നൂർ, തളിപറമ്പ് മേഖലകളിലെ എസ്. എൻ.ഡി.പി വിട്ട ചില നേതാക്കളാണ് വെള്ളാപ്പള്ളി നടേശനെതിരെ വ്യാപകപ്രചരണം അഴിച്ചുവിടുന്നത്. പയ്യന്നൂരിൽ നേരത്തെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രൊട്ടോക്കോൾ ചൂണ്ടിക്കാട്ടി പ്രാർത്ഥന നാലുവരി യായി വെട്ടിചുരുക്കിയതും തലശേരി ജഗന്നാഥക്ഷേത്രത്തിൽ തദ്ദേശിയമായി രൂപകൽപ്പന ചെയ്ത പ്രാർത്ഥന ആലപിച്ചതും മുൻ എസ്. എൻ.ഡി.പി നേതാക്കൾ ചൂടേറിയ ചർച്ചയാക്കിമാറ്റിയിട്ടുണ്ട്.സംഭവത്തിൽ ഗുരുനിന്ദ ആരോപിച്ചു തീയ്യസമുദായ അംഗങ്ങളായകെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, കേന്ദ്രസഹമന്ത്രി വി.മുരളീധരൻ എന്നിവർ രംഗത്തുവന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപിൽ ്രാഷ്ട്രീയ വൈതരണിയായി സി.പി. എമ്മിന് മാറിയിട്ടുണ്ട്്.

വിവാദങ്ങളിൽ വോട്ടുബാങ്ക് ലക്ഷ്യമാക്കികോൺഗ്രസും ബിജെപിയും

മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ഗുരുനിന്ദയുമുണ്ടാക്കിയ വിവാദങ്ങൾ മുതലെടുത്തു വോട്ടുബാങ്ക് ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ബിജെപിയും കോൺഗ്രസും നടത്തും. ഇതിൽ ആ്രുവിജയിക്കുമെന്നു കണ്ടറിയേണ്ട കാര്യങ്ങളിലൊന്നാണ്. ശ്രീനാരായണ ഗുരുദേവനെ പൊതു സമൂഹത്തിൽ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

പിണറായി വിജയൻ കണ്ണൂർ എസ്.എൻ.കോളേജിൽ നടത്തിയത് കമ്യൂണിസ്റ്റ് ധാർഷ്ട്യമാണ്.ഒരു വിഭാഗത്തോട് വിനീതവിധേയനായി നട്ടെല്ല് വളച്ച് കുമ്പിടുന്ന മുഖ്യൻ ഗുരു സ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാൻ ശ്രമിച്ച സാമാജികനും സ്ഥലം എംഎ‍ൽഎയുമായ കടന്നപ്പള്ളി രാമചന്ദ്രനെ പിടിച്ചിരുത്തുകയും ചെയ്തതിലൂടെ ശ്രീനാരായണീയരെ ബോധപൂർവ്വം അപമാനിക്കുകയായിരുന്നു. ഗുരു പ്രാർത്ഥന അല്ല, ചടങ്ങിൽ ചൊല്ലിയതെന്ന ന്യായീകരണ വക്കാലത്തുമായി ജില്ലാ സെക്രട്ടറി എം വിജയരാജൻ രംഗത്ത് വന്നത് നാണക്കേടാണ്.ശ്രീ നാരായണീയരുടെ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിപ്ലവഗാനം ചൊല്ലില്ല എന്നത് സമൂഹത്തിന് അറിയാമെങ്കിലും എം വിജയരാജനും, പിണറായി വിജയനും ആ ബോധം വന്നിട്ടില്ല എന്ന് വേണം ഇതിലൂടെ മനസിലാക്കാൻ.

ലോകം ആരാധിക്കുന്ന, പൂജിക്കുന്ന ശ്രീ നാരായണ ഗുരുവിനെ പരസ്യമായി അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഇല്ലെങ്കിൽ ബിജെപി പ്രക്ഷോഭമാരംഭിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി സംഭവത്തിൽ രാഷ്ട്രീയ പ്രചരണം നടത്തുമ്പോഴും ഘടകകക്ഷിയായ ബി.ഡി.ജെ. എസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. വെള്ളാപ്പള്ളിയുടെ മകനായ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന പാർട്ടിക്ക് മുഖ്യമന്ത്രിയുണ്ടാക്കിയ വിവാദങ്ങൾ പ്രതിപക്ഷമായിട്ടുകൂടിയും തലവേദനയുണ്ടാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ശ്രീനാരായണ ധർമവേദി

ഭൂരിപക്ഷജനതയേയും ശ്രീനാരായണ സമൂഹത്തെയും അപമാനിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി മാപ്പു പറയണമെന്ന് ശ്രീ നാരായണ സഹോദരധർമ്മ വേദി ജില്ലാ കമ്മറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പുതുവർഷദിനത്തിൽ തോട്ടട എസ്.എൻ കോളേജിൽ നടന്ന ചടങ്ങിൽ ഗുരു സ്തുതി നടക്കു മ്പോൾ മുഖ്യമന്ത്രി എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാതിരുന്നത് പ്രതിഷേധാർഹമാണ്.മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് അദേഹം ഇങ്ങനെ ചെയ്തത്.

ചടങ്ങിന്റെ സംഘാടകനായ എസ് എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തിലാണ് ഈ സംഭവം നടന്നത് എന്നതിൽ അത്ഭുതമില്ല.ഒരു കേസ്സിലും അറസ്റ്റിലാകാതെ, മരണം വരെ ജയിലിൽ കിടക്കാതെ പോകണമെങ്കിൽ സർക്കാരിന്റെയും ഭരണത്തിന്റെയും താങ്ങും തണലും വെള്ളാപ്പള്ളിക്ക് ആവശ്യമാണ്. ശ്രീനാരായണ സമൂഹത്തെയും ഹൈന്ദവാചാരങ്ങളെയും അടച്ചാക്ഷേപിക്കാൻ മുഖ്യമന്ത്രിക്ക് അവസരം ഒരുക്കിയ വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാന ങ്ങളുടെ തലപ്പത്ത് നിന്ന് മാറിനിൽക്കണമെന്നും ജില്ലാ ഭാരവാഹികളായ വി.പി ദാസൻ, വി.ആർ സുനിൽ , സി.എച്ച് അനൂപ് എന്നിവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP