Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദി ഹൃദയഭൂമിയിൽ താമരയുടെ തണ്ടൊടിഞ്ഞുവെന്ന് പരിഹസിച്ചവർക്ക് ഇനി തലയിൽ മുണ്ടിട്ടുനടക്കാം; നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കോൺഗ്രസിനെ അപ്രസക്തമാക്കി ബിജെപിയുടെ തേരോട്ടം; തോൽവിയിൽ നിന്ന് അമിത്ഷായും മോദിയും പാഠം പഠിച്ചപ്പോൾ കോൺഗ്രസിനെ തിരിഞ്ഞുകുത്തിയത് അമിത ആത്മവിശ്വാസവും നേതാക്കൾ തമ്മിലെ ചേരിപ്പോരും

ഹിന്ദി ഹൃദയഭൂമിയിൽ താമരയുടെ തണ്ടൊടിഞ്ഞുവെന്ന് പരിഹസിച്ചവർക്ക് ഇനി തലയിൽ മുണ്ടിട്ടുനടക്കാം; നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കോൺഗ്രസിനെ അപ്രസക്തമാക്കി ബിജെപിയുടെ തേരോട്ടം; തോൽവിയിൽ നിന്ന് അമിത്ഷായും മോദിയും പാഠം പഠിച്ചപ്പോൾ കോൺഗ്രസിനെ തിരിഞ്ഞുകുത്തിയത് അമിത ആത്മവിശ്വാസവും നേതാക്കൾ തമ്മിലെ ചേരിപ്പോരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അനുഭവങ്ങളിൽ നിന്ന് ബിജെപി പാഠം പഠിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ മൂന്നുസംസ്ഥനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ പാളിപ്പോയപ്പോൾ, അതിൽ നിന്ന് അമിത് ഷായും മോദിയും കൃത്യമായ പാഠം പഠിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ 10 സംസ്ഥാനങ്ങളെ കുറിച്ചാണ് സംസാരിക്കാറുള്ളത്. ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഛണ്ഡീഗഡ്. മധ്യപ്രദേശിലും, രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയിൽ നിന്ന് ബിജെപി കരകയറിയപ്പോൾ, തിരിച്ചടി സംഭവിച്ചത് കോൺഗ്രസിന്. എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബറിൽ ഈ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ച കോൺഗ്രസിന് എന്തുസംഭവിച്ചു എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. മൂന്നുസംസ്ഥാനങ്ങളിലെ 65 സീറ്റുകളിൽ 62 സീറ്റ് നേടിയാണ് ബിജെപി 2014 ൽ തൂത്തുവാരിയത്. 2019 ൽ 61 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നത് ബിജെപി തന്നെ.

ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, ജാർഖണ്ഡ്, രാജസ്ഥാൻ യുപി എന്നീ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 2014 ൽ നേടിയതിനേക്കാൾ ഉജ്ജ്വല ജയം നേടുന്ന കാഴ്ചയാണ് ഫലം വരുമ്പോൾ കാണുന്നത്. ബിജെപിയും, സഖ്യകക്ഷികളും ഏഴുസംസ്ഥാനങ്ങളിൽ എല്ലാ സീറ്റുകളും തൂത്തുവാരിയിരിക്കുകയാണ്. ബിഹാറിലെ 40 ൽ 38, യുപിയിലെ 80 ൽ 60, രാജസ്ഥാനിലെ 25 ൽ 24, മധ്യപ്രദേശിലെ 29 ൽ 28 , ഗുജറാത്തിലെ 26 സീറ്റുകൾ- എന്നിവിടങ്ങളിലെല്ലാം ബിജെപി തന്നെ. ഹിന്ദി ഹൃദയഭൂമിയിലെ എട്ടുസംസ്ഥാനങ്ങളിൽ നിന്നായി 216 സ്ഥാനാർത്ഥികളാണ് 2014 ൽ ജയിച്ചുകയറിയത്. അതായാത് ഹിന്ദി ഹൃദയഭൂമി തന്നെയാണ് ബിജെപി കേന്ദ്രത്തിൽ അധികാരക്കസേര വലിച്ചിട്ടിരിക്കുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന്.

40 സീറ്റുള്ള ബിഹാറിൽ 17 സ്ഥാനാർത്ഥികളെ മാത്രമാണ് ബിജെപി മത്സരിപ്പിച്ചത്്. അവശേഷിച്ച സീറ്റുകളിൽ സഖ്യകക്ഷികളാണ് മാറ്റുരച്ചത്. 16 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ജെഡിയു 15 ലും. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ ബിജെപി 23 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എ പ്രദേശിക കക്ഷികൾ 18 ഇടക്കും എൻ.സി.പി അഞ്ചും സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസിനാകട്ടെ ഒരു സീറ്റിലാണ് ലീഡ്. ബിഹാറിലെ 40 ഇടങ്ങളിൽ ബിജെപി 16 ഇടത്ത് ലീഡ് ചെയ്യുന്നു. ജെ.ഡി.യു 16, എൽ.ജെ.പി ആറും സീറ്റുകളിൽ മുന്നിലാണ്. ബംഗാളിലെ 16 സീറ്റുകളിലും ലീഡ് ഉണ്ട്. മധ്യപ്രദേശിൽ 29ൽ 28 സീറ്റുകൾ ബിജെപി മുന്നണിക്കാണ്. കോൺഗ്രസ് ഒരുസീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്. കർണാടകയിൽ 28ൽ 19 സീറ്റുകൾ ബിജെപി സഖ്യം പിടിച്ചെടുത്തു. 2014 ൽ മധ്യപ്രദേശിലെ ഇരുപത്തൊൻപത് സീറ്റുകളിൽ ഇരുപത്തേഴെണ്ണവും ബിജെപിക്കായിരുന്നു

ഗുജറാത്തിലെ 26ൽ 26 സീറ്റും ബിജെപി തൂത്തുവാരി. ഝാർഖണ്ഡിലെ 14ൽ 10ഉം, അസ്സമിലെ 14ൽ 9 ഉം, ഛത്തീസ്‌ഗഡിലെ 11ൽ 9ഉം ഹരിയാനയിലെ 10ൽ 9ഉം ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ചും, ഹിമാചൽ പ്രദേശിലെ നാലും ത്രിപുരയിലെ രണ്ടും അരുണാചൽ പ്രദേശിലെ രണ്ടും സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവ കൂടി ചേരുന്ന ഈ മേഖലയിൽ ആകെയുള്ള 225 സീറ്റുകളിൽ 2014 ൽ ബിജെപിയും ഘടകകക്ഷികളും കൂടി നേടിയത് 203 സീറ്റാണ്. രാജസ്ഥാനിൽ ബിജെപി 24 സീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി ഒരുസീറ്റിലും മുന്നിലാണ്. ഛത്തീസ്‌ഗഡിൽ, ബിജെപി 9 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, കോൺഗ്രസ് രണ്ടുസീറ്റിൽ മാത്രമാണ് മുന്നിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP