Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

സംഘപരിവാർ രാഷ്ട്രീയം ഉയർത്തുന്ന ബിജെപി അധികാരത്തിൽ സുരക്ഷിതമായി; ഇനി അനാവശ്യ രാഷ്ട്രീയ ഇടപെടലിന് ഇല്ല; ആർഎസ്എസ് അതിന്റെ സത്വം നിലനിർത്താൻ രാഷ്ട്രീയ പുനർ നിർമ്മാണത്തിനും ഹിന്ദുത്വ അജണ്ടകൾക്കും മാത്രമായി മാറും; കേവലം നിരീക്ഷകരുടെ റോളിലേക്ക് സ്വയം മാറി രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ ആർഎസ്എസ്; ബിജെപിയും ആർ എസ് എസും തമ്മിലുള്ള ദൈനംദിന ബന്ധം കുറച്ചേക്കും

സംഘപരിവാർ രാഷ്ട്രീയം ഉയർത്തുന്ന ബിജെപി അധികാരത്തിൽ സുരക്ഷിതമായി; ഇനി അനാവശ്യ രാഷ്ട്രീയ ഇടപെടലിന് ഇല്ല; ആർഎസ്എസ് അതിന്റെ സത്വം നിലനിർത്താൻ രാഷ്ട്രീയ പുനർ നിർമ്മാണത്തിനും ഹിന്ദുത്വ അജണ്ടകൾക്കും മാത്രമായി മാറും; കേവലം നിരീക്ഷകരുടെ റോളിലേക്ക് സ്വയം മാറി രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ ആർഎസ്എസ്; ബിജെപിയും ആർ എസ് എസും തമ്മിലുള്ള ദൈനംദിന ബന്ധം കുറച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ തലത്തിൽ ബിജെപിയുടെ ദൈനംദിന കാര്യങ്ങളിൽ ആർഎസ്എസ്. ഇടപെടൽ കുറയ്ക്കുന്നു. സ്വന്തം കാര്യങ്ങൾ നോക്കാൻ സമയം കിട്ടുന്നില്ലെന്ന സംഘടനാപരമായ വിലയിരുത്തലിനെത്തുടർന്നാണിത്. ഉപതെരഞ്ഞെടുപ്പുകളിലടക്കം ആർഎസ്എസ്. പ്രവർത്തകർ രംഗത്തിറങ്ങില്ലെന്നാണു സൂചന. നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതിന് പിന്നിൽ പ്രവർത്തിച്ചത് ആർഎസ്എസ് ആയിരുന്നു. എൽ കെ അദ്വാനിയെ വെട്ടി മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടിയാണ് ലക്ഷ്യം നേടിയത്. രണ്ടാവട്ടവും മോദി അധികാരത്തിൽ എത്തി. ബിജെപി അധ്യക്ഷൻ അമിത് ഷാ മികച്ച സംഘാടകനുമാണ്. ഈ സാഹചര്യത്തിൽ ഇനി ബിജെപിയുടെ എല്ലാ കാര്യങ്ങളിലും ആർഎസ്എസ് ഇടപെടില്ല.

പാർട്ടികാര്യങ്ങളിൽ ആർഎസ്എസ്. അമിതമായി ഇടപെടുന്നു എന്നു ബിജെപിയിൽ വിമർശനമുയർന്നിരുന്നു. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസും ബിജെപിയും ഒത്തൊരുമിച്ചു നടത്തിയ ചിട്ടയായ പ്രവർത്തനം വലിയ തോതിൽ വോട്ട് സമാഹരിക്കാൻ സഹായിച്ചിരുന്നു. ആർഎസ്എസ്. സഹായമില്ലെങ്കിൽ ബിജെപിയിൽ പ്രതിസന്ധിയുണ്ടാക്കുമെന്നു ആർഎസ്എസ്. അനുഭാവികളായ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം വിശദമായി പരിശോധിച്ചാണ് ദേശീയ തലത്തിൽ ഇടപെടൽ കുറക്കുന്നത്. ഇതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകും. കുമ്മനം രാജശേഖരനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കണമെന്ന സംസ്ഥാന ആർഎസ്എസ്. നിർദ്ദേശം തള്ളിയതു സംഘപരിവാറിനു ഞെട്ടലുണ്ടാക്കിയിരുന്നു. സജീവ ഇടപെടൽ വേണ്ടെന്ന തീരുമാനത്തിനു പിന്നിൽ ഈ കാരണവുമുണ്ടെന്നാണു വിലയിരുത്തൽ. ദേശീയ നേതാക്കളാരും ഈ വിഷയത്തിൽ കുമ്മനത്തിന് വേണ്ടി സംസാരിച്ചില്ല. അടുത്തടുത്തു തെരഞ്ഞെടുപ്പുകൾ വന്നതിനാൽ ആർഎസ്എസ്. പ്രവർത്തകർക്കു സ്വന്തം സംഘടനയുടെ പ്രവർത്തനത്തിനു സമയം ലഭിച്ചിരുന്നില്ലെന്നാണ് ഇപ്പോൾ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു പിൻവലിയാൻ പറയുന്ന കാരണം.

ഉത്തരേന്ത്യയിൽ ഇത് വലിയ പ്രശ്‌നമായില്ല. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ആർ എസ് എസുകാർ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കുമ്പോൾ പരിവാറിന്റെ ലക്ഷ്യങ്ങൾ എങ്ങുമെത്തുന്നില്ല. ഹിന്ദുത്വ അജണ്ടയിൽ ഊന്നിയുള്ള പരിപാടികളും പാളും. അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചനകൾ. ഈ വിഷയത്തിലെ കോടതി വിധിയും ഉടൻ ഉണ്ടാകും. ഇത്തരം ഇടപെടലുകൾക്ക് കൂടുതൽ സമയം നീക്കി വയ്ക്കാനാണ് ആർഎസ്എസ് തീരുമാനം. കേരളത്തിലെ നേതൃത്വത്തിനും ഈ നിർദ്ദേശം കിട്ടി കഴിഞ്ഞു.

കേരളത്തിൽ ആർ.എസ്.എസിനു ആറായിരത്തോളം ശാഖകളുണ്ട്. കഴിഞ്ഞ രണ്ടുമാസമായി ആർഎസ്എസ്. നേതൃത്വം സംസ്ഥാനത്തു വിപുലമായ യാത്രകൾ നടത്തി ശാഖകളുടെ പ്രവർത്തനത്തിനു പുതിയ രൂപരേഖയുണ്ടാക്കുകയാണ്. അധികചുമതല മൂലം ആർ.എസ്.എസിനു താഴേത്തട്ടിൽ പ്രവർത്തന വീഴ്ചകളുണ്ടായി. ഇതു മറികടക്കാനാണു തൽക്കാലമുള്ള വിട്ടുനിൽക്കൽ. വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണം ആർഎസ്എസ്. എക്കാലവും നടത്തുന്നതാണ്. അതിനാൽ ആ നിലയിലുള്ള സഹായങ്ങൾ നൽകും. തെരഞ്ഞെടുപ്പു കാര്യങ്ങളിലുള്ള ഇടപെടൽ എത്ര വേണമെന്നതിനെക്കുറിച്ചു ചർച്ചചെയ്തു തീരുമാനിക്കുമെന്നു മുതിർന്ന ആർഎസ്എസ്. നേതാവ് പ്രതികരിച്ചു. ബിജെപിയുമായി അകൽച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വട്ടിയൂർകാവിൽ ബിജെപിയുടെ സാധ്യതകളെ ബാധിക്കും.

ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്കു ലഭിക്കേണ്ട വോട്ടുകൾ ചോരാതിരിക്കാൻ കർശന നടപടിയുമായി ആർഎസ്എസ്. അഞ്ചു മണ്ഡലങ്ങളിലും ആർഎസ്എസ്. നിരീക്ഷണമുണ്ടാകും. കോന്നിയിലും വട്ടിയൂർക്കാവിലും പ്രാദേശിക നിരീക്ഷകർക്കു പുറമേ പ്രത്യേക നിരീക്ഷകരുണ്ടാകും. പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ബിജെപി. കോട്ടയം ജില്ലാ പ്രസിഡന്റ് എൻ. ഹരി തന്നെ വോട്ടുമറിച്ചെന്ന പ്രദേശിക നേതൃത്വത്തിന്റെ ആരോപണവും ആർഎസ്എസ്. അന്വേഷിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നിരീക്ഷണം ഏർപ്പെടുത്തുന്നത്. കോന്നിയിൽ അനുകൂല സാഹചര്യമുണ്ടെന്ന വിലയിരുത്തലിലാണ് ലഭിക്കേണ്ട ഒരുവോട്ടു പോലും നഷ്ടപ്പെടാതിരിക്കാൻ ആർഎസ്എസ്. അതീവ ജാഗ്രത പുലർത്തുന്നത്. ബിജെപി. സംസ്ഥാന കമ്മറ്റിയംഗം പി.എ. വേലുക്കുട്ടി ഉൾപ്പെടെയുള്ളവർക്കാണ് നിരീക്ഷണച്ചുമതല.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനു പുറമേ, ആർ.എസ്.എസിന്റെ കേന്ദ്ര നേതൃത്വത്തിൽനിന്നുള്ള മൂന്നു പേർ രഹസ്യ നിരീക്ഷണത്തിനുണ്ടാകും. ഇവർ മണ്ഡലത്തിലെത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന കുമ്മനത്തെ മാറ്റിയതിൽ പ്രതിഷേധിച്ച് വോട്ടുമറിഞ്ഞാൽ സംസ്ഥാന നേതാക്കളടക്കമുള്ളവർക്കെതിരേ നടപടി ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP