Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഴിഞ്ഞ അഞ്ച് വർഷം നടത്തിയ 72 എക്‌സിറ്റ്‌പോളുകളിൽ ശരിയായത് മൂന്നെണ്ണം; എന്തുകൊണ്ടാണ് എക്‌സിറ്റ് പോളുകൾ ഇങ്ങനെ പിഴയ്ക്കുന്നത്..?

കഴിഞ്ഞ അഞ്ച് വർഷം നടത്തിയ 72 എക്‌സിറ്റ്‌പോളുകളിൽ ശരിയായത് മൂന്നെണ്ണം; എന്തുകൊണ്ടാണ് എക്‌സിറ്റ് പോളുകൾ ഇങ്ങനെ പിഴയ്ക്കുന്നത്..?

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ വോട്ടർമാർക്ക് ക്ഷമകേടിന്റ കാലമാണ്. എത്രയും പെട്ടെന്ന് ഫലമറിയാഞ്ഞാൽ ഭൂരിഭാഗം പേർക്കും പൊറുതികേടാണ്. വോട്ടെടുപ്പ് കഴിഞ്ഞ് അന്ന് തന്നെ ഫലമറിഞ്ഞാൽ കൊള്ളാമെന്നാണ് പലരുടെയും നിലപാട്. അത്തരം ഘട്ടങ്ങളിലാണ് എക്‌സിറ്റ് പോളുകളെ ആശ്രയിച്ച് നാം താൽക്കാലിക സമാധാം തേടുന്നത്. എന്നാൽ എക്‌സിറ്റ് പോളുകളെ കണ്ണുമടച്ച് വിശ്വസിക്കാനാവില്ലെന്നാണ് അതു സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് കഴിഞ്ഞ അഞ്ച് വർഷം നടത്തിയ 72 എക്‌സിറ്റ് പോളുകളിൽ ശരിയായത് വെറും മൂന്നെണ്ണം മാത്രമാണത്രെ...!!!. ബാക്കിയുള്ളവയെല്ലാം ചീറ്റിപ്പോയ പടക്കങ്ങളായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഉദാഹരണമായി കഴിഞ്ഞ ദിവസം നടന്ന ഡൽഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ എക്‌സിറ്റ് പോളുകളെ തന്നെ എടുത്ത് കാട്ടാം. ആം ആദ്മി വിജയിക്കുമെന്ന് ഇതു സംബന്ധിച്ച ആറ് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നുവെങ്കിലും പാർട്ടി ഇത്തരത്തിൽ എതിരാളികളില്ലാതെ തൂത്തുവാരുമെന്ന് കണ്ടെത്താൻ ഇവയിൽ ഒരൊറ്റ എക്‌സിറ്റ് പോളിനും സാധിച്ചില്ലെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഡാറ്റ മിനെറിയ എന്ന സ്ഥാപനം ബിജെപി വിജയിക്കുമെന്ന തീർത്തും യാഥാർത്ഥ്യ വിരുദ്ധമായ പ്രവചനമാണ് നടത്തിയതെന്നും ഓർക്കുക.

ആം ആദ്മിക്ക് 31നും 53നും ഇടയിലുള്ള സീറ്റുകൾ ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളിൽ കണ്ടെത്തിയത്. ബിജെപിക്കാകട്ടെ 17നും 35നും ഇടയിലുള്ള സീറ്റുകൾ ലഭിക്കുമെന്നും പ്രവചനമുണ്ടായി. കോൺഗ്രസിന് പൂജ്യത്തിനും അഞ്ചിനുമിടയിലുള്ള സീറ്റുകളും നേടുമെന്നായിരുന്നു എക്‌സിറ്റ് പോളുകൾ കണ്ടെത്തിയത്. 2009 മുതലുള്ള 72 എക്‌സിറ്റ് പോളുകളിൽ മൂന്നെണ്ണം മാത്രമാണ് ശരിയായിരിക്കുന്നതെന്നാണ് മുൻനിരയിലുള്ള മൾട്ടിനാഷണൽ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐപോസ് ഇന്ത്യയിലെ പൊളിറ്റിക്കൽ പോളിങ് കൺസൾട്ടന്റായ സുഭാഷ് ചന്ദ്ര പറയുന്നത്.

42 ശതമാനം എക്‌സിറ്റ് പോളുകൾക്ക് മാത്രമെ അവസാന ഫലത്തോട് ഏറെക്കൂറെ പൊരുത്തപ്പെടുന്ന സീറ്റെണ്ണം പ്രവചിക്കാനായിട്ടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എക്‌സിറ്റ് പോളിലെ തെരഞ്ഞെടുപ്പ് വിഗദ്ധർ അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പ്, അടിസ്ഥാനമില്ലാത്ത ഡാറ്റകളുടെ ഉപയോഗം, തുടങ്ങിയ കാര്യങ്ങൾ അനുവർത്തിക്കാതിരിക്കാത്തിടത്തോളം ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന എക്‌സിറ്റ് പോളുകൾ കൃത്യമായിരിക്കുമെന്നാണ് മാർക്കറ്റ് സർവേ ടീമായ മാർസിന്റെ മാനേജിങ് ഡയറക്ടറായ രഘു റോയ് പറയുന്നത്.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന വോട്ടർമാരെ എക്‌സിറ്റ് പോളുകളിൽ ഭാഗഭാക്കാകുന്നതിൽ പല ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ടെന്നാണ് ഈ മേഖലിയിലെ വിഗ്ധർ പറയുന്നത്. അതായത് ഇത്തരക്കാർ തങ്ങൾ ആർക്കാണ് യഥാർത്ഥത്തിൽ വോട്ട് ചെയ്തിരിക്കുന്നതെന്നത് ശരിയായി വെളിപ്പെടുത്താതിരിക്കുകയും എക്‌സിറ്റ് പോൾ നടത്തുന്നവർക്ക് തെറ്റായ വിവരങ്ങൾ നൽകി അവരെ വഴിതെറ്റിക്കുകയും ചെയ്യും. ഇതിലൂടെ എക്‌സിറ്റ് പോളുകൾ പിഴയ്ക്കാൻ സാധ്യതയേറുകയും ചെയ്യും. ഇക്കാരണത്താൽ ഇന്ത്യയിൽ കൃത്യതയ്യാർന്ന എക്‌സിറ്റ് പോളുകൾ നടത്താൻ ബുദ്ധിമുട്ടാണ്.

എക്‌സിറ്റ് പോളുകളുമായി ബന്ധപ്പെട്ട പ്രവർത്തനസമ്പ്രദായങ്ങളിൽ വരുന്ന പാളിച്ചകൾ മൂലമാണ് എക്‌സിറ്റ് പോളിലെ സീറ്റുകളും അവസാനഫലത്തിലെ സീറ്റുകളുടെ എണ്ണവും തമ്മിൽ അജഗജാന്തരമുണ്ടാകുന്നതെന്നാണ് സിഫോറിന്റെ ചീഫ് എക്‌സിക്യൂട്ടീവായ പ്രേംചന്ദ് പാലെറ്റി പറയുന്നത്. രാഷ്ട്രീയപാർട്ടികൾക്ക് വേണ്ടിയും പത്രങ്ങൾക്ക് വേണ്ടിയും ഇത്തരത്തിലുള്ള നിരവധി എക്‌സിറ്റ് പോളുകൾ നടത്തിയ സ്ഥാപനമാണിത്. ഇന്റർവ്യൂ ചെയ്യുന്ന വോട്ടർമാരുടെ ലൊക്കേഷൻ തെരഞ്ഞെടുക്കലിലോ വോട്ടുകളെ സീറ്റുകളുടെ എണ്ണത്തിലേക്ക് പരിവർത്തനം ചെയ്ത് കണക്ക് കൂട്ടുന്ന ഘട്ടത്തിലും തകരാറുകൾ ഉണ്ടാകാൻ സാധ്യതയേറെയുണ്ടെന്നും പ്രേംചന്ദ് പാലെറ്റി ചൂണ്ടിക്കാട്ടുന്നു.

യുഎസിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലുമുള്ള എക്‌സിറ്റ്‌പോളുകൾ ഇന്ത്യയിലേക്കാൾ കൂടുതൽ കൃത്യമാണെന്ന് കാണാം. അവിടെ സ്വീകരിക്കുന്ന കണക്കെടുപ്പ് രീതികൾ ഇന്ത്യപോലുള്ള ജനപ്പെരുപ്പമേറിയ രാജ്യത്ത് പ്രായോഗികമല്ലാത്തതും എക്‌സിറ്റ് പോളുകളുടെ കൃത്യതയെ ബാധിക്കുന്നുണ്ടെന്ന് ഈ രംഗത്തെ വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP