Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാണിയുടെ സമ്മർദ്ദം ഫലം കാണാനിടയില്ല; ബാർ കോഴയിൽ അന്വേഷണം ഉടൻ അവസാനിക്കില്ല; എല്ലാം അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമെന്ന വാഗ്ദാനവുമായി കോൺഗ്രസും

മാണിയുടെ സമ്മർദ്ദം ഫലം കാണാനിടയില്ല; ബാർ കോഴയിൽ അന്വേഷണം ഉടൻ അവസാനിക്കില്ല; എല്ലാം അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമെന്ന വാഗ്ദാനവുമായി കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴക്കേസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനുള്ള സമ്മർദ തന്ത്രവുമായി കെ.എം മാണി നിലയുറിപ്പിച്ചതോടെ യു.ഡി.എഫിന്റെ മേഖലാ ജാഥകൾ പ്രതിസന്ധിയിലായി. 19 മുതൽ 25 വരെ ജാഥ നടത്താനായിരുന്നു തീരുമാനം. അതിന് മുമ്പ് ബാർ കോഴയിലെ അന്വേഷണം പൂർത്തിയായില്ലെങ്കിൽ ജാഥകളുമായി മാണി വിഭാഗം സഹകരിക്കില്ല. ബാർ കോഴയിൽ മാണിയെ ചോദ്യം ചെയ്യാനുള്ള വിജിൻസ് തീരുമാനത്തിന് തൊട്ട് പിന്നാലെയാണ് നിലപാട് എടുക്കൽ. കെ ബാബുവിനെതിരായ ക്വിക് വെരിഫിക്കേഷൻ തീരുമാനത്തേയും മാണി ഗ്രൂപ്പ് ഉറ്റു നോക്കുകയാണ്.

എന്നാൽ ബാർ കോഴയിൽ കുടുങ്ങിയ മാണിക്ക് സർക്കാരിനെ അട്ടിമറിക്കാനുള്ള കരുത്തില്ലെന്നാണ് കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടേയും വിലയിരുത്തൽ. അതുകൊണ്ട് തന്നെ മാണിയുടെ ഭീഷണികളെ കോൺഗ്രസ് നേതൃത്വം കാര്യമായെടുക്കാൻ കഴിയില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബാർ കോഴയിൽ അന്വേഷണം പൂർത്തിയാക്കില്ല. മാണിയെ കുറ്റവിമുക്തനാക്കിയാൽ അത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ഭയം കോൺഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം പൂർത്തിയാകാൻ കാലതാമസമെടുക്കുമെന്ന് തന്നെയാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.

നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിന്റെ മേഖലാ ജാഥകൾ മാറ്റണമെന്ന് കേരള കോൺഗ്രസ് എം യുഡിഎഫിനോട് ആവശ്യപ്പെട്ടു. ബാർ കോഴക്കേസ് അന്വേഷണം പൂർത്തിയായ ശേഷം മതി ജാഥയെന്നാണ് നിലപാട്. ഘടകക്ഷികളുടെ പ്രശ്‌നം പരിഹരിച്ച ശേഷം ജാഥ മതിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി ആന്റണി രാജു പറഞ്ഞു. ബാർ കോഴക്കേസ് അന്വേഷണം നിളുന്നതിലെ അതൃപ്തിയാണ് കേരള കോൺഗ്രസ് ആവശ്യത്തിന് പിന്നിൽ. ഉടനടി അന്വേഷണം തീർത്ത് മാണിയെ കുറ്റവിമുക്തനാക്കണമെന്നാണ് പാർട്ടി ആശിക്കുന്നത് .എന്നാൽ വിജിലൻസ് നടപടികൾ അടുത്ത മാസത്തിലേയ്ക്ക് നീളാൻ സാധ്യതയുണ്ടെന്ന മനസിലാക്കിയതോടെയാണ് ജാഥയിൽ പിടിക്കുന്നത്. ഉടൻ തീരുമാനം വേണമെന്നാണ് ആവശ്യം.

ജാഥ മാറ്റണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടതോടെ ഈ തീയതിയിൽ ജാഥകൾ നടക്കാനിടയില്ല . ജാഥയിലേയ്ക്കുള്ള കേരള കോൺഗ്രസ് പ്രതിനിധികളുടെ പേര് ഇതുവരെ പാർട്ടി നിർദേശിച്ചിട്ടില്ല. മധ്യമേഖലാ ജാഥാ ക്യാപ്ടാനായി സി.എഫ് തോമസിനെ നിശ്ചയിച്ചെങ്കിലും അദ്ദേഹം പിൻവാങ്ങി. പകരം ആരുടെയും പേര് മുന്നണിയോട് പാർട്ടി നിർദശിച്ചിട്ടില്ല . ജോസ് കെ മാണിയെ ക്യാപ്ടനാക്കാൻ നീക്കമുണ്ടെന്ന തോന്നലുണ്ടായതോടെ ഘടകക്ഷികൾ എതിർപ്പും ഉന്നയിച്ചു. ജാഥയ്ക്ക് മുന്നോടിയായ ജില്ലാ തല കൺവെൻഷനുകൾ പലയിടുത്തും ചേരുകയാണ്. ഇതിലും ഇനി മാണി വിഭാഗം സഹകരിക്കില്ല. ഭരണത്തെ താങ്ങി നിർത്തുന്നത് മാണി ഗ്രൂപ്പാണ് ഈ പരിഗണന തങ്ങൾക്ക് മുന്നണി നൽകുന്നില്ലെന്നാണ് പരാതി.

ജനതാദൾ വീരേന്ദ്രകുമാറിന് രണ്ട് എംഎൽഎമാരാണുള്ളത്. അവർ ചെറിയ വിവദമുണ്ടാക്കിയപ്പോൾ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമെല്ലാം പ്രതികരിച്ചത് വളരെ വേഗമാണ്. ചർച്ചകൾ, വാഗ്ദാനങ്ങൾ അങ്ങനെ പോയി കാര്യങ്ങൾ. എന്നാൽ ബാർ കോഴയിൽ വേഗത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാൽ പോലും മാണി ഗ്രൂപ്പിനെ ആരും ഗൗനിക്കുന്നില്ല. മുന്നണിയെ ബാധിക്കുന്ന ഗൗരവതരമായ പ്രശ്‌നമാണ് ബാർ കോഴ. കോൺഗ്രിസനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ബാക്കി പത്രം. എന്നിട്ടും മുന്നണിയിലെ ഏറ്റവും മുതിർന്ന നേതാവായ മാണിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നാണ് കേരളാ കോൺഗ്രസിന്റെ പരാതി.

അതുകൊണ്ട് കൂടിയാണ് മേഖലാ ജാഥകളിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം എടുക്കുന്നത്. അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകുമെന്നും വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP