Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുപ്രീം കോടതി വിധി എതിരാണെങ്കിൽ ശബരിമലയുടെ ആചാരം കാക്കാൻ ഭരണഘടന പരിഷ്‌കരിക്കും എന്ന് പറയാൻ എന്തേ ബിജെപിക്ക് ധൈര്യം ഉണ്ടായില്ല? വനിതാ സംവരണവും രാമക്ഷേത്ര നിർമ്മാണവും ഒക്കെ എന്തുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷം മറന്നുപോയി? 25 ലക്ഷം കോടിയുടേയും ഒക്കെ കണക്ക് പറയുന്നത് എന്ത് സ്റ്റാറ്റിറ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ്? ബിജെപിയുടെ പ്രകടനപത്രിക വിലയിരുത്തുമ്പോൾ

സുപ്രീം കോടതി വിധി എതിരാണെങ്കിൽ ശബരിമലയുടെ ആചാരം കാക്കാൻ ഭരണഘടന പരിഷ്‌കരിക്കും എന്ന് പറയാൻ എന്തേ ബിജെപിക്ക് ധൈര്യം ഉണ്ടായില്ല? വനിതാ സംവരണവും രാമക്ഷേത്ര നിർമ്മാണവും ഒക്കെ എന്തുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷം മറന്നുപോയി? 25 ലക്ഷം കോടിയുടേയും ഒക്കെ കണക്ക് പറയുന്നത് എന്ത് സ്റ്റാറ്റിറ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ്? ബിജെപിയുടെ പ്രകടനപത്രിക വിലയിരുത്തുമ്പോൾ

ഷാജൻ സ്‌കറിയ

ഡൽഹി: ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപി ധൃതിപിടിച്ച് പ്രകടന പത്രിക പുറത്ത് ഇറക്കിയിരിക്കുന്നു. എന്ത്‌കൊണ്ടാണ് ഭരിക്കുന്ന ഒരു പാർട്ടിക്ക് ഇത്രയും നാൾ ഒരു പ്രകടനപത്രികയ്ക്കായി കാത്തിരിക്കേണ്ടി വന്നത് എന്ന ചോദ്യത്തിന് പ്രകടന പത്രിക തന്നെ ഉത്തരമാണ്. കോൺഗ്രസിന്റെ പ്രകടന പത്രികയുമായി താരതമ്യം ചെയ്യുമ്പോൾ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് ബിജെപിയുടെ പ്രകടന പത്രിക എന്ന് തന്നെ പറയേണ്ടി വരും. കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചതുകൊണ്ട് തന്നെ ഇപ്പോൾ ഇങ്ങനെ ഒരു പത്രിക പുറത്തിറക്കി പറയുന്ന കാര്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷം ചെയ്തില്ല എന്ന ചോദ്യവും ഉയരുന്നത് സ്വാഭാവികമാണ്. 25 ലക്ഷം കോടി രൂപ കർഷകർക്കും 100 ലക്ഷം കോടി രൂപ സാധാരണക്കാർക്കും മാറ്റിവെച്ചു എന്ന് പറയുന്ന ആർക്കും വാഗ്ദാനം ചെയ്യാവുന്ന കാര്യങ്ങൾ പറയുന്ന പ്രസ്താവനകളേയും പ്രഖ്യാപനങ്ങളേയും മാറ്റി നിർത്താം.

കഴിഞ്ഞ 5 വർഷത്തെ ബിജെപിയുടെ ഭരണ നേട്ടങ്ങളുടെ വ്യാഖ്യാനങ്ങൾക്ക് അപ്പുറം പുതിയതായി എന്ത് ചെയ്യും എന്ന് ഈ പ്രകടന പത്രികയിൽ ഇല്ല എന്നതാണ് സത്യം. കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ കൃത്യമായ 72,000 രൂപ ഒരു വർഷം സാധാരണക്കാർക്ക് നൽകും എന്നതിന് തെളിവുകളും കണക്കുകളും നിരത്തിയാണ് പറഞ്ഞതെങ്കിൽ അത്തരത്തിലുള്ള ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലാതെ ചില മയക്കുന്ന പ്രഖ്യാപനങ്ങൾ നിറഞ്ഞ് നിൽക്കുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക. കോൺഗ്രസ് പത്രികയിൽ നിയമ പരിഷ്‌കരണങ്ങൾ അടക്കം നിരവധി കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ബിജെപിയുടെ പത്രികയിൽ ഒരു കാര്യത്തിലും വ്യക്തത ഇല്ല.

ഇതിന് ഉദാഹരണത്തിന് ശബരിമലയുടെ കാര്യം എടുക്കുക. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്ന കാര്യങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും എന്നാണ് പറഞ്ഞിരിക്കുന്നത്. അക്കാര്യം അറ്റോണി ജനറലിനെ ഏൽപ്പിച്ചാൽ മതി. അക്കാര്യം പ്രകടന പത്രികയിൽ ഒരു വാഗ്ദാനമായി പറയേണ്ട ഒരു കാര്യവും ഇല്ല. എന്നാൽ ശബരിമലയിലെ സുപ്രീം കോടതിയിലെ വിധി എതിരാണെങ്കിൽ അതിന് ഭരണഘടന ഭേദഗതി വരുത്തും എന്ന് പറയാനുള്ള ചങ്കൂറ്റം ബിജെപി കാണിച്ചിട്ടില്ല. കേരളത്തിലെ അയ്യപ്പഭക്തർ പ്രതീക്ഷിച്ചത് വെറുതെ ശബരിമല എന്ന ഒരു വാക്കല്ല മറിച്ച് ഭക്തർ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരമാണ്. ശബരിമല വിഷയം കേസായപ്പോൾ മുതൽ അത് വിവാദമായപ്പോൾ സംഘപരിവാറിന്റെയും ബിജെപിയുടെ പ്രവർത്തകരും തെരുവിൽ ഇറങ്ങിയെങ്കിലും ശബരിമല വിഷയത്തിന് ഒരു പരിഹാരമുണ്ടാക്കുന്നതിന് ആത്മാർത്ഥതയോടെ ഒരു ശ്രമമുണ്ടായിട്ടില്ലെന്ന് പറയുന്നതും ശരിയാണ്. അല്ലെങ്കിൽ എന്ത്‌കൊണ്ടാണ് ഭരണഘടന പരിഷ്‌കരിച്ചും ശബരിമലയിലെ ആചാരങ്ങൾ ഞങ്ങൾ സംരക്ഷിക്കും എന്ന് പറയാത്തത്.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും എന്നതാണ് ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനങ്ങളിൽ ഇന്ന്. നല്ലത് തന്നെയാണ്. ഒരു രാജ്യത്തെ എല്ലാ പൗരന്മാർക്കും സിവിൽ നിയമങ്ങൾ ഒരുപോലെ ആകണം എന്നത് ഏതെങ്കിലും ഒരു മതത്തിനെതിരെയുള്ള വിവേചനമായി വ്യഖ്യാനിക്കേണ്ടത് ഇല്ല. അതാത് മതങ്ങളുടെ ചടങ്ങുകളിൽ തുടരാൻ അതാത് മതങ്ങൾക്ക് സ്വാതന്ത്ര്യം നൽകുമ്പോൾ വിവാഹം മരണം തുടങ്ങിയ പ്രക്രിയകൾ ഒക്കെ രേഖപ്പെടുത്തേണ്ടത് ഒരേ നടപടി ക്രമങ്ങളുടെ ഭാഗമാകണം അതുപോലെ തന്നെ സ്വത്തുക്കൾ ഭാഗം വയ്‌ക്കേണ്ടത് ഒരുപോലെ തന്നെയാകണം എന്ന് തുടങ്ങിയ ആവശ്യങ്ങൾ ഏകീകൃത സിവിൽ കോഡിനെ സാധൂകരിക്കുന്നതാണ്. നല്ല കാര്യമാണ് കൈയടിക്കേണ്ടതാണ്. പക്ഷേ ഒരു ചോദ്യമുണ്ട് കഴിഞ്ഞ അഞ്ച് വർഷം രാജ്യം ഭരിച്ചിട്ടും എന്ത്‌കൊണ്ടാണ് ഏകീകൃത സിവിൽ കോഡിനെ കുറിച്ച് മിണ്ടാതെ ഇരുന്നത് എന്നതാണ്. എന്ത്‌കൊണ്ടാണ് പ്രകടന പത്രികയിൽ മാത്രം ഇതിനെ ഉൾക്കൊള്ളിച്ചത്.

സമാനമായി തന്നെ വരുന്ന മറ്റൊരു പ്രസ്താവനയാണ് വനിതകൾക്ക് ലോക്‌സഭയിലും നിയമസഭയിലും 33 ശതമാം സംവരണം ഏർപ്പെടുത്തുന്നു എന്നത്. ചോദ്യം ആവർത്തിക്കുന്നു എന്ത്‌കൊണ്ടാണ് കഴിഞ്ഞ അഞ്ച് വർഷം ഇത് ബില്ലായി കൊണ്ട് വന്ന് നടപ്പിലാക്കാൻ ശ്രമിക്കാത്തത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സാമ്പത്തിക സംവരണം എർപ്പെടുത്തി ഭരണഘടനയിൽ ഉൾപ്പെടുത്തുകയും പ്രസിഡന്റിനെ കൊണ്ട ഒപ്പിടീക്കുകയും ഒക്കെ ചെയ്തത് 2,3 ദിവസങ്ങൾ കൊണ്ട് അല്ലേ? അപ്പോൾ എന്ത്‌കൊണ്ടാണ് വനിത സംവരണ ബിൽ കൊണ്ട് വരാനും നടപ്പിലാക്കാൻ ശ്രമിക്കാത്തതും. ഇപ്പോൾ അതുമായി മുന്നോട്ട് വരുന്നത് മുതലെടുപ്പുമായി ആണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല.

രാമക്ഷേത്രം നിർമ്മിക്കും എന്ന് വാക്ക് തരുന്നു. മതത്തിന്റെ പേരിൽ വോട്ട് ചോദിക്കരുത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് പറയുകയും പലരുടേയും പേരിൽ അതിന് നടപടി സ്വീകരിക്കുകയും ഒക്കെ ചെയ്യുമ്പോൾ അതിനെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ധീരതയെ സമ്മതിക്കുന്നു.

വീണ്ടും ചോദിക്കുന്നു. അഞ്ച് വർഷം മുൻപ് ബിജെപിയുടെ പ്രകടന പത്രികയിലും ഈ വിഷയം ഉണ്ടായിരുന്നു. അപ്പോൾ എന്ത്‌കൊണ്ടാണ് നിർമ്മിക്കാതെ ഇരുന്നത്? നിയമങ്ങളെ ഭയപ്പെട്ടിട്ട് ചട്ടങ്ങളെ ഭയപ്പെട്ടിട്ട് കൊള്ളാം നല്ലത് തന്നെ. പക്ഷേ എന്തിനാണ് ഇത് വീണ്ടും രാമക്ഷേത്രം നിർമ്മിക്കും എന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നത്. ഇത് പ്രായോഗികം അല്ലെന്ന് വീണ്ടും പറയുന്നത് ഹിന്ദ വോട്ടുകൾ ധ്രുവീകരിക്കാനും പിടിച്ചെടുക്കാനും വേണ്ടി തന്നെയാണ് അല്ലെങ്കിൽ ആ ലക്ഷ്യം വെച്ചുള്ള കള്ളത്തരമല്ലേ? 10 ലക്ഷം രൂപ പലിശ രഹിത വായ്‌പ്പ നൽകും എന്ന ചില ഗിമിക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാഗ്ദാനങ്ങളുടെ ഒന്നും പിന്നിൽ ഒരു അധ്വനവും ഇല്ലെന്നും എന്തൊക്കെയോ പറഞ്ഞ വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും ഖേതപൂർവ്വം ചൂണ്ടിക്കാണിക്കട്ടേ. ബിജെപിയുടെ പ്രകടനപത്രികയെ ഇങ്ങനെ ചുരുക്കി പറയാം. ഒന്നും മുന്നോട്ട് വയ്ക്കാനില്ലാത്തപ്പോൾ മുന്നോട്ട് വയ്ക്കുന്ന ചില തമാശങ്ങൾ മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP