Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെന്നൈയിലേക്ക് പോകും മുമ്പ് കോടിയേരി പറഞ്ഞത് ഷംസീറിന്റെ കാര്യം; സെക്രട്ടറിയായി എകെ ബാലൻ വരണമെന്ന ആഗ്രഹം നടത്താത്തവർ ഷംസീറിനെ മന്ത്രിയാക്കാതെ സ്പീക്കറാക്കി; റിയാസിനെക്കാൾ സീനിയറായ ഷംസീർ സഭയിലെ നാഥനാകുമ്പോൾ പ്രവർത്തന ശൈലി അടിമുടി മാറ്റേണ്ടി വരും; കല്ലുപിഴുതാൽ തല്ലു മേടിക്കുമെന്ന പറഞ്ഞ നേതാവ് സ്പീക്കറാകുമ്പോൾ

ചെന്നൈയിലേക്ക് പോകും മുമ്പ് കോടിയേരി പറഞ്ഞത് ഷംസീറിന്റെ കാര്യം; സെക്രട്ടറിയായി എകെ ബാലൻ വരണമെന്ന ആഗ്രഹം നടത്താത്തവർ ഷംസീറിനെ മന്ത്രിയാക്കാതെ സ്പീക്കറാക്കി; റിയാസിനെക്കാൾ സീനിയറായ ഷംസീർ സഭയിലെ നാഥനാകുമ്പോൾ പ്രവർത്തന ശൈലി അടിമുടി മാറ്റേണ്ടി വരും; കല്ലുപിഴുതാൽ തല്ലു മേടിക്കുമെന്ന പറഞ്ഞ നേതാവ് സ്പീക്കറാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ അതിവിശ്വസ്തനാണ് എഎൻ ഷംസീർ. തന്റെ പിൻഗാമിയായി പാർട്ടി സെക്രട്ടറിയാകേണ്ടത് എകെ ബാലനാണെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. എഎൻ ഷംസീറിനെ മന്ത്രിയാക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. അതും പാർട്ടി നടത്തിക്കൊടുക്കുന്നില്ല. അപ്പോഴും ചെന്നൈയിൽ ചികിൽസയിലുള്ള കോടിയേരിക്ക് ആശ്വാസമാണ് ഷംസീറിന്റെ സ്പീക്കർ പദവി. നിയമസഭയുടെ താക്കോൽ സ്ഥാനം കൊണ്ട് ഷംസീർ തൃപ്തിപ്പെടേണ്ടി വരും. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് എ.എൻ.ഷംസീർ പ്രതികരിച്ചിരുന്നു. മന്ത്രിയാകുമെന്ന് കേട്ടിരുന്നു, പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് സ്പീക്കർ എന്നാൽ 'വൺ ഹു കനോട്ട് സ്പീക്' എന്നല്ലേ അർഥമെന്നായിരുന്നു ഷംസീറിന്റെ മറുപടി. ഈ മറുപടിയിൽ ഷംസീർ എല്ലാം ഒതുക്കി.

ഷംസീറിനെ സ്പീക്കറാക്കാൻ ഒരു ദിവസത്തെ സഭാ സമ്മേളനം വിളിക്കാനാണ് എല്ലാ സാധ്യതയും. 2004 ൽ വക്കം പുരുഷോത്തമൻ മന്ത്രി ആയപ്പോൾ പകരം തേറമ്പിൽ രാമകൃഷ്ണനെ സ്പീക്കറായി തിരഞ്ഞെടുത്തത് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചായിരുന്നു. സഭാ സമ്മേളനം കഴിഞ്ഞ ദിവസം മാത്രമാണ് സമാപിച്ചത്. ഇനി 3 മാസത്തിനു ശേഷമേ സഭ ചേരാൻ ഇടയുള്ളൂ. അതുകൊണ്ട് ഷംസീറിനെ സ്പീക്കറാക്കാൻ വേണ്ടി മാത്രം സഭ ചേരും. അങ്ങനെ കോടിയേരിയുടെ ആഗ്രഹം ഭാഗീകമായി നടത്തികൊടുക്കുകയും ചെയ്യും. കോടിയേരിയുടെ പിന്തുണ കാരണം മാത്രമാണ് താൻ മന്ത്രിയായതെന്ന് ഷംസീറിനും അറിയാം.

പാർട്ടിയിൽ മുഹമ്മദ് റിയാസിനേക്കാൾ സീനിയറാണ് ഷംസീർ. എന്നാൽ റിയാസ് വന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഷംസീറിനെ മൂലയ്ക്കിരുത്തി ഷംസീർ ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ നേതാവുമായി. പാർട്ടിയിലും പ്രെമോഷൻ കിട്ടി. കന്നി ജയത്തിൽ ത്‌ന്നെ പൊതുമരാമത്ത് വകുപ്പും കിട്ടി. ഇതെല്ലാം ഷംസീറിനെ തഴഞ്ഞായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് കോടിയേരി സ്ഥാനമൊഴിയുന്നതിന് മുമ്പും ഷംസീറിന് വേണ്ടി വാദിച്ചത്. അത് മുഖ്യമന്ത്രി പിണറായി വിജയന് തള്ളാനായില്ല. അതുകൊണ്ടാണ് എംവി ഗോവിന്ദന് പകരം ഷംസീർ മന്ത്രിയായില്ലെങ്കിലും സ്പീക്കർ കസേര എങ്കിലും കിട്ടാൻ കാരണം.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് നിയുക്ത മന്ത്രി എം.ബി.രാജേഷും സ്പീക്കർ എ.എൻ.ഷംസീറും പറയുന്നു. മന്ത്രി സ്ഥാനം പാർട്ടി ഏൽപ്പിച്ച ചുമതലയാണെന്നും അതിനോട് നീതി പുലർത്താൻ പരമാവധി ശ്രമിക്കുമെന്നും എ.ബി.രാജേഷ് പ്രതികരിച്ചു. സ്പീക്കറായിരുന്നപ്പോൾ പലവട്ടം ഉപദേശിക്കേണ്ടി വന്നിട്ടുള്ള ഷംസീർ, അടുത്ത സ്പീക്കറാകുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. 'ഷംസീറിന് ഇനി എന്നെ ഉപദേശിക്കാനുള്ള അവസരമുണ്ടല്ലോ' എന്ന രാജേഷിന്റെ രസകരമായ പ്രതികരണം ചിരിപടർത്തി. ഇതു സ്പീക്കർ ചെയറിലിരിക്കുമ്പോൾ അങ്ങനെയുള്ള ഇടപെടലുകൾ വേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.

നിയമസഭയിൽ പലതവണ സ്പീക്കറുടെ ശാസന ഏറ്റുവാങ്ങിയ ഷംസീർ സ്പീക്കർ പദവിയിലേക്കെത്തുമ്പോൾ പ്രവർത്തന ശൈലി അടിമുടി മാറ്റേണ്ടിവരും. ഷംസീറിന്റെ പ്രസംഗത്തിലെ പ്രയോഗങ്ങൾ പലപ്പോഴും വിവാദമായിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ കടുത്ത പ്രയോഗങ്ങളിലൂടെ ആക്രമിക്കുന്നതാണ് ശൈലി. സ്പീക്കർ സ്ഥാനം ഒഴിഞ്ഞ് മന്ത്രിയാകുന്ന എം.ബി.രാജേഷ് പലതവണ ഷംസീറിനെ സഭയ്ക്കുള്ളിൽ ശാസിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഷംസീർ മാസ്‌കില്ലാതെ സഭയിൽ ഇരുന്നതിനെ സ്പീക്കർ വിമർശിച്ചു. ' ഷംസീർ തീരെ മാസ്‌ക് ഉപേക്ഷിച്ചതായാണ് കാണുന്നത്. പലരും മാസ്‌ക് താടിക്കു വച്ചിരിക്കുന്നു. ഇത് വെബ്കാസ്റ്റ് ചെയ്യുന്നതാണ്. തെറ്റായ സന്ദേശമാണ് ജനങ്ങൾക്കു നൽകുന്നത്' സ്പീക്കർ പറഞ്ഞു.

2021 ജൂൺ മൂന്നിന് സഭ സമ്മേളിച്ചപ്പോൾ ഷംസീറിന്റെ പ്രസംഗം 15 മിനിറ്റ് പിന്നിട്ട കാര്യം സ്പീക്കർ എം.ബി.രാജേഷ് ഓർമിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങൾ സംസാരിച്ചപ്പോൾ ഈ നിയന്ത്രണം കണ്ടില്ലെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. സ്പീക്കർ പക്ഷപാതമില്ലാതെ പ്രവർത്തിക്കേണ്ട ആളാണെന്നു പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ വിമർശനവുമായി എണീറ്റു. തുടർന്ന്, സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്യുന്നില്ലെന്നു ഷംസീർ തിരുത്തി. സ്വയം നിയന്ത്രണം പാലിക്കണമെന്ന് സ്പീക്കറും ഓർമിപ്പിച്ചു.

തന്റെ സംസാരത്തെ ഷംസീർ പലതവണ തടസ്സപ്പെടുത്തിയപ്പോൾ ഷംസീറിന്റെ ക്ലാസ് തനിക്കു വേണ്ടെന്ന് പ്രതിപക്ഷ നേതാവിനു രൂക്ഷമായി ഭാഷയിൽ പറയേണ്ടിവന്നു. 'സ്പീക്കർ പറയേണ്ട കാര്യം തലശേരി അംഗം പറയുകയാണ്. ഷസീർ പഠിപ്പിക്കേണ്ട, ഷംസീറിന്റെ ക്ലാസ് എനിക്കു വേണ്ട' വി.ഡി.സതീശൻ പറഞ്ഞു. തുടർന്ന് സ്പീക്കർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേ ഷംസീറിന്റെ പ്രയോഗങ്ങൾ വിവാദമായി. നാക്കുപിഴയുണ്ടായതായി പറഞ്ഞു പിന്നീട് ക്ഷമ ചോദിക്കേണ്ടിവന്നു. എംബിബിഎസ് ബിരുദം നേടിയ ചിലർ പിജിയുണ്ടെന്ന വ്യാജേന ചില കേന്ദ്രങ്ങളിൽ ചികിത്സ നടത്തുന്നു എന്ന കാര്യമാണ് താൻ പറയാൻ ഉദ്ദേശിച്ചതെന്ന് ഷംസീർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പിജിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തുന്നവരെ നിയമത്തിലൂടെ തടയണമെന്നാണ് ഉദ്ദേശിച്ചത്. എന്നാൽ, ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചപ്പോൾ നാക്കുപിഴയുണ്ടായി. വാക്കുകൊണ്ടോ മനസ്സുകൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്തു വന്നത്. എംബിബിഎസ് ഡോക്ടർമാരെ ആക്ഷേപിക്കുന്ന തരത്തിൽ തെറ്റിദ്ധാരണയുണ്ടാകുന്ന പരാമർശങ്ങളിൽ ക്ഷമ ചോദിക്കുന്നതായും സഭാ രേഖകളിൽനിന്ന് അവ തിരുത്താൻ നിർദ്ദേശിച്ചതായും ഷംസീർ പറഞ്ഞു. കെറെയിൽ കല്ലുപിഴുതാൽ തല്ലു മേടിക്കുമെന്നുമുള്ള ഷംസീറിന്റെ പ്രസ്താവനയും പ്രതിപക്ഷ ബഹളത്തിനിടയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP