Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202301Wednesday

കാശ്മീരിനെ ഒപ്പം നിർത്തണമെങ്കിൽ 'തീവ്രവാദ ഫണ്ടുകളെ' തടയണമെന്ന തിരിച്ചറിവ് ഓപ്പറേഷൻ ഓക്ടോപ്പസായി; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം ബാരമുളയിലെത്തിയ അമിത് ഷാ നൽകുന്നത് സർജിക്കൽ സട്രൈക്കുകൾ തുടരുമെന്ന നിർദ്ദേശം; പൗരത്വ ഭേദഗതിയിലെ പ്രതിഷേധം ഇനി അനുവദിക്കില്ല; കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ഏകീകൃത സിവിൽ കോഡോ?

കാശ്മീരിനെ ഒപ്പം നിർത്തണമെങ്കിൽ 'തീവ്രവാദ ഫണ്ടുകളെ' തടയണമെന്ന തിരിച്ചറിവ് ഓപ്പറേഷൻ ഓക്ടോപ്പസായി; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം ബാരമുളയിലെത്തിയ അമിത് ഷാ നൽകുന്നത് സർജിക്കൽ സട്രൈക്കുകൾ തുടരുമെന്ന നിർദ്ദേശം; പൗരത്വ ഭേദഗതിയിലെ പ്രതിഷേധം ഇനി അനുവദിക്കില്ല; കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ഏകീകൃത സിവിൽ കോഡോ?

മറുനാടൻ ഡെസ്‌ക്‌

ബരാമുള: ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിക്കുമ്പോൾ നൽകുന്നത് ഇനിയും പോപ്പുലർ ഫ്രണ്ടിനെതിരെ നടത്തിയത് പോലുള്ള സർജിക്കൽ സ്ട്രൈക്കുകൾ തുടരുമെന്ന സൂചന. കാശ്മീരിൽ വിജയിച്ച് ബിജെപി ന്യൂനപക്ഷ വിരുദ്ധരല്ലെന്ന് തെളിയിക്കുകായണ് ബിജെപിയുടെ ശ്രമം. അതിന് വേണ്ടി കൂടിയാണ് ബിജെപി വിരുദ്ധ പ്രചരണത്തിന് ഫണ്ടൊഴുക്കാൻ സാധ്യതയുള്ള വഴികളെല്ലാം ബിജെപി അടച്ചത്.

പൗരത്വ ഭേദഗതിയിലും കർഷക നിയമത്തിലുമെല്ലാം സർക്കാരിനെ വെട്ടിലാക്കി പ്രതിഷേധം നടന്നിരുന്നു. ഇതേ ശക്തികൾ തന്നെയാണ് കാശ്മീരിലും പ്രശ്നമുണ്ടാക്കുന്നതെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതും കേരളത്തിലെ സർജിക്കൽ സ്‌ട്രൈക്കിലൂടെ നേതാക്കളെ എല്ലാം അകത്തിട്ടതും. ഇതിന്റെ പ്രധാന ലക്ഷ്യം കാശ്മീർ തെരഞ്ഞെടുപ്പിൽ ജയിക്കുകയെന്ന ബിജെപിയുടെ പദ്ധതിയാണ്്. ഇതിനൊപ്പം ഏകീകൃത സിവിൽ കോഡിലേക്കുള്ള ചുവടുവയ്‌പ്പും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ രാജ്യത്ത് അക്രമവും പ്രക്ഷോഭവും ചിലർ ഉയർത്തും. അതു മനസ്സിലാക്കി കൂടിയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്.

കാശ്മീരിലെ പ്രത്യേകപദവി എടുത്തു മാറ്റിയതും പ്രതിഷേധമായി മാറിയിരുന്നു. കേരളത്തിൽ അടക്കം പ്രക്ഷോഭമുണ്ടായി. ഇതിനും നേതൃത്വം കൊടുത്തത് പോപ്പുലർ ഫ്രണ്ടാണ്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവും നടപടികളും കാശ്മീരിലെ വിഘടന വാദ സംഘടനകൾക്കും ഉള്ള പാഠം കൂടിയാണ്. ഇതാണ് അമിത് ഷാ കാശ്മീരിലെ പ്രചരണ യോഗത്തിൽ ചർച്ചയാക്കിയതും. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ കാശ്മീരിലും തുടരും.

1990 മുതൽ ജമ്മുകശ്മീരിലെ തീവ്രവാദം 42,000 പേരുടെ ജീവൻ അപഹരിച്ചു. ഭീകരവാദം നടത്തുന്ന പാക്കിസ്ഥാനുമായി ഒരിക്കലും ചർച്ച നടത്തില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം താഴ് വരയിലെ തന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. റാലിയോടെ ജമ്മുകശ്മീരിൽ ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കംകുറിച്ചു.

ജമ്മു കശ്മീരിനെ രാജ്യത്തെതന്നെ ഏറ്റവും സമാധാനമുള്ള പ്രദേശമാക്കിമാറ്റും. പാക്കിസ്ഥാനുമായല്ല, കശ്മീരിലെ ജനങ്ങളുമായി ചർച്ച നടത്താനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. കശ്മീരിന്റെ വികസനമില്ലായ്മയ്ക്ക് കാരണം ഇതുവരെ ഭരിച്ച മുഫ്തിമാരും, അബ്ദുള്ളമാരും, നെഹ്‌റു-ഗാന്ധി കുടുംബവും നേതൃത്വം നൽകിയ സർക്കാരുകളാണെന്ന് ഷാ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതോടെ വലിയ മാറ്റങ്ങളുണ്ടായി. 2019ന് ശേഷം 56,000 കോടി രൂപയുടെ നിക്ഷേപം ജമ്മു കശ്മീരിലേക്ക് എത്തിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ പഹാഡി വിഭാഗത്തിന് വിദ്യാഭ്യാസരംഗത്തും ജോലിയിലും സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റാലിയിൽ പ്രഖ്യാപിച്ചു. സംവരണം നടപ്പായാൽ രാജ്യത്തെ ഒരു ഭാഷാ വിഭാഗത്തിനായി നൽകുന്ന ആദ്യ സംവരണമാകുമിത്. പ്രഖ്യാപനം നടപ്പാക്കാൻ കേന്ദ്രസർക്കാരിന് സംവരണനിയമം പാർലമെന്റിൽ ഭേദഗതി ചെയ്യേണ്ടിവരും. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് വകവെക്കാതെയാണ് പഹാഡികൾക്ക് സംവരണം അനുവദിക്കാനുള്ള നീക്കം. ആറുലക്ഷത്തോളം പഹാഡി വിഭാഗക്കാരാണ് ജമ്മു കശ്മീരിലുള്ളത്.

ഇതിൽ 55 ശതമാനത്തിലേറെ ഹിന്ദുക്കളാണ്. ബാക്കി മുസ്ലിങ്ങളും. ദളിത്, ഗോത്ര വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കാൻ പോവുകയാണെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതുകൊണ്ടാണ് ഇത്തരത്തിൽ സംവരണങ്ങൾ നൽകാൻ കഴിയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP