Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചായത്ത് പിടിക്കാൻ പിന്നോക്കകാരെ ബിജെപി നിയോഗിക്കും; സ്ഥാനാർത്ഥികളെ സമുദായ സംഘനടകൾക്ക് നിർദ്ദേശിക്കാം; തദ്ദേശത്തിൽ കരുത്ത് കാട്ടാനുള്ള അമിത് ഷായുടെ തന്ത്രം ഫലം കാണുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈന്ദവ ഏകീകരണത്തിന് പിന്നാക്ക സമുദായത്തെ ഒപ്പം നിർത്താൻ ബിജെപി തന്ത്രങ്ങൾ ഒരുക്കുന്നു. പിന്നാക്കക്കാരനായ നരേന്ദ്ര മോദിയടെ പ്രധാനമന്ത്രിയാക്കിയ പാർട്ടിയാണെന്ന മുദ്രാവക്യമുയർത്തിയാകും ഇത്. കേരളം പിടിക്കാൻ ഈ തന്ത്രമാകും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉപയോഗിക്കുക. എസ്എൻഡിപിയെ മുന്നിൽ നിർത്തി പിന്നാക്ക ഹൈന്ദവ വോട്ടുകൾ ബിജെപിയിൽ എത്തിക്കാനാണ് നീക്കം.

അമിത് ഷായും വെള്ളാപ്പള്ളിയുമായി നടത്തിയ ചർച്ചയിൽ ഇതിനുള്ള ധാരണ ഉണ്ടാക്കിയിരുന്നു. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായ സംഘടനകളുടെ പിന്തുണയിൽ സംസ്ഥാനത്ത് കരുത്ത് തെളിയിക്കാനാണ് നീക്കം. പാർട്ടി പരിഗണന നോക്കാതെ 50 ശതമാനം സീറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നൽകാമെന്ന സന്ദേശം പാർട്ടി നേതൃത്വം കൈമാറിക്കഴിഞ്ഞു. ഫലത്തിൽ എസ് എൻ ഡി പി അടക്കമുള്ള സംഘടനകൾ പറയുന്നവരെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കും. ഇതിലൂടെ ജനകീയരായ വ്യക്തിത്വങ്ങൾ ബിജെപിയിൽ എത്തും. സിപിഎമ്മിന്റെ വോട്ട് ബാങ്കിൽ കണ്ണുവച്ചാണ് ഈ നീക്കം. പാർട്ടി ചിഹ്നത്തിൽ ഇവർ മത്സരിക്കണമെന്ന നിബന്ധന ബിജെപിയും വയ്ക്കും.

സവർണ്ണ പാർട്ടിയായാണ് ബിജെപിയെ കേരളത്തിൽ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് മാത്രമാണ് മുന്നേറ്റം സാധ്യമാകാത്തത്. ഹൈന്ദവരിലെ ഭൂരിപക്ഷത്തിനുള്ളിലെ ന്യൂനപക്ഷം മാത്രമാണ് പാർട്ടിയെ പിന്തുണയ്ക്കുന്നത്. ഈ വോട്ടുകളിൽ ഭൂരിഭാഗവും കോൺഗ്രസിനെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് ചുവടുമാറ്റം. ഹൈന്ദവരിലെ എല്ലാ വിഭാഗങ്ങളേയും ഒപ്പം നിർത്തുക. അതിന് പ്രധാനമന്ത്രി മോദി പിന്നാക്കക്കാരനാണെന്ന പ്രചരണം വ്യാപകമാക്കുക. ഇതിലൂടെ മാറ്റം ബിജെപിക്ക് അനുകൂലമാകുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന വെള്ളാപ്പള്ളി അമിത്ഷാ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പല തലങ്ങളിൽ അനൗപചാരിക ചർച്ചകൾ സജീവമായി. കേന്ദ്ര സ്ഥാനത്ത് എസ്.എൻ.ഡി.പി യോഗമാണെങ്കിലും പുലയർ മഹാസഭ, സാംബവർ സഭ, വിശ്വകർമ്മസഭ തുടങ്ങി ചെറുതും വലുതുമായ പിന്നാക്ക സമുദായ വിഭാഗങ്ങളെയും കൂടെ നിറുത്തും. നാടാർ സമുദായത്തേയും സ്വാധീനിക്കാൻ നീക്കമുണ്ട്. വിശാല ഹൈന്ദവ ഐക്യം ആഗ്രഹിക്കുന്ന പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളെ സ്വാധീനിക്കും. ഈ സംഘടനകൾക്ക് സ്വാധീനമുള്ള വാർഡുകളിൽ അവരിൽ നിന്നൊരാളെ മത്സരിപ്പിക്കും.

കഴിഞ്ഞ തവണ 50 മുതൽ 100 വരെ വോട്ടുകൾക്ക് പിന്നിലായ വാർഡുകളിൽ ചില പിന്നാക്ക സംഘടനകൾ വിചാരിച്ചാൽ അത്രയും വോട്ട് മറിക്കാം. പുലയർ മഹാസഭയ്ക്കും വിശ്വകർമ്മസഭയ്ക്കും അതിനുള്ള ശക്തിയുണ്ട്. 30 വീടുകൾ വരെ ഒരു വാർഡിൽ വരാം. എസ്.എൻ.ഡി.പി യോഗം ശാഖകൾ വിചാരിച്ചാൽ 500വോട്ട് വരെ മറിക്കാനാവുമെന്നും , യോഗത്തിന്റെ മൈക്രോഫിനാൻസ് യൂണിറ്റുകൾ വലിയ സ്വാധീനശക്തിയാണെന്നും ബിജെപി വിലയിരുത്തുന്നു. ഇത്തരം സംഘടനകളുമായി അമിത് ഷാ തന്നെ നേരിട്ട് ചർച്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ വൻ മുന്നേറ്റമാണ് പഞ്ചായത്തിൽ അമിത് ഷാ ലക്ഷ്യമിടുന്നത്.

എസ്.എൻ.ഡി.പി യോഗം നേതൃത്വവുമായി സംസ്ഥാനത്ത് ബിജെപി നേതാക്കൾ ചർച്ചകൾ തുടരും. ഓഗസ്റ്റ് അവസാനം അമിത്ഷായുമായി അടുത്തഘട്ടം ചർച്ച നടക്കും. ആർ. ശങ്കർ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് എത്തും. ഇതോടെ എല്ലാത്തിനും വ്യക്തത വരും. എന്നാൽ ബിജെപിയിലെ ചില നേതാക്കൾ ഇതിനോട് എതിർപ്പിലുമാണ്. ഇതുവരെ പാർട്ടിക്ക് വേണ്ടി നിന്നവരെ തഴയുന്നത് ശരിയല്ലെന്നാണ് വിമർശനം. മോദി അധികാരത്തിലുള്ളതുകൊണ്ടാണ് സമുദായ സംഘടനകൾ ബിജെപിയോട് അടുക്കുന്നത്. അവരില്ലെങ്കിലും സ്വന്തം നിലയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ അമിത് ഷാ നടത്തുന്ന നീക്കങ്ങളെ ആരും പരസ്യമായി എതിർക്കുകയുമില്ല.

എന്നാൽ കേരളത്തിൽ കൂടുതൽ സീറ്റുകൾ നേടുകയെന്നതാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ദേശീയ തലത്തിൽ ബിജെപി മുന്നേറ്റം നടത്തിയിട്ടും കേരളത്തിൽ ഒരിടത്തു പോലും നിയമസഭയിൽ ജയിക്കുന്നില്ല. അതുകൊണ്ട് തന്നെ താൻ പറയുന്നത് തൽക്കാലം കേട്ടാൽ മതിയെന്ന സൂചനയാണ് എല്ലാ സംസ്ഥാന നേതാക്കൾക്കും ബിജെപി ദേശീയ അധ്യക്ഷൻ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP