Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അങ്ങനെ കേരളവും ജാതി പറയാൻ പഠിച്ചു; ആലപ്പുഴയിൽ മാത്രമായി സിപിഎം വിജയം ഒതുങ്ങിയതും ജാതി വോട്ടിന്റെ ബലത്തിൽ; ആരിഫിന്റെ വിജയത്തിൽ നിർണായക റോളിൽ ബിജെപി; യഥാർത്ഥത്തിൽ പിണറായി മോഡൽ പ്രവർത്തിച്ചത് ആലപ്പുഴയിൽ മാത്രം; എൻഎസ്എസിന്റെ നിർണായക ഇടപെടൽ വഴിത്തിരിവായി

അങ്ങനെ കേരളവും ജാതി പറയാൻ പഠിച്ചു; ആലപ്പുഴയിൽ മാത്രമായി സിപിഎം വിജയം ഒതുങ്ങിയതും ജാതി വോട്ടിന്റെ ബലത്തിൽ; ആരിഫിന്റെ വിജയത്തിൽ നിർണായക റോളിൽ ബിജെപി; യഥാർത്ഥത്തിൽ പിണറായി മോഡൽ പ്രവർത്തിച്ചത് ആലപ്പുഴയിൽ മാത്രം; എൻഎസ്എസിന്റെ നിർണായക ഇടപെടൽ വഴിത്തിരിവായി

കെ ആർ ഷൈജുമോൻ

ആലപ്പുഴ: എല്ലാ കണ്ണുകളും ആലപ്പുഴയിലേക്കാണ്. കേരളത്തിൽ ട്വന്റി ട്വന്റി എന്ന് പറഞ്ഞു ഇറങ്ങിയ കോൺഗ്രസിന് അല്പം മോഹഭംഗം സമ്മാനിച്ച സ്ഥലം. കൈവിടാൻ പാലക്കാടും വടകരയും കാസർഗോഡും കോഴിക്കോടും ആറ്റിങ്ങലും ക്കെ ഉണ്ടായിരുന്നപ്പോഴും അപ്രതീക്ഷിതമായി ആലപ്പുഴ കൈവിട്ടതു കോൺഗ്രസിനും അത്ഭുതമായി മാറുകയാണ്. എന്നാൽ ഈ സീറ്റിലെ ഫലം മാത്രം എടുത്തു പരിശോധിച്ചാൽ വക്തമാകുന്നത് കേരളത്തിനും ഉത്തരേന്ത്യയിലെ പോലെ ജാതീയമായി ചിന്തിക്കാനും കഴിയും എന്നതാണ്. ആലപ്പുഴ മണ്ഡലത്തിന് ചരിത്രപരമായി ഇടതു പക്ഷ സ്വഭാവം ഉള്ളതിനാൽ ആരിഫിന്റെ വിജയം അത്തരത്തിൽ സംഭവിച്ചത് ആണെന്ന് സ്ഥാപിക്കാൻ ആയിരിക്കും സ്വാഭാവികമായും എൽ ഡി എഫ് ശ്രമിക്കുക. എന്നാൽ ഇപ്പോൾ ഇടതു പക്ഷം ആലപ്പുഴയിൽ നേടിയ വിജയത്തിൽ പോലും ജാതീയ വോട്ടുകൾ നിർണായക പങ്കു വഹിച്ചു എന്നതാണ് വക്തമാകുന്നത്. കേരളത്തിന്റെ പൊതു ചിന്തയ്ക്കു വിരുദ്ധമായി നില്ക്കാൻ ഇവിടെ മാത്രം എന്തുകൊണ്ട് കഴിഞ്ഞു എന്ന ചിന്ത ചെന്നെത്തി നിൽക്കുന്നത് ഒരൊറ്റ സാധ്യതിയിലേക്കാണ്, ജാതി വോട്ടുകളുടെ പോളറൈസേഷൻ .

ആരിഫ് വളരെ നേരത്തെ മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങി മുൻതൂക്കം നേടിയ ശേഷമാണു യുഡിഎഫ് സ്ഥാനാർത്ഥിയായി ആര് വരും എന്ന ചിന്തക്കൊടുവിൽ ഷാനിമോൾ എത്തുന്നത് . ഈ ഘട്ടത്തിലും എൻ ഡി എ സ്ഥാനാർത്ഥി ആയി ബിജെപിയെ ബിഡിജെഎസോ എന്ന തർക്കവും നിലനിന്നിരുന്നു. ഒടുവിൽ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് മുൻ പിഎസ്ഇ ചെയർമാൻ കെ എസ് രാധാകൃഷ്ണൻ എത്തുന്നത് . ശബരിമല വിഷയത്തിന് ശേഷം മാത്രം പൊതുസമൂഹം തിരിച്ചറിഞ്ഞ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. അതായതു അദ്ദേഹം ഒരിക്കലും ബിജെപിയുടെ സ്റ്റാർ സ്ഥാനാർത്ഥിയായിരുന്നില്ല. എന്നിട്ടും ഒടുവിൽ അന്തിമ ഫലം വരാനിരിക്കെ അദ്ദേഹം പിടിച്ചെടുത്ത വോട്ടുകൾ അമ്പരപ്പിക്കുന്നതാണ്.

അതായതു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ നാല് ശതമാനത്തിൽ നിന്നും ഇപ്പോൾ രാധാകൃഷ്ണൻ നേടിയത് 12 ശതമാനം വോട്ടുകളാണ്. ബിജെപിക്കാകട്ടെ ഏറ്റവും പ്രതീക്ഷ കുറഞ്ഞ സ്ഥലവും ആയിരുന്നു ആലപ്പുഴ. പ്രചാരണത്തിന് പണം ലഭ്യത ഉണ്ടായില്ലെന്ന് സ്ഥാനാർത്ഥി തന്നെ പരാതിപ്പെട്ട സ്ഥലം. എന്നിട്ടും വോട്ടു ഒഴുകിയെത്തി. തികച്ചും അപ്രതീക്ഷിതമായി ആ വോട്ടു ഒഴുക്ക് കേരളത്തിന്റെ പൊതു ചിന്തയ്ക്കു വിരുദ്ധമായി ആർഫിനു വിജയം സമ്മാനിച്ച്. ഇടതും വലതും മുസ്ലിം വിഭാഗക്കാരായ സ്ഥാനാത്ഥികൾ എത്തിയപ്പോൾ ഹിന്ദു ഭൂരിഭാഗമായ വോട്ടർമാർ കൂട്ടമായി തങ്ങളുടെ വോട്ടു ബിജെപിക്ക് സമ്മാനിച്ച്. ഇതിലൂടെ ആരിഫ് വിജയം സ്വന്തമാക്കി. സത്യത്തിൽ ഇത്തരത്തിൽ ഒരു ഹിന്ദു വോട്ടൊഴുക്കു ആയിരുന്നു ശബരിമല വിഷയത്തിലൂടെ പിണറായി വിജയൻ ആഗ്രഹിച്ചതും ഇപ്പോൾ യുഡിഎഫ് നേടിയ വിജയം എൽഡിഎഫ് അക്കൗണ്ടിൽ ചേർക്കുകയും എന്നതായിരുന്നു അദ്ദേഹത്തിന്റെ ദിവാസ്വപ്നം.

ഇടതും വലതും മുസ്ലിം സ്ഥാനാർത്ഥികൾ വന്നപ്പോൾ കണ്ണടച്ച് ബിജെപിക്ക് വോട്ടു ചെയ്ത ഹിന്ദുക്കളുടെ കണക്കിൽ പെടുത്തിയെ ആരിഫിന്റെ വിജയത്തിന് കാരണം കണ്ടെത്താൻ കഴിയൂ. ഇത്തരത്തിൽ ഹിന്ദു വികാരം കേരളത്തിൽ മുഴുവൻ ഉണ്ടാകണം എന്നതായിരുന്നു പിണറയി പ്ലാൻ . എന്നാൽ ഇത് ഏറ്റവും വേഗത്തിൽ തിരിച്ചറിഞ്ഞത് എൻ എസ എസ ആണ്. അതിനാൽ ഒരു കാരണവശാലും വോട്ടു ചിതറാൻ പാടില്ലെന്ന് എൻ എസ എസ തീരുമാനിച്ചിരുന്നു. ഇതൊരു നിശബ്ദ സന്ദേശമായി ബിജെപി കേഡർ സംവിധനങ്ങളിലും എത്തിയിരുന്നു. ഇതിൽ നിന്നാണ് കൊണ്‌ഗ്രെസ്സ് പോലും പ്രതീക്ഷിക്കാത്ത പാലക്കാട് വി കെ ശ്രീകണ്ഠൻ ഈസി വാക്കോവർ നടത്തിയത്. അതായതു ഹിന്ദു വോട്ടുകൾ ചിതറാതെ നോക്കി ഇടതു പക്ഷ പരാജയം ഉറപ്പിക്കുക ആയിരുന്നു ഹിന്ദു സമുദായ നേതാക്കൾ. ഏകദേശം ഒരു ലക്ഷം വോട്ടിലേറെയാണ് സി പി എമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടമായത്.

ഈ കണക്കുകൾ മുന്നിൽ എത്തുമ്പോൾ ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥികളിൽ നല്ല പങ്കും ഒരു ലക്ഷം വോട്ടിലേറെ നേടിയെങ്കിൽ അതിൽ നല്ലൊരു ശതമാനം വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിക്കേണ്ടതായിരുന്നു . അങ്ങനെ വന്നാൽ ഇടതു സ്ഥാനാർത്ഥികൾ പാട്ടു പാടി ജയിക്കും എന്ന ചിന്തയിലാണ് വോട്ടുകളുടെ ചിതറൽ ഉണ്ടായിരിക്കുന്നത്. ഇത് വക്തമാകുന്നത് കേരളം കൂടുതലായി ജാതീയമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. ഇത് കൂടുതൽ വക്തമാക്കുന്നത് ആയിരിക്കും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പ്. ഇത് മനസിലാക്കി തന്നെയാകും വരും നാളുകളിൽ കേരളത്തിലെ മുഖ്യ രാഷ്ട്രീയ പാർട്ടികൾ നയം രൂപീകരിക്കുക , ഇതിലൂടെ നവോത്ഥാനം ഉണ്ടാവുകയല്ല , നഷ്ടപ്പെടുക ആയിരിക്കും സംഭവിക്കുക എന്നതും വ്യക്തം. ഇക്കാര്യത്തിൽ ഒരടി മുന്നോട്ടു വയ്ക്കാൻ ശ്രമിക്കുമ്പോൾ നാലടി പിന്നോട്ട് വയ്ക്കുന്ന തരത്തിലാകും കേരളം ചിന്തക്കുക. ഈ തിരിച്ചടി അതേ രീതിയിൽ ഇടതുപക്ഷത്തിന് ബോധ്യമായിട്ടുണ്ടെങ്കിലും അധികാര രാഷ്ട്രീയം മുന്നിൽ എത്തുമ്പോൾ അവർ വോട്ടു ബാങ്കിന് മുന്നിൽ കീഴടങ്ങും എന്നതു കൂടി പഠിപ്പിച്ചാണ് ഈ തിരഞ്ഞെടുപ്പു അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP