Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളാപ്പള്ളി ആരെ പിന്തുണച്ചാലും ജയിക്കുക എതിർ സ്ഥാനാർത്ഥി; ഇത്തവണയും ഈ സ്ഥാനാർത്ഥികൾ തോറ്റാൽ അത്ഭുതപ്പെടാനില്ല; എസ്എൻഡിപിയും എൻഎസ്എസും എന്തു പറഞ്ഞാലും ആളുകൾ ഇഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യും; ജാതിയുടെ അടിസ്ഥാനത്തിൽ ആൾക്കാർ വോട്ടു ചെയ്യില്ല; സാമുദായിക വോട്ടുകൾ പാർലമെന്റിൽ നിർണായകമാവില്ല; അതൊക്കെ നിയമസഭയിലോ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലോ പ്രതിഫലിക്കും: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാമുദായിക ഘടകങ്ങൾ വിലയിരുത്തി അഡ്വ. ജയശങ്കർ

വെള്ളാപ്പള്ളി ആരെ പിന്തുണച്ചാലും ജയിക്കുക എതിർ സ്ഥാനാർത്ഥി; ഇത്തവണയും ഈ സ്ഥാനാർത്ഥികൾ തോറ്റാൽ അത്ഭുതപ്പെടാനില്ല; എസ്എൻഡിപിയും എൻഎസ്എസും എന്തു പറഞ്ഞാലും ആളുകൾ ഇഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യും; ജാതിയുടെ അടിസ്ഥാനത്തിൽ ആൾക്കാർ വോട്ടു ചെയ്യില്ല; സാമുദായിക വോട്ടുകൾ പാർലമെന്റിൽ നിർണായകമാവില്ല; അതൊക്കെ നിയമസഭയിലോ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലോ പ്രതിഫലിക്കും: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാമുദായിക ഘടകങ്ങൾ വിലയിരുത്തി അഡ്വ. ജയശങ്കർ

ആർ പീയുഷ്

തിരുവനന്തപുരം; ജാതിയമായ സാമുദായികമായ വികാരം പാർലമെന്റ് ഇലക്ഷനിൽ പ്രതിഫലിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. ഈ തിരഞ്ഞെടുപ്പിൽ ആൾക്കാർ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ടു ചെയ്യില്ലെന്നും സാമുദായിക മത മേവദ്ധ്യക്ഷന്മാരുടെ ആഹ്വാനങ്ങൾ ഉണ്ടാകുമെങ്കിലും ആൾക്കാർ അവരുടെ താൽപ്പര്യത്തിനാകും മുൻ തൂക്കം നൽകുകയെന്നും ജയശങ്കർ മറുനാടൻ മലയാളിയോ്ട പ്രതികരിച്ചു. അതിൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരുമടക്കമുള്ളവരുടെ സ്വാധീനങ്ങൾ ജയശങ്കർ വിലയിരുത്തിയിട്ടുണ്ട്.

ജയശങ്കറിന്റെ വിലയിരുത്തൽ

ജാതിയമായ സാമുദായികമായ വികാരം പാർലമെന്റ് ഇലക്ഷനിൽ പ്രതിഫലിക്കില്ല. അതൊക്കെ നിയമസഭ തിരഞ്ഞെടുപ്പിലോ അതുപോലുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലോ പ്രതിഫലിക്കും. ജാതിയുടെ അടിസ്ഥാനത്തിൽ ആൾക്കാർ വോട്ടു ചെയ്യില്ല. അതേസമയം സാമുദായിക സംഘടനകളും മത മേലദ്ധ്യക്ഷന്മാരും സ്വീകരിക്കുന്ന നിലപാടുകൾ ചിലപ്പോൾ സ്വാധീനിച്ചേക്കാം. 2009 തിരഞ്ഞെടുപ്പ് സമൂദായിക വികാരം വളരെ ശക്തമായിരുന്നു. പ്രത്യേകിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ മേലദ്ധ്യക്ഷന്മാർ എടുത്ത നിലപാടുകൾ വളരെ ശക്തമായ രീതിയിൽ പ്രതിഫലിച്ചു.

ആറ്റിങ്ങലിനും ആലത്തൂരിനും ഇടയ്ക്ക് മധ്യ കേരളത്തിൽ ഒറ്റ ഇടതുപക്ഷ സ്ഥാനാർത്ഥിപോലും വിജയിച്ചില്ല. തിരുവിതാംകൂർ ഭാഗത്ത് ആകെ ആറ്റിങ്ങൽ മാത്രമെ ജയിച്ചുള്ളു. അത് സമ്പത്ത് വളരെ ശക്തനായ സ്ഥാനാർത്ഥി ആയതു കൊണ്ടും അദ്ദേഹത്തിന്റെ എതിരാളി ദുർബലനായതുകൊണ്ടുമായിരുന്നു. അതുകഴിഞ്ഞാൽ പിന്നെ ആലത്തൂരും പാലക്കാടുമായിരുന്നു ജയിച്ചത്. പിന്നെ ജയിക്കുന്നത് കാസർകോടാണ്. ഇതിനിടയ്ക്ക് ക്രിസ്ത്യൻ മേഖലെ പൂർണമായിട്ടും വയനാടുൾപ്പടെ, കണ്ണൂരിൽ കുടിയേറ്റക്കാർക്ക് പ്രാധാന്യമുള്ള പേരാവൂർ ഇരിക്കൂർ ഈ പ്രദേശത്ത് യുഡിഎഫ് വലിയ മാർജിനിൽ വോട്ടു പിടിച്ചു. ആ മാർജിനാണ് ഇവരെ ജയിപ്പിച്ചത്. അതിന്റെ കാരണം എംഎ ബേബിയുടെ സ്വാശ്രയ വിദ്യാഭ്യാസ ബില്ലുമായിട്ടുണ്ടായ വിവാദം. എംഎ ബേബി മെത്രാന്മാർക്കെതിരെ നടത്തിയ പരാമർശങ്ങളും അതൊരു ഘടകമായി അന്ന് പ്രർത്തിച്ചു.

നേരെ മറിച്ച് 2004ൽ എൽഡിഎഫിനാണ് മെച്ചം കിട്ടിയത് അന്ന് പലഘടകങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒരു ഘടകം ന്യൂനപക്ഷ വോട്ടുകളിൽ വലിയൊരു വിഭാഗം പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങളുടെ കുറെ വോട്ട് എൽഡിഎഫിലേക്ക് വന്നു. മഞ്ചേരി മണ്ഡലത്തിൽ ടികെ ഹംസ ജയിക്കുന്നു മുസ്ലിം വോട്ടുകൾ കുറെയധികം എൽഡിഎഫിലേക്ക് വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയൊരു ഘടകമായിരുന്നില്ലെങ്കിലും പലയിടത്തും പല രീതിയിൽ പ്രവർത്തിച്ചു. എൻഎൻഡിപി എൻഎസ്എസു പോലുള്ള സംഘടനകൾ എടുക്കുന്ന നിലപാടുകളുടെ സ്വാധീനം കുറഞ്ഞു. എന്നാലും ചില സ്ഥാനാർത്ഥികളെ തോൽപ്പിക്കാനും വിജയിപ്പിക്കാനും ഉപകരിക്കും.

കെ സി വേണുഗോപാലിന് എൻഎസ്എസ് പിന്തുണ നൽകിയപ്പോൾ എസ്എൻഡിപി അദ്ദേഹത്തെ എതിർത്തു. ഇത് രണ്ടും വേണുഗോപാലിന് ഗുണമായി. എൻഎസ്എസ് പിന്തുണയ്ക്കുന്നതുകൊണ്ട് ആ വോട്ടുകൾ മുഴുവനും അയാൾക്ക് കിട്ടി മാത്രമല്ല എസ്എൻഡിപി എതിർത്താലും വെള്ളാപ്പള്ളി പറയുമ്പോലെ അല്ല ആൾക്കാർ അവരുടെ ഇഷ്ടത്തിന് വോട്ട് ചെയ്യും. അതേസമയം ഒരു സ്ഥാനാർത്ഥിയെ എസ്എൻഡിപി പിന്തുണയ്ക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോൾ മറ്റ് സമൂദായങ്ങൾ ഒത്തു ചേർന്ന് എതിർ സ്ഥാനാർത്ഥിയെ പിന്തുണച്ച് വോട്ടു ചെയ്യും അതുകൊണ്ടാണ് പറയുന്നത് വെള്ളാപ്പള്ളി ആരെ പിന്തുണയ്ക്കുന്നുവോ അവർ തോൽക്കുമെന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP