Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലങ്ങളായി എൽഡിഎഫിനെ പിന്തുണച്ചിരുന്ന ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടാകും; ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിൽ ശ്രീകണ്ഠനും ഉണ്ണിത്താനും വരെ വിജയിച്ചു കയറാം; പത്തനംതിട്ടയിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ച് ആന്റോ ആന്റണി വിജയിക്കും; വീണാ ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് പോയേക്കാം; തിരുവനന്തപുരത്ത് കുമ്മനത്തിന്റെ സാധ്യത ന്യൂനപക്ഷ വോട്ട് ഏകീകരണത്തെയും ചെറുക്കുന്ന വിധത്തിൽ ഭൂരിപക്ഷ വികാരമുണ്ടായാൽ മാത്രം; കേരളത്തിൽ ബിജെപി കച്ചിതൊടില്ലെന്ന സൂചനയുമായി അഡ്വ. ജയശങ്കർ

കാലങ്ങളായി എൽഡിഎഫിനെ പിന്തുണച്ചിരുന്ന ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടാകും; ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിൽ ശ്രീകണ്ഠനും ഉണ്ണിത്താനും വരെ വിജയിച്ചു കയറാം; പത്തനംതിട്ടയിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ച് ആന്റോ ആന്റണി വിജയിക്കും; വീണാ ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് പോയേക്കാം; തിരുവനന്തപുരത്ത് കുമ്മനത്തിന്റെ സാധ്യത ന്യൂനപക്ഷ വോട്ട് ഏകീകരണത്തെയും ചെറുക്കുന്ന വിധത്തിൽ ഭൂരിപക്ഷ വികാരമുണ്ടായാൽ മാത്രം; കേരളത്തിൽ ബിജെപി കച്ചിതൊടില്ലെന്ന സൂചനയുമായി അഡ്വ. ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ കേരളത്തിൽ നടന്നത്. വോട്ട് പെട്ടിലായി കഴിഞ്ഞ് മുന്നണികൾ കണക്കു കൂട്ടലുകളുമായി ഒരു മാസം നീണ്ട കാത്തിരിപ്പിലാണ്. ഇത്തവണ പൊതുവേയുള്ള അന്തരീക്ഷം വെച്ച് യുഡിഎഫ് തരംഗമാണെന്ന പ്രവചനമാണ് ഭൂരിപക്ഷവും അഭിപ്രായ സർവേകളും പ്രവചിച്ചത്. എല്ലായിടത്തും വോട്ടിങ് ശതമാനം വർദ്ധിച്ചതോടെ അത് ഏത് തരംഗമാണ് സൂചിപ്പിക്കുന്നതെന്ന് എടുത്തു പറയാൻ സാധിക്കാത്ത അവസ്ഥയുണ്ട്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ യുഡിഎഫിന് അനുകൂലമാണ് സാഹചര്യങ്ങൾ എന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൾ അഡ്വ എ ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെടുന്ന സാഹചര്യം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണഭോക്താക്കളായി യുഡിഎഫ് മാറും. അങ്ങനെ വരുമ്പോൾ ബിജെപിക്ക് അടക്കം പ്രതീക്ഷയ്ക്ക വകയില്ലെന്ന വിലയിരുത്തലും അദ്ദേഹം മറുനാടനുമായി പങ്കുവെച്ചു.

മൂന്ന് സാഹചര്യങ്ങളാണ് ഉയർന്ന പോളിംഗിലേക്ക് നയിച്ചതിന് കാരണമായി ജയശങ്കർ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മോദിയെ കേന്ദ്ര ഭരണത്തിൽ നിന്നും പുറത്താക്കണമെന്ന വികാരം, രണ്ടാമതായി രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്ന സാഹചര്യം, മൂന്നാമതായി ശബരിമല വിഷയത്തോടെ ഉണ്ടായ ഹിന്ദു ധ്രൂവീകരണം. പരമ്പരാഗതമായി യുഡിഎഫ്-എൽഡിഎഫ് പോരാട്ടം എന്ന നിലയിൽ നിന്നും വ്യത്യസ്തമായി ബിജെപി കൂടി ശക്തമായ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്ഥലങ്ങളിലെ ഫലമെന്താകുമെന്നും അഡ്വ ജയശങ്കർ പറഞ്ഞു വെക്കുന്നു.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ച് ആന്റോ ആന്റണി വിജയിക്കും എന്ന നിരീക്ഷണമാണ് അദ്ദേഹം പങ്കുവെക്കുന്നത്, ഇവിടെ കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയേക്കാം. വീണാ ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് പോയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്ത് കുമ്മനത്തിന്റെ സാധ്യത ന്യൂനപക്ഷ വോട്ട് ഏകീകരണത്തെയും ചെറുക്കുന്ന ഭൂരിപക്ഷ വികാരമുണ്ടായാൽ മാത്രമാണെന്നു ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

ഇത്തവണ അതീവ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നത്. മുമ്പെങ്ങും ഇത്രയും വീറും വാശിയുമുള്ള ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യം സജീവമായത് എൽഡിഎഫാണ്. പിന്നാലെ മറ്റുള്ളവരും. ഇവിടെ മൂന്നു കൂട്ടരും അതിശക്തമായ പ്രചരണാണ് നടത്തിയത്. ഇതിന്റെ ഫലമായി ഉയർന്ന പോളിങ് ശതമാനം ഉണ്ടായി. ഇത്രയും വോട്ടിങ് പ്രത്യേകം സൂചനയൊന്നും ഇല്ല. പോളിങ് വർദ്ധിക്കുന്നത് യുഡിഎഫിന് ഗുണകരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ അത് പ്രസക്തമാണോ എന്നു പറയാൻ സാധിക്കില്ല. ശക്തമായ പ്രചരണം നടന്നതിനാൽ മെയ് 23ന് വരെ കാത്തിരുന്നേ മതിയാകൂ.

ന്യൂനപക്ഷ വോട്ടർമാർ കൂട്ടത്തോടെ വന്നു ഇത്തവണ വോട്ടു ചോയ്തു. മുസ്ലിം സ്ത്രീകൾ അടക്കം നീണ്ട ക്യൂവിൽ നിന്ന് വോട്ടു ചെയ്തത് കാണാമായിരുന്നു. ഇത് യുഡിഎഫിന് ഗുണകരമാകുന്ന അവസ്ഥയാണ്. അതേസമയം ക്രിസ്ത്യൻ വിഭാഗത്തിന്റെ സാന്നിധ്യവും വ്യക്തമാണ്. ഈ വോട്ടും യുഡിഎഫിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ വലിയതോതിൽ എൽഡിഎഫിനാണ് പോയത്. എന്നാൽ, ഇക്കുറി കാര്യങ്ങൾ മറിച്ചാണ് സംഭവിക്കുന്നത്. കേന്ദ്രത്തിൽ മോദിയെ ഭയക്കുന്നവർക്ക് ദേശീയ ബദൽ കോൺഗ്രസ് ആണെന്ന് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് കൂടുതൽ ഏകീകരണം ഉണ്ടായത്.

2009ലെ പൊതുതെരഞ്ഞെടുപ്പിനെ പോലെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായാൽ യുഡിഎഫ് വൻ വിജയം നേടും. 2009ൽ നിന്നും വ്യത്യസ്തമായി എൽഡിഎഫ് പരാധീനത പ്രധാനമായും ഹിന്ദു വോട്ടുകളിൽ വിള്ളൽ ഉണ്ടാകുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം അത്രവലിയ നേട്ടമൊന്നും ഉണ്ടാക്കാൻ സാധിക്കില്ല. വിജയിക്കുന്ന നിലയിലേക്ക് അവരുടെ സ്ഥാനാർത്ഥികൾ എത്തില്ല, മാത്രമല്ല, അത് യുഡിഎഫിന്റെ മുന്നേറ്റത്തിൽ ചെന്നവസാനിക്കും.

മറ്റൊരു കാര്യം രാഹുൽ ഗാന്ധി കേരളത്തിൽ വന്നതും നേട്ടമാകും. കോൺഗ്രസുകാർക്കിടയിൽ ഇത് വലിയ ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട്. ഇതും തെരഞ്ഞെടുപ്പിൽ അവർക്ക് നേട്ടമായി മാറും. രാഹുൽ വന്നതോടെ എല്ലാ സ്ഥലത്തും കോൺഗ്രസുകാർ ഉഷാറായി പ്രവർത്തിച്ചു. പ്രചരണ രംഗത്ത് അൽപ്പം നിശബ്ദമായെങ്കിലും അവസാന നിമിഷം കോൺഗ്രസുകാർ ഉണർന്നു പ്രവർത്തിച്ചു. പോളിങ് ബൂത്തുകളിൽ പരമാവധി വോട്ടർമാരെ എത്തിക്കാൻ അവർ ശ്രമിച്ചു. പ്രത്യേകിച്ചു മലബാറിൽ മുസ്ലിംലീഗുകാർ വളരെ ഉത്സാഹത്തോടെയാണ് പ്രവർത്തിച്ചത്. ലീഗുകാർ പ്രവർത്തിച്ചത് വലിയ ആത്മവിശ്വാസം ഉണ്ടാക്കി. ഈ രാഹുൽ തരംഗത്തിൽ കാസർകോട് മത്സരിക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താനും പാലക്കാട്ടെ വി കെ ശ്രീകണ്ഠനും പോലും വിജയിക്കാനൻ സാധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ജയസാധ്യത എൽഡിഎഫ് കേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് സാധ്യതയുണ്ട്. ഇവിടെ പ്രധാനകാരണം മുസ്ലിം വോട്ടുകൾ ഏകീകരിച്ചതാണ്.

മറുവശത്ത് എൽഡിഎഫിനെതിരെ ശബരിമല വഴി ഭൂരിപക്ഷ വികാരം രൂപം കൊണ്ടിട്ടുണ്ട്. അത് ചില മണ്ഡലങ്ങളിൽ ബിജെപിക്ക് അനുകൂലമായി മാറിയിട്ടുണ്ട്. പ്രധാനമായും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണിത്. പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി ശക്തമായ മണ്ഡലമാണ്. ഇവിടെ പ്രചരണം ശക്തമായിരുന്നു. എന്നാൽ ഇത് വിജയത്തിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന ചോദ്യം ബാക്കിയുണ്ട്. അവസാന വട്ടം വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് ന്യൂനപക്ഷ വോട്ടുകൾ വീഴാനാണ് സാധ്യതയുള്ളത്. ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ ആന്റോ ആന്റണിക്ക് കിട്ടാനാണ് സാധ്യതയുണ്ട്. ഹിന്ദു വോട്ടുകൾ കെ സുരേന്ദ്രൻ പിടിക്കുന്നതോടെ വീണ ജോര്ജ്ജിന് വോട്ടു ചെയ്യാൻ സാധ്യതയുള്ളവർ ആന്റോ ആന്റണിക്ക് വോട്ടു ചെയ്ത് വിജയിപ്പിക്കും. ഈ ന്യൂനപക്ഷ വികാരത്തെ അതിജീവിക്കും വിധം വോട്ടു പിടിച്ചാൽ മാത്രമേ സുരേന്ദ്രന് വിജയിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സുരേന്ദ്രനേക്കാൽ സാധ്യത ആന്റോ ആന്റണിക്കാണ്. ഇവിടെ വീണ ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യത കൂടുതലാണ്.

പാലക്കാടും തൃശ്ശൂരും ബിജെപി ശക്തമയ പ്രചരണം നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ വോട്ടു കൂടാൻ സാധ്യതയുണ്ട്. എന്നാൽ അത് വിജയത്തിലേക്ക് എത്തുമോ എന്നു പറയാനാകില്ല. അതേസമയം തിരുവനന്തപുരത്ത് നിർബന്ധമായും ജയിക്കണം എന്നാണ് ബിജെപി പറഞ്ഞത്. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കിയത് അതുകൊണ്ടാണ്. അദ്ദേഹത്തെ മിസോറാം ഗവർണർ സ്ഥാനത്തു നിന്നും രാജിവെപ്പിച്ചു കൊണ്ടുവന്നാണ് മത്സരിപ്പിച്ചത്. വളരെ ശക്തമായ മത്സരം ഇവിടെ നടന്നു. ശശി തരൂരിന് അനുകൂലമായ സാഹചര്യം ന്യൂനപക്ഷ വോട്ടുകൾ അദ്ദേഹത്തിന് അനുകൂലമായി കേന്ദ്രീകരിക്കും എന്നതു തന്നെയാണ്. സിംഹഭാഗം ന്യൂനപക്ഷ വോട്ടുകളം തരൂർ കൈയിലാക്കിയാൽ അദ്ദേഹം വിജയിക്കും. അവിടെ നിന്നുള്ള ദുഃഖവാർത്ത ശശി തരൂരിനെ കോൺഗ്രസുകാർ തന്നെ പാലം വലിച്ചു എന്നതാണ്. നേതാക്കൾ മാറിയതു കൊണ്ട് അങ്ങനെ മാറുമോ എന്ന് അറിയില്ല. ഇതോടെ തരൂരിന് വോട്ടു കൊടുക്കുമോ അതോ സി ദിവാകരന് കൊടുക്കണോ എന്ന ആശങ്ക അവിടെ ഉണ്ടായിരുന്നു.

പത്തനംതിട്ടയിൽ പറഞ്ഞ അതേ അവസ്ഥ. എന്തായാലും ഇവിടെ ന്യൂനപക്ഷ വികാരം തരൂരിലേക്കോ ദിവാകരനിലേക്കോ മാത്രമായി ഏകീകരിച്ചേക്കാ. ഈ ന്യൂനപക്ഷ കേന്ദ്രീകരണത്തെയും മറികടക്കാൻ കഴിയും വിധം ഭൂരിപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചാൽ മാത്രമേ കുമ്മനം രാജശേഖരൻ വിജയിക്കുകയുള്ളൂ. ന്യൂനപക്ഷ വോട്ടുകൾ ഏത് സാഥാനാർത്ഥിയിലേക്ക് പോകും എന്നത് ഇവിടെ അതീവ നിർണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP