Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമയുടെ വിജയം പിണറായിയുടെ വർഗീയ നിലപാടിനേറ്റ കനത്ത പ്രഹരം; 25,000 വോട്ടിന്റെ ഈ ഭൂരിപക്ഷം പി.ടിക്ക് ലഭിച്ച അംഗീകാരം; വേങ്ങരയെ പോലെ അവഗണിക്കേണ്ട മണ്ഡലത്തിന് സിപിഎം അമിത പ്രാധാന്യം നൽകി; തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി അഡ്വ. എ ജയശങ്കർ

ഉമയുടെ വിജയം പിണറായിയുടെ വർഗീയ നിലപാടിനേറ്റ കനത്ത പ്രഹരം; 25,000 വോട്ടിന്റെ ഈ ഭൂരിപക്ഷം പി.ടിക്ക് ലഭിച്ച അംഗീകാരം; വേങ്ങരയെ പോലെ അവഗണിക്കേണ്ട മണ്ഡലത്തിന് സിപിഎം അമിത പ്രാധാന്യം നൽകി; തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി അഡ്വ. എ ജയശങ്കർ

ആർ പീയൂഷ്

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫിന്റെ വിജയം പിണറായി വിജയന്റെ വർഗീയ നിലപാടുകൾക്കേറ്റ കനത്ത പ്രഹരം എന്ന് അഡ്വ. ജയശങ്കർ. യു.ഡി.എഫിന് മേൽക്കയ്യുള്ള ഒരേയൊരു ജില്ലയാണ് തൃക്കാക്കര അതിനൊപ്പം പി.ടി തോമസ് എന്ന ശക്തനായ എം.എൽ.യുടെ വിയോഗവും അതിനൊപ്പം തന്നെ പി.ടിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഒരുപാട് വൈകാരികമായ സംഭവങ്ങൾ നടന്നു. ഇതിന്റെയെല്ലാം തുടർച്ചയായി വേണം ഉമാ തോമസിന് തൃക്കാക്കരയിൽ ലഭിച്ച ഭൂരിപക്ഷം കാണാൻ. പി.ടി തോമസിന് ലഭിച്ച വോട്ടാണ് തൃക്കാക്കരയിലെ ഇരുപത്തിയ്യായിരം എന്ന ന്യായമായ ഭൂരിപക്ഷം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫിന് പറ്റിയ തെറ്റ് ഇങ്ങനെയൊരു വൈകാരികമായാ സാഹചര്യത്തിൽ മഞ്ചേശ്വരത്തേയും വേങ്ങരയിലേയും പോലെ അവഗണിക്കേണ്ടിയിരുന്ന ഒരു തിരഞ്ഞെടുപ്പിന് അവർ കൂടുതൽ പ്രാധന്യം നൽകി എന്നതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഒപ്പം ഏകദേശം അറുപത്തിയഞ്ച് എംഎ‍ൽഎ മാരും ഈ തിരഞ്ഞെടുപ്പിന് വേണ്ടി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തി. ഇതിന് പിന്നിലുണ്ടായിരുന്ന ലക്ഷ്യം 99 ൽ നിന്നും നൂറു ആക്കുക എന്നത് ആയിരുന്നു. അതിന് വേണ്ടി അനാവശ്യമായി സമയവും ഊർജ്ജവും പണവും ചെലവാക്കി.

കൂടാതെ മുഖ്യമന്ത്രി തിരുവനന്തപുരത്തിരുന്നു ഭരണചക്രം തിരിക്കേണ്ടതിന് പകരം തൃക്കാക്കരയിൽ വന്ന് പ്രചണ്ഡമായ പ്രഖ്യാപനങ്ങളൊക്കെ നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ ജനങ്ങൾക്ക് ഒരു തെറ്റ് പറ്റിയെന്നും ആ തെറ്റ് തിരുത്താനുള്ള സൗഭാഗ്യമാണ് ഇപ്പോഴുണ്ടായിരുക്കുന്നത് എന്നൊക്കെ പറഞ്ഞാൽ തൃക്കാക്കരയിലെ ജനങ്ങൾ അംഗീകരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരൊക്കെ വീട് വീടാന്തരം കേറി എന്ന് കരുതി പുളകം കൊള്ളുന്നവർ കേരളത്തിന്റെ മറ്റ് പല ഭാഗത്തും ഉണ്ടാകും തൃക്കാക്കരയിലെ ജനങ്ങൾ അങ്ങനെയുള്ളവർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കര എന്നത് ഒരു നഗരപ്രദേശം ആണെന്നും അത്യവശ്യം സമ്പന്നരായതും അത് പോലെ തന്നെ വിദ്യാഭ്യാസമുള്ളവരും പ്രബുദ്ധരുമാണെന്നും അതുകൊണ്ട് തന്നെ ഈ പരിപ്പ് ഇവിടെ വേവില്ല എന്ന് തൃക്കാക്കരയിലെ ജനങ്ങൾ തെളിയിച്ചു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ വലിയ ഒരു അശ്ലീലവും ഉണ്ട്. നായന്മാരായ മന്ത്രിമാർ നായന്മ്മാരുടെ വീടുകളിലും ഈഴവരായ മന്ത്രിമാർ ഈഴവരുടെ വീട്ടിലും മുസ്ലീങ്ങൾ ആയ മന്ത്രിമാർ മുസ്ലീങ്ങളുടെ വീട്ടിലും കയറി വോട്ട് ചോദിക്കുന്ന കാഴ്ച കേരളത്തിൽ ഇതിന് മുൻപ് കണ്ടിട്ടില്ല എന്നും തൃക്കാക്കരയിൽ അങ്ങനെയൊരു അങ്ങെയൊരു സാഹചര്യം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം ശേഷം ഞങ്ങളിലില്ല ഹൈന്ദവ രക്തം ഞങ്ങളില്ല ക്രൈസ്തവ രക്തം എന്നൊക്കെ മുദ്രാവാക്ക്യം വിളിക്കുന്ന കേൾക്കുമ്പോഴാണ് ഓക്കാനം വരുന്നത്.

സുറിയാനി കത്തോലിക്കരുടെ വീട്ടിൽ റോഷി അഗസ്റ്റിനും ലത്തീൻ കാരുടെ വീട്ടിൽ ആന്റണി രാജുവും ഓർത്തഡോക്‌സ്‌കാരുടെ വീട്ടിൽവീണ ജോര്ജും ഇത്തരമൊരു തിരഞ്ഞെടുപ്പ് രീതിയാണ് എൽ.ഡി.എഫ് സ്വീകരിച്ചത് അതിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിൽ ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. സത്യത്തിൽ തൃക്കാക്കരയിൽ ജയിച്ചത് ഉമാ തോമസ് അല്ല പി.ടി തോമസ് ഈ മണ്ഡലത്തിൽ ഉയർത്തിപ്പിയടിച്ച ഒരു മതനിരപേക്ഷതെയുണ്ട് അതിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് തൃക്കാക്കരയിലെ ഉമാ തോമസിന്റെ വിജയം എന്നും അദ്ദേഹംപറയുന്നു. ജാതിക്കും മതത്തിനും അതീതമായി ഹിന്ദു ക്രിസ്ത്യൻ മുസ്ലിം മേഖലകളിൽ എല്ലാം ഉമ തോമസ് തന്നെ ജയിച്ചു ഇത് തൃക്കാക്കരയിലെ ജനങ്ങളുടെ വിജയം ആണെന്നും അദ്ദേഹം പറഞ്ഞു. അത് കേരളത്തിനും രാജ്യത്തിനും നൽകുന്ന ഒരു സന്ദേശമുണ്ട് അത് തന്നെയാണ് ഏറ്റവും വലുത് എന്നും അഡ്വ.ജയശങ്കർ കൂട്ടിച്ചേർത്തു.

ഒരുപാട് വൈകാരികമായ ഘടകങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു അല്ലങ്കിൽ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു എന്നും അതിന് ഒരു ഉദാഹരമാണ് പി.സി ജോർജിന്റെ അറസ്റ്റ്. അത് ഒരു വിഭാഗത്തിന് ആശങ്കയുണ്ടാക്കി ഒരുവിഭാഗത്തെ സന്തോഷിപ്പിച്ചു. എന്നാൽ ആ സന്തോഷത്തിന്റെ ആയുസ് പി.സി ജോർജ് കോടതിയിൽ എത്തുന്നവരെ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോൾ സന്തോഷിച്ചവർ സങ്കടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. കെ. വി തോമസിനെ കേരളത്തിലെ എല്ലാവര്ക്കും അറിയാം. അദ്ദേഹത്തെപ്പോലെ ഒരു രാഷ്ട്രീയ മാലിന്യത്തെ പേറുന്ന നിലയിലേക്ക് ഇടത്പക്ഷ ജനാതിപത്യ മുന്നണി അധഃപതിച്ചു എന്നതാണ് ഇതിൽ ഏറ്റവും എടുത്ത് പറയേണ്ട കാര്യം എന്നും അദ്ദേഹം പറഞ്ഞു.

ബി. ജെ.പി സ്തനാർഥിയുടെ വോട്ട് കുറഞ്ഞതിൽ പല കാരണങ്ങളുമുണ്ട്. അതിലൊരു കാരണം പൊതു തിരഞ്ഞെടുപ്പിനുള്ള ആവേശം ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല എന്നതാണ്. മറ്റൊരു കാരണം ഇവിടെയുനടക്കുന്ന വികാരങ്ങൾ ഉണ്ടാക്കുന്നതാണ്. പൊതു തിരഞ്ഞെടുപ്പിൽ അത് സ്വാഭാവികമാണ്. ഉപതിരഞ്ഞെടുപ്പിൽ ൃമിറ സ്ഥാനാർത്ഥികൾ തമ്മിൽ മാത്രമായിരിക്കും മത്സരം അവിടെ മൂന്നാമതൊരു സ്ഥാനാർത്ഥിക്ക് ഒരു സാധ്യതയും ഇല്ല എന്നതാണ്. ഇത് തന്നെയാണ് പിറവത്തും ബിജെപിക്ക് സംഭവിച്ചതും ,മറ്റ് പലയിടങ്ങളിലുംസംഭവിച്ചതും. അതല്ല എങ്കിൽ അത്രയും ശക്തനായ ഒരു സ്ഥാനാർത്ഥി വരണം. അരുവിക്കരയിൽ ഓ. രാജഗോപാൽ വന്ന പോലെയോ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ശ്രീധരൻ പിള്ള മത്സരിച്ച പോലെ എന്നാൽ മാത്രമേ ഇങ്ങനെയുള്ള തിരഞ്ഞെടുപ്പിൽ മൂന്നാമത് ഒരു മുന്നണിക്ക് പ്രസ്‌കതിയുണ്ടാകു എന്നും അഡ്വ. ജയശങ്കർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP