Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

പൗരത്വ നിയമത്തിന്റെ പേരിൽ മോദിയെ കോൺഗ്രസ് കടന്നാക്രമിച്ചപ്പോഴും കൈക്കൊണ്ടത് തന്ത്രപരമായ മൗനം; ഷഹീൻബാഗിലെ പ്രക്ഷോഭകരെ സന്ദർശിക്കാനും പോയില്ല; വർഗീയ ധുവീകരണത്തിനുള്ള ബിജെപിയുടെ അജണ്ടകൾ പ്രതിരോധിച്ചത് കുടിവെള്ളവും വൈദ്യുതിയും യാത്രാസൗജന്യവും അടക്കം ആപ്പ് സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ എടുത്തുകാട്ടി കൊണ്ട്; കളത്തിൽ ഇല്ലെന്ന പ്രതീതിയിൽ കോൺഗ്രസിനെ അവഗണിച്ചു; വർഗീയതയ്ക്ക് വികസനം കൊണ്ടു ചെക്ക് പറഞ്ഞ് അരവിന്ദ് കെജ്രിവാൾ ഹാട്രിക്ക് നേടിയത് ഇങ്ങനെ

പൗരത്വ നിയമത്തിന്റെ പേരിൽ മോദിയെ കോൺഗ്രസ് കടന്നാക്രമിച്ചപ്പോഴും കൈക്കൊണ്ടത് തന്ത്രപരമായ മൗനം; ഷഹീൻബാഗിലെ പ്രക്ഷോഭകരെ സന്ദർശിക്കാനും പോയില്ല; വർഗീയ ധുവീകരണത്തിനുള്ള ബിജെപിയുടെ അജണ്ടകൾ പ്രതിരോധിച്ചത് കുടിവെള്ളവും വൈദ്യുതിയും യാത്രാസൗജന്യവും അടക്കം ആപ്പ് സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ എടുത്തുകാട്ടി കൊണ്ട്; കളത്തിൽ ഇല്ലെന്ന പ്രതീതിയിൽ കോൺഗ്രസിനെ അവഗണിച്ചു; വർഗീയതയ്ക്ക് വികസനം കൊണ്ടു ചെക്ക് പറഞ്ഞ് അരവിന്ദ് കെജ്രിവാൾ ഹാട്രിക്ക് നേടിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ എഴുപത് സീറ്റുകൾ എണ്ണികഴിയുന്നതോടെ മുഖ്യമന്ത്രി കേസരയിൽ എത്തുന്ന ഹാട്രിക്ക് നേടത്തിന് ഉടമായി അരവിന്ദ് കെജ്രിവാൾ മാറി. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി മുന്നോട്ട് വെച്ച വികസന അജണ്ട തന്നെയാണ് പാർട്ടിയെ വൻ വിജയത്തിലേക്ക് എത്തിച്ചതും. ഡൽഹി ജനതയ്ക്ക് വികസനമുന്നേറ്റം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് തെരുവിലിറങ്ങി പ്രചരണത്തിന് ഇറങ്ങിയ കെജ്രിവാളിന് ലക്ഷ്യം തെറ്റിയില്ല. വൻ ഭൂരിപക്ഷത്തോടെ വികസന നേട്ടത്തിന്റെ വിജയത്തിന്് തിരികൊളുത്തിയിരിക്കുകയാണ് ആപ്പ്.

തെരഞ്ഞെടുപ്പിൽ ആം ആദ്മി സർവശക്തിയുമെടുത്താണ് പൊരുതിയതെന്ന് നിസംശയം പറയാം. എതിർസ്ഥാനത്ത് ബിജെപി. എല്ലാ വർഗീയ അജൻഡകളും മുന്നോട്ടുകൊണ്ടുവന്നു. വർഗ്ഗീയപ്രചാരണം അഴിച്ചു വിട്ടതിന് പല തവണകളായി തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നേതാക്കൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു എന്നാൽ കെജ്രിവാളിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ എല്ല തരത്തിലുമുള്ള പ്രചാരണങ്ങളെയും നിഷ്പ്രഭമാക്കിയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വെളിവാക്കുന്നത്.

ബിജെപി. ഷഹീൻ ബാഗ്, അയോധ്യവിധി, സിഎഎ വിളിച്ചുകൂവിയപ്പോൾ കെജ്രിവാൾ മൊഹല്ലാ ക്ലിനിക്കുകളെക്കുറിച്ചും മറ്റു വികസന പദ്ധതികളെക്കുറിച്ചുമാണ് ബിജെപിയെ അതിജീവിച്ച് മുന്നോട്ട് വന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ കാലത്താണു ഡൽഹി ദീർഘകാല വികസനത്തിനു സാക്ഷ്യംവഹിച്ചതെന്ന സന്ദേശം നൽകാനാണു കോൺഗ്രസ് ശ്രമിച്ചതും. എന്നാൽ കോൺഗ്രസിന് ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രത്തില്ലാതെ പോയതും ഏറെ ശ്രദ്ധേയമായി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടികൾക്ക് വോട്ട് നൽകുന്നതിന് പകരം വികസന മുന്നേറ്റത്തിന് വോട്ട് നൽകു എന്ന് അഭ്യർത്ഥിച്ചാണ് കെജ്രിവാൾ എത്തിയത്. കൂടാതെ, ആം ആദ്മി സർക്കാറിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ച് മുന്നോട്ട് വന്നത്. ഡൽഹിയിലെ എല്ലാ സ്‌കൂളുകളും പ്രവർത്തിക്കുന്നത് നല്ല നിലയിലാണ്. വീടുകളിൽ കുടവെള്ളം എത്തിക്കാൻ സർക്കാരിന് സാധിച്ചു. സർക്കാറിന് ചെയ്യാൻ സാധിക്കുന്നിടത്തെല്ലാം മാറ്റം കാെണ്ടുവരാൻ സാധിച്ചെന്നും വലിയൊരു നേട്ടമായി. കഴിഞ്ഞ എഴുപത് വർഷങ്ങളിൽ ആദ്യമായി ഡൽഹി ജനത വികസനത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം എന്നിവ തന്നെയായിരുന്നു ഇത്തവണയും എഎപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം.

ഡൽഹി നിവാസികൾക്ക് 24 മണിക്കൂർ വൈദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കും, ഡൽഹി ജൻ ലോക്പാൽ ബിൽ പാസാക്കും, ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സ്‌കൂളുകളിലും ദേശഭക്തി ക്ലാസുകൾ സംഘടിപ്പിക്കും, സ്ത്രീസുരക്ഷയ്ക്കായുള്ള വർമ്മ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പാക്കും, മൂവായിരം മൊഹല്ല സഭകൾ' രൂപീകരിക്കുമെന്നും, ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ഒരുകോടി ധനസഹായം വിതരണം ചെയ്യും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ എഎപിയുടെ വാഗ്ദാനങ്ങൾ. മുൻ ഐആർഎസ് ഉദ്യോഗസ്ഥനും കൂടിയായ ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രത്തിലേക്ക് കെജ്രിവാൾ എത്തുന്നതോടെ വലിയൊരു പ്രതീക്ഷയിലാണ് ഡൽഹി ജനത.

കഴിഞ്ഞ തരിഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഏകദേശം തൊണ്ണൂറ് ശതമാനത്തോളം നടപ്പാക്കിയത് കെജ്രിവാൾ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. മെട്രോയിലും പൊതുഗതാഗങ്ങളിലും സൗജന്യയാത്ര സ്ത്രീകൾക്കായി നൽകിയതും സത്രീസുരക്ഷ ഉറപ്പു വരുത്താൻ സിസിടിവി സ്ഥാപിച്ചതും അതുവഴി കുറ്റകൃത്യങ്ങൾ കുറഞ്ഞതും സ്ത്രീ വോട്ടർമാരെയും ആകർഷിക്കുന്നതായിരുന്നു. നിർഭയ സംഭവം കോൺഗ്രസ്സിനെ ഭരണത്തിൽ നിന്നിറക്കിയതെങ്കിൽ സ്ത്രീ സുരക്ഷാ പദ്ധതികൾക്ക് പ്രാധാന്യം നൽകിയത് എഎപിക്കൊപ്പം തുടരാൻ സ്ത്രീകളും യുവക്കാളെയും വോട്ടർമാര പ്രേരിപ്പിച്ചതും തെരഞ്ഞെടുപ്പിൽ നിർണായക ഘടകമായി മാറി.

ഇന്ത്യയിലെ ഒരു സംസ്ഥാനവും നടപ്പാക്കാത്ത ആനുകൂല്ല്യങ്ങളും സൗജന്യങ്ങളും തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് നൽകിയപ്പോൾ അത് വീണ്ടും അധികാരത്തിലേക്കുള്ള വഴിയായി മാറിയതെന്ന് ഉറപ്പിച്ചു തന്നെ പറയാം. സൗജന്യ വെള്ളം, കുറഞ്ഞ നിരക്കിൽ വൈദ്യുതി, സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്ര തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് കെജ്രിവാൾ സർക്കാർ നടപ്പാക്കിയത്. ഇതിന്റെ പിൻബലത്തിലാണ് ആപ് അമിത് ഷായുടെ നേതൃത്വത്തിൽ ഉയർത്തിയ കടുത്ത വർഗീയ ധ്രുവീകരണത്തെ പോലും അതിജീവിച്ചത്. ഷാഹീൻ ബാഗ് സമരത്തിന്റെ പേരിൽ ആപിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രചരണം അഴിച്ചുവിട്ട ബിജെപി കെജ്രിവാളിനെ തീവ്രവാദിയെന്ന് പോലും ആക്ഷേപിച്ചിരുന്നു. ആപിനെ പിന്തുണക്കുന്നവർ പാക്കിസ്ഥാനെയാണ് പിന്തുണക്കുന്നതെന്ന് വരെ പറഞ്ഞെങ്കിലും അതിനെയെല്ലാം അരവിന്ദ് കെജ്രിവാൾ എന്ന നവ രാഷ്ട്രീയക്കാരന്റെ വ്യക്തിപ്രഭാവവും ക്ഷേമപ്രവർത്തനങ്ങളുംകൊണ്ട് വിദഗ്ധമായി മറികടക്കുകയാണ് ഉണ്ടായത്.

2003ൽ ആദ്യ തവണ അധികാരത്തിലെത്തിയപ്പോൾ ലോക്പാൽ ബില്ലെന്ന തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കഴിയാത്തതിനാൽ 49 ദിവസം മാത്രം പ്രായമായ സർക്കാർ രാജിവെച്ച് പുറത്തുേപായതാണ് ആപ്പിന്റെ ആദ്യ ചരിത്രം. പിന്നീട് ഒരു വർഷത്തോളം രാഷ്ട്രപതി ഭരണത്തിൽ കീഴിലായിരുന്ന ഡൽഹിയുടെ മണ്ണിൽ പണിയെടുത്താണ് 2015ലെ തെരഞ്ഞെുടപ്പിൽ 70ൽ 67 സീറ്റ് നേടി കെജ്രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ താരമായി മാറിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചാണക്ക്യനെന്ന് വിശേഷിപ്പിക്കുകയും അമിത്ഷായും മോദിയും നേരിട്ട് നേതൃത്വം കൊടുത്ത്, നിരവധി കേന്ദ്രമന്ത്രിമാരുടെ അകമ്പടിയോടെ പ്രചരണ രംഗം കൊഴുപ്പിച്ച ബിജെപിയെ ആം ആദ്മി എന്ന കൊച്ചുപാർട്ടി മറകടക്കുകയാണെങ്കിൽ ഇന്ത്യൻ രാഷ്ട്രീത്തിൽ ഇനിയും പ്രതീക്ഷകളുണ്ടെന്നതിന്റെ സൂചന തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP