Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി മുതൽ ആർത്തവ വിപ്ലവം വരെ; തോപ്പിൽ ഭാസി കൊളുത്തിയ കമ്യൂണിസ്റ്റ് വിപ്ലവം 70 വർഷത്തിനിപ്പുറം എന്താണ് പ്രിയ സഖാക്കളെ നേടിയെടുത്തത്; കലാകാരന്മാരെ വളർത്തിയ പ്രസ്ഥാനം കുരുത്തിയെ തഴഞ്ഞപ്പോൾ പ്രതിഫലിച്ചത് ആരുടെ നാറിയ രാഷ്ട്രീയമാണ്; ആർത്തവ ലഹളയ്ക്ക് കോപ്പുകൂട്ടിയ നിങ്ങളെ വനിതാ മതിൽ പണിത സ്ത്രീകൾ പോലും തഴഞ്ഞപ്പോൾ എന്താണ് പറയാനുള്ളത്; പ്രിയപ്പെട്ട ബുദ്ധിജീവികളെ നിങ്ങളറിയണം നിങ്ങളെങ്ങനെ തകർന്നെന്ന്

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി മുതൽ ആർത്തവ വിപ്ലവം വരെ; തോപ്പിൽ ഭാസി കൊളുത്തിയ കമ്യൂണിസ്റ്റ് വിപ്ലവം 70 വർഷത്തിനിപ്പുറം എന്താണ് പ്രിയ സഖാക്കളെ നേടിയെടുത്തത്; കലാകാരന്മാരെ വളർത്തിയ പ്രസ്ഥാനം കുരുത്തിയെ തഴഞ്ഞപ്പോൾ പ്രതിഫലിച്ചത് ആരുടെ നാറിയ രാഷ്ട്രീയമാണ്; ആർത്തവ ലഹളയ്ക്ക് കോപ്പുകൂട്ടിയ നിങ്ങളെ വനിതാ മതിൽ പണിത സ്ത്രീകൾ പോലും തഴഞ്ഞപ്പോൾ എന്താണ് പറയാനുള്ളത്; പ്രിയപ്പെട്ട ബുദ്ധിജീവികളെ നിങ്ങളറിയണം നിങ്ങളെങ്ങനെ തകർന്നെന്ന്

എം എസ് ശംഭു

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തെ മാറ്റി മറിച്ച നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. തോപ്പിൽ ഭാസിയുടെ രചനയിലും സംവിധാനത്തിലും 1950കളിലാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അവതരിപ്പിക്കുന്നത്. കടുത്ത വിലക്കുകൾ നേരിടുന്ന സമയത്താണ് ഈ നാടകം അരങ്ങിലെത്തിച്ചത്. ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയറ്ററിൽ 1952 ഡിസംബർ 6 നാണ് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ ആദ്യ പ്രദർശനം നടന്നത്. തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങി നിറഞ്ഞ സാന്നിധ്യമായിരുന്നു നാടകത്തിൽ.

പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ആദ്യ പടിയെന്നാണ് അറിയപ്പെട്ടത്. ബാലറ്റ് ബോക്‌സിലുടെ ലോകത്തിലാധ്യമായി ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുന്നതിൽ ഈ നടകത്തിന്റെ പങ്കും മികച്ചതായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ കൊടുംക്കാറ്റ് പോലെ വീശിയ ഈ നാടകം പിറവികൊണ്ടത് ആലപ്പുഴ ജില്ലയിലെ കായംകുളത്താണ്, ഇന്നും പലവേദികളിലും ഈ നാടകം മികച്ച സ്വീകാര്യതയോടെ മുന്നേറുന്നു.

1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയ നാടകം. കലയേയും കലാപ്രവർത്തകരേയും എല്ലാക്കാലവും പിന്തുണച്ചിട്ടുള്ള പ്രസ്ഥനം കേരള ജനതയുടെ മനസ്ിൽ ഇടം പിടിച്ചത് ഇങ്ങനെയൊക്കെ തന്നെ. സ്വതന്ത്ര കേരളം പിറന്നതിന് ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനം പല ജനകീയ വിപ്ലവങ്ങൾ നടത്തി. ജന്മിത്തത്തിനും നാടുവാഴിത്തതിനുമെതിരെ ശക്തമായി ചെങ്കൊടി പിടിച്ചു. കയ്യൂരും കരിവള്ളൂരും പുന്നപ്രയും ശൂരനാടുമെല്ലാം ഈ വിപ്ലവ പോരാട്ടത്തിന്റെ കത്തിജ്വലിക്കുന്ന സ്മരണകളുടെ അടയാളങ്ങളാണ്..

ഒന്നരവർഷം തികയ്ക്കാതെ ഇവിടുത്തെ നിവർത്തന പ്രസ്ത്ഥാന വാദികൾ സഖാവ് ഇ എം.എസ് സർക്കാരിനെ താഴെയിട്ടപ്പോഴും ജനങ്ങൾ കമ്യൂമിസ്റ്റ് പാർട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട. ആലപ്പുഴയിൽ ബീഡി തൊഴിലാളികളിൽ ഉടലെടുത്ത സംഘടനയെന്ന് ആശയം 1937ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെന്ന് ആശയത്തിലേക്ക് എത്തിയപ്പോഴും അധികം സ്വീകാര്യത നേടിയിരുന്നില്ല. പിന്നെ എങ്ങനെ ഈ സ്വീകാര്യത പാർട്ടി നേടിയെടുത്തു എന്നതിന്റെ ഉദാഹരണമാണ് തോപ്പിൽ ഭാസിയുടെ നാടകം. കോൺഗ്രസ് മേൽകോഴ്മകളെ തകർത്തെറിഞ്ഞാണ് പിന്നീട് പാർട്ടി കുതിച്ചത്. സന്ധിയില്ലാത്ത പല വിപ്ലവങ്ങളും നടത്തി.

തൊഴിലാളി വർഗപാർട്ടി എന്ന് അവകാശപ്പെടുന്ന ഈ പാർട്ടി ഇന്ന് ഏത് വർഗത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് കാലങ്ങൾ കഴിഞ്ഞുപോകുമ്പോൾ ഒന്നിരുത്തി പരിശോധിക്കേണ്ടി വരും.പാർട്ടി തൊഴിലാളി വർഗ പോരാട്ടങ്ങളിൽ നിന്ന്മാറി സ്വന്തം വ്യക്തിഗത നേട്ടങ്ങളിലേക്ക് കണ്ണെറിഞ്ഞപ്പോഴാണ് പലരും പാർട്ടിയെ തള്ളാൻ തുടങ്ങിയത്. ഇ.എം.എസ് മുതൽ, എ.കെ.ജി വരെ, നായനാർ മുതൽ ഇങ്ങ് അവസാനം വി എസ് വരെ നീണ്ട രാഷ്ട്ീയത്തിൽ അക്രമത്തിന്റെ പാത എവിടെയുണ്ടായിരുന്നു സഖാക്കളെ. കമ്യൂണിസ്റ്റ് പാർ്ട്ടിയുടെ രാഷ്ട്രീയകൊലപാതകങ്ങൾ തുറന്നടിച്ചതിന്റെ പേരിൽ കുരുത്തി എന്ന നാടകത്തെ കമ്യൂണിസ്റ്റുകാർ എതിർത്തപ്പോൾ ജീർണിക്കുന്നത് ഏത് ആശയമാണ്. ആവിശ്കാര സ്വാതന്ത്രം ഒരുകൂട്ടർക്ക് മാത്രമുള്ള കുത്തകയാണോ എന്നാണ് ചോദ്യമുയർന്നത്. ഹിജാബ് നാടകം വിവാദമായപ്പോഴും അവസാന നിമിഷം മാത്രമാണ് എസ്.എഫ്.ഐ പ്രതികരണവുമായി രംഗത്തെത്തിയത്.

കേരളത്തിൽ സിപിഐ.എം എല്ലാക്കാലവും ഉയർത്തിക്കാട്ടുന്നത് കേന്ദ്രത്തിലെ ഭരണവികാരങ്ങൾ തന്നെയായിരുന്നു നാലു പതിറ്റാണ്ടി ലേറെ കോൺഗ്രസായിരുന്നു പ്രധാന ആയുധം എങ്കിൽ മോദി വന്നതോടെ പശുവും കൂട്ടക്കൊലയുമൊക്കെയായി, പിന്നീട് സൈബർ ഇടങ്ങളിൽ സംഘപരിവാറുകാർ പ്രതികരിച്ച് തുടങ്ങിയതോടെ ചാണകം, ചാണക സംഘി എന്നിങ്ങനെയൊക്കെയുള്ള പ്രയോഗങ്ങൾക്കും സൈബർ സഖാക്കൾ തുടക്കമിട്ടു. പാർട്ടിയെ കുറ്റം പറയുന്നവരെല്ലാം ചാണകങ്ങളാണ്...ശബരിമല യുവതി പ്രവേശനവിധി പോലും തെറ്റായെന്ന് ഇവിടുത്തെ പൊതുജനങ്ങൾ പറഞ്ഞപ്പോൾ പോലും ഇത് മുഖവിലക്കെടുക്കാതെ സൈബർ സഖാക്കൾ ചാണകം വിളി തുടർന്നുകൊണ്ടേയിരുന്നു.

വനിതാമതിലിന് തിരുവനന്തപുരം മുതൽ വടക്കോട്ട് നെടുനീളത്തിൽ നിരന്നു നിന്ന പെണ്ണുങ്ങൾ പോലും വോട്ടുചെയ്യാതിരുന്ന കാഴ്ചയാണ് റിസൾട്ട് വന്നപ്പോൾ കണ്ടത്. 2004ൽ കോൺഗ്രസിന്റെ ദയനീയ പരാജയം ആഘോഷമാക്കിയ സിപിഎം തങ്ങളുടെ പരാജയത്തെ അംഗീകരിക്കാനും തയ്യാറാകുന്നില്ല. ഇതെന്ത് വിരോധാഭാസമാണ്.വിശ്വാസത്തിൽ തലയിടുമ്പോൾ പലതവണ ആലോചിക്കണമെന്ന് പാർട്ടിയിലെ താത്വിക ആചാര്യന്മാർ പോലും പറഞ്ഞിട്ടും സർക്കാർ കൈകൊണ്ടില്ല... ഭരണപരിഷ്‌കാര കമ്മീഷനെന്ന ഷോക്കേഴ്‌സിൽ ഇരുത്തി കേരളത്തിന്റെ പ്രിയനേതാവിനെ പാവക്കൂത്ത് നടത്തുകയാണല്ലോ... തോൽവിയിൽ എന്തുകൊംണ്ട് സഖാവ് വി എസ് പ്രതികരിക്കുന്നില്ല... മാധ്യമങ്ങളെ കാണുമ്പോൾ ഐത്തം നടിക്കുന്ന മുഖ്യന് തോൽവിയിൽ തന്റെ ശൈലിയുടെ കാര്യങ്ങൾ മാത്രമേ പറയുവാനുള്ളു... തോറ്റതിന്റെ വിശദീകരണം പറയാൻ സാധിക്കുന്നുമില്ല...

ത്രിപുരയിലും ബംഗാളിലും തകർന്നടിഞ്ഞപോലെ കേരളത്തിൽ കമ്യൂമിസ്റ്റ് പ്രസ്ഥാനം തകർന്നടിയും എന്ന് വ്യാമോഹിക്കുന്ന ചേരികൾക്ക് ആശ്വസിക്കാവുന്നതായിരുന്നു ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ റിസൾട്ട്, പാർട്ടിയുടെ മുഖപത്രത്തിന് പോലും തമിഴ്‌നാട്ടിലെ വിജയനേതാക്കളെ പുകൾത്തി എഴുതേണ്ട അവസ്ഥ വന്നു. അപ്പോഴും കേരളത്തിന് പറയാൻ ഒരേ ഒര ജില്ല ആലപ്പുഴ..! കേരളത്തിൽ നിന്നും ലോക്‌സഭാ സിന്നിധ്യം സഖാവ് ആരിഫ് തന്നെ. കിട്ടിയത് വലിയ ഭൂരിപക്ഷം അല്ലെങ്കിൽ പോലും ഒരു തീക്കനൽ തന്നെയാണ് ആരിഫ് എന്നതിൽ തകർക്കവുമില്ല.. ശബരിമല വിധിയിൽ വിശ്വാസികളായ സ്ത്രീകളെ കുലസ്ത്രീകളെന്ന് അധിക്ഷേപിച്ച സൈബർ സഖാക്കൾ പോലും റിസൾട്ട് വന്നതിന് ശേഷം പ്രതികരിക്കുന്നില്ല.

മെഡിക്കൽ കോളജിൽ ഞങ്ങൾ പൊതിച്ചോറ് കൊടുക്കുമല്ലോ എന്നൊക്കെ പറയുന്നുണ്ട്. കമ്യണിസ്റ്റുകാർ വേണം പ്രളയത്തിൽ കൈത്താങ്ങാകാൻ, ദുരിതത്തിൽ ഓടിയെത്താൻ പക്ഷേ... വിശ്വാസ പ്രമാണങ്ങളെ തെറ്റിക്കാൻ നോക്കിയാൽ അവിടെ പണികിട്ടും എന്ന് ഇതൊരു ഓർമപ്പെടുത്തലായി. ചാണകത്തിൽ ചവിട്ടിയില്ല എന്ന് പറയുനമ്പോഴും കേരളത്തില് ബിജെപി നേടിയെടുത്ത് ആരുടെ വോട്ടുകളാണ്. ഒന്ന് ആത്മപരിശോധന നടത്തണം. വിശ്വാസിക്കാതിരിക്കാൻ നിങ്ങൾ പറയുന്ന അവകാശം പോലെ തന്നെ വിശ്വസിക്കാനുമുള്ള അവകാശം ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട.

എതിർ സ്വരങ്ങളെ ഭയപ്പെടുന്ന നിങ്ങൾ എങ്ങനെ ബഹുസ്വരത കാക്കും..! മുത്തലാഖിൽ മൗനം പാലിച്ച് കുമ്പസാരത്തിൽ തിരിഞ്ഞുനോക്കാതിരുന്ന് ശബരിമലയിൽ കൈകടത്തിയപ്പോഴാണ് ഹിന്ദു വികാരം വൃണപ്പെട്ടത്. ചുരുക്കി പറഞ്ഞാൽ കേരളത്തിൽ അടിയന്തരത്തിനോ വിവാഹത്തിനോ മാത്രം കണ്ടുവന്നിരുന്ന എൻ.എസ്.എസ് പോലുള്ള സമുദായസംഘടനയുടെ പ്രവർത്തനം രാഷ്ട്രീ ഗതിയെ പോലും സഹായിക്കാൻ കാരണമായി തീർന്നു എന്നാല്ലാതെ പാർട്ടിക്ക് ഒരു ഗുണവും ചെയ്തില്ല. രഹനാ ഫാത്തിമ മേരി സ്വീറ്റി ബിന്ദു അമ്മിണി തുടങ്ങിയ വിപ്ലവ പോരാളികളുടെ മഹത്ത് പ്രവർത്തനങ്ങളിൽ പുളകം കൊള്ളുക എന്നാല്ലാതെ ഒന്നും പറയാനില്ല.!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP