1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

ബിജെപിയുടെ കെണികളിൽ വീഴാതെ മെയ് വഴക്കത്തോടെ രക്ഷപ്പെട്ട വിരുത്; ചുട്ടു പൊള്ളുന്ന പൗരത്വ വിഷയത്തിൽ പോലും അതി സൂക്ഷ്മമായ തന്ത്രങ്ങൾ ഉപയോഗിച്ചു; ഷഹീൻബാഗ് സമരക്കാരെ തള്ളാതെയും കൊള്ളാതേയും നടത്തിയ നീക്കം കിടിലോൽകിടിലം; ഭക്തിക്കും ദേശസ്‌നേഹത്തിനും ഒട്ടും പിശുക്കു കാട്ടാതെ ബിജെപിയുടെ മാർക്കെറ്റും പിടിച്ചു; പ്രചരണത്തിൽ നടന്നത് കൃത്യമായ ആസൂത്രണവും നടപ്പിലാക്കലും; കെജ്രിവാൾ തന്ത്രങ്ങളുടെ തമ്പുരാൻ ആയവിധം

February 12, 2020

ന്യൂഡൽഹി: വിവിധ ക്ഷേമ പദ്ധതികൾ, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സ്ത്രീകൾക്ക് സൗജന്യ യാത്ര, സ്‌കൂളൂകളുടെ നവീകരണം തുടങ്ങിയവ ഉയർത്തി പ്രത്യക്ഷ വോട്ട് പിടിത്തം. വികസനം മാത്രമാണ് പ്രത്യക്ഷത്തിൽ ചർച്ചയാക്കിയത്. എന്നാൽ തന്ത്രപരമായി എല്ലാ വിഷയങ്ങളിലും പരോക്ഷ...

കെജ്രിവാളിന് എതിരായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ആദ്യ തോൽവി; പ്രസംഗിച്ചത് 46 മണ്ഡലങ്ങളിൽ; കളത്തിലിറക്കിയത് 240 എംപിമാരെയും തലമുതിർന്ന നേതാക്കളെയും; ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിൽ എത്തിച്ചിട്ടും രാഷ്ട്രീയ ചാണക്യന് ഇന്ദ്രപ്രസ്ഥത്തിൽ അടിമുടി പിഴച്ചു; സംസ്ഥാനങ്ങളിലെ തുടർച്ചയായ തോൽവികളിൽ രാഷ്ട്രീയ ഭൂപടം വീണ്ടും മാറുമ്പോൾ മോദി-ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ അപ്രമാധിത്വത്തിനും തിരിച്ചടി ആകുന്നു

February 11, 2020

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കാതെ പോയ ബിജെപിക്കേറ്റ അടുത്ത പ്രഹരമാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി. മോദിയും അമിത്ഷായും നേരിട്ടിറങ്ങി വമ്പൻ പ്രചരണങ്ങളുമായി മുന്നോട്ടു പോയിട്ടും തോൽവിയായിരുന്നു ബിജെപിക്ക് നേരിടേണ്ടി വന്നത്....

പൗരത്വ നിയമത്തിന്റെ പേരിൽ മോദിയെ കോൺഗ്രസ് കടന്നാക്രമിച്ചപ്പോഴും കൈക്കൊണ്ടത് തന്ത്രപരമായ മൗനം; ഷഹീൻബാഗിലെ പ്രക്ഷോഭകരെ സന്ദർശിക്കാനും പോയില്ല; വർഗീയ ധുവീകരണത്തിനുള്ള ബിജെപിയുടെ അജണ്ടകൾ പ്രതിരോധിച്ചത് കുടിവെള്ളവും വൈദ്യുതിയും യാത്രാസൗജന്യവും അടക്കം ആപ്പ് സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ എടുത്തുകാട്ടി കൊണ്ട്; കളത്തിൽ ഇല്ലെന്ന പ്രതീതിയിൽ കോൺഗ്രസിനെ അവഗണിച്ചു; വർഗീയതയ്ക്ക് വികസനം കൊണ്ടു ചെക്ക് പറഞ്ഞ് അരവിന്ദ് കെജ്രിവാൾ ഹാട്രിക്ക് നേടിയത് ഇങ്ങനെ

February 11, 2020

ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ എഴുപത് സീറ്റുകൾ എണ്ണികഴിയുന്നതോടെ മുഖ്യമന്ത്രി കേസരയിൽ എത്തുന്ന ഹാട്രിക്ക് നേടത്തിന് ഉടമായി അരവിന്ദ് കെജ്രിവാൾ മാറി. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി മുന്നോട്ട് വെച്ച വികസന അജണ്ട തന്നെയാണ് പാർട്ടിയെ വൻ വിജയത്തിലേക്ക് എത്തിച്ച...

2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദി - കെജ്രിവാൾ പോരാട്ടം വരുമോ? ഡൽഹിയിലെ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ ഒരിക്കൽ ഉപേക്ഷിച്ച ദേശീയ രാഷ്ട്രീയ സ്വപ്‌നം കെജ്രിവാളിനെ കൊണ്ട് പൊടിതട്ടി എടുപ്പിക്കാൻ നീക്കം; കോൺഗ്രസ് തളരുന്ന ഗ്യാപ്പു നികത്തി രാഷ്ട്രനിർമ്മാണത്തിന് എഎപി മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ; മോദിയെ നേരിട്ട് ആക്രമിക്കാതെ മോദി ഭക്തരുടെയും വോട്ടുനേടിയ ഇന്ദ്രപ്രസ്ഥത്തിൽ മൂന്നാമൂഴം ഉറപ്പിച്ച കെജ്രിവാൾ റിസ്‌ക്കെടുക്കുമോ? ജനഹൃദയം തൊടുന്ന പ്രതിപക്ഷ നേതാവിനെ രാജ്യം തേടുമ്പോൾ

February 11, 2020

ന്യൂഡൽഹി: ഇന്ത്യാ മഹാരാജ്യം ഒരു പ്രതിപക്ഷ നേതാവിനെ തേടുന്ന തിരക്കിലാണ്. നരേന്ദ്ര മോദി - അമിത്ഷാ കൂട്ടുകെട്ടിനെ നേരിടാൻ കെൽപ്പുള്ളത് ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ വേരുകൾ ഉള്ള, അടിമുടി ജനകീയനായ നേതാവിനെ തേടിയുള്ള രാഷ്ട്രത്തിന്റെ ശ്ര...

പറപ്പുർ 13, 14 വാർഡിൽ എസ്ഡിപിഐ ജയിക്കുമ്പോൾ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയില്ല; ഒതുക്കുങ്ങൽ വാർഡ് 10ൽ സിപിഎമ്മിന് കിട്ടിയത് വെറും 25 വോട്ട്; മലബാറിൽ എസ്ഡിപിഐ ജയിച്ചത് ഇടതിന്റെ തണലിൽ; കെഇഎൻ അടക്കമുള്ള ഇടത് ബുദ്ധിജീവികളുടെ ഇരവാദവും വളം ചെയ്യുന്നത് ന്യൂനപക്ഷ വർഗീയതക്ക്; സിഎഎ സമരത്തിൽ നുഴഞ്ഞുകയറി അക്രമം കാട്ടുന്നുവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയ 'സുഡാപ്പി' ഗ്രൂപ്പിനെ വളർത്തിയത് സിപിഎം തന്നെ

February 04, 2020

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരളത്തിലെ ന്യുനപക്ഷ സമുദായങ്ങൾക്കിടയിൽ കടുത്ത ഭീതി നിലനിൽക്കുന്ന കാലമാണിത്. ഇതിന്റെ നേട്ടം കൊയ്യുന്നത്, സത്യത്തിൽ ഇസ്ലാമിക മതമൗലികവാദ സംഘടനകളാണ്. ഇല്ലാത്ത ഭീതി പെരുപ്പിച്ച് ഇന്ത്യയിലെ മുസ്ലീങ്ങളെ ര...

ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലെ അന്തർധാരയുടെ കാരണം അടുത്ത ആഴ്ച വ്യക്തമാകുമെന്ന് ചെന്നിത്തല; നിയമസഭയിൽ വായിച്ചത് നയപ്രഖ്യാപനമല്ല നയം മാറ്റമെന്ന് യുഡിഎഫ് കൺവീനർ; ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്കെന്ന് മുരളീധരൻ; സഭയിലെ പ്രതിഷേധത്തിന് പിന്നാലെ ലാവ്‌ലിൻ ചർച്ചയാക്കാൻ ഉറച്ച് പ്രതിപക്ഷം; സുപ്രീംകോടതിയിൽ അടുത്തയാഴ്ച വരുന്ന അഴിമതി കേസിനെ ഗൂഢാലോചനയുമായി ചേർത്ത് കെട്ടാൻ പ്രതിപക്ഷം; ലാവ്‌ലിനിൽ പൗരത്വ ഭേദഗതിയെ ആളിക്കത്തിച്ച് യുഡിഎഫ്

January 29, 2020

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലാവ്‌ലിന്റെ ആരോപണം ശക്തമാക്കാൻ പ്രതിപക്ഷ തീരുമാനം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിയമസഭയുടെ പ്രമേയത്തെ തള്ളി പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിണറായി സംരക്ഷിക്കുന്നത് ലാവ്‌ലിനിൽ ഭയമുള്ളതുകൊണ്ടാണെന...

സുധാകരന്റെ വിരട്ടലിൽ കൊടിക്കുന്നിലും രക്ഷപ്പെട്ടപ്പോൾ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം രണ്ടിൽ തന്നെ നിന്നു; വർക്കിങ് പ്രസിഡന്റാവാൻ ഇരുന്നവരെല്ലാം വൈസ് പ്രസിഡന്റായപ്പോൾ എണ്ണം കുതിച്ചത് 12 ലേക്ക്; ജനറൽ സെക്രട്ടറിമാർ 34 ആയതോടെ പ്രഖ്യാപിക്കാനിരിക്കുന്ന സെക്രട്ടറിമാരുടെ എണ്ണം ഓർത്ത് ഭയന്ന് പ്രവർത്തകർ; സ്ത്രീ-മുസ്ലിം പ്രാതിനിധ്യം കുറഞ്ഞുപോയതിൽ ആക്ഷേപം തുടരുന്നു; ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും തലവേദന തീരാതെ കെപിസിസി

January 25, 2020

ന്യൂഡൽഹി: കേരളം പോലെയൊരു ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയും വർക്കിങ് പ്രസിഡന്റുമാരെന്ന് സോണിയ ഗാന്ധി അത്ഭുതപ്പെട്ടുകാണണം. അത്ഭുതപ്പെട്ടുവെന്നുമാത്രമല്ല, എണ്ണം കുറച്ചേ മതിയാവൂ എന്ന് നിലപാടും കടുപ്പിച്ചു. വർക്കിങ് പ്രസിഡന്റുമാരായി ആറു പേരെയാണ് സംസ്ഥാന...

പിണറായിക്കൊപ്പം സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങിയ ചെന്നിത്തലയുടെ തീരുമാനം 'മഹാ മണ്ടത്തര'മെന്ന് കോൺഗ്രസിനുള്ളിൽ പൊതുവികാരം; യുഎപിഎ വിവാദങ്ങളിൽ അടക്കം മുങ്ങിനിന്ന മുഖ്യമന്ത്രി അവസരം മുതലെടുത്ത് മുസ്ലിം സമൂഹത്തിന്റെ 'രക്ഷകനായി'; സിഎഎക്കെതിരെ പ്രമേയം പാസാക്കാൻ മറ്റു സംസ്ഥാനങ്ങൾക്ക് കത്തയച്ചതും ഒടുവിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയതും മുസ്ലിം വോട്ടുബാങ്കിൽ കണ്ണുവെച്ച്; മണ്ണും ചാരിനിന്ന പിണറായി സമരക്കാരുടെ ഹീറോ ആയപ്പോൾ ഇനി സംയുക്തസമരം വേണ്ടെന്ന് യുഡിഎഫും

January 14, 2020

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ മുന്നിലാണ് കേരളം. പ്രതിപക്ഷവും ഭരണപക്ഷവും സംയുക്തമായി സമരത്തിന് ഇറങ്ങിയത് ഈ വിഷയത്തിലാണ്. നിയമസഭ ഐക്യകണ്‌ഠേന നിയമത്തിനെ എതിർത്ത് പ്രമേയം പാസാക്കുകയും ചെയ്തു. അതുവരെ ...

ശ്രീരാമകൃഷ്ണന്റെ പേര് നല്ലതായതുകൊണ്ട് വോട്ട് ചെയ്തു; വിഷയങ്ങളുടെ മെരിറ്റ് അടിസ്ഥാനമാക്കി ഭാവി വോട്ടുകളും; പൗരത്വ ഭേദഗതി പ്രമേയ ചർച്ചയിൽ രാജഗോപാൽ നടപ്പാക്കിയതും ആദ്യ സമ്മേളനത്തിലെ ഈ നിലപാട്; നിയമസഭയിൽ രാജഗോപാൽ എടുക്കുന്നത് കണ്ണൂർ കൊലപാതകത്തിലെ അതേ നിലപാടെന്ന് പരിവാറുകാർക്ക് പരാതി; സ്പീക്കർ ശ്രീരാമകൃഷ്ണനെ 'രാമനാക്കിയ' നേമം എൽഎഎ മെരുക്കാനാവാതെ ബിജെപിയും; ഇത് ശത്രുവിനെ ശക്തനാക്കിയ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യു!

January 01, 2020

തിരുവനന്തപുരം: പതിനാലാം നിയമസഭയിലെ രണ്ടാം ദിവസവും താരമായത് ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ. സ്പീക്കർ തെരഞ്ഞെടുപ്പിൽ രാജഗോപാൽ വിനിയോഗിച്ചത് നിയമസഭയിലെ ബിജെപിയുടെ ആദ്യ വോട്ടാണ്. അതിന് ശേഷം പ്രസ് റൂമിൽ പത്രസമ്മേളനവും നടത്തി. അങ്ങനെ ഈ നിയമസഭാ സമ്മേ...

പൗരത്വ ഭേദഗതി നിയമത്തിൽ കൃത്യമായ നീക്കം നടത്തി പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളിൽ രക്ഷകന്റെ റോളിൽ; പിണറായിയുടെ കെണിയിൽ വീണ ചെന്നിത്തല ഉള്ള വോട്ടുകൾ കൂടി സിപിഎമ്മിലേക്ക് നീക്കി; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ നൂറിലധികം സീറ്റുകളോടെ വീണ്ടും സിപിഎം അധികാരത്തിലെത്തും; രണ്ടാമത്തെ വലിയ പാർട്ടിയായി ലീഗും; ശബരിമല വിഷയത്തിൽ നേടിയ മേൽകൈ കോൺഗ്രസ് നഷ്ടപ്പെടുത്തുമ്പോൾ

December 31, 2019

തിരുവനന്തപുരം: പൗരത്വം ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമ്പോൾ ഇടത് സർക്കാരിനെ ചെറുതായി പോലും കുറ്റപ്പെടുത്താതെ അതിനെ അംഗീകരിക്കുകയായിരുന്നു പ്രതിപക്ഷം. ഇന്ത്യയിൽ ആദ്യമായി പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്ക...

പൗരത്വത്തിന് മത വിവേചനം പാടില്ല; അത് മതേതര രാഷ്ട്രമെന്ന സങ്കൽപ്പത്തിന് വിരുദ്ധം; യോജിച്ച പ്രക്ഷോഭമാണ് ഉയർന്നു വരേണ്ടത്; എന്നാൽ യോജിപ്പ് എന്നു കേൾക്കുമ്പോൾ തന്നെ വേവലാതിയുള്ള ചിലർ പ്രതിപക്ഷത്തുണ്ട്; കെപിസിസി അധ്യക്ഷനെതിരെ ഒളിയമ്പ്; പരിവാറിനെതിരെ കടന്നാക്രമണം; നിയമസഭയിൽ രാജഗോപാലിനൊപ്പം ഒറ്റപ്പെട്ടത് മുല്ലപ്പള്ളി; സ്വന്തം നേതാവിനെ മുഖ്യമന്ത്രി നുള്ളി നോവിച്ചിട്ടും ഒന്നും മിണ്ടാതെ പ്രതിപക്ഷവും; പൗരത്വ ഭേദഗതി പ്രമേയത്തിൽ പിണറായി ഒറ്റ അമ്പിൽ എയ്ത് വീഴ്‌ത്തിയത് രണ്ട് പക്ഷികളെ!

December 31, 2019

തിരുവനന്തപുരം : പാർലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ സർക്കാർ കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് നേരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. പ്രസംഗത്തിലുടനീളം സംഘപരിവാറിനേയും കേന്ദ്ര സർക...

കാസർഗോഡിനെ പരിഹസിച്ചവർക്ക് മറുപടിയായി ഉണ്ണിത്താനെ ഇറക്കി; വടകരയിൽ മുരളീധരനെ ഇറക്കി തരംഗം ഉണ്ടാക്കി; സോണിയയുടെ അടുക്കളക്കാരനായ കെവി തോമസിനെ വെട്ടി ആറ്റിൽ എറിഞ്ഞ് മാസായി; പൗരത്വ ഭേദഗതിയിലെ കാർക്കശ്യം ലക്ഷ്യമിടുന്നത് 'ചാണ്ടി' ഗ്രൂപ്പിനെ വെട്ടിവീഴ്‌ത്താൻ; ബെന്നി ബെഹന്നാനെ അടർത്തിയെടുത്ത് ചെന്നിത്തലയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ; മുരളീധരനും കളം മാറി; ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതി മുല്ലപ്പള്ളി; ആന്റണി ഭീതിയിൽ ഐ-എ ഗ്രൂപ്പുകൾ ഒരുമിക്കുമോ?

December 31, 2019

തൃശൂർ: പൗരത്വ ഭേദഗതി നിയമത്തിലെ വിവാദങ്ങൾ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി മറിക്കുന്നു. തീവ്ര സിപിഎം വിരുദ്ധരും അല്ലാത്തവരും എന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയാണ്. തീവ്ര സിപിഎം വിരുദ്ധരുടെ നേതാവ് ഇപ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാ...

കോൺഗ്രസ് ഭരണം പിടിച്ച സംസ്ഥാനങ്ങൾ പോലും തൂത്തുവാരിയെടുത്ത് അധികാരത്തിൽ എത്തിയിട്ടും ആറു മാസം തികയും മുമ്പ് എന്തുകൊണ്ട് ജനങ്ങൾ തള്ളിക്കളയുന്നു? ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും തിരിച്ചടിക്ക് പിന്നാലെ ഝാർഖണ്ഡിൽ കൂടി അപ്രതീക്ഷിത പ്രഹരം ഏറ്റതോടെ ബിജെപി ക്യാമ്പിൽ ആശങ്ക; ദേശീയ രാഷ്ട്രീയം മാത്രം ഉയർത്തി സംസ്ഥാനങ്ങൾ നേടാൻ ആവില്ലെന്ന തിരിച്ചറിവിൽ തന്ത്രം മാറ്റാൻ അമിത് ഷാ; ദേശീയ പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിൽ തോൽവി താങ്ങാനാവാതെ കാവി ക്യാമ്പ്

December 24, 2019

ന്യൂഡൽഹി: 2019ൽ കൂടുതൽ മികവോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തി. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി. ഉത്തരേന്ത്യയിൽ മുഴവൻ വെന്നിക്കൊടി പാറിച്ചായിരുന്നു വിജയം. തൊട്ടു പിന്നാലെ ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് വന്നു. ഹരിയാനയിൽ ജയിച...

നിതീഷ് കുമാറിന്റെ ജനതാദളും യുണൈറ്റഡും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തിയും ഒറ്റയ്ക്ക് മത്സരിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന എജെഎസ് യുവിനെ പിണക്കിയതും വിനയായി; ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി രഘുബർ ദാസിന്റെ ആത്മവിശ്വാസത്തിൽ നിന്നുണ്ടായ പിഴവ്; ജാർകണ്ഡിൽ ബിജെപിക്ക് അധികാരം നഷ്ടമാക്കുന്നത് മഹാസഖ്യത്തിന്റെ കെട്ടുറപ്പ്; ജെഎംഎം-കോൺഗ്രസ് സഖ്യത്തിനെ അധികാരത്തിലെത്തിച്ചത് ആദിവാസി ഗോത്ര മേഖലയിലെ കരുത്ത്

December 23, 2019

റാഞ്ചി: ഝാർഖണ്ഡിൽ ബിജെപിക്ക് അധികാരം നഷ്ടമാകുകയാണ്. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിൽ മത്സരിച്ച് ഭൂരിപക്ഷം നേടിയിട്ടും ബിജെപിക്ക് അധികാര കസേര നഷ്ടമായി. അതുകൊണ്ട് ഝാർഖണ്ഡിൽ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു തീരുമാനം. വോട്ടിങ് ശതമാനം കൂടിയിട്ടും ബിജെപ...

അടുത്ത തെരഞ്ഞെടുപ്പിൽ ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് പൗരത്വ നിയമ പ്രക്ഷോഭത്തിലെ ആവേശം തന്നെ; കൂട്ടത്തോടെ നീങ്ങുന്ന മുസ്ലിം വോട്ട് ബാങ്ക് ഉറപ്പിക്കാൻ ഇടതും വലതും തമ്മിൽ ഉഗ്രൻ മത്സരം; ഒരുമിച്ച് പ്രക്ഷോഭം നടത്തിയാൽ നേട്ടം ഇടത് മുന്നണിക്കാവുമെന്ന് തിരിച്ചറിവിൽ നേരിട്ട് അങ്കത്തിനിറങ്ങി യുഡിഎഫ്; മനുഷ്യ ചങ്ങല മുതൽ സകല സാധ്യതകളും ഉപയോഗിക്കാൻ ഉറച്ച് എൽഡിഎഫും; ദേശീയ പ്രക്ഷോഭങ്ങൾ കെട്ടടങ്ങിയാലും കേരളത്തിലേത് നീളും

December 22, 2019

തിരുവനന്തപുരം: ശബരിമലയിൽ നവോത്ഥാൻ എത്തിക്കാൻ സിപിഎം കേരളം മുഴുവൻ മതിൽ തീർത്തു. ഇതുകൊണ്ടു ചെന്നെത്തിച്ചത് വോട്ട് ചോർച്ചയിലാണ്. വിശ്വാസികളെ പിണക്കിയപ്പോൾ ലോക്‌സഭയിൽ വോട്ട് കുറഞ്ഞു. 20ൽ 19ഉം കൈവിട്ടു. ശബരിമലയിൽ ചുവടു മാറി വിശ്വാസ സംരക്ഷകരായി പിണറായി സർക...

MNM Recommends

Loading...
Loading...