Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രവും ഉദ്യോഗസ്ഥരും കോർപറേറ്റുകളും മാദ്ധ്യമങ്ങളും ശ്വാസംമുട്ടിച്ച് കൊല്ലാൻ ഒരുമിച്ചു; എന്നിട്ടും 100 ദിവസം കൊണ്ട് 1000 അസാധാരണ കാര്യങ്ങൾ ചെയ്ത് കെജ്രിവാൾ സർക്കാർ; എഎപി പരീക്ഷണം ഉറക്കം കെടുത്തുന്നത് എല്ലാ വ്യവസ്ഥാപിത താൽപര്യങ്ങളെയും

കേന്ദ്രവും ഉദ്യോഗസ്ഥരും കോർപറേറ്റുകളും മാദ്ധ്യമങ്ങളും ശ്വാസംമുട്ടിച്ച് കൊല്ലാൻ ഒരുമിച്ചു; എന്നിട്ടും 100 ദിവസം കൊണ്ട് 1000 അസാധാരണ കാര്യങ്ങൾ ചെയ്ത് കെജ്രിവാൾ സർക്കാർ; എഎപി പരീക്ഷണം ഉറക്കം കെടുത്തുന്നത് എല്ലാ വ്യവസ്ഥാപിത താൽപര്യങ്ങളെയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി സർക്കാർ ഒരു പരീക്ഷണമാണ്.ലോകത്തിന് മുമ്പിൽത്തന്നെയുള്ള ഒരു ഭരണപരീക്ഷണം. ജനാധിപത്യത്തിന്റെ ഏറ്റവും സുതാര്യമായ വഴികളിലൂടെയുള്ള പരീക്ഷണം. ആ പരീക്ഷണം വിജയിക്കാതിരിക്കേണ്ടത് ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും കോർപറേറ്റുകളുടെയും മാത്രമല്ല അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെയും വരെ താൽപര്യമാണ്. അത് വിജയിച്ചാൽ ജനശക്തി വിജയിക്കും. അതു കൊണ്ട് അരാജവാദികളായും മാവോയിസ്റ്റുകളായും ദേശദ്രോഹികളായും അവർ ചിത്രീകരിക്കുന്നു. ചീത്തക്കാര്യങ്ങൾ എന്നും ഹൈലൈറ്റ് ചെയ്ത് നിൽക്കുന്നു. ഒരു സർക്കാരിനും ചിന്തിക്കാൻ പോലും കഴിയാത്ത അനേകം വിപ്ലവ നടപടികൾ എടുക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നു. 100 ദിവസങ്ങൾ കൊണ്ട് ഡൽഹിയിൽ നടന്നത് ആർക്കും ഊഹിക്കാൻ പോലും കഴിയാത്തത്ര വലിയ കാര്യങ്ങളാണ്.ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും കോർപറേറ്റുകളുടെയും മാത്രമല്ല അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെയും വരെ താൽപര്യമാണ്. അത് വിജയിച്ചാൽ ജനശക്തി വിജയിക്കും. അതു കൊണ്ട് അരാജവാദികളായും മാവോയിസ്റ്റുകളായും ദേശദ്രോഹികളായും അവർ ചിത്രീകരിക്കുന്നു. ചീത്തക്കാര്യങ്ങൾ എന്നും ഹൈലൈറ്റ് ചെയ്ത് നിൽക്കുന്നു.

തികച്ചും ജനപക്ഷത്ത് ചേർന്ന് നിന്നുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് ആപ്പ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി നിരക്ക് വർധിച്ച് കൊണ്ടിരിക്കെ ഡൽഹിയിൽ വർധിച്ച നിരക്ക് കുറയ്ക്കാനാണ് ആംആദ്മി തയ്യാറായിരിക്കന്നത്. അതായത് ഇപ്പോഴുള്ള നിരക്ക് സർക്കാർ പകുതിയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. വൈദ്യുതി നിരക്ക് ഇത്തരത്തിൽ കുറയ്ക്കുമെന്നത് കെജരിവാളിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നിരക്ക് കുറയ്ക്കാൻ പല കടമ്പകളും സർക്കാരിന് മറികടക്കേണ്ടി വന്നിരുന്നു. എന്നാൽ കെജരിവാളിന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ അവയെല്ലാം ഇല്ലാതാവുകായിരുന്നു. ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന ഒരു പ്രധാനപ്രശ്‌നമാണ് കുടിവെള്ളം. തങ്ങളുടെ മാതൃകാപരമായ നടപടിയിലൂടെ ഇതിനും ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ ആപ്പ് സർക്കാരിന് സാധിച്ചതായി കാണാം. അതായത് 700 ലിറ്റർ കുടിവെള്ളം പ്രതിദിനം സൗജന്യമായി നൽകാനുള്ള പദ്ധതിയാണ് ഇതുപ്രകാരം കെജരിവാൾ സർക്കാർ നടപ്പിലാക്കിയത്. ജനങ്ങൾക്ക് നേരിട്ട് അനുഭവഭേദ്യമാകുന്ന ഇത്തരം പരിഷ്‌കാരങ്ങളിലൂടെ ജനപിന്തുണ നിലനിർത്തുന്നതിൽ സർക്കാർ ഒരു പരിധി വരെ വിജയിച്ചതായി കാണാം.


സർക്കാരിനെ ആയാലും വ്യക്തിയെ ആയാലും തകർക്കാനുള്ള ഒറ്റമൂലി ആരോപണങ്ങൾ ഉന്നയിക്കുകയെന്നതാണ്. ആപ്പ് സർക്കാരിനെ കരിവാരിത്തേക്കാൻ കെജ്‌രിവാളിനെ 'മാവോവാദി' എന്നു വിളിച്ച് നരേന്ദ്ര മോദി സർക്കാർ രംഗത്തെത്തിയിരുന്നു. തങ്ങളെ തൂത്തെറിഞ്ഞ് ഡൽഹിയിൽ അധികാരത്തിലെത്തിയ ആപ്പിനെതിരെ കോൺഗ്രസും രംഗത്തിറങ്ങിയിരുന്നു. ആപ്പ് സർക്കാരിന്റെ പ്രവർത്തനം തടസപ്പെടുത്താൻ പ്രാദേശികപ്രശ്‌നങ്ങളിൽ ഉടക്കുമായെത്തി ബിജെപി.യുടെ നേതൃത്വത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷനുകളും ശ്രമിച്ചിരുന്നു. ഡൽഹി സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസും രംഗത്തിറങ്ങിയിരുന്നു.  സ്വാർത്ഥ ലാഭത്തോടെ ചില കോർപ്പറേറ്റുകളും സർക്കാർ വിരുദ്ധരായ ഒരു വിഭാഗം ബ്യൂറോക്രാറ്റുകളും രംഗത്തെത്തിയതോടെ ആപ്പ് സർക്കാരിന് ചില തലവേദനകൾ ഉണ്ടാവുകയും ചെയ്തിരുന്നു.

കെജ്രിവാൾ സർക്കാരിന്റെ നേട്ടങ്ങളേക്കാൾ വിവാദങ്ങൾ ആഘോഷമാക്കാനായിരുന്നു മിക്ക മാദ്ധ്യമങ്ങളും ഇക്കാലത്ത് താൽപര്യപ്പെട്ടിരുന്നത്. ഇതിന് പുറമെ ആംആദ്മിയിലെ നേതാക്കൾ തമ്മിലുള്ള തൊഴുത്തിൽക്കുത്തും പ്രശ്‌നങ്ങളുണ്ടാക്കി. പാർട്ടിയുമായി കലഹിച്ച് പുറത്തുപോയ മുതിർന്ന നേതാക്കളും സർക്കാരിനെ ആക്രമിക്കാനാണ് ശ്രമിച്ചത്.ഇത്തരത്തിൽ ഒരു നൂൽപ്പാലത്തിലൂടെയായിരുന്നു കെജരിവാൾ തന്റെ നൂറ് ദിവസങ്ങൾ പൂർത്തിയാക്കിയതെന്ന് വ്യക്തമാണ്. അതു കൊണ്ടാണ് ഈ നേട്ടത്തിന് തിളക്കമേറുന്നതും.

സംസ്ഥാന ചീഫ് സെക്രട്ടറി നിയമി്ക്കുന്ന ആദ്യഘട്ടത്തിൽ തന്നെ കെജരിവാളിന് കേന്ദ്രസർക്കാറുമായി അഭിപ്രായവ്യത്യാസമുണ്ടാവുകയും വിലപേശൽ നടത്തേണ്ടിവരികയും ചെയ്തു. ജലബോർഡ് മുൻ സിഇഒ. ഹിമാചൽപ്രദേശുകാരൻ രമേഷ് നെഗിയെ ചീഫ് സെക്രട്ടറിയാക്കാനാണ് ഡൽഹി മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ മോദി സർക്കാർ ഇതിനെ നിശിതമായി എതിർത്തു. തുടർന്ന് ഒത്തുതീർപ്പെന്ന പേരിലാണ് കെ.കെ.ശർമയെ ചീഫ് സെക്രട്ടറിയായി അവരോധിച്ചത്. അദ്ദേഹം മെയ് 14ന് വ്യക്തിപരമായ കാര്യത്തിനായി യുഎസിലേക്ക് പോയത് വിവാദമാവുകയും ചെയ്തു.

ശർമ പോയ ഒഴിവിൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്വം ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശകുന്തള ഡി. ഗാംലിനു നൽകുകയായിരുന്നു.ഈ നടപടിക്കെതിരെ കെജരിവാൾ സർക്കാർ രംഗത്തെത്തി. ഒരാഴ്ചമുമ്പ്, സംസ്ഥാന ഊർജമന്ത്രിയായ സത്യേന്ദ്ര ജെയിൻ ശകുന്തള ഡി. ഗാംലിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ ഡൽഹി മുഖ്യമന്ത്രി ക്ക് കത്തയച്ചിരുന്നു. ഡൽഹിയിൽ വൈദ്യുതിവിതരണം നടത്തുന്ന റിലയൻസ് ഇൻഫ്രയുടെ കീഴിലുള്ള ബി.എസ്.ഇ.എസ്. കമ്പനികൾക്ക് 11,000 കോടി രൂപ വായ്പയ്ക്കായി ജാമ്യക്കത്ത് മന്ത്രിയിൽനിന്നു തരപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം.കെജരിവാൾ സർക്കാരിന് ശകുന്തളയോട് അനിഷ്ടമുണ്ടാകാൻ ഇത് കാരണമായി. തികച്ചും ജനപക്ഷത്ത് ചേർന്ന് നിന്നുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് ആപ്പ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി നിരക്ക് വർധിച്ച് കൊണ്ടിരിക്കെ ഡൽഹിയിൽ വർധിച്ച നിരക്ക് കുറയ്ക്കാനാണ് ആംആദ്മി തയ്യാറായിരിക്കന്നത്. അതായത് ഇപ്പോഴുള്ള നിരക്ക് സർക്കാർ പകുതിയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. വൈദ്യുതി നിരക്ക് ഇത്തരത്തിൽ കുറയ്ക്കുമെന്നത് കെജരിവാളിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

വൈദ്യുതിവിതരണക്കമ്പനികളുമായി ആദ്യഘട്ടം മുതൽക്ക് തന്നെ കെജരിവാൾ സർക്കാർ പോരാട്ടത്തിലായിരുന്നു. നഷ്ടത്തിലാണെന്ന് കമ്പനികൾ പറയുമ്പോൾ വൈദ്യുതിനിരക്ക് പകുതിയാക്കാനുള്ള തീരുമാവുമായി സർക്കാർ മുന്നോട്ട് പോയതായിരുന്നു ഈ അഭിപ്രായവ്യത്യാസത്തിനുള്ള കാരണം. പ്രതിമാസം 400 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്കുള്ള ഈ ആനുകൂല്യം ഡൽഹിയിലെ പകുതിയിലധികം പേർക്കും ഉപകാരപ്പെടുന്നതായിരുന്നു. എ.എ.പി. സർക്കാർ അധികാരത്തിലേറ്റയുടൻ എടുത്ത കന്നി തീരുമാനവും ഇതായിരുന്നു.

അഴിമതിയെ തുടച്ച് നീക്കുകയെന്നതാണ് ആം ആദ്മി പാർട്ടിയുടെ അടിസ്ഥാന ആദർശമെന്ന് പറയാം. 100 ദിവസത്തിനിടെ അതിന് വേണ്ടി പാർട്ടി കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോർപ്പറേറ്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാനും ആപ്പ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പ്രതീക്ഷിച്ചത്ര വിജയം കണ്ടോ എന്ന കാര്യം സംശയമാണ്. ഗാംലിന്റെ നിയമനത്തെ ശരിവച്ച ലെഫ്റ്റനന്റ് ഗവർണറെ പിന്തുണച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത് കെജരിവാൾ സർക്കാരിന് ഈ രംഗത്ത് തിരിച്ചടിയായി. എന്നാലും അടിസ്ഥാനതലത്തിലുള്ള അഴിമതി ഗണ്യമായ നിരക്കിൽ കുറയ്ക്കാൻ സർക്കാറിന് കഴിഞ്ഞിരുന്നു.

അഴിമതിക്ക് മൂക്കുകയറിടാനായി കെജരിവാൾ ഏപ്രിലിൽ നടപ്പാക്കിയ ആന്റി കറപ്ഷൻ ഹെൽപ്പ് ലൈനിന് വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഒരുമാസത്തിനകം ഒന്നേകാൽ ലക്ഷത്തോളം പേരാണ് ഈ ഹെൽപ് ലൈനിൽ പരാതി സമർപ്പിച്ചിരുന്നത്. ഇതിനെത്തുടർന്ന് 35പേരെ അറസ്റ്റുചെയ്യുകയും 150 പേരെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി.

ശേഷിക്കുന്ന പരാതികളിൽ അന്വേഷണം നടക്കുകയാണ്. എന്നാൽ, അഴിമതിവിരുദ്ധവകുപ്പിന് കീഴിൽ ഡൽഹി സർക്കാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്രം പറയുന്നത്. ഇതിലൂടെ അഴിമതിക്ക് കുപ്രസിദ്ധരായ ഡൽഹി പൊലീസും ഉദ്യോഗസ്ഥവൃന്ദവും കെജരിവാളിന്റെ വലയിൽ നിന്ന് ചോർന്ന് പോകാൻ കാരണമാവുകയും ചെയ്യും.

അടിസ്ഥാന വിഭാഗങ്ങൾക്ക് സഹായകമാകുന്ന ക്ഷേമപദ്ധതികളാണ് ആം ആദ്മി സർക്കാറിന്റെപ്രത്യേക നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന കാര്യം. ഡൽഹിയിലെ കർഷകർക്ക് ആശ്വാസം പകരാൻ സർക്കാറിന് സാധിച്ചു എന്നത് ചെറിയ നേട്ടമല്ല. ഈവർഷമാദ്യമുണ്ടായ മഴയിൽ, കൃഷി നശിച്ചുപോയവർക്ക് ഏക്കറിന് 20,000 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകിയത് കെജ്രിവാൾ നൽകിയ വാഗ്ദാനത്തിന്റെ പാലനമായിരുന്നു. കൂടാതെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകിയതും സർക്കാർ സ്‌റ്റേഡിയങ്ങൾ നാട്ടുകാർക്കായി തുറന്നുകൊടുത്തതും കെജ്രിവാളിന്റെ മികച്ച നേട്ടങ്ങളുടെ പട്ടികയിൽ പെടുന്ന കാര്യമാണ്.അഴിമതിക്ക് മൂക്കുകയറിടാനായി കെജരിവാൾ ഏപ്രിലിൽ നടപ്പാക്കിയ ആന്റി കറപ്ഷൻ ഹെൽപ്പ് ലൈനിന് വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഒരുമാസത്തിനകം ഒന്നേകാൽ ലക്ഷത്തോളം പേരാണ് ഈ ഹെൽപ് ലൈനിൽ പരാതി സമർപ്പിച്ചിരുന്നത്. ഇതിനെത്തുടർന്ന് 35പേരെ അറസ്റ്റുചെയ്യുകയും 150 പേരെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. 

ഡൽഹിയിലെ മികച്ച സ്‌കൂളുകളിലേറെയും സ്വകാര്യമേഖലയിലാണ്. വൻഫീസുവാങ്ങി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നവ. അതുകൊണ്ടുതന്നെ ദരിദ്രവിഭാഗങ്ങൾക്ക് ഇവ പ്രാപ്യമല്ല. ഇതുകണ്ട് സർക്കാർ മേഖലയിൽ 45 മോഡൽ സ്‌കൂളുകൾ നിർമ്മിക്കാനും 20,000 അദ്ധ്യാപകരെ നിയമിക്കാനും അടുത്തിടെ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് കെജ്രിവാളിനെ കൂടുതൽ ജനപ്രിയനാക്കി. ആസൂപത്രികളുടെ കാര്യമാണ് ആപ്പ് സർക്കാർ കൈവച്ച മറ്റൊരു മേഖല. ഡൽഹിയിലെ ദരിദ്രസ്ത്രീകളിൽ 75 ശതമാനവും ഗർഭകാലപരിചരണമോ ആരോഗ്യപ്രവർത്തകരുടെ സഹായമോ ഇല്ലാതെയാണ് പ്രസവിക്കുന്നതെന്ന വിവരം അറിഞ്ഞതോടെ സർക്കാർ ആശുപത്രികളെ ജവീമാക്കി നിൽത്താനാണ് കെജ്രിവാളിന്റെ ശ്രമം. എന്തായാലും തന്റെ മുൻഗാമികളിൽ നിന്നും എന്തുകൊണ്ടും വ്യത്യസ്തനാകുക തന്നെയാണ് അരവിന്ദ് കെജ്രിവാളെന്ന ജനകീയ നേതാവ് ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP