Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലും പ്രിയങ്കയും പ്രചരണത്തിന് ഇറങ്ങിയാൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും; കോൺഗ്രസ്സ് മുക്തഭാരതമെന്ന ബിജെപിയുടെ ഏകാധിപത്യ നിലപാടിനോട് യോജിക്കുന്നില്ല; പിണറായി വിജയന്റെത് ബൂർഷ്വയുടെ ശരീരഭാഷ; രാഷ്ട്രീയ പ്രവേശനം ഇപ്പോൾ തന്റെ ആലോചനയിലില്ല; ശ്രീജിത്ത് പണിക്കർ അഭിമുഖം അവസാന ഭാഗം

രാഹുലും പ്രിയങ്കയും പ്രചരണത്തിന് ഇറങ്ങിയാൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും; കോൺഗ്രസ്സ് മുക്തഭാരതമെന്ന ബിജെപിയുടെ ഏകാധിപത്യ നിലപാടിനോട് യോജിക്കുന്നില്ല; പിണറായി വിജയന്റെത് ബൂർഷ്വയുടെ ശരീരഭാഷ; രാഷ്ട്രീയ പ്രവേശനം ഇപ്പോൾ തന്റെ ആലോചനയിലില്ല; ശ്രീജിത്ത് പണിക്കർ അഭിമുഖം അവസാന ഭാഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ പ്രിയങ്കയും രാഹുലും കേരളത്തിൽ എല്ലാ ജില്ലകളിലും പ്രചരണത്തിന് ഇറങ്ങിയാൽ കേരളത്തിൽ ഇത്തവണ കോൺഗ്രസ്സിന് പാട്ടും പാടി ജയിക്കാമെന്ന് ശ്രീജിത്ത് പണിക്കർ. മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നണികളുടെ സാധ്യതകളെക്കുറിച്ചും തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വിശദീകരിച്ചത്.

അവർ സംസാരിക്കേണ്ടത് ഏറ്റവും കാലീകമായ വിഷയങ്ങളായിരിക്കണം.ശബരിമലയും പി എസ് സിയും ഒക്കെത്തന്നെയും അവർ ചർച്ചയിൾ കൊണ്ടുവരണം. രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും പ്രഖ്യാപനങ്ങൾ നടത്തിയാൽ അത് കേരളത്തിലെ നേതാക്കന്മാർ പറയുന്നത് പോലെ അല്ല ജനങ്ങൾ പരിഗണിക്കുക. ആ വാഗ്ദാനങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയേറും.അത് യുഡിഎഫ് വിജയത്തെ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസ്സിന്റെ കാര്യത്തിൽ തനിക്ക് ഇപ്പഴും പ്രതീക്ഷയില്ല. കോൺഗ്രസ്സിൽ ഇപ്പോൾ നടക്കുന്നതെല്ലാം ടംപററി പ്രസൻസാണ്.പക്ഷെ ഒരു പാൻ ഇന്ത്യൻ പാർട്ടിയെക്കുറിച്ച് അതല്ല പ്രതീക്ഷിക്കുന്നത്.കോൺഗ്രസ്സിന്റെ തലമുറ മാറ്റം നടക്കേണ്ടത് ഇവരുടെ കാഴ്‌ച്ചപ്പാടിലാണ്. അതാണ് പക്ഷെ നടക്കാത്തത്.കേരളത്തിലെ കോൺഗ്രസ്സിന്റെ അവസ്ഥ ഇതിൽ നിന്നും നേരെ വിഭിന്നമാണ്.കുറച്ചുകൂടി അംഗീകരിക്കാൻ കഴിയുന്ന നേതാക്കന്മാർ കേരളത്തിലുണ്ടെന്നും കോൺഗ്രസ്സിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വിശദീകരിച്ചു.

കോൺഗ്രസ്സ് മുക്തഭാരതമെന്ന ചോദ്യത്തോട് ശ്രീജിത്ത് പണിക്കരുടെ വിശദീകരണം ഇങ്ങനെ; കോൺഗ്രസ്സ് മുക്തഭാരതമെന്ന ബിജെപിയുടെ വാദത്തോട് യോജിക്കുന്നില്ല. ബിജെപിയുടെ നെഗറ്റിവിറ്റിയാണ് കോൺഗ്രസ്സ് മുക്തഭാരതമെന്ന വാദം.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഞങ്ങൾ ഭരണിക്കണമെന്നാണ് ബിജെപി പറയുന്നതെങ്കിൽ അതിൽ തെറ്റില്ല.പക്ഷെ ഇവിടെ ബിജെപി പറയുന്നത് കോൺഗ്രസ്സിനെ ഇല്ലാതാക്കുക എന്നതാണ്.

ബിജെപി മാത്രമുള്ള ഭാരതമെന്നത് ഏകാധിപത്യമാണ് അതിനെ അംഗീകരിക്കാനാവില്ല.പക്ഷെ അത്തരമൊരു അവസ്ഥയിലേക്ക് അവർ പോകും എന്നു തോന്നുന്നില്ല. നരേന്ദ്ര മോദി വന്നാൽ മറ്റു മതങ്ങൾക്കൊന്നും ഇവിടെ ജീവിക്കാൻ പറ്റില്ല എന്നായിരുന്നു പ്രചരണം. പക്ഷെ ആർക്കും ഇവിടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.മോദിയുടെ അപ്പന് വിളിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇവിടെയുണ്ടെന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി.

ഞാൻ സിപിഎം വിരോധിയല്ല എന്നായിരുന്നു എന്തുകൊണ്ട് ശ്രീജിത്ത് പണിക്കർ ഒരു സിപിഎം വിരോധിയായി എന്ന ചോദ്യത്തിനുള്ള പ്രതികരണം. ഇടതുപക്ഷ ആശയങ്ങളിൽ കുറെയെണ്ണം തനിക്ക് ഇഷ്ടമാണ്.ഉദാഹരണത്തിന് ആരോഗ്യമേഖലയിലെ ഇടപെടൽ, ലൈഫ് ഒക്കെ താൻ ഇടതുപക്ഷെത്തെ അംഗീകരിച്ചിരുന്നു.പക്ഷെ തനിക്ക് വിരോധം ഉണ്ടാവാൻ കാരണം ശബരിമല വിഷയത്തിലെ നിലപാടാണ്.

കേരളത്തിലെ സമൂഹത്തെ കേൾക്കാതെയായിരുന്നു അ തീരുമാനങ്ങൾ. എതിർസ്വരം കേൾക്കാൻപോലും തയ്യാറാകാതെയായിരുന്നു ജനധിപത്യത്തെക്കുറിച്ച് രാപ്പകൽ പ്രസംഗിക്കുന്ന ഭരണകക്ഷിയുടെ നിലപാട്. പിണറായി വിജയന്റെ ശരീരഭാഷ മുഖ്യമന്ത്രിക്ക് യോജിച്ചതല്ല. ഒരു ഭരണത്തുടർച്ച ലഭിച്ചാൽ അദ്ദേഹം ശ്രമിക്കേണ്ടത് ഇതിന് ആവണം.ഒരു ബൂർഷ്വയുടെ ശരീരഭാഷ ആവരുത് ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിക്കെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഒരുപാട് ഗുണങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അവിടെ ഉണ്ടായത്. അവിടെ ചില കുടുംബങ്ങൾക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന ചില പ്രിവിലേജുകൾ ഉണ്ടായിരുന്നു അവയൊക്കെത്തന്നെയും മാറി അവിടെ കുറച്ചുകൂടീ ഓപ്പൺ ആയി.ഇന്ത്യയുടെ പൊതുരാഷ്ട്രീയത്തിൽ നിന്ന് കാശ്മീരിന്റെ രാഷ്ട്രീയം മാറിയാണ് നിന്നിരുന്നത് ഇപ്പോൾ അതിനൊക്കെ മാറ്റം വന്നു തുടങ്ങിയെന്നുമായി ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോടുള്ള ശ്രീജിത്തിന്റെ പ്രതികരണം.

രാഷ്ട്രീയത്തെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ നിർഭയമായി പറയുന്നതിന് സ്വാതന്ത്ര്യം നിലവിലുണ്ട്.താൻ ചർച്ചകളിൽ പ്രതിനിധീകരിക്കുന്നത് ഒരു മുന്നണിയെയും അല്ല. ഞാൻ സമൂഹത്തിന്റെ പ്രതിനിധിയാണ്. നിലവിൽ രാഷ്ട്രീയത്തിലേക്ക് വരാൻ ആലോചനയില്ല. ഭാവിയിൽ ആവശ്യമെന്ന് തോന്നിയാൽ വന്നേക്കാം.ഈ ആവശ്യവുമായി പല പാർട്ടികളും തന്നെ സമീപിക്കുന്നുണ്ട്. എ്ങ്കിലും ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇല്ല.

രാഷ്ട്രീയ പ്രസ്ഥാനം എന്നത് കൂട്ടുത്തരവാദിത്തമാണ്.അല്ലാതെ വ്യക്ത്യതിഷ്ഠിതമല്ല. അതുകൊണ്ട് തന്നെ ട്വന്റി ട്വന്റി, പോലുള്ള ജനകീയ ഇടപെടലിലേക്ക് താൻ വരാൻ സാധ്യതയില്ല.കാരണം ഇത്തരം പാർട്ടികളുടെ നയരൂപീകരണം അവർ സൃഷ്ടിക്കപ്പെടുന്ന പ്രദേശത്തെ ആശ്രയിച്ച് മാത്രമായിരിക്കും. അത്തരത്തിൽ ഒരു ഇടപെടലിനോട് തനിക്ക് യോജിപ്പില്ലെന്നും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയാണ് ശ്രീജിത്ത് പണിക്കർ അഭിമുഖം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP