Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീതാറാം യെച്ചൂരി ചെയ്യുന്നത് രാഹുൽ ക്ഷീണിക്കുമ്പോൾ ബോൺവിറ്റ കലക്കി കൊടുക്കുന്ന പണി; ശബരിമല വിഷയം മനസ്സിലുള്ള ഭക്തർ സിപിഎം കോട്ടകൾ നിലംപരിശാക്കും; പാർട്ടി ഓഫീസിലും പൊതു നിരത്തിലും സ്ത്രീകളെ പീഡിപ്പിക്കുന്ന സമ്പത്തിന്റെ പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല; കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് അമേഠിയിൽ തോൽക്കുമെന്ന് ഭയന്ന്; സ്വർഗമാക്കാവുന്ന ആറ്റിങ്ങലിനെ ഇടത് വലത് മുന്നണികൾ കുട്ടിച്ചോറാക്കിയെന്നും ശോഭ സുരേന്ദ്രൻ

സീതാറാം യെച്ചൂരി ചെയ്യുന്നത് രാഹുൽ ക്ഷീണിക്കുമ്പോൾ ബോൺവിറ്റ കലക്കി കൊടുക്കുന്ന പണി; ശബരിമല വിഷയം മനസ്സിലുള്ള ഭക്തർ സിപിഎം കോട്ടകൾ നിലംപരിശാക്കും; പാർട്ടി ഓഫീസിലും പൊതു നിരത്തിലും സ്ത്രീകളെ പീഡിപ്പിക്കുന്ന സമ്പത്തിന്റെ പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല; കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് അമേഠിയിൽ തോൽക്കുമെന്ന് ഭയന്ന്; സ്വർഗമാക്കാവുന്ന ആറ്റിങ്ങലിനെ ഇടത് വലത് മുന്നണികൾ കുട്ടിച്ചോറാക്കിയെന്നും ശോഭ സുരേന്ദ്രൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സിപിഎം കോട്ടകൾ ഇല്ലാതാകുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ആറ്റിങ്ങലിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്നും ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ഗതികേട് കൊണ്ട് അമേഠിയിൽ തോൽവി ഉറപ്പായതിനാലെന്നും അവർ തന്റെ പ്രചാരണ പരിപാടികൾക്കിടെ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. രാഹുൽഗാന്ധി വരുന്നതും സിപിഎം തോൽക്കുന്നതും ഒന്നും ഇടത്പക്ഷത്തിന് പ്രശ്നമല്ലെന്നും രാഹുൽ ക്ഷീണിക്കുമ്പോൾ ബോൺവിറ്റ കലക്കി കൊടുക്കുന്ന യെച്ചൂരിക്ക് ഇവിടെയും രാഹുലിനെ വിജയിപ്പിക്കാൻ ആയിരിക്കും താൽപര്യമെന്നും അവർ പറഞ്ഞു.

ശബരിമല വിഷയം മലയാളികളുടെ മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കുന്നുണ്ട്. അത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അവർ പറയുന്നു. ഈ വിഷയം സജീവമായി തന്നെ ബിജെപി ചർച്ച ചെയ്യും. കേരളത്തിൽ സ്ത്രീകൾക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും പാർട്ടി ഓഫീസുകളിൽ ബലാൽസംഗവും പീഡനവുമൊക്കെ നടക്കുമ്പോൾ കേരളത്തിൽ ഒരിടത്തും സിപിഎം നിലംതൊടില്ലെന്നും അവർ പറയുന്നു. എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങളിൽ പോകാൻ സ്വാതന്ത്ര്യമുണ്ട്. എല്ലാവർക്കും ആചാരം സംരക്ഷിക്കാൻ അവകാശമുണ്ട്. ഒരു പെറ്റിക്കേസുപോലും ഇല്ലാത്ത എത്രയോ ഭക്തരെ ആണ് പിടിച്ച് കള്ളക്കേസ് ചുമത്തി ജയിലിൽ ഇട്ടത്. അത്തരത്തിൽ ഉള്ള എല്ലാ സംഭവങ്ങളും ഞങ്ങൾ ചർച്ചാ വിഷയമാകും.അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിന് പിടിച്ച് അകത്ത് ഇടും എന്ന നിലപാടാണ് ഇവിടെ സ്വീകരിച്ചത്. ഇത്തരം അനുഭവങ്ങൾ ഉള്ള ഒരു ജനത ഞങ്ങൾക്ക് ഒപ്പം നിൽക്കും എന്നാണ് പാർട്ടി വിശ്വസിക്കുന്നത്.

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെ കുറിച്ച്

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് അപ്രത്യക്ഷമായിരിക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് കേരളത്തിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചതിന് പിന്നിൽ. ഒരു സുരക്ഷിത മണ്ഡലം തേടിയുള്ള യാത്ര ഇപ്പോൾ കേരളത്തിൽ എത്തിയിരിക്കുന്നു. ഹിന്ദി ഹൃദയ ഭൂമിയിൽ ഇത്രയും കാലം പ്രസംഗിച്ചിട്ടും പ്രവർത്തിച്ചിട്ടും അവസാനം ജയിക്കാൻ ഒരു സീറ്റില്ലാത്ത അവസ്ഥയിൽ അധ:പതനത്തിൻെര കരാള ഹസ്തത്തിലേക്ക് കോൺഗ്രസ് പാർട്ടി എത്തി ചേർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് രാഹുലിന്റെ വരവ്. ഇത് കോടിയേരി ബാലകൃഷ്ണൻ പറയുന്നത് പോലെയല്ല. സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയും തമ്മിൽ ഉറയിൽ നിന്ന് വാൾ ഊരിപ്പിടിച്ചപ്പോൾ തന്നെ ഉറപ്പായിരുന്നു രാഹുൽ ഗാന്ധി വരുന്നത് മാർക്സിസ്റ്റ് പാർട്ടിക്ക് പത്ത് വോട്ട് ഉള്ള സ്ഥലത്തേക്ക് തന്നെയാണ് എന്ന്.

കുറച്ച് കാലമായി പരിശോധിച്ചാൽ രാഹുൽ ഗാന്ധി ക്ഷീണിക്കുമ്പോൾ ബോൺവിറ്റ കലക്കി കൊടുക്കുന്ന പണിയാണ് ദേശീയ രാഷ്ട്രീയത്തിൽ യെച്ചൂരി എടുക്കുന്നത്. ബിജെപിയെ സംബന്ധിച്ച് വലിയ സന്തോഷം. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സഖ്യം. കേരളത്തിൽ നിന്ന് പുറത്ത് പോയാൽ വാളയാറിലും അത്പോലെ തന്നെ മറ്റ് പല മണ്ഡലങ്ങളിലും കൈപ്പത്തിയും അരിവാൾ ചുറ്റികയും ഒരുമിച്ചാണ്. പശ്ചിമ ബംഗാളിലും വടക്ക് കിഴക്കും ഒക്കെ ഇവർ ഒരുമിച്ചാണല്ലോ. കേരളത്തിന് പുറത്ത് എവിടെയൊക്കെ പത്ത് വോട്ട് തികച്ച് ഉണ്ടോ അവിടെ ഒക്കെ ഒരുമിച്ചാണ് ഈ പാർട്ടികൾ മത്സരിക്കുന്നത്. രാഹുൽ കേരളത്തിൽ വരുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം. ഇന്ത്യയിൽ വീണ്ടംു നരേന്ദ്ര മോദി ഭരണം തന്നെ വരുമ്പോൾ കോൺഗ്രസ് എംപിമാരുടെ എണ്ണം വളരെ കുറവായിരിക്കും. അവരുടെ ഏറ്റവും വലിയ നേതാവ് തന്നെ മത്സരിക്കേണ്ട ഇടം തിരഞ്ഞെടുത്തു കളം ഒരുങ്ങി, പിച്ച് ഒരുങ്ങി എന്നാൽ ഈ മത്സരത്തിൽ രാഹുൽ ഗാന്ധിക്ക് ഒരു സിക്സ് പോലും അടിക്കാൻ കഴിയില്ല. രാഹുലിന്റെ ഈ വരവ് കേന്ദ്രത്തിൽ ബിജെപിക്ക് ഗുണമാണ്.

രാഹുൽ കേരളത്തിലേക്ക് വരുന്നത് സിപിഎമ്മിന് തിരിച്ചടിയാകുമോ?

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവർക്ക് സിപിഎം സ്ഥാനാർത്ഥികൾ തന്നെ വിജയിക്കണം എന്നില്ല. ആകെ അവർക്ക് ലഭിക്കുന്നത് എന്താണെന്നാൽ പിണറായി വിജയന്റെ പാർട്ടിക്ക് ദേശീയ പാർട്ടി എന്ന അംഗീകാരം ഇല്ലാതാകും എന്നതാണ്. നിലവിൽ കേരളത്തിലെ 5, ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വീതം സീറ്റുകൾ എന്നിവ ചേർത്താൽ വെറും 9 എംപിമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇനി കേരളത്തിലെ കാര്യം എടുത്താൽ പിണറായി വിജയന്റെ ആയിരം ദിവസത്തെ ഭരണം എന്ന് പറയുന്നത് ആയിരം ദുർദിനങ്ങൾ സമ്മാനിച്ചത് മാത്രമാണ്.

ഈ അവസരത്തിൽ എൻഡിഎ മുന്നണി കേരളത്തിലെ ജനങ്ങളോട് പറയുന്നത് കഴിഞ്ഞ അഞ്ച് വർഷക്കാലം സുതാര്യമായി ഭരിച്ച ജനങ്ങളെ നെഞ്ചിലേറ്റിയ ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ശിരസ്സ് ഉയർത്തിപ്പിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടി മുന്നോട്ട് വെയ്ക്കുന്നത് കഴിഞ്ഞ അഞ്ച് വർഷകാലത്തെ പ്രവർ്തതന റിപ്പോർട്ട് ആണ്. നമ്മുടെ പ്രധാനമന്ത്രിയുടെ ഭരണ റിപ്പോർട്ട് കണ്ട ശേഷം വേൾഡ് ബാങ്ക് ഉൾപ്പടെയുള്ള സംഘടനകൾ പറയുന്നു അമേരിക്കയെ പോലും പിന്തള്ളി നമ്മുടെ സാമ്പത്തിക രംഗം മുന്നോട്ട് വരാൻ സാധ്യതയുണ്ട് എന്നാണ്

രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണമോ?

അവരുടെ സ്ഥിതി കുറച്ച് കൂടി മോശമാവുകയാണ് ചെയ്തത്. അവർക്ക് ആളുകൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് ഇന്ത്യൻ പാർലമെന്റിന്റെ പ്രതിപക്ഷ സ്ഥാനത്ത് എങ്കിലും വരാൻ കഴിയും എന്ന് കരുതിയാണ്. എന്നാൽ ഇപ്പോൾ കേരളത്തിലേക്ക് വരാൻ തീരുമാനിച്ചതോടെ ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയുന്നത് ഒരു ഡസൻ എംപിമാർ പോലും അവർക്ക് ഉണ്ടാകാൻ പോകുന്നില്ല എന്നതാണ്.അപ്പോൾ കോൺഗ്രസ് പ്രവർത്തകർ പോലും അവരുടെ വിശ്വാസം നേതൃത്വത്തിൽ നഷ്ടപ്പെട്ട് കഴിഞ്ഞ അവസ്ഥയാണ്. അപ്പോൾ കേരളത്തിൽ പോലും ദുർബലമായ അവസ്ഥയാണ് കോൺഗ്രസിന്.

ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപിയുടെ സാധ്യതകൾ

എവിടെ മത്സരിച്ചാലും കൂടുതൽ വോട്ടുകൾ നൽകി വോട്ടർമാർ അനുഗ്രഹിച്ചിട്ടുണ്ട്. മലപ്പുറത്ത് മത്സരിച്ചപ്പോൾ രണ്ടിരട്ടി വോട്ട് മുൻ സ്ഥാനാർത്ഥിയെക്കാൾ നൽകിയിട്ടുണ്ട്. പാലക്കാടും, തൃശ്ശൂരും എറണാകുളത്തും എല്ലാം തന്നെ മത്സരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരത്ത് അനന്തപത്മനാഭന്റെ മണ്ണിൽ മത്സരിക്കാൻ പോകുന്നു. സ്വാഭാവികമായിട്ടും സ്ഥല ദേശ പരിമിതികൾക്ക് അതീതമായി പ്രവർത്തിക്കേണ്ട ഒരു വ്യക്തി എന്ന നിലയ്ക്ക് ആറ്റിങ്ങലിനെ നോക്കി കാണുന്നത് വളരെ ആവേശത്തോടെയാണ്. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ തന്നെ വലിയ ജനമുന്നേറ്റമാണ് മണ്ഡലത്തിൽ കണ്ടത്. കഴിഞ്ഞ കുറച്ച് കാലമായി ബിജെപിക്ക് പിന്തുണ ക്രമാതീതമായി കൂടുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്ത് ജനങ്ങൾ അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകൾക്ക് കൂടി ഉത്തരമാകും. അത്തരം സംഭവങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ഒരു അവസരമാണ് ഈ തെരഞ്ഞെടുപ്പ്

ആറ്റിങ്ങൽ മണ്ഡലത്തിലേക്ക് വരികയാണെങ്കിൽ വളരെ അധികം പ്രത്യേകതകൾ ഉള്ള ഒരു മണ്ഡലമാണ് ഇത്. വക്കം വർക്കല ചിറയിൻകീഴ് പോലെയുള്ള പ്രദേശങ്ങളിൽ നോക്കിയാൽ തീരദേശ മേഖലയെ സംബന്ധിച്ച് അവരെ സംരക്ഷിക്കാൻ കഴിയുന്ന വിഷയങ്ങളിൽ ഇരു മുന്നണികൾക്കും അവസരം നൽകിയവരാണ് ഈ ആറ്റിങ്ങൽ മണ്ഡല്തിലെ ജനങ്ങൾ. എൽഡിഎഫിനും യുഡിഎഫിനും പരസ്പരം കുറ്റം പറയാൻ സാധ്യമല്ല. ഇരു മുന്നണികൾക്കും മാറി മാറി അവസരം ലഭിച്ചിട്ടും വികസനം എന്ന് പറയുന്നത് ഇവിടെ എത്തി നോക്കിയിട്ടില്ല. കടലോരവും പരിസ്ഥിതയും മികച്ചതാണ്. ടൂറിസം സ്പിരിച്വാലിറ്റി എന്നിവയുടെ കേന്ദ്രമാണ്. ഇതൊക്കെ വികസിപ്പിക്കാൻ കഴിയാത്തവർ മോദിയെ കണ്ട പഠിക്കണം. ഇച്ഛാ ശക്തി ഉണ്ടെങ്കിൽ എന്തൊക്കെ ചെയ്തുകൊടുക്കാൻ സാധിക്കും എന്ന മോദിജി തെളിയിച്ച് കൊടുത്തെങ്കിലും അതൊന്നും ചെയ്യാൻ ഇവിടത്തെ പ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല.

ഒരു കാലഘട്ടത്തിൽ ആലപ്പുഴയുടെ കയർ മേഖലയിലെ പ്രധാന സ്രോതസ്സ് എന്ന് പറയുന്നത് ചിറയിൻകീഴായിരുന്നു. ഇവിടെ നശിച്ച കയർ തൊഴിലാളി മേഖല. അവരെ പുനരുജ്ജീവിക്കാൻ കഴിഞ്ഞിട്ടില്ല. അവരുടെ കുടുബങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞില്ല. തൊഴിലില്ലായ്മ ഏറ്റവും വലിയ പ്രശ്നമായി യുവാക്കൾ അബിമുഖീകരിക്കുന്ന ഒരു മണ്ഡലം കൂടിയാണ് ആറ്റിങ്ങൽ. ഓഖി ദുരന്തമുണ്ടായി. അവർ മത്സ്യം പിടിക്കാൻ പോകുന്നത് സ്വന്തം ജീവൻ പണയം വച്ചാണ്. അവരുടെ സുരക്ഷയുടെ ഭാഗമായിട്ടുല്ള പല കാര്യങ്ങളും ചെയ്തുകൊടുക്കാൻ അയൽസംസ്ഥാനമായ തമിഴ്‌നാടിന് കഴിഞ്ഞിട്ടും ഇവിടുത്തെ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല. തീരദേശ മേഖലയ്ക്ക് സർക്കാർ ഒന്നും ചെയ്തിട്ടില്ല. അതിനൊപ്പം തന്നെ സ്വന്തം നിലയ്ക്കും ഒന്നും ചെയ്യാൻ കഴിയാത്ത എംപിയായ സമ്പത്ത് എന്ത് പറഞ്ഞാണ് ജനങ്ങളോട് വോട്ട് ചോദിക്കുക. പൊന്മുടി പോലുള്ള മേഖല. തീരദേശ റെയിൽവേ പോലെ 35 വർഷമായി ഉള്ള ഒരു പദ്ധതി ഇവിടെ കിട്ടാത്ത കാര്യമായി അവശേഷിക്കുന്നു.

ഇതുപോലെ നടപ്പിലാക്കാൻ പറ്റിയ പദ്ധതികൾ നഷ്ടപ്പെടുത്തിയത് എംപിയുടെ പിടിപ്പകേടാണ്. എല്ലാം പോട്ടെ ട്രെയിൻ നിർത്തുന്ന എത്ര സറ്റോപ്പുകളുണ്ട് ഈ ആറ്റിങ്ങൽ മണ്ഡലത്തിൽ എന്ന് ചോദിച്ചാൽ സമ്പത്തിന് ഉത്തരമുണ്ടാകില്ല. സ്ത്രീ സുരക്ഷ ഇവിടെ ചർച്ചയാകും. പാർട്ടി ഓഫീസുകളിൽ പീഡിപ്പിക്കപ്പെടുന്നു ഗർഭങ്ങൾ ഉണ്ടാകുന്നു. പാർട്ടി യോഗം ചേർന്നിട്ട പറയുന്നു ഇവിടെ അങ്ങനെ ഒരു ഗർഭം ഉണ്ടായിട്ടില്ല എന്ന്. ഒരു സ്ത്രീ എന്ന നിലയ്ക്ക് പറയാൻ നാണക്കേടുണ്ട് ലജ്ജയുണ്ട് പക്ഷേ പറയാതിരിക്കാൻ കഴിയില്ല. ചെർപ്പുളശ്ശേരി, ഷൊർണ്ണൂർ എന്നിവിടങ്ങളിലെ കഥ നമ്മുടെ മുന്നിലുണ്ട്. പാർട്ടി ചെയ്ത പല കാര്യങ്ങൾക്കും സമ്പത്ത് ഇവിടെ ഉത്തരം പറയേണ്ടി വരും. കൊല്ലും കൊലയും സ്ത്രീ പീഡനവുമൊക്കെ ആയിനിൽക്കുമ്പോൾ മുൻപൊന്നും ഒരു രാഷ്ട്രീയ പ്രതിയോഗിയെക്കുറിച്ചും പറയാൻ കഴിയാത്തവിധം മോശമാണ് സമ്പത്തിന്റെ പാർട്ടിയുടെ കാര്യങ്ങൾ. സ്ത്രീകൾക്ക് ഒരു സുരക്ഷയും ഇല്ല അടിച്ചമർത്തും എന്ന നിലപാടുള്ള ഒരു പാർട്ടിയും മറു വശത്ത് സ്ത്രീപീഡനങ്ങൾ ഞങ്ങൾ നടത്തും എന്ന നിലപാടുള്ള ഒരു പാർട്ടിയുമാണ്.

എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങളിൽ പോകാൻ സ്വാതന്ത്ര്യമുണ്ട്. എല്ലാവർക്കും ആചാരം സംരക്ഷിക്കാൻ അവകാശമുണ്ട്. ഒരു പെറ്റിക്കേസുപോലും ഇല്ലാത്ത എത്രയോ ഭക്തരെ ആണ് പിടിച്ച് കള്ളക്കേസ് ചുമത്തി ജയിലിൽ ഇട്ടത്. അത്തരത്തിൽ ഉള്ള എല്ലാ സംഭവങ്ങളും ഞങ്ങൾ ചർച്ചാ വിഷയമാകും.അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷി്കകാൻ ശ്രമിച്ചതിന് പിടിച്ച് അകത്ത് ഇടും എന്ന നിലപാടാണ് ഇവിടെ സ്വീകരിച്ചത്. ഇത്തരം അനുഭവങ്ങൾ ഉള്ള ഒരു ജനത ഞങ്ങൾക്ക് ഒപ്പം നിൽക്കും എന്നാണ് പാർട്ടി വിശ്വസിക്കുന്നത്.

പി ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതിനെ കുറിച്ച്

കോലപാതകത്തിന് നേതൃത്വം കൊടുക്കുന്നവരെ അംഗീകരിക്കുന്ന ഒരു പാർട്ടിയാണ് അത്. കൊലക്കേസിൽ പ്രതിയാകുന്നതോ സ്ത്രീ പീഡനക്കേസിൽ പ്രതിയാകുന്നത് ഒന്നും അവർക്ക് ഒരു വിഷയമല്ല. ജയരാജനെ ജില്ലാ സെക്രട്ടറിയായി നിലനിർത്തിയത് തന്നെ കൊലപാതക കേസിൽ പ്രതിയായത്കൊണ്ടും ഗൂഢാലോചനകൾക്ക് നേതൃത്വം കൊടുക്കുന്ന ആളായതുകൊണ്ടുമൊക്കെ തന്നെയാണ്. കെകെ രമ പറഞ്ഞല്ലോ ഒഞ്ചിയത്ത് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിൽ ശരിക്കുള്ള അന്വേഷണം നടന്നാൽ അതിൽ ഉന്നതർ പിടിയിലാകും എന്ന്. ജയരാജൻ കൊലപാതകങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഒരു നേതാവാണ് എന്ന കാര്യം കണ്ണൂരിലെ ഓരോ സാധാരണ പൗരനും അറിയാം. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനവും മത്സരിക്കാനുള്ള സ്ഥാനവും. കാരായി രാജനും കാരായി ചന്ദ്രശേഖരനും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയും മുൻസിപ്പൾ ചെയർമാൻ പദവിയും. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതക്തിലെ പ്രതി പിണറായി ഇപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി. മറ്റൊരു കൊലക്കേസ് പ്രതിയായ കോടിയേരി ഇന്ന് പാർട്ടി സെക്രട്ടറി. കൊലപാതകം നടത്താനും ആസൂത്രണം ചെയ്യാനുമുള്ള കഴിവ് അനുസരിച്ച് നേതാക്കളുടെ ഗ്രേഡ് കൂടിക്കൊണ്ടിരിക്കും. മനുഷ്യത്വമില്ലാത്തവരും ദയാരഹിതന്മാരുമാണ് ആ പാർട്ടിയിൽ. കൊച്ചു കുട്ടികളെ ആണ് പെരിയയിൽ വെട്ടി നുറുക്കിയത്. ജനാധിപത്യമായി മറുപടി കൊടുക്കേണ്ട കോൺഗ്രസ് അവർക്ക് മറുപടി നൽകാതെ ബാന്ധവത്തിന് ശ്രമിക്കുന്നു.

ആറ്റിങ്ങലിലെ ത്രികോണ പോര്

ബിജെപിക്ക് രണ്ട് ശതമാനം മാത്രം വോട്ടുള്ള സിപിഎം മഹാരഥന്മാരുള്ള പാർട്ടിയായിരുന്നു ത്രിപുരയിൽ. വെറും രണ്ട് ശതമാനത്തിൽ നിന്ന് ത്രിപുരയുടെ മുഖ്യമന്ത്ര കസേര പിടിക്കാൻ ബിജെപിക്ക് കഴിഞ്ഞെങ്കിൽ ആറ്റിങ്ങൽ ഒരു കോട്ടയേ അല്ല. കോട്ടകളൊക്കെ തകർന്നു കഴിഞ്ഞു വിള്ളലുണ്ടായ അത്തരം കോട്ടകൾ നിലംപരിശാകുന്ന ഫലമായിരിക്കും ആറ്റിങ്ങലിൽ ഉണ്ടാകാൻ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP