Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടി എന്ന് ഒരിക്കലും പറയാനൊക്കില്ല; മുന്നണികളുടെ ഭാഗമായി മന്ത്രിമാരും ഭരണവും ഉള്ള പല പാർട്ടികളെക്കാളും നെറ്റ് വർക്കുള്ള സംഘടനാ സിസ്റ്റമുണ്ട്; കേരളത്തിന് വെളിയിൽ എട്ട് സംസ്ഥാനങ്ങളിൽ പാർട്ടി സജീവം; വെൽഫയർ പാർട്ടി ഉയർത്തിപ്പിടിക്കുന്നത് ഇസ്ലാമിക രാഷ്ട്രീയമോ? എന്താണ് വെൽഫെയർ പാർട്ടി? ഷൂട്ട്@ സൈറ്റിൽ ഹമീദ് വാണിയമ്പലം മനസുതുറക്കുന്നു

ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടി എന്ന് ഒരിക്കലും പറയാനൊക്കില്ല; മുന്നണികളുടെ ഭാഗമായി മന്ത്രിമാരും ഭരണവും ഉള്ള പല പാർട്ടികളെക്കാളും നെറ്റ് വർക്കുള്ള സംഘടനാ സിസ്റ്റമുണ്ട്; കേരളത്തിന് വെളിയിൽ എട്ട് സംസ്ഥാനങ്ങളിൽ പാർട്ടി സജീവം;  വെൽഫയർ പാർട്ടി ഉയർത്തിപ്പിടിക്കുന്നത് ഇസ്ലാമിക രാഷ്ട്രീയമോ? എന്താണ് വെൽഫെയർ പാർട്ടി? ഷൂട്ട്@ സൈറ്റിൽ ഹമീദ് വാണിയമ്പലം മനസുതുറക്കുന്നു

മറുനാടൻ ഡെസ്‌ക്‌

 വെൽഫയർ പാർട്ടി ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പ്രതിനിധാനമാണോ? ജമാ അത്തെ ഇസ്ലാമിയുമായി എന്താണ് ബന്ധം? എന്താണ് പാർട്ടിയുടെ ലക്ഷ്യം? സംസ്ഥാന അദ്ധ്യക്ഷൻ ഹമീദ് വാണിയമ്പലം സംസാരിക്കുന്നു

 കേരളത്തിൽ ധാരാളം രാഷ്ട്രീയപാർട്ടികൾ ഉണ്ട്, മുന്നണികൾ ഉണ്ട്. സമീപകാലത്ത് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അവർ പോലും ഉയർത്തിക്കാട്ടുന്ന ആശയങ്ങളോട് നീതിപുലർത്താത്ത അധികാരത്തോട് ബന്ധിപ്പിച്ചിട്ടാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥയെ പ്രായോഗികതലത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും അഡ്രസ് ചെയ്യുന്നില്ല. ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥ ജാതിവ്യവസ്ഥയിൽ ഊന്നിയതാണ്. ജാതിവ്യവസ്ഥയുടെ അടിസ്ഥാനം അസമത്വമാണ്. ആരും തുല്യരല്ല എന്ന പ്രഖ്യാപനമാണ്. ഈയൊരു സാമൂഹ്യ വ്യവസ്ഥയെ ഇന്ത്യൻ ഭരണഘടന അഭിമുഖീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന സാമൂഹിക സമത്വത്തെത്തെയും നീതിയെയും ക്കുറിച്ചു സംസാരിക്കുന്നത്. അതേ സന്ദർഭത്തിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഇത് അഡ്രസ് ചെയ്യാതിരിക്കുന്നതുകൊണ്ട് നമ്മുടെ രാജ്യത്ത് സന്തുലിതത്വം സമത്വം, സാമൂഹിക നീതി ഇതൊന്നും നിലനിൽക്കുന്നില്ല. അധികാര കേന്ദ്രീകൃതമാണ്. ഇതാണ് പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയം വെൽഫെർ പാർട്ടിയുടെ രൂപീകരണത്തിലേയ്ക്ക് എത്തിച്ചത്.

ഏഴ് വർഷത്തെ പ്രവർത്തനാനുഭവത്തിൽ എംഎൽഎമാരില്ലാതെ, അധികാരമില്ലാതെ, മുന്നണിരാഷ്ട്രീയത്തിന്റെ ഭാഗമല്ലാതെ എങ്ങനെയാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കുക എന്ന ചോദ്യം എപ്പോഴും ഉണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ പ്രായോഗികമായ അത്തരം പദ്ധതികൾക്കപ്പുറത്ത് ബാധ്യതകളും ഉത്തരവാദിത്തങ്ങളുമാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്നു പറയുന്നത്. ജനപക്ഷത്തുനിന്നുകൊണ്ട് സംസാരിക്കുന്ന രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട്. പലരും അത് ഉപേക്ഷിക്കുകയും കോർപ്പറേറ്റ് ഫ്രണ്ട്ലിയായ നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന പൗരന്മാർക്ക് പ്രാധാന്യം കൽപ്പിക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിന്റെ ഒരു സ്പേസിലേയ്ക്കാണ് വെൽഫെയർ പാർട്ടി ഉയരുന്നത്.

വെൽഫെയർ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പ്രതിനിധാനമല്ല അത്. മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്നതാണ് വെൽഫെയർ പാർട്ടിയുടെ മുഖം. ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥ ചർച്ച ചെയ്യപ്പെടേണ്ടി വരുന്നത് ഇന്ത്യയുടെ വികസനവും പുരോഗതിയുമായി ജനാധിപത്യത്തിന്റെ പൂർത്തീകരണവുമായി ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുമായിട്ട് ഒക്കെ ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. അത് തിരുത്താതെ സ്വതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട ഒരു ഇന്ത്യ രൂപപ്പെട്ട് വരുന്നില്ല. അതുകൊണ്ടാണ് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയെ അഡ്രസ് ചെയ്യുന്നത്.

ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയെ ഇന്ത്യൻ ഭരണഘടന അഡ്രസ് ചെയ്തതുപോലെ അഡ്രസ് ചെയ്യുക എന്നതാണ് പാർട്ടിയുടെ മുഖവും ഉള്ളടക്കവും പരിശോധിച്ചാൽ അത് ബോധ്യപ്പെടും. മറ്റൊരുവശം അടിച്ചേൽപ്പിക്കപ്പെടുന്നതാണ്. യഥാർത്ഥത്തിൽ ഇന്ത്യയിൽ ഹിന്ദു സമൂഹത്തിന് അകത്ത് നിൽക്കുന്ന ജാതിവ്യവസ്ഥ നമ്മൾ പറയുമ്പോഴും ഇന്ത്യൻ സമൂഹ ശരീരത്തിൽ അതിന്റെ ഒരു ആത്മസത്തയിൽ ഈ ജാതി വ്യവസ്ഥ ഒരു പൊതുബോധമായി ഉണ്ട്. അത് ഏത് സന്ദർഭത്തിലും പ്രവർത്തിക്കാം.

നിലവിലുള്ള രാഷ്രീയ പാർട്ടികളുടെ ജീർണതകൾ പുതിയൊരു രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ആലോചനയ്ക്ക് പ്രേരകമായിട്ടുണ്ട്. അതേ സമയത്ത് നിലവിലുള്ള രാഷ്ട്രീയപാർട്ടികളുടെ ജീർണതകൾ ഒരുപക്ഷേ നമുക്ക് ശുദ്ധീകരിച്ചാൽ പിന്നെ ഒരു പാർട്ടി ആവശ്യമുണ്ടാവില്ല. അപ്പോൾ അവിടെയല്ല ഇത്. ഇന്ത്യയിൽ സാമൂഹിക വ്യവസ്ഥയെ ഒരു രാഷ്രീയ പാർട്ടിയും അഡ്രസ് ചെയ്യുന്നില്ലാത്തതുകൊണ്ടാണ് ഇന്ത്യ അതിന്റെ ലക്ഷ്യം നേടുന്നതിൽ പരാജയപ്പെടുന്നത് എന്ന ബോധ്യത്തിൽ നിന്ന് വ്യത്യസ്ത തലങ്ങളിൽ സാമൂഹിക പാരിസ്ഥിതിക മണ്ഡലങ്ങൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ, കൊച്ചുകൊച്ചു സംഘങ്ങൾ, സമുദായ സംഘടനകൾ അതിനൊക്ക നേതൃത്വം കൊടുത്ത ആളുകൾ എല്ലാം ഒരുമിച്ച് ചേർന്ന് രൂപീകരിച്ചതാണ് വെൽഫെയർ പാർട്ടി. തീർച്ചയായും അതിൽ കേരള ദളിത് പോലെ ജമാഅത്ത് ഇസ്ലാമി പോലെയുള്ള സംഘടനകളുടെ പിന്തുണ ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുക്കുന്നതിന് ഉണ്ടായിട്ടുണ്ട്. ഒപ്പം തന്നെ അതിൽ എല്ലാവരും പങ്കാളികളുമായിട്ടുണ്ട്.

ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടി അല്ല വെൽഫയർ പാർട്ടി

യഥാർത്ഥത്തിൽ നമ്മുടെ പതിനാല് ജില്ലകളിൽ ഒരു ജില്ലയാണ് മലപ്പുറം. പക്ഷേ, മലപ്പുറം ജില്ലയെ ഒരു കമ്മ്യുണിറ്റിയുമായി ബന്ധപ്പെടുത്തി വായിക്കുന്നു എന്നത്, മലപ്പുറം ജില്ലയെ മുസ്ലിം കമ്യുണിറ്റിയുമായി ബന്ധപ്പെടുത്തി വായിക്കുന്നു പ്രചരിപ്പിക്കുന്നു. പരമ്പരാഗത രാഷ്ട്രീയപാർട്ടികൾ 90കൾക്ക് ശേഷം ജനപക്ഷത്തല്ല, കോർപ്പറേറ്റുകളുടെ പക്ഷത്താണ്. കോർപ്പറേറ്റുകളുടെ പക്ഷത്ത് നിൽക്കുമ്പോൾ അവർക്ക് അവരുടെ തന്നെ പ്രത്യയശാസ്ത്രത്തിന്റെ അകത്ത് നിന്ന് വികസനത്തെ സമീപിക്കാൻ അവർക്ക് സാധിക്കില്ല. കാരണം കോർപ്പറേറ്റുകളാണ് അജണ്ട സെറ്റ് ചെയ്യുന്നത്. കോർപ്പറേറ്റുകൾക്ക് നയരൂപീകരണത്തിൽ വലിയ പങ്കുള്ള കാലത്താണ് പ്രത്യേകിച്ച് 90കൾക്ക് ശേഷം എല്ലാ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും സമര ഭൂമിയിൽ നിന്ന് പിൻവാങ്ങി പോയിട്ടുണ്ട്. പിന്നെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് അതാത് പ്രദേശങ്ങളിൽ ഈ കോർപ്പറേറ്റ് അടിസ്ഥാനത്തിൽ രൂപപ്പെട്ട് വരുന്ന വികസനത്തിന്റെ വിക്റ്റിംസ് ഒരുമിച്ച് കൂടുകയാണ്. ആ വിക്റ്റിംസിന്റെ കൂട്ടത്തിൽ എല്ലാവരുമുണ്ടാവും. പക്ഷേ, പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ മാത്രം ഉണ്ടാവില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അംഗങ്ങൾ ഉണ്ടാവും. അവരുണ്ടാവുന്നത് വിക്റ്റിംസ് എന്ന അർത്ഥത്തിലാണ്. ഇങ്ങനെയുണ്ടാവുന്ന എല്ലാ സമര ഭൂമിയിലും ഞങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്, ഞങ്ങളവരെ സപ്പോർട്ട ് ചെയ്തിട്ടുണ്ട്, എല്ലാ വിധ പിന്തുണയും കൊടുത്തിട്ടുണ്ട്.. വിക്റ്റിംസിനൊപ്പം നിൽക്കുന്ന പൊളിറ്റിക്സ് ആണ് ഞങ്ങളുടേത്.

എല്ലാ സമരഭൂമിയിലും ഞങ്ങൾക്ക് കിട്ടിയിരിക്കുന്നത് നല്ല സ്വീകാര്യതയാണ്. കാരണം ഞങ്ങളുടെ ഇടപെടലിന്റെ ഒരു പ്രത്യേകത അവർക്ക് പെട്ടെന്ന് ബോധ്യപ്പെടും. ഒരു സമരത്തെയും ഒരിക്കലും ഹൈജാക്ക് ചെയ്തിട്ടില്ല. സമരം സെക്രട്ടറിയേറ്റ് നടയിലേയ്ക്ക് എത്തിക്കുന്നിടത്ത്, സമരം വിജയിപ്പിക്കുന്നിടത്ത്, സമരം ഉയർത്തിക്കാട്ടുന്ന സന്ദേശം ആ പ്രദേശത്തിൽ നിന്ന് കേരളത്തിന്റെ മുഴുവൻ മണ്ഡലങ്ങളിയേക്കും പാർട്ടി നെറ്റുവർക്ക് ഉപയോഗിച്ച് പ്രചരിപ്പിക്കുമ്പോഴാണ് ഈ സമരം കേളത്തിൽ ഒരു രാഷ്ട്രീയ പ്രശ്നമായിട്ട് മാറുന്നത്. അങ്ങനെ ഒരു പ്രദേശത്തെ പ്രശനത്തെ കേരളത്തിലുടനീളം എത്തിച്ച് ഒരു രാഷ്ട്രീയപ്രശ്നമാക്കി മാറ്റി ഭരണകൂടത്തിന് മേൽ സമ്മർദം ചെലുത്തുന്നതിന് എപ്പോഴും വിജയിക്കാറുണ്ട്. അതേ സമയം ആ സമരങ്ങളൊന്നും ഞങ്ങളുടേതാണെന്ന് അവകാശപ്പെടാറില്ല.

എല്ലാ സമരമേഖലയിൽ നിന്നും അങ്ങോട്ട് ക്ഷണം ലഭിക്കാറുണ്ട്. അങ്ങോട്ട് ചെല്ലണം പഠിക്കണം അന്വേഷിക്കണം എന്നാവശ്യപ്പെടാറുണ്ട്. സമരം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അവർക്ക് ആവശ്യമായ ഭക്ഷണം, അവശ്യമായ കാര്യങ്ങൾ, പിന്നെ പലയിടത്തും മെഡിക്കൽ ക്യാമ്പുകൾ ആവശ്യമെങ്കിൽ ഉണ്ടാക്കികൊടുക്കും, ഞങ്ങളുടെ ഒരു വാളിന്റിയർ ടീം ഇവർക്കൊപ്പം സമരത്തിൽ പങ്കെടുക്കും, അവരുടെ കൂടെ നിൽക്കും, അത് അവർക്ക് വലിയൊരു സുരക്ഷിതത്വ ബോധം ഉണ്ടാക്കും. ഒപ്പം തന്നെ അവരുടെ സമരം ഞങ്ങൾ റാഞ്ചിക്കൊണ്ട് പോവില്ല എന്ന വിശ്വാസവും.

118 മണ്ഡലങ്ങളിൽ പാർട്ടിയുണ്ട്. 14 ജില്ലകളിലും പാർട്ടിയുണ്ട്. ഒരു പക്ഷേ കേരളത്തിൽ മുന്നണികളുടെ ഭാഗമായി നിന്ന് മന്ത്രിമാരും ഭരണവും ഉള്ള പല പാർട്ടികളെക്കാളും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നെറ്റുവർക്കുള്ള സംഘടനാ സിസ്റ്റമുള്ള വെൽഫെയർപാർട്ടിക്കുണ്ട്. കേരളത്തിന് വെളിയിൽ എട്ട് സംസ്ഥാനങ്ങളിൽ പാർട്ടി സജീവമാണ്. തമിഴ്‌നാട്, കർണാടക, വെസ്റ്റ് ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി.

വെൽഫെയർ പാർട്ടി അതിന്റെ ലക്ഷ്യമായി മുന്നോട്ട് വച്ചിരിക്കുന്നത് വെൽഫെയർ സ്റ്റേറ്റ്സ് ആണ്. മുഖ്യമായും ഞങ്ങൾ സോഷ്യൽ ജസ്റ്റിസിനെക്കുറിച്ചും, ഇക്വാളിറ്റിയെക്കുറിച്ചും, ഫ്രേട്ടേണിറ്റിയെക്കുറിച്ചുമാണ് ഞങ്ങൾ സംസാരിക്കുന്നത്. ഈ ലക്ഷ്യങ്ങളൊക്കെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത് ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയിൽ നമ്മൾ അതിനെ അഡ്രസ് ചെയ്യാതെ ഒരു സോഷ്യൽ ചേഞ്ച് സൃഷ്ടിക്കാതെ ഇന്ത്യയെ രക്ഷിച്ചെടുക്കാൻ കഴിയില്ല എന്ന അടിസ്ഥാന ബോധ്യത്തിൽ നിന്നാണ് വെൽഫെയർ പാർട്ടി അതിന്റ എല്ലാ ലക്ഷ്യങ്ങളും സെറ്റ് ചെയ്തിരിക്കുന്നത്. ഈയൊരു ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നു. ഞങ്ങളുടെ ഓരോ കാര്യങ്ങളിലും ഇടപെടലുകളിലും ഒക്കെ വ്യത്യാസമുണ്ട്. എല്ലാവരും പൊളിറ്റിക്കൾ ഡെമോക്രസി മാത്രമാണ് പ്രാക്ടീസ് ചെയ്യുന്നത്. പക്ഷേ ഞങ്ങൾ ഏറ്റവുമധികം സംസാരിക്കുന്നത് സോഷ്യൽ ഡെമോക്രസി ആണ്.

ജാതിവ്യവസ്ഥയുടെ ഭാഗമായിട്ടാണ് ഇവിടുത്തെ ദളിതർക്ക് ഭൂഉടമ അവകാശം നിഷേധിക്കപ്പട്ടത്. ആദിവാസികളുടെ പ്രശ്നം അവരുടെ ജാതി വ്യവസ്ഥയിലല്ല കാണുന്നത്, അവർക്കുണ്ടായിരുന്ന ഭൂമി മറ്റുള്ളവർ കൈയടക്കിയതാണ്. ദളിതരുടെ അല്ലെങ്കിൽ അവർണരുടെ പ്രശ്നം എന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു സാമൂഹിക സംവിധാനത്തിന്റെ കുഴപ്പമാണ്. ഇതൊരു ജനാധിപത്യ ഗവർമെന്റ് പരിഹരിക്കണം.

കേരളത്തിൽ ഇപ്പോഴും നാല് ലക്ഷത്തോളം ഭൂരഹിതരുണ്ട്. അതിൽ 90 ശതമാനവും ചരിത്രപരമായ കാരണങ്ങളാൽ പരമ്പരാഗതമായി ഭൂമി നിഷേധിക്കപ്പെട്ടവരുടെ പിന്മുറക്കാരാണ്. അതിന്റെ കാരണം ജാതിവ്യവസ്ഥ തന്നെയാണ്. അവർക്ക് ഭൂമി കൊടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണ്. മറ്റൊന്ന് ഇതിൽ വളരെ പ്രധാനപ്പെട്ടത് ഭൂമി എന്നത് ഒരാളുടെ അഡ്രസാണ്, ഐഡന്റിറ്റിയാണ്. സാമൂഹകമായി ഒരു സമൂഹത്തിന് വളർച്ചയുണ്ടാവുന്നത് അവർക്ക് ചവിട്ടി നിൽക്കാൻ ഭൂമിയും വീടും ഉണ്ടാവുമ്പോഴാണ്. അപ്പോഴാണ് ആരോഗ്യമുള്ള സമൂഹം ഉണ്ടാവുന്നത്. അവരുടെ മക്കളുടെ പഠനം സാധ്യമാകുന്നത്, അവർക്ക് സ്വപ്നം കാണാൻ സാധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP