Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ മുന്നിൽ വന്നിരിക്കും; എന്നിട്ടു വൾഗർ ആയി സംസാരിക്കും; മേലാൽ ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പ്രശ്‌നങ്ങൾ തുടങ്ങി; പോസ്റ്റിടുന്നത് ചെങ്കലിലെ സഖാക്കൾ തന്നെ; പരാതി നൽകിയത് പാർട്ടി താക്കീതും അവർ തള്ളിയപ്പോൾ; ആഗ്രഹിക്കുന്നത് ഇനിയൊരു പൊതുപ്രവർത്തകയും സൈബർ ആക്രമണത്തിന് ഇരയാകാതിരിക്കാൻ; വിവാദങ്ങളിൽ പ്രതികരണവുമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; സിപിഎം നേതാവ് സലൂജ മനസ്സ് തുറക്കുമ്പോൾ

പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ മുന്നിൽ വന്നിരിക്കും; എന്നിട്ടു വൾഗർ ആയി സംസാരിക്കും; മേലാൽ ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പ്രശ്‌നങ്ങൾ തുടങ്ങി; പോസ്റ്റിടുന്നത് ചെങ്കലിലെ സഖാക്കൾ തന്നെ; പരാതി നൽകിയത് പാർട്ടി താക്കീതും അവർ തള്ളിയപ്പോൾ; ആഗ്രഹിക്കുന്നത് ഇനിയൊരു പൊതുപ്രവർത്തകയും സൈബർ ആക്രമണത്തിന് ഇരയാകാതിരിക്കാൻ; വിവാദങ്ങളിൽ പ്രതികരണവുമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; സിപിഎം നേതാവ് സലൂജ മനസ്സ് തുറക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറുമായുള്ള ചെറിയ ചെറിയ തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് പരാതിയിലും പൊലീസ് കേസിലുമൊക്കെ എത്തിയതെന്ന് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ സലൂജ മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിൽ ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എനിക്കെതിരെ നടത്തിയ നടത്തിയ പടപ്പുറപ്പാടാണ് നിലവിൽ എനിക്കും പാർട്ടിക്കും ഗ്രസിച്ച നിലവിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. എനിക്കെതിരായ എല്ലാ നീക്കങ്ങളും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടെയാണ് നടക്കുന്നത്. സ്ത്രീ എന്ന രീതിയിൽ എനിക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ചില കാര്യങ്ങൾ അതിലുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ആണ് എന്റെ മുന്നിലേക്ക് ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ ഉയർത്തിയത്-സലൂജ പറയുന്നു.

ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ എന്റെ മുന്നിൽ വന്നിരിക്കും. എന്നിട്ടു വൾഗർ ആയി സംസാരിക്കും. ഇതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്. ഇത്തരം കാര്യങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തിൽ വരരുത്. എന്റെ മുന്നിലിരുന്നു മേലാൽ ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ ഞാൻ അനുവദിക്കില്ല. കടുത്ത ഭാഷയിൽ ഞാൻ മറുപടി നൽകിയിരുന്നു. ഇതോടെയാണ് ഞങ്ങൾ തമ്മിൽ അകന്നു തുടങ്ങുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിപാടികൾ ഇതോടെ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാകാതായി. ഒപ്പം എനിക്കെതിരെയുള്ള അപവാദങ്ങളും നിരന്തരം ഉന്നയിക്കാൻ തുടങ്ങി. പാർട്ടി നേതൃത്വത്തോട് കാര്യങ്ങൾ ധരിപ്പിക്കുക എന്നതല്ലാതെ എഴുതി നൽകിയ ഒരു പരാതി ഞാൻ ഇതുവരെ പാർട്ടിക്ക് നൽകിയിട്ടില്ല. പാർട്ടി അപ്പോഴൊക്കെ ഇടപെട്ടിട്ടുണ്ട്. എതിരായി നിന്ന് അപവാദം മുഴക്കിയവരെ പാർട്ടി ഭാഷയിൽ താക്കീത് ചെയ്തിട്ടുണ്ട്. അപവാദ പ്രചാരണം ശക്തമായപ്പോഴാണ് വനിതാ കമ്മീഷനും പൊലീസിനുമെല്ലാം പരാതി നൽകിയത്-സലൂജ പറയുന്നു.

ചെങ്കലിലെ സഖാക്കൾ ആണ് എനിക്കെതിരെ പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നത്. പാർട്ടി പലതവണ താക്കീതുകൾ നൽകിയതാണ് ഇത്തരം പോസ്റ്റുകൾക്കെതിരെ. എന്നെയും എന്റെ കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതാണ് പോസ്റ്റിലെ ഉള്ളടക്കം. വളരെ മോശമായ ഭാഷയാണ് സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെയാണ് സൈബർ ആക്രമണത്തിന്നെതിരെ പരാതി നൽകാൻ ഞാൻ തീരുമാനിച്ചത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹത്തോടെയാണ് പരാതി നൽകിയത്. ഒരു സ്ത്രീയ്ക്കെതിരെയും ഇങ്ങിനെ പോസ്റ്റുകൾ ഇടരുത്. എനിക്കെതിരെ പോസ്റ്റിട്ട ചെങ്കൽ പഞ്ചായത്തിലെ ഷിനു എന്ന പയ്യന് എന്നോട് വലിയ ദേഷ്യമുണ്ട്. സമയബന്ധിതമായി കർഷകർക്ക് ചെയ്തുകൊടുക്കാനുള്ള കാര്യങ്ങൾ ഇയാൾ ചെയ്തുകൊടുത്തില്ല. പ്രളയത്തിൽ കൃഷി നശിച്ചപ്പോൾ നഷ്ടപരിഹാരത്തിനുള്ള ആവശ്യങ്ങൾ അടങ്ങിയ ഫയൽ കൃഷി അസിസ്റ്റന്റ് ആയ ഇയാൾ നീക്കിയില്ല. ്-സലൂജ പറയുന്നു.

പത്തുലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരം കർഷകർക്ക് നഷ്ടമായി. വേണ്ട സമയത്ത് ഫയൽ നീങ്ങിയില്ല. ഇൻഷൂർ ചെയ്ത പാടശേഖരമാണിത്. അതിനാൽ ഇൻഷൂർ ലഭിക്കേണ്ട പാടശേഖരം കൂടിയാണിത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കീഴംപാല പാടശേഖരത്തിലെ 105 ഓളം കർഷകർക്കാണ് ഇൻഷൂർ തുക നഷ്ടമായത് . ചെറിയ തുകയല്ല. ഏകദേശം 10 ലക്ഷത്തോളം രൂപ നഷ്ടമായ പ്രശ്‌നം കൂടിയാണിത്. സമയത്തിനു ഫയൽ നീങ്ങാത്തതിനാൽ പാടശേഖരംകാർക്ക് നഷ്ടപരിഹാരം അതിനാൽ ലഭ്യമായില്ല. ഇതിനുത്തരവാദി ഈ കൃഷി അസിസ്റ്റന്റ് ആണ്. ഇയാൾ ഫയൽ നീക്കാത്തതിനാലാണ് നഷ്ടം ലഭിക്കാതെ പോയത്. ചെങ്കൽ കൃഷി ഭവന്റെ നിരുത്തരവാദപരമായ ചെയ്തികൾ കാരണമാണ് കർഷകർക്ക് പണം നഷ്ടമായത്. എന്നാൽ ചെങ്കലിൽ അയാൾ ചെന്ന് പറഞ്ഞത് നേരെ തിരിച്ചാണ്. ഞാൻ പ്രിൻസിപ്പൽ കൃഷി ഓഫീസറെ കണ്ട് അഭ്യർത്ഥിച്ചതിനാലാണ് ഈ പണം നഷ്ടമായത് എന്നാണ് ഇയാൾ പറഞ്ഞത്. സ്വന്തം ഭാഗം ന്യായീകരിക്കാൻ വേണ്ടിയാണ് ഇയാൾ ഇത്തരമൊരു പ്രചരണവുമായി ഇറങ്ങിയത്. ്-സലൂജ പറയുന്നു.

ചെങ്കൽ ഡിവിഷണൽ മെമ്പർ ഞാനാണ്. സ്വാഭാവികമായും ഈ ആരോപണത്തിന്നെതിരെ എനിക്ക് ശക്തമായി നീങ്ങേണ്ടിവന്നു. ഞാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് മെയിൽ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് പൈസ തടഞ്ഞുവെച്ചിരിക്കുന്നത് എന്ന് ആരോപണം ഉള്ള കാര്യം ഞാൻ മെയിലിൽ പറഞ്ഞിരുന്നു. ആരാണ് ഇൻഷൂറൻസ് നഷ്ടത്തിന് പിന്നിൽ. ഇത് ഒരു സജീവ പ്രശ്‌നമാണ്. ആരാണ് ഈ കാശ് നഷ്ടം വരുത്തിയത് എന്ന് കണ്ടുപിടിക്കുകയും ആ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്ന് ഈ കത്തിൽ ഞാൻ പറഞ്ഞിരുന്നു. അതിന്മേലുള്ള അന്വേഷണം നടന്നുവരികയാണ്. ഇതോടെയാണ് കൃഷി അസിസ്റ്റന്റ് ഷിനുവും ഷിനുവിന്റെ അനിയൻ കെഎസ്ആർടിസി കണ്ടക്ടർ ഷിജുവും ക്രിമിനൽ കേസിൽ പ്രതികളായ ചിലരും കൂടി മോശമായ കമന്റുകൾ എനിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. പുറത്തു പറയാൻ പറ്റാത്ത അശ്ളീല കമന്റുകൾ ആണിത്. ചെങ്കൽ ഗ്രാമപഞ്ചായത്ത് അംഗമായ പ്രശാന്ത് ആണ് ഈ കമന്റുകളിൽ പലതും പോസ്റ്റ് ചെയ്തത് എന്ന് എന്നെ വിഷമിപ്പിക്കുന്ന കാര്യമാണ്-സലൂജ പറയുന്നു.

സിപിഎം നേതാക്കളുടെ അസഭ്യവർഷവും സൈബർ ആക്രമണവും അസഭ്യ വർഷവും വന്നതോടെ പാറശാല ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ നൽകിയ പരാതിയിൽ സിപിഎം ചെങ്കൽ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെ പഞ്ചായത്ത് അംഗമടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP