Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യസഭയിലേയ്ക്ക് നോമിനിയെ കൊടുത്തു; മന്ത്രിയെ കൊടുത്തു; ഇതുമാത്രം കൊണ്ട് മാറ്റമുണ്ടാക്കാനാവുമെന്ന് കരുതുന്നില്ല; സംഘടനയാണ് ഏറ്റവും പ്രബലമായി വരേണ്ടത്; ബിജെപിക്ക് ആവശ്യം പഴയകാല നേതാക്കളുടെയും പ്രവർത്തകരുടെയും അറിവും അനുഭവവും പുതിയ പ്രവർത്തകരുടെ പ്രസരിപ്പും കൂട്ടിയിണക്കണക്കാൻ അറിയാവുന്ന പുതു നേതൃത്വം; സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും മുതിർന്ന നേതാവ്; പിപി മുകുന്ദൻ മറുനാടനോട്

രാജ്യസഭയിലേയ്ക്ക് നോമിനിയെ കൊടുത്തു; മന്ത്രിയെ കൊടുത്തു; ഇതുമാത്രം കൊണ്ട് മാറ്റമുണ്ടാക്കാനാവുമെന്ന് കരുതുന്നില്ല; സംഘടനയാണ് ഏറ്റവും പ്രബലമായി വരേണ്ടത്; ബിജെപിക്ക് ആവശ്യം പഴയകാല നേതാക്കളുടെയും പ്രവർത്തകരുടെയും അറിവും അനുഭവവും പുതിയ പ്രവർത്തകരുടെ പ്രസരിപ്പും കൂട്ടിയിണക്കണക്കാൻ അറിയാവുന്ന പുതു നേതൃത്വം; സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും മുതിർന്ന നേതാവ്; പിപി മുകുന്ദൻ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പഴയകാല നേതാക്കളുടെയും പ്രവർത്തകരുടെയും അറിവും അനുഭവവും പുതിയ പ്രവർത്തകരുടെ പ്രസരിപ്പും കൂട്ടിയിണക്കി കൊണ്ടുപോകാൻ കഴിവുള്ള നേതൃത്വമുണ്ടായാൽ ഭാവിയിൽ ബിജെപിക്ക് സംസ്ഥാനത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് പി പി മുകുന്ദൻ. ആനുകാലിക രാഷ്ട്രീയ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് മറുനാടന് അനുവദിച്ച അഭിമുഖത്തിലാണ് .ബിജെപിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും പ്രതി സന്ധികളെകുറിച്ചുമെല്ലാം മുകുന്ദൻ വ്യക്തമാക്കിയത്.

കേരളിത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും മമ്പുണ്ടായ ഉപതിരഞ്ഞെടുപ്പിന്റെയും ഫലങ്ങൾ സന്തോഷും പകരുന്നതായിരുന്നില്ല. കാലാകാലങ്ങളായി വോട്ട് ശതമാനം കൂടുന്നുണ്ട്. എൻ ഡി എ രുപീകരിച്ചെങ്കിലും മറ്റ് രണ്ട് മുന്നണികളോട് നേരിടുന്നതിനുള്ള ശക്തിയാർജ്ജിക്കുന്ന കാര്യത്തിൽ വേണ്ടെത്ര വിജയിച്ചില്ല. ന്യൂനപക്ഷങ്ങളും വിവിധ സാമുദായിക സംഘടനകളും ഈ മുന്നണികളോട് ചേർന്നു നിൽക്കുമ്പോൾ പിടിച്ചുനിൽക്കുന്നതിനുള്ള ശക്തി ബിജെപിക്ക് ആർജ്ജിക്കാനായോ എന്ന കാര്യത്തിൽ സംശയമുണ്ട്. 48 ശതമാനം ന്യൂനപക്ഷമുണ്ടെങ്കിലും അവർ പൂർണ്ണമായും എൽ ഡി എഫിന്റെയോ യൂ ഡി എഫിന്റെ കൂടെ മാത്രമായി നിൽക്കുന്നവരല്ല. അവർക്കിടയിൽ ഒരു മുന്നാം ശക്തിയായി സ്വാധീനമുറപ്പിക്കുന്ന കാര്യത്തിൽ ബിജെപിക്ക് വേണ്ടെത്ര വിജയിക്കാനായില്ല.

പാർട്ടിയുടെ അടിത്തറ ബലപ്പെടുത്തുകയാണ് നിലവിലെ സാഹചര്യത്തിൽ ആദ്യം വേണ്ടത്. കേരളത്തിലുള്ള പതിനായിരക്കണക്കിന് ബൂത്തുകളുടെ ശക്തി വർദ്ധിപ്പിക്കുകയും മോദി ഗവൺമെന്റിന്റെ ജനോപകാരപ്രധമായ കാര്യങ്ങൾ ജനങ്ങളിലെത്തിക്കുകയും ചെയ്യണം. ഇതില്ലാതെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ വിജയിക്കാനാവുമെന്ന് തോന്നുന്നില്ല. ഒരു സീറ്റ് നേമത്ത് കിട്ടി. കിട്ടേണ്ടതായ പാർലമെന്റ്് സീറ്റ് നഷ്ടമായി. ഇതിനെക്കുറിച്ച് അടിത്തട്ടുമുതൽ കാര്യമായി ചർച്ചകൾ നടത്തി ,വിലയിരുത്തലുകളുണ്ടാവാണം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. ഒന്നരകൊല്ലം കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നു. ഇതിന് മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം.

എത്ര കണ്ട് ബൂത്തുകളിൽ സംഘാടനാ സംവിധാനം ഉണ്ടാവുന്നോ അത്ര കണ്ട് വിജയ സാധ്യത മുമ്പിലുണ്ട്. ഇതിന് ആവശ്യമായ കാര്യങ്ങൾ അടിയന്തിരനായി ചെയ്യണം. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് അവസാന നിമിഷം വന്ന അനിശ്ചിത്വം വിനയായി എന്നാണ് മനസ്സിലാക്കുന്നത്. തലേദിവസം ഒ രാജഗോപാൽ കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥിയെന്ന് പറയുകയും പിറ്റേന്ന് ദിവസം സുരേഷിനെ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ വോട്ടർമാർക്കിടയിൽ പലവിധ സംശയങ്ങൾക്കും കാരണമായി എന്നാണ് മനസ്സിലാക്കുന്നത്. ഇന്ത്യയിൽ വ്യാപകമായി ബിജെപി നേട്ടമുണ്ടാക്കുമ്പോൾ കേരളത്തിലും തമിഴ്‌നാട്ടിലും നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർത്ഥ്യമായി നില നിൽക്കുന്നു. മഹാരാഷ്ട്രയിലും ഹരിയാനലയിലും പാർട്ടി കുറച്ചു പിന്നോട്ടു പോയി. കേന്ദ്രം ഇതിനെക്കുറിച്ചൊക്കെ നന്നായിട്ടു വിലയിരുത്തുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണറായി പോയ സമയത്ത് നിലനിന്നിരുന്ന അനിശ്ചിതാവസ്ഥ ഇപ്പോൾ ശ്രീധരൻപിള്ള ഗവർണ്ണറായി പോയപ്പോഴും തുടരുന്നു. ഈ അവസ്ഥ പരിഹരിക്കാൻ കേന്ദ്ര നേതൃത്വം അടിയന്തിരമായി ഇടപെടണം. കേന്ദ്രനേതൃത്വത്തിന്റെ പ്രവർത്തനങ്ങളുടെ ചുവടുപിടിച്ചായിരിക്കണം പാട്ടി സംസ്ഥാനത്ത് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകേണ്ട്. ഇവിടെ നേരിടേണ്ടത് 14 കക്ഷികളെയാണ്. അത് മനസ്സിലാക്കി കേന്ദ്രം വേണ്ടത് ചെയ്യുന്നുണ്ട്. രാജ്യസഭയിലേയ്ക്ക് നോമിനിയെ കൊടുത്തു. മന്ത്രിയെക്കൊടുത്തു. പക്ഷേ ഇതുമാത്രം കൊണ്ട് മാറ്റമുണ്ടാക്കാനാവുമെന്ന് കരുതുന്നില്ല. സംഘടനയാണ് ഏറ്റവും പ്രബലമായി വരേണ്ടത്. സാമൂഹ്യപ്രവർത്തനവും സംഘടനാപ്രവർത്തനവും ഒരു പോലെ മുന്നോട്ടുകൊണ്ടു പോകാനായാൽ മാത്രമേനേട്ടമുണ്ടാക്കാനാവു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എത്ര പഞ്ചായത്തുകൾ അല്ലെങ്കിൽ സീറ്റുകൾ പിടിച്ചെടുക്കാൻ സാധിക്കുമെന്ന കാര്യത്തിൽ മുന്നേ ചിന്തിച്ച് ധാരണയുണ്ടാവണം.

.ഇന്ത്യയിൽ കൂടുതൽ കര്യക്ഷമമായി സംഘപരിവാർ സംഘടനകൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സാമൂഹികമായി ഒരു അടിത്തറ ഇവിടെ സൃഷ്ടിക്കുന്നതിൽ പാർട്ടി ഇവിടെ വേണ്ടെത്ര വിജയം കൈവരിച്ചോ എന്ന് പരിശോധനയ്ക്ക് തയ്യാറാവണം. ആർ എസ് എസും ബിജെപിയുമായി ഒരു തരത്തിലും ഭിന്നതകളില്ല. ആർഎസ്എസ് ഒരു സ്വതന്ത്ര സംഘടനയാണ്. അഭിപ്രായം ചോദിച്ചാൽ പറയും. മാതൃ സംഘടയുമാണ്. ആ രീതിയിലുള്ള ബന്ധത്തിന് ഇതുവരെ കോട്ടം തട്ടിയിട്ടില്ല. മഹാരാഷ്ട്രയിൽ ശിവസേന അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോടും ചേർന്ന് ഭരണം നടത്താമെന്ന അവരുടെ നിലപാടിനോട് ബിജെപി യ്ക്ക് യോജിപ്പിക്കാനാവില്ല.

ബിജെപി യുടെ നയങ്ങളോട് എറ്റവും അടുത്തുനിൽക്കുന്ന പാർട്ടിയായിരുന്നു ശിവസേന. ഇവിടെ ബിജെപിക്ക് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാനേ നിർവ്വാഹമുള്ളു. വളഞ്ഞ വഴിയിലൂടെ ഭരണം പിടിച്ചെടുക്കാൻ നീക്കം നടന്നിരുന്നെങ്കിൽ അത് സംസ്ഥാനത്ത് പാർട്ടിയെ മൊത്തം ബാധിക്കുന്ന വിഷയമായി പരിണമിക്കുമായിരുന്നു. ഭാവിയിൽ ശിവസേന ബിജെപിക്കൊപ്പമെത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പുതിയ തലമുറയിലെ പ്രവർത്തകർക്ക് അനുഭവ സമ്പത്തില്ല. പഴയകാല പ്രവർത്തകരിൽ ഒരു ഒരു വിഭാഗം ഇന്നും സജീവമാണ്. അവരുടെ അനുഭവ സമ്പത്ത് പാർട്ടി പ്രയോജനപ്പെടുത്തണം. പാർട്ടിക്ക് ഭാവിയിൽ ഇത് മുതൽക്കൂട്ടാവും. വരുന്ന സംഘടാന തിരഞ്ഞെടുപ്പിൽ കഴിവുറ്റ ഒരു നേതൃത്വം പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത നിമയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എത്രത്തോളം നേട്ടമുണ്ടാക്കാനാവുമെന്ന് അന്നത്തെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയാലെ പറയാനാവു എന്നും അദ്ദേഹം ചോദ്യത്തിന് മറുപിടിയായി പിപി മുകുന്ദൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP