Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എനിക്കെതിരെ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒറ്റക്കെട്ട്; ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയാണ് ഇപ്പോൾ കോൺഗ്രസിനു വേണ്ടി വാടക പ്രചരണം ഏറ്റെടുത്തിരിക്കുന്നത്; അവർ പരിശീലിപ്പിച്ച സ്ത്രീകളെ വീടുകളിലെത്തിച്ച് നുണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്; എല്ലാ വർഗീയ തീവ്രവാദ ശക്തികളും ഒന്നിച്ചുവരുമ്പോൾ ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയുകയാണ്;  പി ജയരാജൻ മറുനാടനോട് മനസ്സുതുറക്കുന്നു 

എനിക്കെതിരെ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒറ്റക്കെട്ട്; ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയാണ് ഇപ്പോൾ കോൺഗ്രസിനു വേണ്ടി വാടക പ്രചരണം ഏറ്റെടുത്തിരിക്കുന്നത്; അവർ പരിശീലിപ്പിച്ച സ്ത്രീകളെ വീടുകളിലെത്തിച്ച് നുണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്; എല്ലാ വർഗീയ തീവ്രവാദ ശക്തികളും ഒന്നിച്ചുവരുമ്പോൾ ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയുകയാണ്;  പി ജയരാജൻ മറുനാടനോട് മനസ്സുതുറക്കുന്നു 

ആർ പീയൂഷ്

   വടകര: വടകരയിൽ രാഷ്ട്രീയ എതിരാളികൾ തന്നെ വ്യക്തിഹത്യ നടത്തിയുള്ള പ്രചരണവുമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും ഇടതുസ്ഥാനാർത്ഥി പി ജയരാജൻ. സ്ഥാനാർത്ഥി പര്യടനത്തിനിടെ മറുനാടൻ മലയാളിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്നത് നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണ്. ആ തെരഞ്ഞെടുപ്പ് അഴിമതിക്കാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥി നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് മാത്രമല്ല, ഇവിടെ ആർഎസ്എസ് മുതൽ ജമാഅത്തെ ഇസ്ലാമി വരെ ഒന്നിച്ച് ഒരേ വാക്കുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് കൗതുകകരമായിട്ടുള്ള കാര്യമാണ്. അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഇവിടെ സ്ഥാനാർത്ഥി എന്ന് പറയുന്നതിൽ ആർഎസ്എസും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയുമെല്ലാം ഒന്നിച്ചിരിക്കുകയാണ്. എന്നെ മുമ്പൊരു തെരഞ്ഞെടുപ്പ് അവസരത്തിൽ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചപ്പോൾ ആർഎസ്എസുകാരാണ് എല്ലാ അക്രമത്തിന്റെയും സൂത്രധാരനാണ് ഇദ്ദേഹം എന്ന് പ്രചരിപ്പിച്ചത്. ആ പ്രചരണം ഇപ്പോൾ കോൺഗ്രസാണ് ഏറ്റെടുത്തിട്ടുള്ളത്.    ഏറ്റവുമൊടുവിൽ ഇസ്ലാമിക മതമൗലിക വാദ പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമിയാണ് കോൺഗ്രസിനു വേണ്ടി വാടക പ്രചരണം ഏറ്റെടുത്തിട്ടുള്ളത്. അവർ പരിശീലിപ്പിച്ച സ്ത്രീകളെ വീടുകളിലെത്തിച്ച് നുണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെല്ലാം ഒന്നിച്ചുവരുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഷമിക്കുകയല്ല ചെയ്യുന്നത്. സന്തോഷിക്കുകയാണ്. കാരണം എല്ലാ വർഗീയ തീവ്രവാദ ശക്തികളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായിട്ട് വരുമ്പോൾ എൽഡിഎഫാണ് ശരിയായിട്ടുള്ള നയം ഉയർത്തിപ്പിടിക്കുന്നത്. എല്ലാ തീവ്രവാദ ശക്തികളെയും എതിർത്തുകൊണ്ട് മതനിരപേക്ഷതയുടെ സത്ത ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നത് എൽഡിഎഫ് ആണെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതനുസരിച്ചുള്ള ഒരു തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടാകും എന്നാണ് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നത്.    ബിജെപിക്ക് ഇവിടെ സ്ഥാനാർത്ഥിയുണ്ട്. പക്ഷേ 91ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്തി ഇടതുപക്ഷത്തെ തോൽപ്പിക്കാനാണ് അന്ന് കോ-ലീ-ബി സഖ്യം ശ്രമിച്ചത്. ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിക്കൊണ്ട് ആർഎസ്എസ് ബിജെപി പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും കൈപ്പത്തി ചിഹ്നത്തിൽ ബിജെപിക്കാരുടെ വോട്ടുകൾ സമാഹരിക്കുന്നതിനു വേണ്ടിയുള്ള യജ്ഞമാണ് ഇപ്പോൾ കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. - ജയരാജൻ ചൂണ്ടിക്കാട്ടി.   കോൺഗ്രസിന്റെ ഗൂഢബുദ്ധിയാണ് ഇവിടെ ജനങ്ങളിപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനെതിരായിട്ടുള്ള പ്രതികരണം വോട്ടർമാരിൽ നിന്ന് ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ജനങ്ങൾക്കിടയിൽ നിന്ന് പ്രത്യേകിച്ച് എടുത്തുപറയാവുന്ന പ്രതികരണം സ്ത്രീകളാണ്. മുമ്പൊരിക്കലും ഇല്ലാത്തവിധം സ്്ത്രീ സമൂഹത്തിന്റെ പങ്കാളിത്തം എൽഡിഎഫിന്റെ പ്രവർത്തനത്തിലുണ്ട്. അതുപോലെ തന്നെ യുവതീയുവാക്കൾ, ഒരു യൂത്ത് ബ്രിഗേഡ് രൂപീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനൊപ്പം ജനസേവനവും എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തിക്കുന്നത്. നാളത്തെ തലമുറയായിട്ടുള്ള ചെറിയ കുട്ടികൾ, ആ കൂട്ടുകാരും കൂട്ടുകാരികളുമൊക്കെ സജീവമായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനുണ്ട്. മുമ്പൊരിക്കലും ഇല്ലാത്തവിധം എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഈ മണ്ഡലത്തിൽ വളരെ സജീവമാണ്.    രാജ്യത്തുടനീളം അക്രമങ്ങൽ, കൊലകൾ, കലാപങ്ങൾ നടത്തുന്ന ഒരു ശക്തിയാണ് ആർഎസ്എസ് ബിജെപി. ആ ശക്തിയാണ് മുമ്പ് എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അതിനുള്ള ഒറ്റക്കാരണമേയുള്ളു. അവർക്കെതിരായിട്ട് ജനങ്ങളെ അണിനിരത്തി എന്ന ഒറ്റക്കാരണത്താൽ. എന്നെ മാത്രമല്ല, രാജ്യത്ത് സ്വതന്ത്രമായി ചിന്തിക്കുന്ന ബുദ്ധിജീവികളെ വെടിവെച്ച് കൊന്ന് നിശബ്ദമാക്കിയ സംഭവങ്ങളുണ്ടല്ലോ. അപ്പോ അത് ആർഎസ്എസിന്റെ പൊതു സ്വഭാവത്തിന്റെ ഭാഗമാണ്. പക്ഷേ ആർഎസ്എസ് നടത്തിയിട്ടുള്ള വെട്ടിക്കൊല്ലാൻ നടത്തിയിട്ടുള്ള ശ്രമവും പിന്നീട് നടത്തിയിട്ടുള്ള വേട്ടയാടലും ഈ തെരഞ്ഞെടുപ്പിൽ എനിക്കെതിരായിട്ട് വികാരമായി വളർത്തിക്കൊണ്ടു വന്ന് വോട്ടാക്കി മാറ്റാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ നിഗൂഡ ശ്രമത്തിന്റെ ഭാഗമായിട്ടാണ്. കോൺഗ്രസാണ് ഇപ്പോ ഞങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.    അഞ്ചു വർഷം രാജ്യം ഭരിച്ച ബിജെപിയുടെ ഗവൺമെന്റിനെ പുറത്താക്കാനുള്ള ദൃഢപ്രതിഞ്ജയിലാണ് ജനങ്ങൾ. അത് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകും. പക്ഷെ, ബിജെപിയെ പുറത്താക്കിക്കൊണ്ട് ഒരു മതനിരപേക്ഷത ശക്തിപ്പെടുത്താൻ ആരെ വിശ്വസിക്കണംഎന്നുള്ള ചോദ്യത്തിന് ജനങ്ങൾ കൃത്യമായ മറുപടി പറയുന്നുണ്ട്. കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റാത്ത പ്രസ്ഥാനമാണ്. ഉള്ള കോൺഗ്രസെല്ലാം ബിജെപിയാകുകയാണല്ലോ. അവിടെ ജനങ്ങൾക്ക് വിശ്വസനീയമായ പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. അതിന്റെ പ്രതിനിധിയായ എനിക്ക് നാനാവിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു.- ജയരാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP