Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആറ്റിങ്ങലിൽ വിജയിക്കാൻ ആഗോള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല; ഇടത് കോട്ടകളിലെ പതിവ് കാഴ്ചയായ വികസന മുരടിപ്പ് ഇവിടെയും ദൃശ്യം; എല്ലായിടത്തും കോടികളുടെ വികസനമെത്തുമ്പോൾ ആറ്റിങ്ങലിലെ പ്രധാന റോഡുകൾ പോലും പരിതാപകരം; തിരഞ്ഞെടുപ്പിൽ ബിജു രമേശിന്റെ ബന്ധുവായി കാണേണ്ട കോൺഗ്രസ് സ്ഥാനാർത്ഥിയായി കണ്ടാൽ മതി; വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് മോശം പ്രവണത; ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ ചർച്ചയാക്കി രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുത്ത് അടൂർ പ്രകാശ്

ആറ്റിങ്ങലിൽ വിജയിക്കാൻ ആഗോള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല; ഇടത് കോട്ടകളിലെ പതിവ് കാഴ്ചയായ വികസന മുരടിപ്പ് ഇവിടെയും ദൃശ്യം; എല്ലായിടത്തും കോടികളുടെ വികസനമെത്തുമ്പോൾ ആറ്റിങ്ങലിലെ പ്രധാന റോഡുകൾ പോലും പരിതാപകരം; തിരഞ്ഞെടുപ്പിൽ ബിജു രമേശിന്റെ ബന്ധുവായി കാണേണ്ട കോൺഗ്രസ് സ്ഥാനാർത്ഥിയായി കണ്ടാൽ മതി; വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് മോശം പ്രവണത; ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ ചർച്ചയാക്കി രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുത്ത് അടൂർ പ്രകാശ്

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ മണ്ഡലങ്ങളിൽ വികസനം തിരിഞ്ഞ് നോക്കാത്ത ഒരു മേഖലയാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലമെന്നും ഈ വികസനമുരടിപ്പ് അവസാനിപ്പിക്കാനാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. ഈ മണ്ഡലത്തിൽ ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. കഴിഞ്ഞ എംപി ചെയ്യാതിരുന്ന കാര്യം മാത്രം ചർച്ച ചെയ്താൽ തന്നെ ആറ്റിങ്ങലിൽ വിജയിക്കുമെന്ന് അടൂർ പ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു.ആറ്റിങ്ങൽ വികസന മുരടിപ്പ് നേരിടുന്ന ഒരു മണ്ഡലമാണ്.

കഴിഞ്ഞ ഒരു 15 വർഷത്തെ കണക്കെടുത്താൽ തന്നെ ഒരു വികസനവും ഇടത്പക്ഷത്തിന് ഇവിടെ കൊണ്ട് വരുവാൻ കഴിഞ്ഞില്ല. സെൻട്രൽ ഗവൺമെന്റിന്റെ പണം ഉപയോഗിച്ച ചെയ്യാവുന്ന ഒരുപാട് പദ്ധതികൾ ഉണ്ട്. കേന്ദ്രത്തിന്റെ പണമാണ്. ഏത് ഗവൺമെന്റാണെങ്കിലും എംപി ആ നിർദ്ദേശം മാത്രം മുന്നോട്ട് വച്ചാൽ മതി. അടിസ്ഥാനമായി ചെയ്യാവുന്ന റോഡ് വികസനം പോലും ഇവിടെ താറുമാറാണ്. ഞങ്ങളുടെ ഒക്ക പ്രദേശത്തെ എംപിമാർ അത് കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷേ ഇവിടെ അത്തരം വികസനം ദൃശ്യമാകുന്നില്ല. അത്തരത്തിൽ ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ മാറ്റിയെടുക്കുന്ന പ്രവർത്തനമായിരിക്കും ഞാൻ ഇവിടെ നടത്തുക എന്നും അടൂർ പ്രകാശ് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ രൂപം:

കോന്നി എംഎൽഎ ആയിരിക്കെ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലേക്ക് മത്സരിക്കാനെത്തിയ കാരണം

പാർട്ടി എന്നെ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചു. അത് നിറവേറ്റുന്നു എന്നതാണ് അതിന് പിന്നിലെ കാരണം. ഉത്തരവാദിത്വം പൂർണമായി ആത്മാർത്ഥയോടെ തന്നെ ഏറ്റെടുക്കുകയാണ്. എന്നെ ഏൽപ്പിച്ചിരിക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു മേഖല കൂടിയാണ്. ആ ചുമതല ഏറ്റെടുത്ത് പാർട്ടിയുടെ അഭിമാനം ഇവിടെ വീണ്ടെടുക്കാൻ കഴിയും എന്ന വിശ്വാസത്തോടെയാണ് ഇവിടെ എത്തിയത്. അതിന് കഴിയും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ആറ്റിങ്ങലിലെ പാർട്ടിയുടെ പ്രവർത്തകരുടെ ആവേശം കൂടെ കാണുമ്പോൾ ആറ്റിങ്ങലിൽ യുഡിഎഫിനെ കൈവിടില്ല എന്ന വിശ്വാസത്തിലാണ് ഇപ്പോൾ ഉള്ളത്. ഇന്നലെ മാത്രമാണ് ഒര സ്ഥാനാർത്ഥി എന്ന നിലയ്ക്ക് ഇവിടെ എത്തിയത്. മേഖലയിലെ എന്റെ സന്ദർശനം ആരംഭിച്ചത് ഇന്ന് മാത്രമാണ്. ഇവിടെ പാർട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കാനും ആറ്റിങ്ങലിൽ യുഡിഎഫിന് വിജയിക്കാൻ കഴിയും എന്നും തന്നെയാണ് ഢാൻ വിശ്വസിക്കുന്നത്.

സ്ഥാനാർത്ഥിത്വം ഏറ്റെടുക്കാൻ എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടായിരുന്നോ?

എന്നെ സംബന്ധിച്ചടത്തോളം അവിടെ ഒരു തർക്കവും ഇല്ലായിരുന്നു. പിന്നെ പാർട്ടി നടത്തിയ ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അവിടെ അൽപ്പം വൈകി എങ്കിലും അത് അപകടകരമായില്ല. ആറ്റിങ്ങലിനെ സംബന്ധിച്ചടത്തോളം ഒരു നേതാക്കളും അവകാശ വാദം ഉന്നയിക്കാത്ത ഒരു മണ്ഡലമായിരുന്നു. ഒരു നിയോഗമായിട്ടാണ് പാർട്ടി എന്നെ ഇവിടെ ഏൽപ്പിച്ചിരിക്കുന്നത്. പണ്ട് ആറ്റിങ്ങൽ സിപിഎമ്മിന്റെ കയ്യിലായിരുന്നപ്പോൾ അന്ന് ഇന്ദിരാഗാന്ധി ചെയ്തത് യുവ നോവായിരുന്ന വയലാർ രവിയെ നിയോഗിക്കുകയായിരുന്നു. ആർ ശങ്കറിനെ പോലെ ഒരു വലിയ നേതാവ് തോറ്റ മണ്ഡലം അന്നത്തെ യുവ തുർക്കിയായ വയലാർ രവി തിരിച്ച് പിടിക്കുകയായിരുന്നു. അതിന് ശേഷം റഹിം സാറിനെ പോലെ ഉള്ളവരും തലേക്കുന്നിൽ ബഷീറിനെ പോലെ ഉള്ളവരും രണ്ട് തവണ അവിടെ വിജയിച്ചു. പിന്നീട് അങ്ങോട്ട് അത് സിപിഎം മണ്ഡലമായി മാറിയതാണ് സമ്പത്ത് വരെ ഉള്ളവർ. ഇന്നിപ്പോൾ രാഹുൽ ഗാന്ധിയുടെ യുഗമാണ്. അന്ന് ഇന്ദിര ഗാന്ധി വയലാർ രവിയിലൂടെ മണ്ഡലം തിരിച്ച് പിടിച്ചത് പോലെ മണ്ഡലം തിരിച്ച് പിടിക്കാൻ എന്നെ നിയോഗിച്ചു എന്ന് മാത്രമെ കരുതുന്നുള്ളു.

പ്രഖ്യാപനം വൈകിയത് തിരിച്ചടിയാകും എന്ന് കരുതുന്നുണ്ടോ?

ഒരിക്കലും ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ അങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ ഇല്ല. പിന്നെ കോൺഗ്രസിന് സിപിഎമ്മിനെ പോലെ ഇവിടെ തന്നെ തീരുമാനമെടുത്ത് ഇവിടെ തന്നെ പ്രഖ്യാപിക്കാൻ കഴിയില്ല. കോൺഗ്രസിന് പാർട്ടിയുടേതായ ഒരു രീതി ഉണ്ട്. അത് കോൺഗ്രസിന്റെ തീരുമാനം സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് ഒക്കെ പ്രത്യേക കമ്മിറ്റികൾ ഉള്ള സംവിധാനമാണ്.

എന്തിനാണ് സമ്പത്തിന് പകരം താങ്കളെ തെരഞ്ഞെടുക്കേണ്ടത്?

ഈ പ്രദേശത്ത് ഓടിയെത്തിയിട്ടുള്ള ഒരു നേതാവ് എന്ന നിലയ്ക്ക് ആറ്റിങ്ങൽ വികസന മുരടിപ്പ് നേരിടുന്ന ഒരു മണ്ഡലമാണ്. കഴിഞ്ഞ ഒരു 15 വർഷത്തെ കണക്കെടുത്താൽ തന്നെ ഒരു വികസനവും ഇടത്പക്ഷത്തിന് ഇവിടെ കൊണ്ട് വരുവാൻ കഴിഞ്ഞില്ല. സെൻട്രൽ ഗവൺമെന്റിന്റെ പണം ഉപയോഗിച്ച ചെയ്യാവുന്ന ഒരുപാട് പദ്ധതികൾ ഉണ്ട്. കേന്ദ്രത്തിന്റെ പണമാണ്. ഏത് ഗവൺമെന്റാണെങ്കിലും എംപി ആ നിർദ്ദേശം മാത്രം മുന്നോട്ട് വച്ചാൽ മതി. അടിസ്ഥാനമായി ചെയ്യാവുന്ന റോഡ് വികസനം പോലും ഇവിടെ താറുമാറാണ്. ഞങ്ങളുടെ ഒക്ക പ്രദേശത്തെ എംപിമാർ അത് കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷേ ഇവിടെ അത്തരം വികസനം ദൃശ്യമാകുന്നില്ല. അത്തരത്തിൽ ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ മാറ്റിയെടുക്കുന്ന പ്രവർത്തനമായിരിക്കും ഞാൻ ഇവിടെ നടത്തുക.

കേരളത്തിലെ മുന്നണികളുടെ സാധ്യതയും ശബരിമലയിലെ ബിജെപി ഫാക്റ്ററും

ശബരിമലയെക്കുറിച്ച് ബിജെപി ഉന്നയിക്കുന്നത് മുഴുവൻ പൊള്ളയായ കാര്യമാണ്. വേണ്ടി വന്നാൽ അവർക്ക് സുപ്രീം കോടതിയുടെ വിധി വന്നു എന്നതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചത് മറികടന്ന മുന്നോട്ട് പോയത് പോലെ ചെയ്യാമായിരുന്നു. സുപ്രീം കോടതി വിധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ കേന്ദ്ര ഗവൺമെന്റിന് ഉണ്ടായിരു്നനുവെങ്കിലും പക്ഷേ അവർ അത് ചെയ്തില്ല. ആത്മാർത്ഥ ഉണ്ടായിരുന്നുവെങ്കിൽ ഒരു ഓർഡിനൻസിലൂടെ എന്ത്കൊണ്ട് അതിനെ മറികടന്നില്ല. അവർ ചെയ്തത് ഭക്തരുടെ വികാരത്തെ ലാക്കാക്കി മുന്നോട്ട് പോവുക എന്നതായിരുന്നു. ഒളിച്ച് കളി നടത്തി ഭക്തരെ ഏറ്റവും അധികം ദ്രോഹിച്ചത് അവരാണ്.

ബിജു രമേശ് എന്ന വ്യക്തിയുമായുള്ള ബന്ധുത്വം സഹായകമാകുമോ?

അത് വ്യക്തിപരമായ ഒരു കാര്യമാണ്. അത് എടുക്കുന്നത് തന്നെ ശരിയല്ല. അത്തരത്തിൽ വന്ന ചില വാർത്തകൾ ഞാൻ ശ്രദ്ധിച്ചിരുന്നു വായിച്ചിരുന്നു. അത് ഇത്തരം സംഭവങ്ങളുമായി ചേർത്ത് വായിക്കുന്നത് ശരിയല്ല. ഞാൻ ഒരു കോൺഗ്രസുകാരനാണ്. പാർട്ടി ഏൽപ്പിച്ച ഒരു ഉത്തരവാദിത്വം പൂർത്തിയാക്കാൻ എനിക്ക് അത്തരം കാര്യങ്ങൾ ആവശ്യമില്ല. കോൺഗ്രസ് എന്ന ഒരു മതേതര പാർട്ടിയുടെ ഭാഗമായി നിന്ന് തന്നെ എനിക്ക് ്ത്തരം ഉത്തരവാദിത്വം പൂർ്ത്തിയാക്കാൻ കഴിയും. ബിജു രമേശ് എന്ന വ്യക്തി എന്റെ ബന്ധുവായി ഉണ്ട് എന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ശരിയല്ല.

ആലപ്പുഴയിലേക്ക് പോകാത്തത് വെള്ളാപ്പള്ളി ഇടത്പക്ഷത്തിനൊപ്പം നിൽക്കുന്നതുകൊണ്ടാണോ

അങ്ങനെ ഒരു കാര്യം പാർട്ടി നേതൃത്വം ആലോചിച്ചിരിക്കാം പക്ഷേ വെള്ളാപ്പള്ളി എന്ന ഫാക്റ്റർ പരിശോധിച്ചല്ല പാർട്ടി അങ്ങനെ ഒരു തീരുമാനം എടുത്തത്. എന്നാൽ അത്തരം ആലോചനകൾ നടന്നിട്ടില്ല എന്ന് പറയാൻ കഴിയുകയുമില്ല. എന്നെ സംബന്ധിച്ചടത്തോളം ഒരു ഫൈറ്റ് നൽകാൻ കഴിയുന്ന മണ്ഡലമാണ്. വിജയിക്കുന്ന മണ്ഡലത്തിൽ മാത്രമേ മത്സരിക്കുകയുള്ളു എന്ന് തീരുമാനിച്ചാൽ ആരാണ് പാർട്ടിക്ക് വേണ്ടി ഒരു ഫൈറ്റ് നൽകുക. അങ്ങനെ ഒരു ത്യാഗം ചെയ്യുക എന്നതിലൂടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP