Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഓരോ രാത്രിയും ഷണ്ഡനാക്കപ്പെട്ട ഒരു പുരുഷൻ എന്റെ കിടക്കയിലേക്ക് വരുന്നു'; വരികളിലുള്ളത് അശ്‌ളീലമെന്ന് മുദ്രകുത്തിയാണ് നിയതിയെന്ന തന്റെ കവിത നിരോധിക്കാൻ നീക്കം നടന്നതെന്ന് തസ്ലീമ നസ്രീൻ; 'ഉപദേശവുമായി മുന്നോട്ട് വരുന്നവർ വിശ്വാസം നേടിയ ശേഷം ശരീരത്തിനായി യാചിക്കുന്നവരാണ്'; ബുദ്ധികൊണ്ടല്ല ചോരയും കണ്ണീരും കൊണ്ടാണ് താൻ എഴുതുന്നതെന്നും തസ്ലീമ

'ഓരോ രാത്രിയും ഷണ്ഡനാക്കപ്പെട്ട ഒരു പുരുഷൻ എന്റെ കിടക്കയിലേക്ക് വരുന്നു'; വരികളിലുള്ളത് അശ്‌ളീലമെന്ന് മുദ്രകുത്തിയാണ് നിയതിയെന്ന തന്റെ കവിത നിരോധിക്കാൻ നീക്കം നടന്നതെന്ന് തസ്ലീമ നസ്രീൻ; 'ഉപദേശവുമായി മുന്നോട്ട് വരുന്നവർ വിശ്വാസം നേടിയ ശേഷം ശരീരത്തിനായി യാചിക്കുന്നവരാണ്'; ബുദ്ധികൊണ്ടല്ല ചോരയും കണ്ണീരും കൊണ്ടാണ് താൻ എഴുതുന്നതെന്നും തസ്ലീമ

മറുനാടൻ മലയാളി ബ്യൂറോ

എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ വിമർശനങ്ങളും നിരോധനങ്ങളും ഒട്ടേറെ തവണ നേരിടേണ്ടി വന്ന എഴുത്തുകാരി തസ്ലീമ നസ്രീന് പറയാനുള്ളത് താൻ പരിചയപ്പെട്ട ആളുകളുടെ സ്വഭാവവും പെരുമാറ്റവുമാണ്. ഇക്കാര്യങ്ങളെല്ലാം ചേർത്ത് താൻ മറയില്ലാതെ എഴുതിയിട്ടുമുണ്ട്. തനിക്ക സ്വാതന്ത്ര്യം എന്നത് ഇല്ലാതാകുന്നുവെന്ന് കണ്ടപ്പോൾ സ്വന്ത രാജ്യത്ത് നിന്നും പലായനം ചെയ്യുവാനും ഇഷ്ടപ്പെട്ട നഗരത്തിൽ ഒളിവു ജീവിതം ആസ്വദിച്ച് നയിക്കാനും അവർക്ക് സാധിച്ചു. ഇതിനിടെയും തന്റെ നേർക്ക് ആക്രമണ ശ്രമമുണ്ടായെന്നും ഭീഷണികളെ അതിജീവിച്ചാണ് താനിപ്പോൾ കഴിയുന്നതെന്നും എഴുത്തുകാരി പലതവണ പറഞ്ഞിട്ടുമുണ്ട്. എഴുത്തിനിടെ പലതവണ തന്നെ തേടി വന്ന നിരോധനങ്ങളെ ക്കുറിച്ച് പറയുകയാണ് തസ്ലീമ.

വൈദ്യശാസ്ത്രം പഠിച്ച് ഡോക്ടറായി ജീവിക്കാൻ തുടങ്ങിയയാളാണ് തസ്ലീമ. പ്രണയത്തെ കുറിച്ച് എഴുതിയപ്പോഴാണ് തനിക്ക് ആദ്യമായി നിരോധനം നേരിടേണ്ടി വന്നതെന്ന തസ്ലീമ പറയുന്നു. താൻ വിവാദ നായികയായി ചിത്രീകരിക്കപ്പെട്ടതും അതിനു ശേഷമാണ്. ആദ്യ വിവാഹത്തിലെ പരാജയത്തെക്കുറിച്ച് കരളുനൊന്ത് കരഞ്ഞപ്പോൾ. അന്നാണ് ചില വാക്കുകൾ എഴുതരുതെന്നും ചില ഭാവങ്ങൾ ആവിഷ്‌ക്കരിക്കരുതെന്നും തസ്ലീമ മനസ്സിലാക്കുന്നത്. എഴുത്തിലെ പരുഷ യാഥാർഥ്യവുമായുള്ള ആദ്യത്തെ ഏറ്റുമുട്ടൽ.

ബംഗ്ലാദേശിലെ അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു തസ്ലീമയുടെ പ്രണയിതാവ്. 'ആർ' എന്ന പേരിലാണ് കാമുകനെ ആത്മകഥയിലൂടനീളം തസ്ലീമ പരിചയപ്പെടുത്തുന്നത്. വൈദ്യശാസ്ത്ര പഠനം കഴിഞ്ഞ് ഫാമിലി പ്ലാനിംങ് സെന്ററുകളിലുൾപ്പെടെ ഡോക്ടറായി സേവനം നടത്തുകയായിരുന്നു അക്കാലത്ത് തസ്ലീമ. തന്റെ നിയതി (വിധി) എന്ന കവിത അശ്‌ളിലമെന്ന് മുദ്രകുത്തിയാണ് നിരോധിക്കാൻ നീക്കം നടന്നതെന്ന് എഴുത്തുകാരി പറയുന്നു.

ആദ്യ വിവാഹം പരാജയത്തിന്റെ വക്കിലെത്തുന്ന സമയത്താണ് താൻ ആ കവിത എഴുതുന്നത്.
തന്റെ നഷ്ടപ്പെട്ട പ്രണയത്തെ പറ്റിയും വിവാഹ മോചനത്തിന് കാരണമായ കാമുകന്റെ പെരുമാറ്റത്തെ പറ്റിയുമുള്ള വിശദീകരണമായിരുന്ന ആ കവിത.

അതിലെഴുതിയിരുന്ന വരികൾ പലപ്പോഴും തെറ്റിധരിപ്പിക്കപ്പെട്ട ഒന്നാണ്. അശ്‌ളീലമാണ് എഴുതിയിരിക്കുന്നത് എന്ന ആരോപണം പലതവണ ഈ കൃതിക്ക് നേരെ ഉയർന്നിരുന്നു. ഓരോ രാത്രിയും ഷണ്ഡനാക്കപ്പെട്ട ഒരു പുരുഷൻ എന്റെ കിടക്കയിലേക്ക് വരുന്നു.... എന്ന വരിയിലാണ് നിയതിയുടെ തുടക്കം. ശരീരത്തിന്റെ കാമനകളാണ് അയാളുടെ ശക്തി; ദൗർബല്യവും.

വായനക്കാർക്കു മുന്നിൽ തുറന്നിടപ്പെട്ട കിടപ്പറ എന്നപോലെ വാക്കുകൾ കൊണ്ട് തന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട് തസ്ലീമ. ദാഹാർത്തമായ സ്വന്തം ശരീരത്തെക്കുറിച്ചും തസ്ലീമ എഴുതുന്നുണ്ട്. ആഗ്രഹിച്ച പുരുഷൻ തൊടുമ്പോഴേക്കും പൊട്ടിത്തെറിക്കാൻ കാത്തിരുന്ന ശരീരത്തിന്റെ അദമ്യമായ ദാഹത്തെക്കുറിച്ച്.

ആകാശത്തിലുദിച്ച ശീതകാലചന്ദ്രന്റെ മടിയിൽ കിടന്നുകൊണ്ട്

അയാൾ എന്നിലെ അഗ്‌നിക്കു തീ കൊടുക്കുന്നു. ഞാൻ കത്തിത്തുടങ്ങുമ്പോഴേക്കും

അയാളോ തിരിഞ്ഞുകിടന്ന് ഉറങ്ങുന്നു. വേർപെട്ട്, ഉറങ്ങുന്ന പുരുഷനെ നോക്കിക്കൊണ്ട്

ഞാനപ്പോൾ കരഞ്ഞു; ഒരു തുള്ളി ജലത്തിനുവേണ്ടി...

കവിത ആദ്യം പ്രസിദ്ധീകരിച്ചത് ഒരു ആനുകാലിക പ്രസിദ്ധീകരണത്തിൽ. അന്നത് ഒരു വിവാദവും സൃഷ്ടിച്ചില്ല. അല്ലെങ്കിൽ വിവാദത്തിന്റെ അലയൊലികൾ പുറത്തുകേട്ടില്ല. കവിതയുൾപ്പെട്ട പുസ്തകം പുറത്തുവന്നപ്പോഴാണ് ആദ്യത്തെ തസ്ലീമയ്ക്ക് നേരെ ആദ്യ നിരോധനം വരുന്നത്.

ശ്ലീലവും അശ്ലീളവും തീരുമാനിക്കുന്നതാരാണ്: തസ്ലീമ

തന്റെ കൃതിയിൽ അശ്‌ളീലം ഉണ്ടെന്ന് പറയുന്നവരോട് ശ്‌ളീലവും അശ്ലീലവും ആരാണ് തീരുമാനിക്കുന്നതെന്നും എഴുത്തുകാരി ചോദിക്കുന്നു. എന്നാൽ തന്റെ സംശയത്തിന് ആരും മറുപടി പറഞ്ഞില്ലെന്നും കൃതിയിലെ ചില വാക്കുകൾ മാറ്റാനാണ് തനിക്ക് നിർദ്ദേശം കിട്ടിയതെന്നും തസ്ലീമ പറയുന്നു. കവിതയിൽ ചില അവയവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കുക എന്നാണ് തന്നെ ഉപദേശിക്കാനെത്തിയവർ പറഞ്ഞതെന്നും അവസരം കിട്ടുമ്പോൾ ശരീരത്തിൽ കൈവയ്ക്കുന്നവരാണ് ഇത്തരക്കാരെന്നും തസ്ലീമ പറയുന്നു.

സുഹൃത്തായി അഭിനയിച്ച് വിശ്വാസം നേടി ശരീരത്തിനുവേണ്ടി യാചിക്കുന്നവർ. അവരുടെ പ്രതിനിധികൾ തന്നെയാണ് നിരോധനം എന്ന ഭീഷണിയുമായി കവിതയെ കൊല്ലാൻ ഇറങ്ങുന്നതും. ചോരയും കണ്ണീരും മനസും കൊണ്ടാണ് താൻ എഴുതുന്നതെന്നും ബുദ്ധികൊണ്ടല്ലെന്നും തസ്ലീമ തുറന്ന് പറയുന്നു. കരയാനുള്ള തന്റെ അവകാശത്തെയും സ്വാതന്ത്ര്യത്തേക്ക് കവിത നിരോധിക്കുമ്പോൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. തന്നെ കയിട്ട സമൂഹം തന്നെ കരച്ചിലിനെ വെറുക്കുകയും മുറിവുകളുണ്ടായക്കിയവർ തന്നെ അതിൽ നിന്നും രക്തമൊഴകരുതെന്നു ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് തസ്ലീമ പറയുന്നു.

സ്ത്രീക്കും പുരുഷനും രണ്ടു നീതിയെന്നതും അംഗീകരിക്കാനാകാതെ വന്നപ്പോൾ നിരോധനത്തിന്റെ കറുത്ത കാലത്തുനിന്ന് അവർ വെളിച്ചത്തിലേക്കു നടന്നു; അക്ഷരങ്ങളുടെ കൈപിടിച്ച്. നിയതി എന്ന കവിത നിയതിക്കെതിരെയുള്ള പോരാട്ടമാണ്. അടിച്ചേൽപിച്ച നിയതിക്കെതിരെ. സ്വന്തം നിയതി വാക്കുകളാൽ, അക്ഷരങ്ങളാൽ രൂപപ്പെടുത്താൻ ആഗ്രഹിച്ച ഒരു എഴുത്തുകാരിയുടെ ക്രൂരനിയതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP