Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഗവർണറെ ജനപ്രതിനിധികൾ തെരഞ്ഞെടുക്കണം'; അധികാരം സംസ്ഥാനങ്ങൾക്ക് വിടണമെന്ന് വി ശിവദാസൻ; ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് സിപിഎം

'ഗവർണറെ ജനപ്രതിനിധികൾ തെരഞ്ഞെടുക്കണം'; അധികാരം സംസ്ഥാനങ്ങൾക്ക് വിടണമെന്ന് വി ശിവദാസൻ; ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദേശിച്ച് രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് സിപിഎം. കേന്ദ്രസർക്കാർ നിർദേശിച്ച് രാഷ്ട്രപതി നിയമിക്കുന്നതിന് പകരം ഗവർണറെ ഓരോ സംസ്ഥാനങ്ങളിലെയും എംഎ‍ൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ ചേർന്ന് തെരഞ്ഞെടുക്കണമെന്ന സ്വകാര്യ ബിൽ ഡോ. വി. ശിവദാസൻ എംപിയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്.

ഭരണഘടനയുടെ 153, 155, 156 എന്നീ അനുഛേദങ്ങൾ ഭേദഗതി ചെയ്യാൻ അദ്ദേഹം നിർദേശിച്ചു. ജനാധിപത്യത്തിന്റെ അന്തസത്ത ഉയർത്തിപിടിക്കുന്നതിന് നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട മേധാവിയാകണം സംസ്ഥാന ഭരണത്തെ നയിക്കുന്നത്, ഇപ്പോഴുള്ള എക്സിക്യൂട്ടീവ് ക്രമത്തിലൂടെയാകരുത് ഗവർണർ നിയമനം നടക്കുന്നത്, ജനപ്രതിനിധികൾ ഗവർണറെ തെരഞ്ഞെടുത്താൽ ജനാധിപത്യത്തിന്റെ പ്രതിഫലനം ഉണ്ടാകും എന്നീ കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുടെ താൽപര്യമനുസരിച്ച് ഗവർണർമാർ പ്രവർത്തിച്ചില്ലെങ്കിൽ പിൻവലിക്കാൻ നിയമസഭക്ക് അധികാരം നൽകണമെന്നും ബില്ലിൽ പറയുന്നു. ഒരു ഗവർണർക്ക് ഒന്നിലധികം സംസ്ഥാനങ്ങളിൽ ചുമതല നൽകരുതെന്നും കാലാവധി നീട്ടി നൽകരുതെന്നും ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാത്ത് സർക്കാരും സിപിഎം ഗവർണ്ണറുമായി കൊമ്പുകോർക്കുന്ന പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തിൽ സിപിഎം ചർച്ചയാക്കുന്നത്. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എൽ.ഡി.എഫ് സർക്കാറും വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടലുകൾ നടത്തിയിരുന്നു

സാധാരണ ഗതിയിൽ സ്വകാര്യ ബില്ലുകൾ പാസാകാറില്ല. വോട്ടിനിട്ട് തള്ളുകയാണ് ഭരണപക്ഷം ചെയ്യാറ്. കേരളത്തിലടക്കം ബിജെപി സർക്കാർ നോമിനികളായ ഗവർണർമാരും സംസ്ഥാന സർക്കാറുകളും നേരിട്ടേറ്റുമുട്ടുന്ന സാഹചര്യത്തിൽ ബില്ലിന് വലിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.

ഫെഡറൽ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഗവർണ്ണർ നിയമനം തടസമാകുന്നുവെന്ന് വി ശിവദാസൻ, രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് സംസ്ഥാനങ്ങൾക്ക് മേൽ പിടിമുറുക്കാനുള്ള ആയുധം മാത്രമാണ് ഗവർണ്ണർ. മുകളിൽ നിന്ന് കെട്ടിയിറക്കേണ്ട ഒരു പദവിയല്ല ഗവർണ്ണറുടേത്. ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തിലല്ല സ്വകാര്യ ബിൽ കൊണ്ടുവന്നതെന്നും കാലങ്ങളായി നില നിൽക്കുന്ന ഒരു പതിവ് തിരുത്തുകയാണ് ലക്ഷ്യമെന്നും ശിവദാസൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP