Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞങ്ങൾ സാധാരണക്കാരന്റെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുമെന്ന് പലരും കരുതി; അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ഇതൊരു സുതാര്യമായ ബജറ്റ്; കർഷകർക്ക് എളുപ്പത്തിൽ വായ്പകൾ കിട്ടാനും എപിഎംസി മണ്ഡികളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസ്ഥകൾ; യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുമെന്നും പ്രധാനമന്ത്രി

ഞങ്ങൾ സാധാരണക്കാരന്റെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുമെന്ന് പലരും കരുതി; അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ഇതൊരു സുതാര്യമായ ബജറ്റ്; കർഷകർക്ക് എളുപ്പത്തിൽ വായ്പകൾ കിട്ടാനും എപിഎംസി മണ്ഡികളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസ്ഥകൾ;  യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുമെന്നും പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഈ വർഷത്തെ ബജറ്റിന്റെ ഹൃദയത്തിൽ ഗ്രാമങ്ങളും കർഷകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയെ ശക്തിപ്പെടുത്താനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ബജറ്റിൽ പ്രതേക ഊന്നൽ കൊടുക്കുന്നു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചു. കർഷകർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കും. അഗ്രി ഇൻഫ്രാസ്‌ക്രച്ചർ ഫണ്ട് വഴി എപിഎംസി മണ്ഡികളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വ്യവസ്ഥകളുണ്ട്. ഇടത്തരം -ചെറുകിട-സൂക്ഷമ മേഖലയ്ക്കായുള്ള ബജറ്റ് വകയിരുത്തൽ ഇരട്ടിയായതോടെ വളർച്ചാനിരക്ക് കൂടുകയും, കൂടുതൽ തൊഴിലവസരങ്ങൾ കിട്ടുകയും ചെയ്യും, ധനമന്ത്രിയുടെ അവതരണത്തിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞു.

ആത്മനിർഭർ ഭാരതിന്റെ ദർശനമാണ് ബജറ്റിൽ നടപ്പാക്കിയിരിക്കുന്നത്. അത് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ബജറ്റ് വളർച്ചയെ ത്വരിതപ്പെടുത്തുകയും ഇന്ത്യയുടെ സ്വാശ്രയത്വത്തിന് കുതിപ്പ് നൽകുകയും ചെയ്യും. ജീവിതം ക്ലേശരഹിതമാക്കാനാണ് ഊന്നൽ. അസാധാരണമായ സാഹചര്യങ്ങളിലാണ് ഇന്നത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

ഇതൊരു സുതാര്യമായ ബജറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പലരും കരുതി ഞങ്ങൾ സാധാരണക്കാരന്റെ തലയിൽ നികുതി ഭാരം കെട്ടിവയ്ക്കുമെന്ന്. എന്നാൽ, ബജറ്റിന്റെ സുതാര്യതയ്ക്കാണ് ഞങ്ങൾ ഊന്നൽ നൽകിയത്. യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുമുള്ള വളർച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്'. പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വർദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമേർപ്പെടുത്തുന്നതിൽ കൂടുതൽ തുക നീക്കിവച്ചു.

സമ്പത്തും ക്ഷേമവും വർദ്ധിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. വ്യക്തികൾക്കും നിക്ഷേപകർക്കും വ്യവസായ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ഇത് ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP