Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കോൺഗ്രസിന് താൽപര്യം ഫോട്ടോ ഷൂട്ടിൽ മാത്രം; പ്രഥമ പരിഗണന 'ഒരു കുടുംബ'വും; പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യതാൽപര്യത്തിന് എതിര്'; നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയേറെ താമര വിരിയുമെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ; മോദി, അദാനി സഹോദരങ്ങളെന്ന് പ്രതിപക്ഷം

'കോൺഗ്രസിന് താൽപര്യം ഫോട്ടോ ഷൂട്ടിൽ മാത്രം; പ്രഥമ പരിഗണന 'ഒരു കുടുംബ'വും; പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യതാൽപര്യത്തിന് എതിര്'; നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയേറെ താമര വിരിയുമെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ; മോദി, അദാനി സഹോദരങ്ങളെന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടിയിൽ കോൺഗ്രസിനെതിരെ രാജ്യസഭയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിനെ ചിലർ വിമർശിക്കുന്നത് അവരുടെ നിരാശയിൽ നിന്നെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യസഭ എം പിമാരുടെ പ്രതികരണം നിർഭാഗ്യകരം. പ്രതിപക്ഷ പെരുമാറ്റം രാജ്യതാൽപര്യത്തിന് എതിരെന്നും പ്രധാനമന്ത്രി സഭയിൽ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം ദൗർഭാഗ്യകരമെന്നും കോൺഗ്രസ് കുടുംബം രാജ്യത്തെ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ശബ്ദം ഉയരുന്നതിലെ അസഹിഷ്ണുതയാണ് കാണുന്നതെന്നും മോദി പറഞ്ഞു. പ്രതിപക്ഷം കേന്ദ്രസർക്കാരിനുമേൽ വാരിയെറിയുന്ന ചെളിയിൽ താമര നന്നായി വളരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികൾക്കിടയിലും പ്രധാനമന്ത്രി തന്റെ പ്രസംഗം പൂർത്തിയാക്കി.

'ഗാന്ധി കുടുംബവും, കോൺഗ്രസും ചേർന്ന് രാജ്യത്തെ തകർത്തു.ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. അവസരങ്ങളെ പ്രതിസന്ധികളാക്കി.കോൺഗ്രസിന് താൽപര്യങ്ങൾ മറ്റ് പലതിലുമായിരുന്നു.യു പി എ ഭരണകാലത്തേത് പോലെ രാജ്യത്ത് ജനം നരകിച്ചിട്ടില്ല. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി പടുത്തുയർത്തി.പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടില്ല.കോൺഗ്രസിന് താൽപര്യം ഫോട്ടോ ഷൂട്ടിൽ മാത്രം' മോദി പറഞ്ഞു

'ഖർഗെയുടെ തട്ടകത്തിൽ താൻ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം കാട്ടുന്നത്.കലബുർഗിയിൽ മാത്രം 8 ലക്ഷം ജൻധൻ അക്കൗണ്ടുകളാണ് തുറന്നത്.കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല .ജനം നിങ്ങളെ തള്ളിക്കഴിഞ്ഞു.കല ബുർഗിയെ ബിജെപി നവീകരിച്ചു.കൽ ബുർഗി വികസനമെന്തെന്ന് അറിയുന്നത് ഇപ്പോഴാണ്.ദാരിദ്ര്യം മാറ്റുമെന്നത് വെറും മുദ്രാവാക്യം മാത്രമായിരുന്നു കോൺഗ്രസിന്.തട്ടിപ്പ് കൊണ്ട് കാര്യമില്ല. നന്നായി വിയർപ്പൊഴുക്കണം.ഞങ്ങൾ കഠിനാധ്വാനം ചെയ്തു. നിങ്ങൾ വെറുതെ ഇരുന്നു' വെന്നുംപ്രധാനമന്ത്രി വ്യക്തമാക്കി

'കഠിനാധ്വാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം സർക്കാർ നേടി.ഈ സർക്കാരിന്റെ പ്രഥമ പരിഗണന രാജ്യതാൽപര്യമാണ്.കോൺഗ്രസിന്റെ പ്രഥമ പരിപരിഗണന 'ഒരു കുടുംബ 'വും.ജനസേവനമാണ് യഥാർത്ഥ മതേതരത്വം.രാഷ്ടീയ താൽപര്യത്തിനായി ജനങ്ങളെ പറ്റിക്കുന്ന പരിപാടി ബിജെപിക്കില്ല.രാജ്യം കോൺഗ്രസിനെ വീണ്ടും വീണ്ടും തള്ളിക്കളയുന്നു.കോൺഗ്രസ് ഭരണ കാലത്ത് ആദിവാസികൾ ഭീതിയിലാണ് കഴിഞ്ഞത്.വർഷങ്ങളായി കോൺഗ്രസ് അവരെ തഴഞ്ഞിട്ടിരിക്കുകയായിരുന്നു. കർഷകരെ കോൺഗ്രസ് ചൂഷണം ചെയ്തു.എന്നാൽ ഈ സർക്കാർ കർഷകരെ സാമ്പത്തികമായി ശാക്തീകരിച്ചു'വെന്നും മോദി പറഞ്ഞു

ആര് ബഹളം വച്ചാലും ജനം സർക്കാരിന്റെ നേട്ടങ്ങൾ ശ്രദ്ധിക്കുമെന്നും വിവാദമല്ല വികസനമാണ് ചർച്ചചെയ്യേണ്ടതെന്നും പറഞ്ഞ മോദി, ബിജെപി സർക്കാരിന്റെ നേട്ടങ്ങളും സഭയിൽ എണ്ണിപ്പറഞ്ഞു. കോൺഗ്രസ് ഭരിച്ച ആറ് ദശകം നിരർത്ഥകമായിരുന്നു. കോൺഗ്രസ് തകർത്ത രാജ്യത്തെ ബിജെപി സർക്കാരാണ് രക്ഷിച്ചത്. കോൺഗ്രസിന്റെ ലക്ഷ്യം കുടുംബക്ഷേമം മാത്രമായിരുന്നു. രാജ്യം നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കോൺഗ്രസിന് ഒരിക്കലും സാധിച്ചിട്ടില്ല. ഇനി കോൺഗ്രസുകാർ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ജനം അവരെ തള്ളിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു. രാജ്യത്ത് കോൺഗ്രസിന്റെ അക്കൗണ്ട് ബിജെപി പൂട്ടിച്ചതിൽ കോൺഗ്രസിനുള്ള വേദന തനിക്ക് മനസ്സിലാകുമെന്നും മോദി പരിഹസിച്ചു.

രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷം സീറ്റുകളിലേക്ക് മടങ്ങണമെന്ന് രാജ്യസഭാധ്യക്ഷൻ ആവശ്യപ്പെട്ടു. മോദിയും അദാനിയും സഹോദരങ്ങളെന്നാണ് പ്രതിപക്ഷ മുദ്രാവാക്യം.

അദാനി - മോദി ബന്ധത്തെക്കുറിച്ചുള്ള മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശങ്ങൾ രാജ്യസഭാ രേഖകളിൽനിന്ന് നീക്കി. മോദിയെ 'മൗനി ബാബ'യെന്നു ഖർഗെ വിശേഷിപ്പിച്ചതാണ് സഭയിൽ ഭരണപക്ഷത്തിന്റെ എതിർപ്പിനിടയാക്കിയത്. ഇത് സെൻസർഷിപ്പാണെന്നും രാജ്യസഭാ അധ്യക്ഷന്റെ പരാമർശങ്ങളാണ് നീക്കേണ്ടതെന്നും കോൺഗ്രസ് പറഞ്ഞു.

ഖർഗെയുടെ പരാമർശം പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു ചേർന്നതല്ലെന്നാണ് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ പറഞ്ഞത്. കേന്ദ്ര സർക്കാരിനെയും മോദിയെയും കടന്നാക്രമിച്ചു ഖർഗെ നടത്തിയ പ്രസംഗത്തിനിടെ സഭാധ്യക്ഷൻ പലകുറി ഇടപെട്ടത് കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനു വഴിവച്ചു. 'നിരന്തരം തടസ്സപ്പെടുത്തുന്ന താങ്കൾ ഇനി പ്രസംഗിക്കാനും എന്നെ പഠിപ്പിക്കുമോ' എന്നു ധൻകറിനോടു ഖർഗെ ചോദിച്ചിരുന്നു. ബുധനാഴ്ച രാഹുൽഗാന്ധി നടത്തിയ പരാമർശങ്ങൾ ലോക്‌സഭാ രേഖകളിൽ നിന്ന് നീക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP