Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൗ ജിഹാദ് തടയാൻ രാജ്യമൊട്ടുക്കും നിയമത്തിന് ഉദ്ദേശമില്ല; മതപരിവർത്തനമോ, മിശ്രവിവാഹമോ തടയാൻ നിയമനിർമ്മാണം ഉണ്ടാവില്ലെന്നും കേന്ദ്രസർക്കാർ ലോക്‌സഭയിൽ; ചോദ്യങ്ങൾ ഉന്നയിച്ചത് കേരളത്തിൽ നിന്നുള്ള അഞ്ച് കോൺഗ്രസ് എംപിമാർ; കേന്ദ്രം നിലപാട് വ്യക്തമാക്കിയത് ഹരിയാനയും അസമും കർണാടകയും യുപിമാതൃകയിൽ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുന്നതിനിടെ

ലൗ ജിഹാദ് തടയാൻ രാജ്യമൊട്ടുക്കും നിയമത്തിന് ഉദ്ദേശമില്ല; മതപരിവർത്തനമോ, മിശ്രവിവാഹമോ തടയാൻ നിയമനിർമ്മാണം ഉണ്ടാവില്ലെന്നും കേന്ദ്രസർക്കാർ ലോക്‌സഭയിൽ; ചോദ്യങ്ങൾ ഉന്നയിച്ചത് കേരളത്തിൽ നിന്നുള്ള അഞ്ച് കോൺഗ്രസ് എംപിമാർ; കേന്ദ്രം നിലപാട് വ്യക്തമാക്കിയത് ഹരിയാനയും അസമും കർണാടകയും യുപിമാതൃകയിൽ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലൗജിഹാദ് തടയാൻ കേന്ദ്രനിയമം കൊണ്ടുവരാൻ ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കി. മതപരിവർത്തനമോ, മിശ്രവിവാഹമോ തടയാൻ നിയമനിർമ്മാണം ഉണ്ടാവില്ല, കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞു.

യുപിയും മധ്യപ്രദേശും അടുത്തിടെ മതപരിവർത്തനം മാത്രം ലക്ഷ്യമിട്ടുള്ള വിവാഹങ്ങൾ തടയാൻ നിയമം കൊണ്ടുവന്നിരുന്നു. ഹിമാചലിൽ നേരത്തെ തന്നെ ഇത്തരമൊരു നിയമമുണ്ട്. വിവാഹത്തിലൂടെയുള്ള നിർബന്ധിത മതംമാറ്റം ഈ മൂന്നുസംസ്ഥാനങ്ങളിലും ഒരുവർഷം മുതൽ അഞ്ചുവർഷം വരെ തടവ് ശിക്ഷ കിട്ടുന്ന കുറ്റമാണ്,

നിർബന്ധിത മതംമാറ്റം മൂലമാണോ രാജ്യത്ത് മിശ്രവിവാഹങ്ങൾ നടക്കുന്നതെന്ന് കേന്ദ്രസർക്കാർ കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് പൊതുക്രമവും പൊലീസും ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സംസ്ഥാന വിഷയങ്ങളാണെന്ന് കിഷൻ റെഡ്ഡി പറഞ്ഞു. അതുകൊണ്ട്തന്നെ മതപരിവർത്തനവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിരോധനം, പരിശോധന, രജിസ്‌ട്രേഷൻ,അന്വേഷണം എന്നിവ നടത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. എപ്പോഴൊക്കെ നിയമലംഘനം നടന്നതായി ശ്രദ്ധയിൽ പെടുന്നുവോ, അപ്പൊഴൊക്കെ നടപടിയെടുക്കുകയാണ് പതിവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്നുള്ള അഞ്ച് കോൺഗ്രസ് എംപിമാരാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ഹരിയാന, അസം, കർണാടക എന്നീ സംസ്ഥാനങ്ങൾ കൂടി യുപിമാതൃകയിൽ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നതിനിടയാണ് ലോക്‌സഭയിൽ വിഷയം ചർച്ചയായത്. 16 കാരിയായ ഹിന്ദുപെൺകുട്ടിയുടെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയ 18 കാരനായ മുസ്ലിം യുവാവിനെ വലതുപക്ഷ പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും, അറസ്റ്റ് ചെയ്ത് ഒരുമാസം ജയിലിൽ അടയ്ക്കുകയം ചെയ്തു.

യുപിയിലെ ആദ്യ അറസ്റ്റ് നവംബറിൽ

പ്രണയിച്ച് മതംമാറ്റുന്നത് തടയാനെന്ന പേരിൽ യുപിയിലെ ബിജെപി സർക്കാർ കൊണ്ട് വന്ന നിയമപ്രകാരം ആദ്യ കേസ് മുസ്ലിം വിദ്യാർത്ഥിക്കെതിരേയായിരുന്നു.ബറേലി ജില്ലയിലെ യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ടിക്കാറാം എന്നയാളുടെ പരാതിയിൽ 22 വയസ്സുകാരനായ കോളജ് വിദ്യാർത്ഥി ഉവായിസ് അഹമ്മദിനെതിരെയയിരുന്നു നടപടി.

20 വയസ്സുകാരിയായ ടിക്കാറാമിന്റെ മകളെ മതപരിവർത്തനത്തിനും വിവാഹത്തിനും അഹമ്മദ് നിർബന്ധിക്കുന്നുവെന്നാണായിരുന്നു പരാതി. വിവാഹിതയായ പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി എത്തുന്ന യുവാവ് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഐപിസി 504, 506 വകുപ്പുകളും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.

സ്‌കൂളിൽ ഒന്നിച്ചു പഠിച്ചിരുന്ന പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അഹമ്മദ് പിന്നീട് വിവാഹം കഴിക്കാനായി മതപരിവർത്തനം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നു പിതാവിന്റെ പരാതിയിൽ പറയുന്നു. അഹമ്മദ് ഒളിവിലാണ്. അഹമ്മദും പെൺകുട്ടിയും പന്ത്രണ്ടാം ക്ലാസ് മുതൽ ഒരുമിച്ചാണു പഠിക്കുന്നതെന്നു സമീപവാസികൾ പറഞ്ഞു. സ്‌കൂൾ പഠനത്തിനു ശേഷം പെൺകുട്ടി സമീപത്തുള്ള കോളജിൽ ചേർന്നു. എന്നാൽ അഹമ്മദ് വീണ്ടും പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. യുപിയിലെ നിയമപ്രകാരം കുറ്റക്കാരായി കണ്ടെത്തിയാൽ 10 വർഷം വരെ തടവും പരമാവധി 50,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. ജാമ്യമില്ലാ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തുക.

യു.പി നിയമത്തിലെ വ്യവസ്ഥകൾ

ലൗ ജിഹാദ് തടയാൻ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ഉത്തർപ്രദേശിലെ യോഗി സർക്കാർ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. ഈ നിയമ പ്രകാരം വിവാഹത്തിന് മുൻപുള്ള മതപരിവർത്തനത്തിന് രണ്ട് മാസം മുമ്പെങ്കിലും ജില്ലാ മജിസ്ട്രേറ്റിന് രേഖാമൂലം അപേക്ഷ നൽകണം. അങ്ങനെയല്ലാതെ നടത്തുന്ന വിവാഹങ്ങൾ അസാധുവാകും. നിർബന്ധിച്ചാണ് മതംമാറ്റിയതെന്ന് തെളിയിക്കാനായാൽ 5 വർഷം വരെ തടവും 15000 രൂപ പിഴയുമാണ് യുപിയിലെ നിയമം വ്യവസ്ഥ ചെയ്യുന്നത്. പ്രായപൂർത്തിയാകാത്തവർ, പട്ടികജാതി, പട്ടിക വർഗത്തിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ മൂന്ന് മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. മധ്യപ്രദേശ്, ഹരിയാന, കർണാടക സർക്കാരുകളുടെ സമാനമായ നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അലഹബാദ് ഹൈക്കോടതിയുടെ രണ്ട് വിധികൾ

വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2020 ഒക്ടോബറിൽ വിധിക്കുകയുണ്ടായി. ഹിന്ദു യുവാവിനെ വിവാഹം ചെയ്യാനായി മുസ്‌ലിം യുവതി മതം മാറിയ കേസിലായിരുന്നു ഈ വിധി. ദമ്പതികൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ഉദ്ധരിച്ചാണ് ദമ്പതികളുടെ ഹർജിയിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കിയത്.എന്നാൽ ഇതേ കോടതിയുടെ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ വർഷം നവംബറിൽ ഈ ഉത്തരവ് റദ്ദാക്കി.ർക്കാരിനോ അവകാശമില്ല.

പ്രമുഖ നിയമപണ്ഡിതരെല്ലാം തന്നെ ഈ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. ന്യൂനക്ഷ പീഡനത്തിലാവും ഇത് കലാശിക്കുക എന്നും വിമർശനം ഉയർന്നു. ഉത്തർപ്രദേശിലെയും,ഉത്തരാഖണ്ഡിലെയും മതപരിവർത്തന നിരോധന നിയമങ്ങളുടെ സാധുത പരിഗണിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP