Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂവാറ്റുപുഴയിൽ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി: ഇടതു നേതാക്കളുടെ ന്യായികരണങ്ങൾക്കിടെ വിഷയം പാർലമെന്റിൽ ഉയർത്തി കോൺഗ്രസ്; ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ; മനുഷ്യത്വ രഹിതമായി സർഫാസി ആക്ട് നടപ്പാക്കുന്നത് തടണമെന്ന് ആവശ്യം

മൂവാറ്റുപുഴയിൽ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി: ഇടതു നേതാക്കളുടെ ന്യായികരണങ്ങൾക്കിടെ വിഷയം പാർലമെന്റിൽ ഉയർത്തി കോൺഗ്രസ്; ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ; മനുഷ്യത്വ രഹിതമായി സർഫാസി ആക്ട് നടപ്പാക്കുന്നത് തടണമെന്ന് ആവശ്യം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മൂവാറ്റുപുഴയിൽ ഗൃഹനാഥൻ രോഗശയ്യയിൽ തുടരവെ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവം പാർലമെന്റിൽ ഉയർത്തി കോൺഗ്രസ്. കൊടിക്കുന്നിൽ സുരേഷ് എം പിയാണ് വിഷയത്തിൽ ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മനുഷ്യത്വരഹിതമായി സർഫാസി ആക്ട് നടപ്പാക്കുന്നത് തടയണമെന്നുള്ളതാണ് പ്രധാന ആവശ്യം. സഹകരണ ബാങ്കുകളിലെ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയിൽ മാത്രമേ സർഫാസി ആക്ട് അനുവദിക്കാവൂ എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

കുഞ്ഞുങ്ങളെ പുറത്താക്കി വീട് ജപ്തി ചെയ്യപ്പെട്ട നടപടി കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. നാലാമതും ഹൃദയാഘാതം വന്ന ശേഷം ഏറെ അവശത അനുഭവിക്കുന്ന ഗൃഹനാഥനായ അജേഷ് ചികിത്സയിൽ തുടരവെയാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നടപടിക്കെത്തിയ വിവരം അറിയുന്നത്. ഭാര്യ മഞ്ജു വിവരങ്ങൾ അപ്പപ്പോൾ ധരിപ്പിച്ചു. വീട്ടിൽ അച്ഛനും അമ്മയും ഇല്ലെന്ന് കുഞ്ഞുങ്ങൾ അധികൃതരോട് പറഞ്ഞെന്നും പക്ഷേ ഫലമുണ്ടായില്ലെന്നും അജേഷ് പറയുന്നു. തനിക്ക് ഫോണിലൂടെ കാര്യങ്ങൾ ചെയ്യാൻ പരിമിതി ഉണ്ടായിരുന്നു.

വിവരമറിഞ്ഞ് ആശുപത്രിക്കിടക്കയിൽ താൻ ഏറെ ബുദ്ധിമുട്ടി. ഇനി ഇത്തരമൊരു അവസ്ഥ മറ്റാരും നേരിടരുതെന്നാണ് മൂവാറ്റുപുഴയിൽ ജപ്തി നടപടി നേരിട്ട അജേഷ് പറയുന്നത്. ഹൃദ്രോഗ ചികിത്സയ്ക്കുൾപ്പെടെ പണം കണ്ടെത്താനാവാതെ അജേഷിന്റെ കുടുംബം പകച്ചു നിൽക്കുമ്പോഴാണ് ജപ്തിയുടെ രൂപത്തിൽ ബാങ്ക് നടപടി.

നേരത്തെ തന്നെ ബാങ്ക് സിഇഒ ഉൾപ്പെടെയുള്ളവരോട് കാര്യം വ്യക്തമാക്കിയതാണെന്നും അജേഷ് പറഞ്ഞു. നാല് പൊന്നോമനകളാണുള്ളത്. ഇവരുടെ പഠിപ്പിന് പണം കണ്ടെത്തണം. ഹൃദ്രോഗ ചികിത്സയ്ക്കും ചിലവേറെയാണെന്നും വേദനയോടെ അജേഷ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പിഴക്കാപ്പിള്ളിയിൽ നിർമ്മിച്ചു തുടങ്ങിയ വീട് പാതി വഴിയിലാണ്. ഇത് പൂർത്തിയാക്കാനും പണം വേണം. രോഗം കാരണം സ്റ്റുഡിയോ നടത്തിപ്പും നിലച്ചു.

സഹോദരങ്ങൾ ഉണ്ടെങ്കിലും ആർക്കും സഹായിക്കാവുന്ന സാമ്പത്തിക സ്ഥിതിയില്ല. ലോൺ തിരിച്ചടയക്കണമെന്ന് തന്നെയാണ് കരുതുന്നതെന്ന് ആവർത്തിക്കുന്ന അജേഷ് ഇപ്പോൾ ചികിത്സക്കുൾപ്പെടെ സുമമനസ്സുകളുടെ സഹായം തേടുകയാണ്. ഇതിനിടെ മൂവാറ്റുപുഴയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റിയ സംഭവത്തിൽ വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത് വന്നിരുന്നു.

ബാങ്കിന്റേത് നിയമവിരുദ്ധപ്രവർത്തനമാണെന്ന് എംഎൽഎ ആരോപിച്ചു. താൻ രാഷ്ട്രീയം കളിച്ചിട്ടില്ല. മനസാക്ഷിയുള്ളതുകൊണ്ടാണ് പൂട്ട് പൊളിച്ചത്. ആ കുടുംബത്തിന്റെ ബാധ്യത താൻ ഏറ്റെടുക്കുമെന്നും എംഎൽഎ പറഞ്ഞു. എംഎൽഎയുടെ നടപടിക്ക് എതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രംഗത്തെത്തിയിരുന്നു. എം എൽ എയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാൽ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു.

കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. എന്നാൽ, ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിനെ വിളിച്ചിരുന്നു എന്നും ബാങ്ക് എന്ത് നിയമനടപടി സ്വീകരിച്ചാലും നേരിടുമെന്നുമാണ് ഇപ്പോൾ എംഎൽഎ പ്രതികരിച്ചിരിക്കുന്നത്. വീടിന്റെ ആധാരം ബാങ്കിൽ നിന്നും വീണ്ടെടുത്തു കൊടുക്കും. അതിന് ഏത് അറ്റം വരെയും പോകും.

വിഷയം കെപിസിസിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അജേഷിന്റെ ചികിത്സാ ചെലവ് കൂടി ഏറ്റെടുക്കും. കുട്ടികൾക്ക് ഉണ്ടായ മാനസിക സംഘർഷത്തിന് ആര് ഉത്തരം പറയും. പൂട്ട് പൊളിച്ചതിൽ എന്ത് നിയമ നടപടിയുണ്ടായാലും അത് നേരിടും. ബാലാവകാശ കമ്മീഷൻ എവിടെപ്പോയി. കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ഓടിയെത്തിയിരുന്നല്ലോ എന്നും മാത്യു കുഴൽനാടൻ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP