Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി; ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും പ്രതിഷേധിക്കുന്ന വനിതകളെ വരെ പൊലീസ് തല്ലിചതയ്ക്കുകയാണെന്നും ലോക്‌സഭയിൽ ഉന്നയിച്ചത് തേജസ്വി സൂര്യ; കേരള സർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നത് കോവിഡ് കാലത്ത് കണ്ടു; ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയെന്ന് ആരോപണം; ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഇടതു എംപിമാർ

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി; ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും പ്രതിഷേധിക്കുന്ന വനിതകളെ വരെ പൊലീസ് തല്ലിചതയ്ക്കുകയാണെന്നും ലോക്‌സഭയിൽ ഉന്നയിച്ചത് തേജസ്വി സൂര്യ; കേരള സർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നത് കോവിഡ് കാലത്ത് കണ്ടു; ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയെന്ന് ആരോപണം; ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഇടതു എംപിമാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വർണ്ണക്കടത്തു കേസിൽ കേരള സർക്കാറിനെതിരെ ലോക്‌സഭയിൽ ആരോപണം ഉന്നയിച്ചു ബിജെപി എംപി തേജസ്വി സൂര്യ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന. ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും പ്രതിഷേധിക്കുന്ന വനിതകളെ വരെ പൊലീസ് തല്ലിചതയ്ക്കുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു.

കേരള സർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നത് കോവിഡ് കാലത്ത് കണ്ടുവെന്ന് പറഞ്ഞ തേജസ്വി സൂര്യ ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയാണ് ഉണ്ടായതെന്ന് ആരോപിച്ചു. ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടത് എംപിമാർ പ്രതിഷേധിച്ചു. എം എം ആരിഫും പി ആർ നടരാജനും സഭയിൽ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങൾ മൗനം പാലിച്ചു.

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രസർക്കാർ നൽകിയിരുന്നില്ല. സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആരോപണത്തിൽ പ്രതിപക്ഷം സമരം ശക്തമാക്കുമ്പോഴാണ് കേരളത്തിൽ നിന്നുള്ള നാല് യുഡിഎഫ് എംപിമാർ ലോക്‌സഭയിൽ വിഷയത്തിൽ ചോദ്യം ഉന്നയിച്ചത്. എംപിമാരായ ബെന്നി ബഹ്നാൻ, കെ സുധാകരൻ, എൻ കെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവരാണ് ചോദ്യമുന്നയിച്ചത്.

സ്വർണ്ണക്കടത്തിന്റെ അന്വേഷണം ഏത് ഘട്ടത്തിൽ എത്തി എന്നും കേസിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചുമുള്ള രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാൽ ആദ്യ ചോദ്യത്തിന് മാത്രമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരം നൽകിയത്. കേസിന്റെ വിശദാംശങ്ങൾ, രജിസ്റ്റർ ചെയ്ത തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ മാത്രമാണ് മറുപടിയായി നൽകിയത്. രണ്ട് ചോദ്യങ്ങൾക്കുമായി ഒറ്റ ഉത്തരമാണ് നൽകിയത്. കേസിൽ ഉന്നത ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.

അതേസമയം സ്വർണക്കടത്ത് നയതന്ത്ര ബാഗേജിലൂടെ അല്ലെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാദങ്ങൾക്കെതിരെ സിപിഎം നേരത്തെ രംഗത്തുവന്നിരുന്നു. സ്വർണം നയതന്ത്ര ബാഗേജ് വഴി തന്നെയാണ് കടത്തിയതെന്നും പ്രതികളിൽ ഒരാൾക്ക് വലിയ സ്വാധീനമുണ്ടെന്നും കേസിൽ പഴുതടച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്രം രേഖാമൂലമുള്ള മറുപടിയിൽ ലോക്‌സഭയിൽ വ്യക്തമാക്കി. ഇതോടെ മന്ത്രി മുരളീധരനെതിരെ രാജി ആവശ്യപ്പെട്ടു സിപിഎം രംഗത്തുവന്നിരുന്നു. അന്വേഷണത്തെ അട്ടിമറിക്കാൻ മന്ത്രി ഇടപെടൽ നടത്തിയെന്നത് വ്യക്തമാണെന്നും മുരളീധരൻ രാജിവെയ്ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കസ്റ്റംസ് കമ്മീഷണർ ജൂലൈയിൽ തന്നെ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന് ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചതോടെ വി.മുരളിധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടു. അദ്ദേഹം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ് എൻ.ഐ.എ-യെ ഏൽപ്പിച്ച ഉത്തരവിൽ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു.

എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും വി.മുരളീധരൻ തന്റെ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട് പരസ്യമായി തള്ളിയ മുരളീധരൻ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവർത്തിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തി.എന്നാൽ, നയതന്ത്ര ബാഗേജിലാണെന്ന് വിദേശമന്ത്രാലയത്തെ അറിയിച്ചിട്ടും മന്ത്രി ഇങ്ങനെ നിലപാട് സ്വീകരിച്ചത് ഏറെ ഗൗരവതരമാണ്. എന്നു മാത്രമല്ല നയതന്ത്ര ബാഗേജ് ആണെന്ന് സ്ഥിരീകരിച്ച് വിദേശ മന്ത്രാലയം അനുമതി നൽകിയിട്ടാണ് അത് പരിശോധിച്ചതെന്നും ധനമന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ അന്വേഷണത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം നടത്തിയ ഇടപെടൽ തന്നെയാണിതെന്ന് ഉറപ്പായെന്നുമാണ് സിപിഎം ആരോപിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP