Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എളമരം കരീമും കെ കെ രാഗേഷും അടക്കം എട്ടു രാജ്യസഭാംഗങ്ങൾക്കെതിരെ നടപടി; ഈ സമ്മേളന കാലയളവിൽ സസ്‌പെൻഡ് ചെയ്തു; റൂൾ ബുക്ക് കീറിയെറിഞ്ഞ ഡെറിക് ഒബ്രിയാനും സസ്‌പെൻഷൻ; നടപടി കാർഷിക ബിൽ ചർച്ചയിൽ രാജ്യസഭാ ഉപാധ്യക്ഷനെ അവഹേളിച്ചതിനെ തുടർന്ന്; വെങ്കയ്യ നായിഡു നടപടി കൈക്കൊണ്ടത് ബിജെപി എംപിമാർ നൽകിയ പരാതിയിൽ; പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ; നടപടിക്കെതിരെ സഭയിൽ ബഹളം

എളമരം കരീമും കെ കെ രാഗേഷും അടക്കം എട്ടു രാജ്യസഭാംഗങ്ങൾക്കെതിരെ നടപടി; ഈ സമ്മേളന കാലയളവിൽ സസ്‌പെൻഡ് ചെയ്തു; റൂൾ ബുക്ക് കീറിയെറിഞ്ഞ ഡെറിക് ഒബ്രിയാനും സസ്‌പെൻഷൻ; നടപടി കാർഷിക ബിൽ ചർച്ചയിൽ രാജ്യസഭാ ഉപാധ്യക്ഷനെ അവഹേളിച്ചതിനെ തുടർന്ന്; വെങ്കയ്യ നായിഡു നടപടി കൈക്കൊണ്ടത് ബിജെപി എംപിമാർ നൽകിയ പരാതിയിൽ; പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ; നടപടിക്കെതിരെ സഭയിൽ ബഹളം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള എംപിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉൾപ്പടെ എട്ട് എപിമാരെ സസ്‌പെൻഡ് ചെയത്ു രാജ്യസഭാ അധ്യക്ഷൻ. കഴിഞ്ഞ ദിവസം കാർഷിക ബില്ല് ചർച്ചയ്ക്കിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എംപിമാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ബിജെപി എംപിമാർ നൽകിയ പരാതിയിൽ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. അധ്യക്ഷ വേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂൾബുക്ക് കീറിയെറിയുകയും ചെയ്ത തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാനേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡെറിക് ഒബ്രിയാനോട് സഭ ചേർന്നയുടൻ തന്നെ വെങ്കയ്യ നായിഡു പുറത്ത് പോകാൻ ആവശ്യപ്പെട്ടു.

കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജു സതാവ്, ഡെറിക് ഒബ്രിയാൻ, റിപ്പുൻ ബോര, ദോള സെൻ, സെയ്ദ് നാസർ ഹുസ്സൈൻ, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്ചത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സഭയിൽ ഇന്നലെ നടന്ന കാര്യങ്ങൾ നിർഭാഗ്യകരമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. അംഗങ്ങളുടെ സമ്മതമില്ലാതെ സഭ നീട്ടിക്കൊണ്ടുപോയതിലും നിരാകരണ പ്രമേയങ്ങളും ബില്ലുകളും വോട്ടിനിടണമെന്ന ആവശ്യം തള്ളി പാസാക്കാനും ശ്രമിച്ചതിൽ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചട്ടപ്രകാരം അംഗീകരിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.

സസ്പെൻഡ് ചെയ്ത എംപിമാർ സഭയിൽ നിന്ന് പുറത്തുപോകാൻ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭ പത്തു മണി വരെ നിർത്തിവെച്ചു. രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്‌ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ അരമണിക്കൂറിലേറെ നിർത്തിവെക്കുകയും ചെയ്തു. പ്രതിപക്ഷ എംപിമാർക്കെതിരായ നടപടി പ്രഖ്യാപിച്ചതോടെ രാജ്യസഭയിൽ ഇന്നും ബഹളം ആരംഭിച്ചു.

ഞായറാഴ്ചയാണ് കാർഷിക ബില്ല് രാജ്യസഭയിൽ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയിൽ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയിൽ പാസാക്കിയിരിക്കുന്നത്. ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്സ് ബിൽ 2020, ഫാർമേഴ്സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവ്വീസ് ബിൽ എന്നിവയാണ് രാജ്യസഭയിൽ പാസാക്കിയിരിക്കുന്നത്. എസൻഷ്യൽ കമ്മോദിറ്റീസ് (ഭേദഗതി) ബിൽ പരിഗണിക്കാനായില്ല. ബില്ലുകൾ പാസാക്കിയതിന് പിന്നാലെ സഭയിൽ പ്രതിപക്ഷം പേപ്പറുകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP