Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസിന്റെ വിമർശനം; ദരിദ്രർക്കായി നടപടികൾ സ്വീകരിച്ചിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുവെന്ന് കേന്ദ്ര ധനമന്ത്രി; ഹ്രസ്വകാല പരിഹാരങ്ങൾക്കൊപ്പം ദീർഘകാല സുസ്ഥിര വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നിർമലാ സീതാരാമൻ

കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസിന്റെ വിമർശനം; ദരിദ്രർക്കായി നടപടികൾ സ്വീകരിച്ചിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുവെന്ന് കേന്ദ്ര ധനമന്ത്രി; ഹ്രസ്വകാല പരിഹാരങ്ങൾക്കൊപ്പം ദീർഘകാല സുസ്ഥിര വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നിർമലാ സീതാരാമൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരായ കോൺഗ്രസിന്റെ വിമർശനത്തിനെതിരെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ദരിദ്രർക്കുവേണ്ടി നടപടികൾ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് അവർ രാജ്യസഭയിൽ പറഞ്ഞു.

80 കോടി ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും എട്ട് കോടി പേർക്ക് സൗജന്യ പാചകവാതകവും കർഷകർ, സ്ത്രീകൾ എന്നിവരുൾപ്പെടെ 40 കോടി പേർക്ക് നേരിട്ട് ആനുകൂല്യങ്ങൾ പണമായും നൽകിയതായി ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയിൽ 1.67 കോടി വീടുകൾ പൂർത്തിയായെന്നും ഇത് ധനികർക്കായാണോ നിർമ്മിച്ചതെന്നും ധനമന്ത്രി ചോദിച്ചു.

മഹാമാരിക്ക് ശേഷമുള്ള സമ്പദ് വ്യവസ്ഥ ലോകമെമ്പാടും പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തെ നേരിടാൻ ശക്തമായ ഉത്തേജനം നൽകാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ഹ്രസ്വകാല പരിഹാരങ്ങൾക്കൊപ്പം ദീർഘകാല സുസ്ഥിര വളർച്ചയും സർക്കാർ ലക്ഷ്യമിടുന്നുവെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP