Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യസഭയിൽ ചെയറിന്റെ വിലക്കു മറികടന്ന് നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു; രാജ്യസഭയിലും 11 എംപിമാർക്ക് സസ്‌പെൻഷൻ; എ എ റഹീം, വി ശിവദാസൻ, സന്തോഷ്‌കുമാർ എന്നിവർക്കെതിരിയെും നടപടി

രാജ്യസഭയിൽ ചെയറിന്റെ വിലക്കു മറികടന്ന് നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു; രാജ്യസഭയിലും 11 എംപിമാർക്ക് സസ്‌പെൻഷൻ; എ എ റഹീം, വി ശിവദാസൻ, സന്തോഷ്‌കുമാർ എന്നിവർക്കെതിരിയെും നടപടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭയിലെ സസ്‌പെൻഷൻ നടപടികൾക്ക് പിന്നാലെ രാജ്യസഭയിലും സസ്‌പെൻഷൻ. രാജ്യസഭയിൽ ചെയറിന്റെ വിലക്കു മറികടന്ന് നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച അംഗങ്ങൾക്കു സസ്പെൻഷൻ. കേരളത്തിൽനിന്നുള്ള മൂന്നു പേർ ഉൾപ്പെടെ 11 അംഗങ്ങളെയാണ് ഈയാഴ്ചത്തെ ശേഷിക്കുന്ന ദിവസങ്ങളിൽ സസ്പെൻഡ് ചെയ്തത്.

സിപിഎമ്മിലെ എഎ റഹീം, വി ശിവദാസൻ, സിപിഐയിലെ പി സന്തോഷ്‌കുമാർ എന്നിവരാണ് നടപടി നേരിട്ട, കേരളത്തിൽനിന്നുള്ള അംഗങ്ങൾ. തൃണമൂൽ കോൺഗ്രസിലെ സുസ്മിത ദേവ്, ഡോ. ശന്തനു സെൻ, ദോല സെൻ തുടങ്ങിയവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തിൽ ലോക്സഭയിലെ നാലു കോൺഗ്രസ് അംഗങ്ങളെ സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിൽനിന്നുള്ള ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെയായിരുന്നു ഇത്. ഇതിനെതിരായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഇന്നു വീണ്ടും നടപടി.

പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരനാണ് അംഗങ്ങൾക്കെതിരായ നടപടിക്കു പ്രമേയം അവതരിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP