Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവരാത്രി ദുർഗാ സങ്കല്പങ്ങൾക്ക് ചിത്രാവിഷ്‌കാരത്തിലൂടെ നവ ഭാഷ്യം; നവദുർഗ്ഗ പുരാണത്തിന്റെ ആത്മസത്തക്ക് ചേരും വിധം ദുർഗാവതാരങ്ങളെ വ്യാഖ്യാനിച്ച് കളരി ഗുരുക്കളും മാധ്യമ പ്രവർത്തകനുമായ ഡോ മഹേഷ്; അഗസ്ത്യം കൈയടി നേടുമ്പോൾ

നവരാത്രി ദുർഗാ സങ്കല്പങ്ങൾക്ക് ചിത്രാവിഷ്‌കാരത്തിലൂടെ നവ ഭാഷ്യം; നവദുർഗ്ഗ പുരാണത്തിന്റെ ആത്മസത്തക്ക് ചേരും വിധം ദുർഗാവതാരങ്ങളെ വ്യാഖ്യാനിച്ച് കളരി ഗുരുക്കളും മാധ്യമ പ്രവർത്തകനുമായ ഡോ മഹേഷ്; അഗസ്ത്യം കൈയടി നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ർവവിദ്യയുടെയും അവിദ്യയുടെയും അധിപയും ത്രിമൂർത്തികൾക്കു പോലും ആരാധ്യയുമായ ദുർഗ്ഗാദേവിയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്ഷ്യമിടുന്നത്. അന്ധകാരത്തിന്റയും ആസുരതയുടെയും അജ്ഞതയുടെയും മേലുള്ള നന്മയുടെ അന്തിമവിജയമാണ് നവരാത്രി പ്രഘോഷിക്കുന്നത്. ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം.

ശിവശക്തിയും ആദിപരാശക്തിയുമായ ദുർഗ്ഗാദേവിയുടെ (പാർവ്വതി) ഒൻപത് ഭാവങ്ങളെയാണ് നവദുർഗ്ഗ പ്രതിനിധീകരിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്‌കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ് ദുർഗയുടെ ഒൻപത് രൂപങ്ങൾ -. നവരാത്രിയിൽ ഓരോ ദിനവും ഓരോ അവതാരത്തെ ആരാധിക്കുന്നു.

നവദുർഗ്ഗ പുരാണത്തിന്റെ ആത്മസത്തക്ക് ചേരും വിധം ദുർഗാവതാരങ്ങളെ വ്യാഖ്യാനിച്ച് മനോഹരമായ ചിത്രങ്ങൾ രൂപപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിൽ നേമത്ത് പ്രവർത്തിക്കുന്ന ധന്വന്തരി കളരി സംഘം. കളരിയിലെ തനതായ ആരോഗ്യ പരിപാലന സമ്പ്രദായത്തെ ആസ്പദമാക്കി അഗസ്ത്യം നടപ്പാക്കുന്ന നല്ലുടൽ പരിശീലന പദ്ധതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കളരി ഗുരുക്കളും മാധ്യമ പ്രവർത്തകനുമായ ഡോ.മഹേഷാണ് നവദുർഗമാർക്ക് വർത്തമാനകാല ഭാഷ്യമൊരുക്കുന്നത്.

കളരിപ്പയറ്റിലെ ആയോധനമുറകളും ആയുധങ്ങളും ചിത്രങ്ങൾക്ക് വേറിട്ട ഭാവം നൽകുന്നു. ഫോട്ടോഗ്രഫിയും ഡിജിറ്റൽ സാധ്യതകളും ഇതിനായി സൗന്ദര്യാത്മകമായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. പുരാണത്തിന്റെ സത്തയെ പുതിയ കാല സ്ത്രീ ശാക്തീകരണത്തിന്റെ അനിവാര്യതയുറപ്പിക്കും വിധം പുനരവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രകൃതിയുടെ ശക്തിമത്തായ പെൺഭാവങ്ങളാണ് ദുർഗാവതാരങ്ങളോരോന്നും ഉൾക്കൊള്ളുന്നത് എന്ന് ഈ ചിത്രങ്ങൾ അടിവരയിടുന്നു.

ആയോധനകലകളെയും യോഗയെയും കുറിച്ചുള്ള ആധികാരിക പുസ്തകങ്ങളുടെ രചയിതാവ്കൂടിയാണ് ഡോ.മഹേഷ്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന പൃഥ്വിരാജ് ചിത്രം കാളിയന്റെ സംവിധായകനുമാണ് ഡോ.മഹേഷ്. നവരാത്രി;സ്ത്രീത്വത്തെ വിവിധ രൂപങ്ങളിൽ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്. പ്രപഞ്ച കാരിണിയായ മൂല പ്രകൃതിയെ അടുത്തറിയ ലാണ് ഈ ആഘോഷവേളയുടെ പരമമായ ലക്ഷ്യം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP