ഇന്ദിരാ ഗാന്ധിയെ കുറിച്ച് പറയുമ്പോൾ പലരും അടിയന്തരാവസ്ഥയെ കുറിച്ച് പറയും; സത്യം പറഞ്ഞാൽ, അടിയന്തരാവസ്ഥയും സഞ്ജയ് ഗാന്ധിയും ഇല്ലായിരുന്നെങ്കിലോ? ഇന്ദിരയുടെ രക്തസാക്ഷിത്വ ദിനത്തിൽ വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്
ഒക്ടോബർ 31: ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രണ്ടു സിക്ക് ബോഡി ഗാർഡുകളാൽ 1984 ഒക്ടോബർ 31-നാണ് ഡൽഹിയിൽ വെച്ച് കൊല്ലപ്പെട്ടത്.
ഇന്ദിരാ ഗാന്ധി ആരായിരുന്നു? എന്തായിരുന്നു അവരുടെ സംഭാവനകൾ? ഇന്ദിരാ ഗാന്ധിയെ കുറിച്ച് ഓർമിക്കുമ്പോൾ എപ്പോഴും തെളിഞ്ഞു വരുന്നത് അവരുടെ നിശ്ചയ ദാർഢ്യമാണ്. പല കാര്യങ്ങളും നടപ്പാക്കുന്നതിൽ ഇന്ദിരാ ഗാന്ധിക്ക് നിശ്ചയ ദാർഢ്യം അഥവാ 'അഡ്മിനിസ്ട്രേറ്റീവ് വിൽ' എന്നുള്ള ഗുണം നല്ലതുപോലെ പ്രകടിപ്പിച്ചിരുന്നു. നെഹ്രുവിനു ശേഷം ശാസ്ത്രി വന്നപ്പോൾ പാക്കിസ്ഥാൻ ജനറൽമാർക്ക് കേവലം അഞ്ചടിയിൽ മിച്ചം മാത്രം പൊക്കമുണ്ടായിരുന്ന ശാസ്ത്രിയോട് പുച്ഛമായിരുന്നു. ആ പുച്ഛമാണ് 1965-ൽ അവരെ ഇന്ത്യ ആക്രമിക്കാൻ പ്രേരിപ്പിച്ചത്. കൂടാതെ, 1962-ൽ ഇന്ത്യക്ക് ചൈനയിൽ നിന്ന് തിരിച്ചടി കിട്ടിയതുകൊണ്ട് പാക്കിസ്ഥാനെ സൈനികമായി നേരിടാൻ ശാസ്ത്രിയുടെ ഇന്ത്യക്ക് ശേഷി കാണില്ലെന്നും അവർ കണക്കുകൂട്ടി. പക്ഷെ യുദ്ധം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ശാസ്ത്രി അവരെ അമ്പരപ്പിച്ചു. 1965-ലെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിന് ധീരമായ നേതൃത്വമാണ് ലാൽ ബഹാദൂർ ശാസ്ത്രി നൽകിയത്.
ഇന്ദിരാ ഗാന്ധിക്കും ഈ 'അഡ്മിനിസ്ട്രേറ്റീവ് വിൽ' എന്നൊന്നുള്ള ഗുണം ധാരാളമായി തന്നെ ഉണ്ടായിരുന്നൂ. ഇന്ദിരാ ഗാന്ധിയുടെ നേട്ടങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്തു. 1971-ൽ പാക്കിസ്ഥാനെതിരെ നേടിയ സൈനിക വിജയം, ബംഗ്ളാദേശിന്റെ രൂപീകരണം, പൊഖ്റാനിൽ നടത്തിയ ആണവ പരീക്ഷണം - ഇവയൊക്കെ ഇന്ദിരാ ഗാന്ധിയുടെ നേട്ടങ്ങളാണ്.
സാം മനേക് ഷാ ആയിരുന്നു 1971-ൽ ബഗ്ലാദേശിനു വേണ്ടിയുള്ള യുദ്ധത്തെ നയിച്ചിരുന്നത്. തിരിച്ചടികൾ ഉണ്ടാകുമ്പോൾ പുള്ളി ഇന്ദിരാ ഗാന്ധിയെ വന്നു കാണുമായിരുന്നു. 'Sam, you cannot win everyday' എന്നുപറഞ്ഞു ഇന്ദിരാ ഗാന്ധി സാം മനേക് ഷായെ ആശ്വസിപ്പിക്കുമായിരുന്നു. ഇങ്ങനെ സൈന്യധിപന്റെ ആത്മവീര്യം ചോരാതെ സംരക്ഷിച്ചു നിർത്തിയ പ്രധാന മന്ത്രി ആയിരുന്നു ഇന്ദിരാ ഗാന്ധി.
1974, May 18ന് പൊഖ്റാനിൽ നടത്തിയ ആണവ പരീക്ഷണം വഴി ചൈനക്ക് ശക്തമായ ഒരു മുന്നറിയിപ്പ് നൽകാനും ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു. 'ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ' എന്നു പേരിട്ടിരുന്ന ആ ആണവ പരീക്ഷണത്തിലൂടെ ഇന്ത്യ ലോകത്തെ ആറാമത്തെ ആണവ ശക്തിയായി മാറി. ചൈനയെ ലക്ഷ്യം വച്ചായിരുന്നു ഇന്ദിരാ ഗാന്ധിയുടെ നെത്ര്വത്ത്വത്തിൽ ഇന്ത്യയുടെ ആ ആണവ പരീക്ഷണം.
ഭരണം പോയപ്പോൾ പോലും, ഇന്ദിരാ ഗാന്ധി നിശ്ചയ ദാർഢ്യം ഒരിക്കലും കൈ വിട്ടിരുന്നില്ല. 1977 ഓഗസ്റ്റിൽ ബീഹാറിലെ 'ബെൽച്ചി' - യിൽ 2 കുഞ്ഞുങ്ങളടക്കം 11 ദളിതരെ കൂട്ടക്കൊല ചെയ്തപ്പോൾ ഇന്ദിരാ ഗാന്ധി അത് രാഷ്ട്രീയ ആയുധം ആക്കി. കോരിച്ചൊരിയുന്ന മഴയത്ത് നടന്നും, കഴുതപ്പുറത്തും, ട്രാക്റ്ററിലും അവസാനം ആനപ്പുറത്തും ആണ് ഇന്ദിരാ ഗാന്ധി ബീഹാറിലെ 'ബെൽച്ചി' - യിൽ എത്തിയത്. തങ്ങൾ ദളിതരോടോത്ത് ഉണ്ട് എന്ന ശക്തമായ സന്ദേശം കൊടുക്കാൻ ഇന്ദിരാ ഗാന്ധിക്ക് അതോടെ സാധിച്ചു.
മിക്ക ഇന്ത്യക്കാരും ഇന്ന് മൂന്ന് നേരം ഭക്ഷിക്കുന്നത് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവം ഗവൺമെന്റിന്റെ ഒരു പ്രധാന പദ്ധതി ആയി 1966-ലെ ക്ഷാമത്തിന് ശേഷം നടപ്പിൽ വരുത്തിയതുകൊണ്ടാണ്. സഞ്ജയ് ഗാന്ധിയുടെ മുഷ്ക്ക് കാരണം കുറച്ചെങ്കിലും കുടുംബാസൂത്രണം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടു. അല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ കുടുംബാസൂത്രണം എന്ന പദ്ധതി അംഗീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പെറ്റു കൂട്ടുന്ന കാര്യത്തിൽ മതങ്ങൾ തമ്മിൽ ഇന്ത്യയിൽ മൽസരമാണ്; പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. അതുകൊണ്ട് 2030 ആകുമ്പോൾ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തീരും എന്നിപ്പോൾ പലരും പ്രവചിക്കുന്നൂ.
ഇന്ത്യയിൽ ദാരിദ്ര്യവും, മത സ്വാധീനവും, ഉത്തരവാദിത്ത്വബോധമില്ലായ്മയും ജനസംഖ്യാ വർദ്ധനവിനുള്ള കാരണങ്ങളാണ്. ഒറ്റ മതക്കാരും കുട്ടികൾ ഇഷ്ടം പോലെ വേണം എന്ന മിഥ്യാബോധത്തിൽ നിന്ന് മുക്തരല്ല. ഹിന്ദു മതത്തിൽ മരണാനന്തര കർമങ്ങൾ ആൺമക്കളെ കൊണ്ട് ചെയ്യിക്കുന്നതുകൊണ്ട് തന്റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ ആൺകുഞ്ഞു ജനിക്കണം എന്നാണ് പല പിതാക്കന്മാരുടേയും ആഗ്രഹം. ഇത്തരത്തിൽ ആൺകുഞ്ഞുണ്ടാകാൻ ഭാര്യമാരെ അഞ്ചും, ആറും വരെ പ്രസവിപ്പിക്കുന്നതൊക്കെ ഉത്തരേന്ത്യയിൽ സാധാരണമാണ്.
കേരളത്തിൽ ഇത്തരമൊരു വിശ്വാസം ഇല്ലെന്നാണ് ഇതെഴുതുന്നയാൾ കരുതിയിരുന്നത്. എന്നാൽ സ്വപ്ന സുരേഷിന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹം' വായിച്ചതോടെ ആ പ്രതീക്ഷ തെറ്റി. സ്വപ്ന സുരേഷിനെ വീട്ടുകാർ നിർബന്ധിച്ചു രണ്ടാം വിവാഹം കഴിപ്പിക്കുന്നത് മരിച്ചു കഴിഞ്ഞാൽ കർമങ്ങൾ ചെയ്യാൻ ഒരു ആൺകുഞ്ഞു വേണം എന്നു പറഞ്ഞാണ്. രണ്ടാമത്തെ കുട്ടി 2012 മാർച്ച് 6 -ന് ജനിച്ചപ്പോൾ, കുഞ്ഞിനെ കാണുന്നതിന് മുമ്പേ അത് ആൺകുഞ്ഞാണ്; എന്റെ കർമങ്ങൾ ചെയ്യാൻ വേണ്ടി ഗുരുവായൂരപ്പൻ തന്നതാണെന്നാണ് സ്വപ്ന സുരേഷ് പറയുന്നത് ('ചതിയുടെ പത്മവ്യൂഹം', പേജ് 66). ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് രക്ഷപെടാൻ സ്ത്രീകളെ കൊണ്ട് മരണാനന്തര കർമങ്ങൾ ചെയ്യിപ്പിക്കുകയാണ് ഏക പോംവഴി.
മിക്ക ഇന്ത്യക്കാരും ഇന്ന് മൂന്ന് നേരം ഭക്ഷിക്കുന്നത് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവം ഗവൺമെന്റ്റിന്റെ ഒരു പ്രധാന പദ്ധതി ആയി 1966-ലെ ക്ഷാമത്തിന് ശേഷം നടപ്പിൽ വരുത്തിയതുകൊണ്ടാണ്. 1947-നു മുമ്പുള്ള കൊളോണിയൽ സർക്കാർ ഒരിക്കലും ഒരു 'വെൽഫയർ സർക്കാർ' അല്ലായിരുന്നു. ജനാധിപത്യമാണ് ക്ഷേമ രാഷ്ട്രം എന്ന സങ്കൽപ്പത്തിന് തന്നെ അടിസ്ഥാന ശില പാകിയത്. ജനാധിപത്യ ഇന്ത്യ 'ഫുഡ് സഫിഷ്യന്റ്റ്' ആയിട്ട് അധിക കാലമൊന്നുമായിട്ടില്ല. നെഹ്രുവിനും, ഇന്ദിരാ ഗാന്ധിക്കുമാണ് ഇന്ത്യയുടെ 'ഫുഡ് സെൽഫ് സഫിഷ്യൻസിക്ക്' നന്ദി പറയേണ്ടത്. ഇന്ത്യയിൽ ധവള വിപ്ലവം നെഹ്രുവിന്റെ കാലത്താണ് ആരംഭിച്ചത്. വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിലായിരുന്നു തുടക്കം. ഹരിത വിപ്ലവം പിന്നീട് ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബെർലാഗിനെ കൂട്ട് പിടിച്ചും. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡന്റ്റ് ലിൻഡൻ ജോൺസണിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9 ദശ ലക്ഷം ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെന്റിന്റെ മുഖ്യ അജണ്ടയാക്കി മാറ്റിയതും അതിൽ വിജയിച്ചതും.
ഇന്ദിരാ ഗാന്ധിയെ കുറിച്ച് പറയുമ്പോൾ പലരും അടിയന്തരാവസ്ഥയെ കുറിച്ച് പറയും. സത്യം പറഞ്ഞാൽ, അടിയന്തരാവസ്ഥയും സഞ്ജയ് ഗാന്ധിയും ഇല്ലായിരുന്നെങ്കിൽ, മൂഢസങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടിരുന്ന നക്സലയിറ്റുകാരും, സംഘ പരിവാറിലെ സ്വദേശി പ്രസ്ഥാനക്കാരും ഇന്ന് ശ്രീലങ്കയുടേത് പോലെയുള്ള ഒരു സാമ്പത്തികാവസ്ഥ ഇന്ത്യയിലും സൃഷ്ടിച്ചേനേ. 'Chairman Mao is our Chairman' - എന്നതായിരുന്നു ഒരു കാലത്ത് നക്സലയിറ്റുകാരുടെ മുദ്രാവാക്യം. 1970 നവംബർ 14-ന് തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്രുവിന്റെ പ്രതിമ ബോംബ് വെച്ച് തകർത്തിട്ട് മാവോയ്ക്കു ജയ് വിളിച്ച കൂട്ടരാണ് പലരും റൊമാന്റ്റിസൈസ് ചെയ്യുന്ന നക്സലയിറ്റുകാർ. കൊൽക്കത്തയിൽ വർഗ ശത്രുക്കളെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ ട്രാഫിക്ക് പൊലീസിനെ ഓടിച്ചിട്ടു തല്ലിക്കൊന്നിട്ടുണ്ട് നക്സലയിറ്റുകാർ! 1990-കളിൽ പോലും കൊച്ചിയിൽ ലോകബാങ്ക് സംഘത്തെ വഴിയിൽ തടഞ്ഞു കഴുത്തിനു പിടിച്ചു തപ്പാളിച്ച കൂട്ടരാണ് പലരും ഇന്നും പൊക്കിപ്പിടിക്കുന്ന നക്സലയിറ്റുകാർ. യാഥാർഥ്യ ബോധം ഇവരുടെയൊന്നും തലയുടെ ഏഴയലത്തു പോയിട്ട്, നൂറയലത്തു പോലും 1990-കളിൽ പോലും പോയിരുന്നില്ല. 'ബഹുജന ലൈൻ' വേണോ അതോ 'സൈനിക ലൈൻ' വേണോ എന്നുള്ളതായിരുന്നല്ലോ 1990-കളിൽ പോലും കേരളത്തിലെ നക്സലയിറ്റുകാരുടെ ഒരു വലിയ ഡിബേറ്റ്. സൈന്യമില്ലാ; ആയുധങ്ങളില്ലാ; സൈനിക പരിശീലനവും ഇല്ലാ. പക്ഷെ വാചകമടിക്ക് മാത്രം അവർക്ക് അന്നൊന്നും ഒരു കുറവുമുണ്ടായിരുന്നില്ലാ. ഈ വാചകമടിയൊക്കെ വിശ്വസിച്ച കുറെ ചെറുപ്പക്കാരുടെ ജീവിതം നഷ്ടപ്പെടുത്തി എന്നുള്ളത് മാത്രമാണ് നക്സലയിറ്റുകാരുടെ ഏക സംഭാവന.
നക്സലയിറ്റുകാരെ പോലെ തന്നെ വേറൊരു രീതിയിൽ മൂഢസങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടവരായിരുന്നു സംഘ പരിവാറിലെ സ്വദേശി പ്രസ്ഥാനക്കാർ. സങ്കരയിനം വിത്തുകളേയും, 'ഹയ്യ് യീൽഡിങ് വെറയ്റ്റിയേയും' ഇക്കൂട്ടർ സ്വദേശി മുദ്രാവാക്യം മുഴക്കിയെതിർത്തു. 1970-കളിൽ ഇന്ത്യ നടപ്പിലാക്കിയ പുതിയ സങ്കരയിനം വിത്തുകളും, അന്ന് നടപ്പിലാക്കിയ 'ഹയ്യ് യീൽഡിങ് വെറയ്റ്റി' (HYV) ഇനം ഗോതമ്പും, അരിയുമാണ് ഈ ഇന്ത്യാ മഹാരാജ്യത്തെ പട്ടിണി മാറ്റിയത്. അതു കാണാതെ നാടൻ വിത്തിനങ്ങൾക്ക് വേണ്ടി വാദിക്കുന്നത് തെറ്റിധാരണ ജനിപ്പിക്കാൻ മാത്രമേ ഉതകത്തുള്ളൂ. ശ്രീലങ്കയിൽ വന്ദന ശിവയുടെ ഉപദേശ പ്രകാരം ജൈവ കൃഷിക്ക് പോയതുകൊണ്ടാണ് ഇന്നിപ്പോൾ അവർ പിച്ച തെണ്ടുന്ന അവസ്ഥയിലേക്ക് പോകാനുള്ള ഒരു പ്രധാന കാരണം. വന്ദന ശിവ ഇന്ത്യയിലെ ഹരിത വിപ്ലവത്തിനും എതിരായിരുന്നു. ഭാഗ്യത്തിന് പ്രായോഗിക വീക്ഷണം ഉണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വന്ദന ശിവയുടെ ജൈവ കൃഷിയേയും, സുഭാഷ് പാലേക്കറിന്റെ 'സീറോ കോസ്റ്റ് ഫാമിങ്ങിനേയും' ഇന്ത്യയിൽ അകറ്റി നിറുത്തി.
സംഘ പരിവാറുകാരുടെ 'സ്വദേശി ജാഗരൺ മഞ്ച്' ഇന്റ്റലക്ച്വൽ ഫീൽഡിൽ തീവ്ര ഇടതുപക്ഷമായ നക്സലയിറ്റുകാരെ പോലെ തന്നെ അനേകം മൂഢ സങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടവരായിരുന്നു. ഇന്ത്യയുടെ ഐശ്വര്യപൂർണ്ണമായ ഭാവിയെ പറ്റി യാഥാർഥ്യ ബോധത്തോടുകൂടി കാണാതെ, തങ്ങളുടെ മൂഢ സങ്കൽപ്പത്തിനനുസരിച്ചുള്ള സ്വപ്നങ്ങൾ നെയ്തവരായിരുന്നു 'സ്വദേശി ജാഗരൺ മഞ്ചിൽ' പെട്ടവർ. ആധുനിക സയൻസിലൂടെയും ടെക്നൊളജിയിലൂടെയുമാണ് ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടേയും മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പാക്കപ്പെടുന്നതെന്നുള്ള ശാസ്ത്ര തത്വം ഉൾക്കൊള്ളാൻ മടിച്ചവരാണ് ഇക്കൂട്ടർ. ഇന്ത്യയിൽ പലരേയും തെറ്റിദ്ധരിപ്പിക്കുവാൻ ഈ രണ്ടു കൂട്ടർക്കും പിന്നിട്ട അനേകം വർഷങ്ങളിൽ കഴിഞ്ഞിരുന്നു. ഇന്നിപ്പോൾ 'സെലക്റ്റീവ് അംനേഷ്യയോട്' കൂടി ഈ രണ്ടു കൂട്ടരുടേയും മണ്ടത്തരങ്ങൾ ചിലരൊക്കെ മറക്കുകയാണ് ചെയ്യുന്നത്. നരബലിയും, ജാതക പ്രശ്നമുന്നയിച്ചുള്ള കൊലപാതകവും കേരളത്തിൽ അരങ്ങേറുമ്പോൾ ഇക്കൂട്ടരെ ഓർമിക്കുക തന്നെ വേണം.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)
Stories you may Like
- രാഷ്ട്രശിൽപികൾക്ക് നന്ദി പറയാം: വെള്ളാശേരി ജോസഫ് എഴുതുന്നു
- മിണ്ടാട്ടമില്ലാത്ത പാവക്കുട്ടിയിൽനിന്ന് ഉരുക്ക് വനിതയിലേക്ക്
- പാർട്ടി പ്രവർത്തകർക്കും അനുയായികൾക്കും മാർഗ്ഗനിർദ്ദേശവുമായി രാഹുൽഗാന്ധി
- ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച മേനകയുടെ മനംമാറ്റത്തിന്റെ കഥ
- സോണിയ ഗാന്ധിയുടെ അമ്മ പവോല മെയ്നോ ഇറ്റലിയിൽ അന്തരിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഗുസ്തി താരങ്ങൾ ഗംഗയിൽ മെഡലുകൾ നിമജ്ജനം ചെയ്യാൻ പോയിട്ടുപോലും കണ്ണുതുറക്കാതെ അധികാരികൾ; ഭയക്കുന്നത് അയോധ്യയിലെ അഖാഡയിൽ ഗുസ്തി പരിശീലിച്ച ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പരുക്കൻ അടവുകളെ; അയോധ്യയിലെ വിദ്യാർത്ഥി രാഷ്ട്രീയം കളിത്തട്ടാക്കി മാറ്റിയ നേതാവിന് ആകെ ഭയം യോഗി ആദിത്യനാഥിനെ; സിങ്ങിനെ നിലയ്ക്ക് നിർത്താനാവുന്നതും യുപി മുഖ്യമന്ത്രിക്ക് തന്നെ
- സ്വന്തമായുള്ള അഞ്ചു സെന്റ് സ്ഥലം പണയത്തിൽ; അകെയുള്ളത് ഒരു ചെറിയ ചായക്കട; മദ്യപാനിയായിരുന്നില്ല; പക്ഷേ കരൾരോഗം വന്നതോടെ ആ നിലക്കും കുപ്രചാരണം; ഫീസ് അടക്കാൻ പണമില്ലാത്തിനാൽ 'അമ്മ'യിൽ അംഗമായില്ല; അതിനാൽ സംഘടനയുടെ സഹായം കിട്ടിയില്ല; അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ ദുരിത ജീവിതം
- മുൻ ഭാര്യ വീണ്ടും വിവാഹം കഴിക്കുന്നത് സഹിച്ചില്ല; പ്രതിശ്രുതവരനെ സ്കൂട്ടർ കൊണ്ട് ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആദ്യ ഭർത്താവ് റിമാൻഡിൽ
- ത്രിവേണി സംഗമത്തിൽ കുളിക്കുന്നതിനിടെ മക്കൾ ഒഴുക്കിൽ പെട്ടു; മക്കളെ രക്ഷിക്കാൻ നീന്തിയടുക്കുന്നതിനിടെ അച്ഛന്മാർ മുങ്ങിത്താണു; രക്ഷാപ്രവർത്തകർ എത്തും മുമ്പേ ഇരുവർക്കും ദാരുണാന്ത്യം; സംസ്കാരം നാളെ
- പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി തർക്കം, സംഘർഷം; കാരിത്താസ് ജംഗ്ഷനിൽ തട്ടുകട അടിച്ചുതകർത്തു; തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേർന്ന് മർദ്ദിച്ചു; ഹെൽമെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിച്ചു; ആറ് പേർ അറസ്റ്റിൽ
- തന്നെ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു; മൂന്നാർ ദൗത്യം അമ്പേ പരാജയമായിരുന്നു; പാർട്ടി സെക്രട്ടറിയാകാൻ താൻ ആഗ്രഹിച്ചിരുന്നു; സിപിഎമ്മിന്റെയും സിപിഐയുടെയും അപചയങ്ങൾ തുറന്നടിച്ച് സി ദിവാകരന്റെ ആത്മകഥ
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- പ്രത്യേക പരിശീലനം കിട്ടിയ ആൺകുട്ടികൾ മുതൽ വ്ളോഗർമാർ വരെ കെണിയൊരുക്കുന്നു; ആപ്പിലുടെ സ്ത്രീ ശബ്ദമുണ്ടാക്കിയും പണം തട്ടുന്നു; കോഴിക്കോട് വെട്ടിനുറുക്കപ്പെട്ട വ്യാപാരിയും പെട്ടത് 18കാരിയുടെ വലയിൽ; മൂന്നു വർഷത്തിനുള്ളിൽ 30 ഓളം കേസുകൾ; ഹണിട്രാപ്പിൽ കേരളം കുരുങ്ങുമ്പോൾ!
- 'രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കരുത്'; ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ; മെഡലുകൾ തിരികെ വാങ്ങി; അഞ്ചു ദിവസത്തെ സാവകാശം തേടി; പൊട്ടിക്കരഞ്ഞ് സാക്ഷിമാലിക് ഉൾപ്പെടെ താരങ്ങൾ; ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് വൻ ജനാവലി ഹരിദ്വാറിൽ
- ജലസംഭരണിയിൽ വീണ ഫോണെടുക്കാൻ ഒഴുക്കിവിട്ടത് 21 ലക്ഷം ലീറ്റർ വെള്ളം; ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്നു വെള്ളത്തിന്റെ തുക ഈടാക്കാൻ സർക്കാർ; നോട്ടീസയച്ചു
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- ''ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണേ...'' മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ അർജുന് അയച്ച സന്ദേശം ഇങ്ങനെ; രാഖിശ്രീയും അർജ്ജുനും പ്രണയത്തിലായിട്ട് ഒരു വർഷത്തിലേറെ; രാഖിശ്രീ അർജുനെഴുതിയ കത്തുകൾ മറുനാടന്; പത്താം ക്ലാസുകാരിയുടെ മരണത്തിൽ ചർച്ച തുടരുമ്പോൾ
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- കേരളത്തിലെ ഈ ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ; ഒപ്പം വിവാഹ മോചനങ്ങളും; ഞെട്ടിക്കുന്ന കണക്കു പുറത്തുവിട്ട് സംസ്ഥാന വനിതാ കമ്മീഷൻ; ഒരു ദിവസത്തെ സിറ്റിങ്ങിൽ മാത്രം പരിഗണിച്ചത് 31 പരാതികൾ
- കോളിവുഡിലെ റെയ്ഡിൽ തെളിഞ്ഞത് തൃശൂരിലെ 'സുനിൽ'; തുടരന്വേഷണം എത്തിച്ചത് നിർമ്മാതാക്കളിലേക്ക്; ഭാര്യയുടെ കമ്പനിയിലൂടെ പണം വെളുപ്പിച്ച 'ഭർത്താവ്' കുടുങ്ങിയത് അതിരഹസ്യ നീക്കത്തിൽ; കൊച്ചിയിലെ വമ്പൻ പ്രൊഡ്യൂസറിൽ നിന്ന് കിട്ടിയത് 'മേഴ്സി' ഇല്ലാത്ത എംഎൽഎയുടെ ഫണ്ടൊഴുക്കൽ; സിനിമയിലെ കള്ളപ്പണം ഇഡി നിരീക്ഷണത്തിൽ തന്നെ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല് കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കിയത് കാലങ്ങൾക്ക് മുമ്പ്; വിവാഹ ആലോചന തുടങ്ങിയപ്പോൾ 'അശ്ലീലം' നിറഞ്ഞ വ്യാജ ആരോപണവുമായി അരുൺ വിദ്യാധരൻ എത്തി; മണിപ്പൂരിലെ സബ് കളക്ടറായ ഐഎഎസുകാരൻ അഭ്യർത്ഥിച്ചിട്ടും പൊലീസ് ആ പരാതി ഗൗരവത്തോടെ കണ്ടില്ല; ആതിരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പൊലീസ് തന്നെ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്