Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളിൽ നിയമം അറിയുന്നവർ കോടതികളെ കല്ലെറിയട്ടെ; സൗമ്യ വധക്കേസ് വിധിയെക്കുറിച്ചു സുപ്രീം കോടതി അഭിഭാഷകൻ എഴുതുന്നു

നിങ്ങളിൽ നിയമം അറിയുന്നവർ കോടതികളെ കല്ലെറിയട്ടെ; സൗമ്യ വധക്കേസ് വിധിയെക്കുറിച്ചു സുപ്രീം കോടതി അഭിഭാഷകൻ എഴുതുന്നു

രണഘടന അനുശാസിക്കുന്ന നിയമവാവാഴ്ച തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചിരിക്കുകയാണ് സൗമ്യ വധ കേസിലെ സുപ്രീം കോടതിയുടെ അന്തിമ വിധിയിലൂടെ. കീഴ്‌ക്കോടതിയും ഹൈക്കോടതിയും ശരിവച്ച വധശിക്ഷയാണ് സുപ്രീം കോടതി തെളിവുകളുടെ അഭാവത്തിൽ സംശയങ്ങളുടെ ആനുകൂല്യം നൽകി റദ്ദുചെയ്തത്. 

സൗമ്യ എന്ന പെൺകുട്ടി ട്രെയിൻ യാത്രയ്ക്കിടെ അതി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കവർച്ചാ ശ്രമത്തിനിടെ വികലാംഗനായ ഒരാൾ നടത്തിയ ഈ ഹീന കൃത്യത്തിനെതിരെ കേരളം ഒന്നടങ്കം വലിയ പ്രധിഷേധങ്ങൾ ഉയരുകയും പ്രതിയെ അറസ്‌റ് ചെയ്തു ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ പൊതുജനത്തിന്റെ വൈകാരിക പ്രധിഷേധനങ്ങൾക്കുമപ്പുറം നിയമവാഴ്ചയിലെ നീതി നടപ്പിലാക്കുന്ന പ്രക്രിയകളെക്കുറിച്ച് പലപ്പോഴും നമ്മൾ പൂർണ്ണ അജ്ഞരാണെന്നതാണ് വസ്തുത.

സുപ്രീം കോടതിയെയും , വിധിപ്രസ്താവിച്ച ന്യായാധിപർക്കെതിരെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും നടത്തുന്ന അധിക്ഷേപങ്ങളും തെറിവിളികളും നമ്മുടെ നാട്ടിലെ നിയമ സാക്ഷരതയില്ലായ്മയുടെ പ്രത്യക്ഷ പ്രതിഫലനങ്ങളാണ്. ജാതി-മത നിയമങ്ങളോ, രാജ നിയമങ്ങളോ അനുസരിച്ചല്ല ഇന്ത്യയിൽ കുറ്റ വിചാരണകൾ നടത്താറുള്ളത്. ജനാധിപത്യ രീതിയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭകൾ പൊതുവിൽ ചർച്ച ചെയ്ത് നീതി ഉറപ്പാക്കി നിർമ്മിക്കുന്ന പ്രകൃതിനിയമങ്ങളിലൂന്നിയ വ്യവസ്ഥാപിത നിയമങ്ങൾ പ്രകാരമാണ് ഓരോ കുറ്റ വിചാരണകളും നടക്കുന്നത്.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യയിലെ നിയമവാഴ്ചയിൽ സംശയാതീതമായി ഒരു പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അയാൾ നിരപരാധിയാണ്. ഭൗതിക സ്വാധീനങ്ങൾക്ക് അടിമപ്പെടാതെ നീതിന്യായ കോടതികളിൽ നടക്കുന്ന വിചാരണകൾ പൂർണ്ണമായും കോടതി മുൻപാകെ സമർപ്പിക്കപ്പെടുന്ന തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും വിധി പറയുന്നത്. വികാരങ്ങൾക്കോ വിചാരങ്ങൾക്കോ മുൻവിധികൾക്കോ ക്രിമിനൽ കുറ്റ വിചാരണകളിൽ യാതൊരു സ്ഥാനും ഇല്ല.

Evidence is the material on the basis of which the Court can decide the case. Such evidence must be produced before the Court so that it can establish or disprove the point of contention between the parties.
The fundamental principles of our law that apply in all criminal trials-the presumption of innocence, the burden of proof, and the requirement of proof beyond a reasonable doubt. Throughout these proceedings, the defendant is presumed to be innocent. As a result, you must find the defendant not guilty, unless, on the evidence presented at this trial, you conclude that the People have proven the defendant guilty beyond a reasonable doubt.

The defendant is not required to prove that he/she is not guilty. In fact, the defendant is not required to prove or disprove anything. To the contrary, the prosecution have the burden of proving the defendant guilty beyond a reasonable doubt. That means, before you can find the defendant guilty of a crime, the prosecution must prove beyond a reasonable doubt every element of the crime including that the defendant is the person who committed that crime. The burden of proof never shifts from the prosecution to the defendant. If the prosecution fail to satisfy their burden of proof, you must find the defendant not guilty. If the prosecution satisfy their burden of proof, you must find the defendant guilty.

സുപ്രീം കോടതിയെയും , വിധിപ്രസ്താവിച്ച ന്യായാധിപർക്കെതിരെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും നടത്തുന്ന അധിക്ഷേപങ്ങളും തെറിവിളികളും നമ്മുടെ നാട്ടിലെ നിയമ സാക്ഷരതയില്ലായ്മയുടെ പ്രത്യക്ഷ പ്രതിഫലനങ്ങളാണ്. ജാതി-മത നിയമങ്ങളോ, രാജ നിയമങ്ങളോ അനുസരിച്ചല്ല ഇന്ത്യയിൽ കുറ്റ വിചാരണകൾ നടത്താറുള്ളത്.In determining whether or not the prosecution have proven the defendant's guilt beyond a reasonable doubt, you should be guided solely by a full and fair evaluation of the evidence. After carefully evaluating the evidence, each of you must decide whether or not that evidence convinces you beyond a reasonable doubt of the defendant's guilt. Whatever your verdict may be, it must not rest upon baseless speculations. Nor may it be influenced in any way by bias, prejudice, sympathy, or by a desire to bring an end to your deliberations or to avoid an unpleasant duty. If you are not convinced beyond a reasonable doubt that the defendant is guilty of a charged crime, you must find the defendant not guilty of that crime. If you are convinced beyond a reasonable doubt that the defendant is guilty of a charged crime, you must find the defendant guilty of that crime.

സമർപ്പിക്കപ്പെട്ട തെളിവുകളുടെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ ഒരു വിചാരണ കോടതി വിധി പറഞ്ഞാൽ പിന്നീട് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും പുതിയ തെളിവുകളോ സാക്ഷികളോ കൊണ്ടുവരാൻ സാധിക്കില്ല. points of law മാത്രമായിരിക്കും വാദങ്ങളായ് കൊണ്ടുവരാൻ സാധിക്കുന്നത് എന്നറിയുന്ന എത്ര ആളുകൾ നമുക്കിടയിലുണ്ട് ? മറ്റു അക്കാഡമിക് വിഷയങ്ങളിൽ ഗ്രാഹ്യമുള്ള ആളുകൾ പോലും ഇത്തരം നിയമ പ്രക്രിയകളെക്കുറിച്ച് അജ്ഞരാണ് എന്നതാണ് വസ്തുത.

പൊതു റോഡിലൂടെ നടന്നുപോകുമ്പോൾ ഒരു തമാശയ്‌ക്കെന്നോണം റോഡിലെ ഇളകിയ ഒരു ചെറിയ കല്ല് എടുത്തു പുറത്തേക്ക് എറിഞ്ഞു കളഞ്ഞാൽ ആരെങ്കിലും പരാതി നൽകിയാൽ പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യം പോലും കിട്ടാതെ ജയിലിൽ കിടക്കേണ്ടി വരുമെന്ന് നമ്മളിൽ എത്ര ആളുകൾക്ക് അറിയാം ?

Ignorantia juris non excusat ( 'ignorance of law excuses no one') നിയമം അറിയില്ലായിരുന്നു എന്ന കാരണത്താൽ ശിക്ഷയിൽ നിന്നും രക്ഷപെടാൻ സാധിക്കില്ല എന്ന നിയമ തത്വത്തെ കുറിച് എത്ര ആളുകൾ ബോധവാന്മാരാണ് ? ഉദാഹരണത്തിന് പൊതു സ്ഥലത്തു മൂത്രമൊഴിച്ച ശേഷം അല്ലെങ്കിൽ പുകവലിച്ച ശേഷം ഇവിടെ അങ്ങനെയൊരു നിയമം എനിക്ക് അറിയില്ലായിരുന്നു എന്ന ആനുകൂല്യത്തിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല.

ഒരു ക്രിമിനൽ കുറ്റ കൃത്യം നടന്നു കഴിഞ്ഞാൽ കുറ്റവാളികളെ ശിക്ഷിക്കുന്നതിനായുള്ള വിചാരണയിൽ കോടതിയെ സഹായിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ പ്രോസിക്കൂഷൻ അഭിഭാഷകരാണ്. കുറ്റകൃത്യം സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ തെളിവുകളും സാക്ഷികളും അന്വേഷണ ഏജൻസിയായ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി സമർപ്പിക്കുകയും ബാധകമായ ക്രിമിനൽ നിയമങ്ങൾ ആഴത്തിൽ പഠിച്ച് കുറ്റം സ്ഥാപിക്കുന്നതിനും തെളിയിക്കുന്നതിനും ആവശ്യമായ വാദങ്ങൾ നടത്തേണ്ടതും പ്രോസിക്കൂഷന്റെ നിയമപരമായ ഉത്തരവാദിത്വമാണ്. എന്നാൽ ദൗർഭാഗ്യവശാൽ പ്രബുദ്ധരായ മലയാളികളുടെ നാട്ടിൽ കോടതി വരാന്തകൾ പോലും കണ്ടിട്ടില്ലാത്ത പാർട്ടി ഓഫിസുകളിലെ കമ്മറ്റിക്കാരും, നേതാക്കന്മാരുടെ പെട്ടി താങ്ങികളും, ഏറാന്മൂളികളും ആയിരിക്കും ആയിരിക്കും അതാത് പാർട്ടികളുടെ ഭരണ കാലഘട്ടത്തിൽ പബ്ലിക് പ്രോസിക്കൂട്ടർമാർ. കഴിവുള്ള അക്കാദമിക് എക്‌സലൻസ് ഉള്ള അഭിഭാഷകർ തഴയപ്പെടുകയും ഡിഫൻസ് വക്കീലന്മാരായ് മാറി പ്രതികളെ രക്ഷെപ്പടുത്തുകയും ചെയ്യുന്ന കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

സൗമ്യ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചത് മുതൽ തന്നെ മുഖ്യധാരാ മാദ്ധ്യമങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളും ചേർന്ന് സമാന്തര വിചാരണകൾ ആരംഭിച്ചിരുന്നു. ഒരു വലിയ പരിധിവരെ മൃഗീയമായ നടന്ന ഒരു കുറ്റകൃത്യത്തെ തുറന്നുകാട്ടാൻ മാദ്ധ്യമ ചർച്ചകൾ ഉപകരിച്ചെങ്കിലും മറുഭാഗത്ത് ഇത്തരംകുറ്റകൃത്യങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ പതിയിരിക്കുന്ന അപകടങ്ങൾ നമ്മൾ മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. ജനാധിപത്യത്തിന്റെ നെടുംതൂണുകളിൽ ഒന്നായ മാദ്ധ്യമങ്ങൾക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനം ഒരുപക്ഷെ കേരളമായിരിക്കും അതുകൊണ്ടു തന്നെ ഇത്തരം ചർച്ചകളും ഡിബേറ്റുകളും അതിന്റെ മെറിറ്റും ഡി മെറിറ്റും നേരിട്ടോ അല്ലാതെയോ ജുഡീഷ്യറിയെയും അതിന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട് എന്നതിൽ സംശയമില്ല.

ഇത്തരത്തിൽ ജുഡീഷ്യറിയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിച്ച് പ്രഖ്യാപിക്കപ്പെട്ട വിധിയാണ് അഫ്‌സൽ ഗുരുവിനെ വധ ശിക്ഷ ശരിവച്ചുകൊണ്ടുള്ള സുപ്രീകോടതി വിധി. ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് ഒരാളെ കൊല്ലണം എന്ന സുപ്രീം കോടതിയുടെ പരാമർശം വലിയ രീതിയിലുള്ള പ്രധിഷേധങ്ങൾക്ക് കാരണമായിരുന്നു. നിയമങ്ങൾക്കും, ഭരണഘടനയ്ക്കും അപ്പുറം ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായുള്ള വിധികൾ കോടതികളിൽ നിന്നും വരുമ്പോൾ നിയമവാഴ്ചയിലൂന്നിയ ജനാധിപത്യ രാജ്യത്തിന്റെ തകർച്ചയ്ക്ക് അതുവഴിവയ്ക്കും എന്നതിൽ തർക്കമില്ല. സൗമ്യ കേസിലും സമാനതകൾ ഏറെയുണ്ടായിരുന്നു കേട്ടപാതി കേൾക്കാത്തപാതി നാമെല്ലാവരും പ്രതിക്ക് വധശിക്ഷ നൽകണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നു. അന്വേഷണവും വിചാരണയും, തെളിവെടുപ്പും ഒന്നും തന്നെ നമുക്ക് മുന്നിലുണ്ടായിരുന്നില്ല.

ജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും വൈകാരികമായുള്ള പ്രതികരണത്തിലും പ്രധിഷേധത്തിലും കോടതികൾപോലും സ്വാധീനിക്കപ്പെടുകയും മുൻവിധിയോടെ വിചാരണയെ കാണുകയും ചെയ്തു എന്നതിന്റെ അന്തിമ സാക്ഷ്യമാണ് ഇന്നത്തെ സുപ്രീം കോടതി വിധി. സംഭവം നടന്ന കേരളത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിചാരണകോടതിയും ഹൈക്കോടതിയും നേരത്തെ പറഞ്ഞ to satisfy the collective conscience of the Indian society അല്ലെങ്കിൽ സമൂഹത്തിന്റെ പൊതു ബോധത്തെ തൃപ്തിപ്പെടുത്തുക എന്ന ഒരു കാര്യവും കണക്കിലെടുത്തു മുൻവിധിയോടെ ഈ കേസിനെ സമീപിച്ചിട്ടുണ്ടാകാം. സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്നതിനു തെളിവ് എവിടെ എന്ന് സുപ്രീം കോടതി ന്യായാധിപന് ചോദിക്കേണ്ടിവന്ന സാഹചര്യം ഇത്തരം ഒരു മുൻവിധി വിചാരണ കോടതിക്കും ഹൈക്കോടതിക്കും ഉണ്ടായിരുന്നു എന്ന വാദത്തെ സാധൂകരിക്കുന്നതാണ്. ലഭ്യമായ തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ജീവപര്യന്തം ശിക്ഷയായിരുന്നു വിചാരണ കോടതി നൽകിയിരുന്നത് എങ്കിൽ ഇത്തരം ഒരു അവസ്ഥയിലേക്ക് സൗമ്യ കേസ് എത്തിനിൽക്കുകയില്ലായിരുന്നു.

ദൗർഭാഗ്യവശാൽ പ്രബുദ്ധരായ മലയാളികളുടെ നാട്ടിൽ കോടതി വരാന്തകൾ പോലും കണ്ടിട്ടില്ലാത്ത പാർട്ടി ഓഫിസുകളിലെ കമ്മറ്റിക്കാരും, നേതാക്കന്മാരുടെ പെട്ടി താങ്ങികളും, ഏറാന്മൂളികളും ആയിരിക്കും ആയിരിക്കും അതാത് പാർട്ടികളുടെ ഭരണ കാലഘട്ടത്തിൽ പബ്ലിക് പ്രോസിക്കൂട്ടർമാർ. കഴിവുള്ള അക്കാദമിക് എക്‌സലൻസ് ഉള്ള അഭിഭാഷകർ തഴയപ്പെടുകയും ഡിഫൻസ് വക്കീലന്മാരായ് മാറി പ്രതികളെ രക്ഷെപ്പടുത്തുകയും ചെയ്യുന്ന കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.വധ ശിക്ഷയ്‌ക്കെതിരെ ലോകം മുഴുവൻ ചിന്തിക്കാൻ തുടങ്ങിയിട്ടും 150 ലധികം രാജ്യങ്ങൾ ഈ പ്രാകൃത ശിക്ഷാ രീതി ഉപേക്ഷിച്ചിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇത് പിന്തുടരുന്നത് അക്ഷരാർത്ഥത്തിൽ നാണക്കേടാണെന്നതിൽ സംശയം ഇല്ല. ഗൾഫ് രാജ്യങ്ങളിലെ ശരീഅത്ത് നിയമങ്ങൾ അനുശാസിക്കുവിധം നമ്മുടെ രാജ്യത്തും കുറ്റവാളികളെ തലയറുത്തുകൊല്ലണമെന്നും പൊതുസ്ഥലത്ത് തൂക്കിലേറ്റണമെന്നും , കല്ലെറിഞ്ഞു കൊല്ലണം എന്നും പറയുന്ന ഒരു വലിയ സമൂഹം വൈകാരികമായ മാത്രമാണ് ഇത്തരം സംഭവങ്ങളെ സമീപിക്കുന്നത്. പ്രാകൃതമായ മേൽ സൂചിപ്പിച്ച ശിക്ഷാ രീതികൾ നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ വധശിക്ഷ നിരോധിച്ച രാജ്യങ്ങളെക്കാൾ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മുൻപിൽ നിക്കുന്നു എന്ന വസ്തുത ഇത്തരം ആളുകൾ മനസിലാക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ എന്ന സമൂഹത്തിന്റെ പൊതു ബോധം ചർച്ചകളായും, പ്രധിഷേധങ്ങളായും ഉയർന്ന് വിചാരണക്കോടതിയെപോലും തെളിവുകളുടെ അഭാവത്തിലും വധശിക്ഷ നൽകാൻ പ്രേരിപ്പിച്ചത് പരിഷ്‌കൃത സമൂഹത്തിനും, നിയമവാഴ്ചയ്ക്കും ഒട്ടും ആശാസ്യമല്ല.

Speedy justice should mean fair trail and not speedy trial, that is the law. The convict is allowed to have a fair trial. This is done because death sentence is final and the country does not want to take someone's life even if there's a tiny chance that that person is innocent. that's why we are great country and that's how we are different from terrorists and criminals. we act with compassion, and like gentlemen, even with the worst criminals.

നീതിയുക്തമായ വിചാരണയ്ക്കായി ഒരു അഭിഭാഷകൻ എന്ന രീതിയിൽ പ്രതിയെ സഹായിച്ച അഡ്വ ബി എ ആളൂരിനെതിരെ തെറിയും പടയുമായ് ഇറങ്ങിയ സദാചാരവാദികൾ ഒന്നോർക്കണം എന്റെയും നിങ്ങളുടെയും ഇടയിൽ നിന്നാണ് ഓരോ ആളുകളും ഗോവിന്ദച്ചാമിയും കുറ്റവാളിയുമൊക്കെയാകുന്നത്. അതായത് മുൻകരുതലുകളും മാന്യമാരുമൊക്കെ ആകേണ്ടത് നമ്മളോരോരുത്തരുമാണ്. പ്രതികൾക് അല്ലെങ്കിൽ കുറ്റാരോപിതർക്ക് കഴിവുള്ള അഭിഭാഷകരുടെ സഹായം ലഭിക്കുന്നത് എങ്ങനെ തെറ്റായി കാണാൻ സാധിക്കും. പ്രതികൾക്ക് തങ്ങളുടെ ഭാഗം പറയുന്നതിനും തെളിവുകൾ നിരത്തുന്നതിനും സാധിച്ചില്ലെങ്കിൽ അതെങ്ങനെ ഒരു നീതിയുകത വിചാരണയാകും ?
അതായത് the fundamental duty of a criminal defense lawyer is to defend our client, no matter how horrific the crime or evil the defendant. Our function is to use whatever tools are available under the law to obtain an acquittal, dismissal or the best possible outcome, whether based upon fact or law, whether capitalizing on a tactical error by the prosecution or advantage offered the defense. Factual guilt plays no role whatsoever in our duty to zealously defend our client. There is never a moral dilemma once a lawyer assumes the duty to defend. Our function is not to judge, or impose our sensibilities or morality, but to defend......

The distinction is that our obligation is to discredit a witness, a fact, an assertion, evidence, whatever is presented against our client, if we can within the bounds of the law, even though we know (or may believe we know) it to be truthful or accurate. We will present any viable defense, regardless of our personal feelings about its true merit. While we will never knowingly present false testimony, we will use true testimony to whatever benefit we can for our client.
Right to consult and to be defended by Legal Practitioner:
as we already dealt U/Art. 21 that principle of fair hearing requires adequate legal representation, this principle is carried forward by Art. 22 (1). Art 22(1) guarantees right of legal representation by advocate of his choice. The Article does not require the state to extend legal aid as such but only requires to allow all reasonable facilities to engage a lawyer to the person arrested and detained in custody. The choice of counsel is entirely left to the arrested person

സൗമ്യ എന്ന എന്റെയും നിങ്ങളുടെയും സഹോദരിക്ക് സംഭവിച്ച അതി ദാരുണമായ ക്രൂരതകൃത്യത്തിനു തക്കതായ ശിക്ഷയല്ല ജീവപര്യന്തം എന്ന് നിങ്ങളെപ്പോലെ തന്നെ എനിക്കും ശക്തമായ അഭിപ്രായമുണ്ട്. പക്ഷെ ഇത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ ഇപ്പോൾ കോടതികളിലേക്കും ന്യാധിപരെയും കല്ലെറിഞ്ഞു അലമുറയിടുന്ന എനിക്കും നിങ്ങൾക്കും, നമ്മുടെ സർക്കാർ സംവിധാനങ്ങൾക്കും ഏറെ പങ്കുണ്ട്. പബ്ലിക് പ്രോസിക്കൂട്ടർമാരുടെ നിയമനങ്ങൾ മുതൽ ചാനൽ വിചാരണകൾ വരെ ഈ കേസിനെ കാര്യമായ് സ്വാധീനിച്ചിട്ടുണ്ട്. ഇനിയെങ്കിലും വിവേകപരമായ് കാര്യങ്ങളെ സമീപിക്കുകയും നിയമവാഴ്ചയെ അതിന്റെ അന്തസത്തയിൽ നിലനിർത്തുകയും ചെയ്തിട്ടില്ല എങ്കിൽ സൗമ്യയെ പോലുള്ള സഹോദരിമാർക്ക് നേരിട്ട ക്രൂരതയ്ക്ക് നടപ്പിലാക്കേണ്ട നീതി ഇനിയും തീണ്ടാപ്പാടകലെയായിരിക്കും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP