ഈ ഫോട്ടോ നോക്കൂ, എത്ര മനോഹരമാണ് ഈ കാഴ്ച്ച! ജനിച്ചു വളർന്ന ദേശവും, തെരുവും, വീടും ഒരു നോക്ക് കാണാൻ പൂനയിൽ നിന്നും പാക്കിസ്ഥാനിലെ റാവൽപിണ്ടി വരെ തൊണ്ണൂറു വയസ്സുള്ള റീന വർമ എന്ന മുത്തശിയുടെ യാത്ര; സുധ മേനോന്റെ കുറിപ്പ്

സുധ മേനോൻ
ജനിച്ചു വളർന്ന ദേശവും, തെരുവും, വീടും ഒരു നോക്ക് കാണാൻ വേണ്ടി പൂനയിൽ നിന്നും പാക്കിസ്ഥാനിലെ റാവൽപിണ്ടി വരെ യാത്ര ചെയ്ത് എത്തിയതാണ് തൊണ്ണൂറു വയസ്സുള്ള റീന വർമ എന്ന മുത്തശ്ശി. വെട്ടിമുറിക്കപ്പെട്ട രണ്ടു രാഷ്ട്രങ്ങൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുമ്പോഴാണ് തന്റെതല്ലാതായി പോയ പഴയ ഓർമ്മകളെ തിരിച്ചുപിടിക്കാൻ, ലാഹോർ വഴി റോഡ് മാർഗം യാത്ര ചെയ്തു, അവർ ജന്മനാട്ടിൽ എത്തുന്നത്. 'ദേശാന്തരഗമനത്തിന്റെ പ്രവാഹവേഗങ്ങൾ' എന്ന് ഡോമിനിക് ലാപിയറും ലാറി കൊളിൻസും വിശേഷിപ്പിച്ച ലോകചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തിന്റെ നാളുകളിൽ ആണ് അവരുടെ കുടുംബം റാവൽപിണ്ടിയിലെ വീടുപേക്ഷിച്ച് ഇന്ത്യയിൽ എത്തിയത്. ഉടൻ തിരികെ പോകാം എന്നാണു ആ പതിനഞ്ചുകാരി കരുതിയതെങ്കിലും, അപ്പോഴേക്കും ഒരിക്കലും തിരികെ പോകാൻ കഴിയാത്ത വിധത്തിൽ ഭൂപടങ്ങളും അതിർത്തികളും മാറിക്കഴിഞ്ഞിരുന്നു.
വർഷങ്ങൾക്ക് ശേഷം ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹസാഫല്യത്തിനായി ജന്മനാട്ടിൽ എത്തിയ റീനാവർമ്മയെ, മുസ്ലിങ്ങളായ നാട്ടുകാർ റോസാപൂക്കൾ വിതറിയും നൃത്തം ചെയ്തും ആണ് സ്വീകരിച്ചത്. 'വിഭജനഭയാനകതയുടെ മുറിവുകൾ' മനസ്സിൽ സൂക്ഷിക്കാത്ത സാധുക്കളായ പുതിയ തലമുറ പാക്കിസ്ഥാനി സഹോദരന്മാർ ഇടുങ്ങിയ തെരുവിലൂടെ കൈപിടിച്ച് നടത്തിച്ചുകൊണ്ട് റീന വർമയെ അവരുടെ പഴയ വീട്ടിൽ എത്തിക്കുന്ന കാഴ്ച മാനവികതയിലും, മതാതീതമായ പാരസ്പര്യത്തിലും വിശ്വസിക്കുന്ന ആരുടെ ഹൃദയത്തെയാണ് ആർദ്രമാക്കാത്തത്! 1965 മുതൽ റീനാ വർമ്മ പാക്കിസ്ഥാൻ വിസ കിട്ടാൻ ശ്രമിക്കുകയായിരുന്നു.
ഒടുവിൽ, സോഷ്യൽ മീഡിയയിലൂടെ ആഗ്രഹം അറിയിച്ച അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത് ഇന്ത്യാ-പാക്കിസ്ഥാൻ ഹെറിറ്റേജ് ക്ലബ്ബിന്റെ പ്രവർത്തകരായ ഇമ്രാൻ വില്യവും, സജ്ജാദ് ഹൈദറും ആയിരുന്നു. രണ്ടു രാജ്യങ്ങളുടെയും പൊതുവായ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കാനും വിഭജനകാലത്ത് വേർപിരിഞ്ഞു പോയ മനുഷ്യരെ സഹായിക്കാനും വേണ്ടി രൂപീകരിച്ച സംഘടനയാണ് ഇന്ത്യാ-പാക്കിസ്ഥാൻ ഹെറിറ്റേജ് ക്ലബ്. രാജ്യങ്ങൾ തമ്മിലുള്ള വിടവ് കൂടിവരുന്നതും, മതത്തിന്റെ പേരിൽ സംഘർഷങ്ങൾ നടക്കുന്നതും ഒന്നും അവരെ ബാധിക്കുന്നേയില്ല. റീനാ വർമ്മയെപ്പോലെയുള്ള നിരവധി മനുഷ്യരെ അവരവരുടെ വേരുകൾ കണ്ടെത്താൻ സഹായിക്കുകയാണ് ആ മനുഷ്യർ! വിഭജനത്തിന്റെ ഇരകളായ എത്രയോ മനുഷ്യർ ഇങ്ങനെ ഇന്ത്യയിലും പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും ബംഗ്ലാദേശിലും ഒക്കെ ഉണ്ട്.. ആരുമറിയാതെ വേദനകൾ ഉള്ളിൽ ഒതുക്കികൊണ്ട്!
വർഷങ്ങൾക്കു മുൻപ്, എനിക്കും ഉണ്ടായിട്ടുണ്ട് കണ്ണ് നനയിക്കുന്ന ഒരനുഭവം. സിന്ധിലെ ബദീൻ എന്ന ഒരു കടലോരഗ്രാമത്തിൽ വെച്ച്. സൈറ എന്ന തൊഴിലാളി സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു ഞാൻ. കർഷക തൊഴിലാളികളും മീൻപിടുത്തക്കാരും ധാരാളം ഉള്ള ഒരു ദരിദ്രഗ്രാമം ആണ് ബദീൻ. ഒരു വശത്ത് സിന്ധു നദി. അപ്പുറത്ത് അറബിക്കടൽ. ഗ്രാമത്തിൽ നിന്നും നോക്കിയാൽ ദൂരെയായി പൊട്ടു പോലെ ഗുജറാത്തിലെ കച്ച് കാണാം.
സൈറയുടെ കുടിലിനു മുന്നിൽ ഒരു വലിയ പുളി മരമുണ്ട്. അതിന്റെ തണലിൽ ഒരു പഴഞ്ചൻ കട്ടിലിൽ ഇരുന്നു ഇഞ്ചിയും, പുതിനയിലയും ഇട്ട ചൂട് ചായയും കനലിൽ ചുട്ട ചോളവും കഴിക്കുമ്പോഴാണ് സൈറയുടെ ഉമ്മ പുറത്തേക്ക് വന്നത്. നിരാശയും, മടുപ്പും, ദുരിതവും സ്ത്രീരൂപമെടുത്താൽ എങ്ങനെയുണ്ടാകും എന്ന് ചോദിച്ചാൽ അതിനു കിട്ടുന്ന ഉത്തരമായിരുന്നു അവർ. എഴുപത്തി അഞ്ചു വയസുള്ള നന്നേ മെലിഞ്ഞ ഒരു സാധു സ്ത്രീ.
ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ, അവരുടെ കണ്ണുകൾ തിളങ്ങി. വാക്കുകളിൽ കുറിക്കാനാവാത്ത ഏതോ ഒരു വികാരവായ്പ്പിൽ അവർ അടുത്തു വന്നു എന്റെ കൈകൾ കവർന്നു. എന്റെ മുഖത്തേക്ക് ഉറ്റുനോക്കി, കുറെ നേരം... നഷ്ടപ്പെട്ടതെന്തോ തിരയുംപോലെ. പിന്നെ അവർ വെറും നിലത്തിരുന്നു തേങ്ങിക്കരയാൻ തുടങ്ങി. ഞാൻ അമ്പരന്നു നോക്കവേ, സൈറ പറഞ്ഞു, ഇന്ത്യ എന്ന് കേട്ടാൽ എപ്പോഴും അവർക്ക് കരച്ചിൽ വരുമെന്ന്. സൈറയും സഹോദരങ്ങളും കുട്ടികളായിരിക്കുമ്പോൾ അവർ എപ്പോഴും ഇന്ത്യയെക്കുറിച്ച് പറയുമായിരുന്നുവത്രേ. ഇന്നും, ഇന്ത്യയാണ്-കിഴക്കൻ യു.പിയിലെ സ്വന്തം ഗ്രാമമാണ്-അവർക്ക് സ്വന്തം നാട്.
കിഴക്കൻ യുപിയിലെ ഗോരഖ്പൂരിൽ നിന്നും വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് അഭയാർഥി ആയി എത്തിയതാണ് സൈറയുടെ ഉമ്മ. അവർക്ക് സിന്ധിയും ഉർദുവും ഹിന്ദിയും അറിയാം. ഇപ്പോഴും അവരുടെ ബന്ധുക്കൾ യുപിയിൽ ഉണ്ട്. സൈര അടക്കം എട്ടു മക്കൾ. കിഴക്കൻ യുപിയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഗ്രാമത്തിനു തീയിടുകയും പരസ്പരം കൊല്ലാൻ ശ്രമിക്കുകയും ചെയ്തപ്പോളാണ് അവർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടത്. അന്ന് അവർക്ക് എട്ടു വയസ്സായിരുന്നു. ട്രക്കുകളിലും, തോണിയിലും, ബസ്സിലും ഒക്കെയായി എങ്ങനെയൊക്കെയോ രക്ഷപ്പെട്ടതിന്റെ നേരിയ ഓർമ മാത്രമേ അവർക്ക് ഇപ്പൊ ഉള്ളൂ. പലരും വഴിയിൽ മരിച്ചുവീണിരുന്നു. പലപ്പോഴും തിരികെ പോകാൻ ആഗ്രഹിച്ചുവെങ്കിലും ദരിദ്രരായ അവരുടെ സ്വപ്നങ്ങൾക്കും അപ്പുറം ആയിരുന്നു ഇന്ത്യ. ഒടുവിൽ, സൈറയുടെ ഉമ്മ ഗോരഖ്പൂർ കാണാതെ മരിച്ചു. കഴിഞ്ഞ കോവിഡ് കാലത്ത്.
റീനാ വർമയുടെ ഈ ഫോട്ടോ കണ്ടപ്പോൾ എന്റെ മനസിൽ കടന്നു വന്നത് ആ ഉമ്മയുടെ ചുട്ടുപൊള്ളിക്കുന്ന നോട്ടമാണ്. രാഷ്ട്രവും, മതവും, നിയമങ്ങളും ഒക്കെ പകച്ചു പോകുന്ന നിസ്സഹായമായ നോട്ടം... രണ്ടു രാജ്യങ്ങളിലും, പരസ്പരസ്നേഹത്തിന്റെ ഇത്തരം കാഴ്ച്ചകൾ ഇനിയും ഉണ്ടാകട്ടെ. വിഭജനത്തിന്റെ ഇരകൾ ആയ എല്ലാ മനുഷ്യർക്കും മരിക്കും മുൻപ് എങ്കിലും അവരുടെ ആഗ്രഹം സാധിക്കാൻ കഴിയട്ടെ.. കൊലവിളിക്കുന്ന ജിംഗോയിസ്റ്റുകൾക്കും മതഭ്രാന്തന്മാർക്കും പകരം ഇതുപോലുള്ള മനുഷ്യരാൽ ലോകം നിറയട്ടെ!
- TODAY
- LAST WEEK
- LAST MONTH
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- സിനിമ തുടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങി മോശം റിവ്യൂ നൽകി; ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് ഒരു കൂട്ടം ആളുകൾ: സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തത് സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ച്
- കുരുമുളക് കട്ട കള്ളനെ പൊക്കാൻ പോയത് ചോട്ടാ രാജിന്റെയും ദാവൂദിന്റെയും സങ്കേതത്തിൽ; മൻസൂർ നൂർ മുഹമ്മദ് ഗാനിയാനിയുടെ ഫോൺ കണ്ടു പൊലീസും ഞെട്ടി; ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും അധിപനെന്നു തോന്നിപ്പോകും! പ്രതിയെ കേരളത്തിൽ എത്തിച്ചത് അതിസാഹസീകമായി; ഇത് പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- ബിജെപി വിട്ട് സിപിഎമ്മിലെത്തുന്നത് സംവിധായകൻ രാജസേനൻ; എകെജി സെന്ററിലെത്തി എംവി ഗോവിന്ദനുമായി ചർച്ച നടത്തി സംവിധായകനും നടനുമായ സിനിമാക്കാരൻ; അരുവിക്കരയിലെ പഴയ സ്ഥാനാർത്ഥിയെ ഇടതിലേക്ക് അടുപ്പിച്ചത് കണ്ണൂരിലെ മധ്യസ്ഥർ; കൂടുതൽ ബിജെപിക്കാർ സിപിഎം റഡാറിൽ; ഓപ്പറേഷൻ 'അരിവാൾ' തുടങ്ങുമ്പോൾ
- സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാ കുണാ' റിപ്പോർട്ട് എഴുതി നൽകി; എൽഡിഎഫ് ആ ഘട്ടത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം വിചാരിക്കാത്ത സമയത്ത് അവസാനിപ്പിച്ചു; എന്തോ ധാരണ ആ സമയത്ത് ഉണ്ടായി; ഇടനിലക്കാരൻ തിരുവഞ്ചൂരോ? ദിവാകരൻ ചിലത് പറയുമ്പോൾ
- കള്ളബോട്ട് കയറി യു കെയിൽ എത്തിയവർ ഹോട്ടലിൽ സൗകര്യം കുറവെന്ന് പറഞ്ഞ് സമരത്തിൽ; ഒരു മുറിയിൽ രണ്ടു പേർക്ക് താമസിക്കാനാവില്ലെന്ന് പറഞ്ഞ് പ്രതിഷേധം; അനധികൃത കുടിയേറ്റക്കാർ ബ്രിട്ടീഷുകാരുടെ ക്ഷമ പരീക്ഷിക്കുന്നതിങ്ങനെ
- സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
- അപകടത്തിൽ പെട്ട യാത്രാ തീവണ്ടികൾ സഞ്ചരിച്ചത് 100 കിലോ മീറ്റർ അധികം വേഗതയിൽ; രണ്ടു കൂട്ടിയിടിയുണ്ടായത് മിനിറ്റുകളുടെ വ്യത്യാസത്തിൽ; പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണത സ്പീഡ് കൂടിയതിനാൽ; പരമാവധി വേഗതയ്ക്കൊപ്പം സിഗ്നൽ തകരാറും സംശയത്തിൽ; ഒഡീഷയിൽ കാരണം കണ്ടെത്താൻ അന്വേഷണം
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല്‍ കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍