Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുമ്പോഴുള്ള ചില സംശയങ്ങൾ; പെൺകുട്ടികൾക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാൻ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ? കാമുകന്റെ കൂടെ താമസിച്ചാൽ 'വിവാഹ പ്രായം ആയില്ല' എന്ന് പറഞ്ഞ് തിരിച്ച് അയക്കുമോ കോടതികൾ? ഷാഹിന നഫീസ എഴുതുന്നു

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുമ്പോഴുള്ള ചില സംശയങ്ങൾ; പെൺകുട്ടികൾക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാൻ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ? കാമുകന്റെ കൂടെ താമസിച്ചാൽ 'വിവാഹ പ്രായം ആയില്ല' എന്ന് പറഞ്ഞ് തിരിച്ച് അയക്കുമോ കോടതികൾ? ഷാഹിന നഫീസ എഴുതുന്നു

ഷാഹിന നഫീസ

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുമ്പോഴുള്ള ചില സംശയങ്ങൾ (അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല. പതുക്കെ മതിയല്ലോ, തിരക്കില്ല )

ഇപ്പോഴത്തെ നിലയ്ക്ക് പതിനെട്ട് വയസ്സിന് താഴെ ഉള്ള പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. അത് റേപ്പ് ആയാണ് കണക്കാക്കുക. വിവാഹപ്രായം 21 ആക്കുമ്പോൾ , പെൺകുട്ടികൾക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാൻ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ? പെൺകുട്ടികൾ മാതാപിതാക്കളുടെ തടവറയിൽ കഴിയുന്നത് 18 വർഷം എന്നതിൽ നിന്ന് 21 വർഷമായി ഉയർത്തി എന്നതാണോ ഇപ്പോൾ സംഭവിച്ചത് ?

പത്തൊൻപതോ ഇരുപതോ വയസ്സുള്ള പെൺകുട്ടിക്ക് (അഥവാ പതിനെട്ട് വയസ്സ് പൂർത്തിയായാൽ) ഒറ്റക്കോ തങ്ങൾക്ക് താല്പര്യമുള്ളവരുടെ കൂടെയോ ജീവിക്കാനുള്ള അവകാശം ഇപ്പോൾ നില നിൽക്കുന്നുണ്ടല്ലോ ? അത് ഇല്ലാതാവുമോ ? പതിനെട്ട് വയസ്സിനും 21 വയസ്സിനും ഇടക്കുള്ള പെൺകുട്ടികൾക്ക് അവരുടെ കാമുകന്റെ കൂടെ ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കാമോ ? വിവാഹം കഴിക്കാനല്ലേ തടസ്സം ഉണ്ടാകേണ്ടതുള്ളൂ ? അങ്ങനെ ഒരു പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി കാമുകന്റെ കൂടെ താമസിച്ചാൽ 'വിവാഹ പ്രായം ആയില്ല ' എന്ന് പറഞ്ഞ് തിരിച്ചു മാതാപിതാക്കളുടെ കൂടെ അയക്കുമോ കോടതികൾ ?

ഇതിനൊക്കെ ഒരു സമാധാനം ഉണ്ടായിട്ട് വേണം പിന്തുണക്കണോ വേണ്ടേ എന്ന് തീരുമാനിക്കാൻ . അല്ലാതെ മോദിസർക്കാർ പെൺകുട്ടികളുടെ ശുഭകരമായ ഭാവിക്ക് വേണ്ടി തീരുമാനം എടുത്തു കളയും എന്ന് ഒറ്റയടിക്ക് കയറി അങ്ങ് വിശ്വസിക്കാൻ മാത്രം ചൂട് വെള്ളം കണ്ടിട്ടേ ഇല്ലാത്ത പൂച്ച അല്ല ഞാൻ .
വിവാഹപ്രായം ഉയർത്തിയ തീരുമാനത്തെ പിന്തുണച്ചവരുടെ അഭിപ്രായങ്ങൾ അറിയാൻ താല്പര്യം .

(ലൈംഗിക ജീവിതം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ അയ്യേ എന്ന അഭിപ്രായം ഉള്ളവർക്കും കമന്റ് ചെയ്യാം. ഫ്രണ്ട്‌ലിസ്റ്റ് ഒന്ന് പുതുക്കാനാണ് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP