Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യപാന തോത് ക്രിസ്ത്യാനികൾക്കിടയിൽ 6.86%, ഹിന്ദുക്കൾക്കിടയിൽ 6.52%, മുസ്ലീങ്ങളുടെ 0.99%; സ്വന്തമായി കുടിക്കാത്ത സമുദായം മറ്റുള്ളവരെ കുടിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നവർക്ക് തലച്ചോറിൽ ചാണക ബാധ ചില്ലറയൊന്നുമല്ല: സജ്ജാദ് വാണിയമ്പലം എഴുതുന്നു

മദ്യപാന തോത് ക്രിസ്ത്യാനികൾക്കിടയിൽ 6.86%, ഹിന്ദുക്കൾക്കിടയിൽ 6.52%, മുസ്ലീങ്ങളുടെ 0.99%; സ്വന്തമായി കുടിക്കാത്ത സമുദായം മറ്റുള്ളവരെ കുടിപ്പിക്കുന്നു എന്ന്  പ്രചരിപ്പിക്കുന്നവർക്ക് തലച്ചോറിൽ ചാണക ബാധ ചില്ലറയൊന്നുമല്ല: സജ്ജാദ് വാണിയമ്പലം എഴുതുന്നു

സജ്ജാദ് വാണിയമ്പലം

 മദ്യത്തിനും മയക്കുമരുന്നിനും മതപരമായ എന്തെങ്കിലും സ്വാധീനം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. കേരളത്തിലെ അബ്കാരി കോൺട്രാക്ടർമാരിൽ ഒരൊറ്റ മുസ്ലിം പോലും ഉണ്ടായിരുന്നില്ല. മദ്യപന്മാർക്ക് ഇടയിലും മുസ്ലിങ്ങൾ നന്നെ കുറവ് എന്ന് തന്നെയാണ് എസ്. ഇരുദയരാജൻ, ജോർജ് ജോസഫ്, രാജേഷ് മണി എന്നിവർ ചേർന്ന് നടത്തിയ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച പഠനം കണക്കുകൾ നിരത്തി വ്യക്തമാക്കുന്നത്. ക്രിസ്ത്യാനികൾക്കിടയിൽ 6.86% ഹിന്ദുക്കൾക്കിടയിൽ 6.52% മുസ്ലീങ്ങളുടെ 0.99% ആണ് മദ്യപാനത്തിന്റെ തോത്. (ലിങ്ക് ചുവടെ)

ജനസംഖ്യ കുറഞ്ഞ മറ്റു ജില്ലകളിൽ 80ഉം നൂറും ബീവറേജ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുമ്പോൾ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 12% അധിവസിക്കുന്ന മലപ്പുറം ജില്ലയിൽ വെറും 10 ബിവറേജസ് ഔട്ട്ലെറ്റുകൾ മാത്രം. പൊന്നാനി, തിരൂർ ബീവറേജ് ഔട്ട്ലെറ്റുകൾ ഓണം ക്രിസ്മസ് ന്യൂ ഇയർ തുടങ്ങിയ വിശേഷദിവസങ്ങളിൽ വിൽപ്പനയിൽ ചിലപ്പോഴൊക്കെ ഗപ്പടിക്കുന്നതിന് കാരണം മലപ്പുറം ജില്ലയിലെ ഔട്ട്‌ലെറ്റ് കളുടെ ഈ എണ്ണക്കുറവാണ്. ഓണം, വിഷു, ക്രിസ്മസ്, ന്യൂ ഇയർ, ഈസ്റ്റർ എന്നിവയ്ക്ക് മദ്യ ഉപഭോഗം വലിയതോതിൽ വർദ്ധിക്കുന്ന കണക്കുകൾ ബീവറേജ് കോർപ്പറേഷൻ തന്നെ പുറത്ത് വിടാറുണ്ട്. ആ കൂട്ടത്തിൽ മുസ്ലിം ആഘോഷങ്ങളായ രണ്ടു പെരുന്നാളുകൾ വരാറുമില്ല.

സ്വന്തം നിലക്ക് മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും വിട്ടുനിൽക്കുന്ന സമുദായം മറ്റുള്ളവരെ അതൊക്കെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നവർക്ക് തലച്ചോറിൽ ചാണക ബാധ ചില്ലറയൊന്നുമല്ല.

പിൻകുറി: മുസ്ലീങ്ങളെ കുറ്റവാളികളും ദുർവൃത്തരുമാക്കി പ്രചരണം നടത്തി മറ്റു സമുദായങ്ങൾക്ക് മുസ്ലിങ്ങളോട് അറപ്പും വെറുപ്പും ഭീതിയും വർധിക്കുന്ന ഇസ്ലാമോഫോബിക് പ്രചരണങ്ങൾ സംഘികളും ജബ്രകളും തുടങ്ങുന്നതിനുമുമ്പേ ആ പണി ചില മുസ്ലിം നേതാക്കൾ നടത്തിയിരുന്നു.

മുസ്ലീങ്ങളെ ഗുണദോഷിക്കാനും നന്നാക്കാനും എന്ന മട്ടിൽ മുസ്ലിം സമുദായം മറ്റുള്ളവരെ അപേക്ഷിച്ച് വളരെ മോശം എന്ന് ഒരു കണക്കുകളും മുന്നിൽ ഇല്ലാതെ പൊതു പ്രസംഗങ്ങളിലും ലേഖനങ്ങളിലും സ്ഥിരമായി തട്ടി വിടുക എന്നത് ഇവരുടെ പതിവ് രീതിയായിരുന്നു. ഇതൊക്കെ ശത്രുക്കൾക്ക് പിന്നീട് സഹായമായി. മുസ്ലിംകളെ കുറിച്ചുള്ള തങ്ങളുടെ ആരോപണങ്ങൾക്ക് തെളിവായി സോഷ്യൽ മീഡിയയിൽ ആദ്യഘട്ടത്തിൽ ജബ്ബാർ മാഷും സംഘികളും ഒക്കെ ഹാജരാക്കിയിരുന്നത് ഇവരുടെ പ്രസംഗ ക്ലിപ്പുകളും ലേഖനമായിരുന്നു.

https://www.mathrubhumi.com/mobile/features/social-issues/-malayalam-news-1.851455

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP