Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഒരു ഹിന്ദു വർഗീയ പാർട്ടിയായ ബിജെപിയുടെ ഷോകേസിൽ പ്രദർശിപ്പിക്കാൻ മുസ്ലിം നേതാക്കൾ വേണം; ഇസ്ലാമും മുസ്ലീമും ഒക്കെ അബ്ദുള്ളക്കുട്ടി എന്ന പേരിൽ നിറഞ്ഞാടുന്നു; മുസ്ലിം വിരുദ്ധ പാർട്ടിയെന്ന ആരോപണത്തെ അബ്ദുള്ളക്കുട്ടി എന്ന അഴകുള്ള ഇസ്ലാമിക നാമം വച്ച് ബിജെപി പ്രതിരോധിക്കും; നാളെ അബ്ദുള്ളക്കുട്ടി രാജ്യസഭയിൽ എത്തും കേന്ദ്ര മന്ത്രിസഭയിൽ അംഗമാകും: സജീവ് ആല എഴുതുന്നു

ഒരു ഹിന്ദു വർഗീയ പാർട്ടിയായ ബിജെപിയുടെ ഷോകേസിൽ പ്രദർശിപ്പിക്കാൻ മുസ്ലിം നേതാക്കൾ വേണം; ഇസ്ലാമും മുസ്ലീമും ഒക്കെ അബ്ദുള്ളക്കുട്ടി എന്ന പേരിൽ നിറഞ്ഞാടുന്നു; മുസ്ലിം വിരുദ്ധ പാർട്ടിയെന്ന ആരോപണത്തെ അബ്ദുള്ളക്കുട്ടി എന്ന അഴകുള്ള ഇസ്ലാമിക നാമം വച്ച് ബിജെപി പ്രതിരോധിക്കും; നാളെ അബ്ദുള്ളക്കുട്ടി രാജ്യസഭയിൽ എത്തും കേന്ദ്ര മന്ത്രിസഭയിൽ അംഗമാകും: സജീവ് ആല എഴുതുന്നു

സജീവ് ആല

രു പേരിൽ എന്തിരിക്കുന്നു..? ഷേക്‌സ്പിയർ കഥാപാത്രങ്ങൾ അങ്ങനെ പലതും ചോദിച്ചിട്ടുണ്ടാവും. എന്നാൽ ഇന്ത്യയിൽ ഈ കേരളത്തിൽ പേരിലാണ് ഒരു വ്യക്തിയുടെ ഭൂതവും വർത്തമാനവും ഭാവിയും എല്ലാം നിർണ്ണയിക്കപ്പെടുന്നത്. സംശയമുള്ളവർ നമ്മുടെ അബ്ദുള്ളക്കുട്ടിയെ മാത്രം ഒന്ന് നിരീക്ഷിച്ചാൽ മതി. മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി അഞ്ച് തവണ വിജയിച്ച ലോക്‌സഭാ മണ്ഡലമായിരുന്നു കണ്ണൂർ.

ചുവപ്പുകോട്ടയിൽ ആരാലും തോല്പിക്കാൻ കഴിയാത്ത മഹാമേരുവായി വളർന്ന മുല്ലപ്പള്ളിയെ പരാജയപ്പെടുത്തുവാൻ മാർക്‌സിസ്റ്റ് പാർട്ടി പഠിച്ചതും പഠിക്കാത്തതുമായ എല്ലാ അടവുകളും പയറ്റിയെങ്കിലും ഒന്നും ഏറ്റില്ല. നായനാർ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന എ സി ഷണ്മുഖദാസിനെ വരെ കൊണ്ടുവന്ന് കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കിയെങ്കിലും മുല്ലപ്പള്ളി തന്നെ വിജയിച്ചു.

തോൽവിയുടെ പടുകുഴിയിൽ മോഹഭംഗരായി കഴിയുന്ന കാലത്താണ് ആരുടെയോ ചാണക്യബുദ്ധിയിൽ അബ്ദുള്ളക്കുട്ടി എന്ന നാമം ഉദിച്ചുയർന്നത്.
മുല്ലപ്പള്ളിക്കെതിരെ അബ്ദുള്ളക്കുട്ടി സിപിഎം സ്ഥാനാർത്ഥിയായി. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ച എസ്എഫ്‌ഐകുട്ടിയുടെ പേരും മതവും വോട്ടായി മാറി. മുല്ലപ്പള്ളി തോറ്റു, അബ്ദുള്ളക്കുട്ടി അദ്ഭുദക്കുട്ടിയായി.

മതം പോളിങ് ബൂത്തിലേക്ക് വോട്ട് കെട്ടുമായി വന്നപ്പോൾ അബ്ദുള്ളക്കുട്ടി വീണ്ടും വിജയക്കൊടി നാട്ടി. പാർട്ടിയുമായി പിണങ്ങി കോൺഗ്രസിൽ എത്തിയ കുട്ടി സാക്ഷാൽ എം വി ജയരാജനെ തോല്പിച്ച് എംഎൽഎയുമായി. പിന്നീട് ബിജെപിയിൽ ചേർന്ന അബ്ദുള്ളക്കുട്ടി ദേശീയ മുസ്ലീമായി രൂപാന്തരപ്പെട്ടു. ഇപ്പോൾ ഇതാ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി അദ്ഭുതക്കുട്ടി അവരോധിക്കപ്പെട്ടിരിക്കുന്നു. വെങ്കയ്യ നായിഡുവിനെ പോലുള്ള പ്രഗത്ഭമതികൾക്ക് പതിറ്റാണ്ടുകളുടെ പാർട്ടി പ്രവർത്തനത്തിലൂടെ കൈവന്ന ബിജെപി വൈസ് പ്രസിഡന്റ് പദവി ചുളുവിൽ അബ്ദുള്ളക്കുട്ടി കരസ്ഥമാക്കിയിരിക്കുന്നു.

ഒരു ഹിന്ദുവർഗീയ പാർട്ടിയായ ബിജെപിയുടെ ഷോകേസിൽ പ്രദർശിപ്പിക്കാൻ മുസ്ലിം നേതാക്കൾ വേണം. ഇസ്ലാമും മുസ്ലീമും ഒക്കെ അബ്ദുള്ളക്കുട്ടി എന്ന പേരിൽ നിറഞ്ഞാടുന്നു. മുസ്ലിം വിരുദ്ധ പാർട്ടിയെന്ന ആരോപണത്തെ അബ്ദുള്ളക്കുട്ടി എന്ന അഴകുള്ള ഇസ്ലാമിക നാമം വച്ച് ബിജെപി പ്രതിരോധിക്കും. നാളെ അബ്ദുള്ളക്കുട്ടി രാജ്യസഭയിൽ എത്തും കേന്ദ്ര മന്ത്രിസഭയിൽ അംഗമാകും.

ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയാൽ ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെ പ്രതിരോധിക്കാനുള്ള ഇന്ത്യൻ സംഘത്തെ നയിക്കാനുള്ള അവസരവും അബ്ദുള്ളക്കുട്ടിക്ക് കൈവരും. നർമ്മരസം നിറച്ച് പ്രസംഗിക്കാനുള്ള പ്രത്യേക സിദ്ധിയുള്ള അബ്ദുള്ളക്കുട്ടി സ്‌പോക്കൺ ഇംഗ്ലീഷിൽ കൂടി വിജയിച്ചാൽ പിന്നെ അദ്ദേഹത്തെ പിടിച്ചാൽ കിട്ടില്ല. മക്കൾക്ക് ബിജു, സജീവ് തുടങ്ങിയ മതമില്ലാ പേരുകൾ നല്കിയ സെക്കുലർ മുസ്ലീങ്ങളാണ് ഇപ്പോൾ ശരിക്കും ശശിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP