Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടുത്ത അഞ്ചുവർഷം ആരുഭരിച്ചാലും നമ്മള് സുഖിച്ചു സുഖിച്ച് ചാവും; സാൻഡ്വിച്ചും ബർഗറും കെഎഫ്‌സിയും ഉൾപ്പെടുത്തിയ ആഴ്ചക്കിറ്റുകൾ ; പണിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കുന്നവർക്ക് മാസം ആറായിരം ചുമ്മാ കൊടുക്കുന്ന അന്യായ് സ്‌ക്കീം: സജീവ് ആല എഴുതുന്നു

അടുത്ത അഞ്ചുവർഷം ആരുഭരിച്ചാലും നമ്മള് സുഖിച്ചു സുഖിച്ച് ചാവും; സാൻഡ്വിച്ചും ബർഗറും കെഎഫ്‌സിയും ഉൾപ്പെടുത്തിയ ആഴ്ചക്കിറ്റുകൾ ; പണിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കുന്നവർക്ക് മാസം ആറായിരം ചുമ്മാ കൊടുക്കുന്ന അന്യായ് സ്‌ക്കീം: സജീവ് ആല എഴുതുന്നു

സജീവ് ആല

ടുത്ത അഞ്ചുവർഷം ആരുഭരിച്ചാലും നമ്മള് സുഖിച്ചു സുഖിച്ച് ചാവും. സാൻഡ്വിച്ചും ബർഗറും കെഎഫ്‌സിയും ഉൾപ്പെടുത്തിയ ആഴ്ചക്കിറ്റുകൾ. ഈരണ്ട് സ്വർണ്ണബിസ്‌ക്കറ്റുകൾ ഇട്ട വീക്ക്‌ലി ഗോൾഡൻ കിറ്റ് വിതരണം ചെയ്യുമെന്ന് മറ്റേക്കൂട്ടർ. വീട്ടമ്മമാർക്ക് പെൻഷൻ
വീട്ടിലെ അമ്മിക്കല്ലിന് അലവൻസ്. പണിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കുന്നവർക്ക് മാസം ആറായിരം ചുമ്മാ കൊടുക്കുന്ന അന്യായ് സ്‌ക്കീം. ഭാവിയിൽ സർക്കാർ ജീവനക്കാരെ കൂടി ഈ പദ്ധതിയിൽ കൊണ്ടുവരും.

മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാട് കുറയ്ക്കാനായി അവരുടെ വീട്ടിലേക്ക് മീനുമായി കടൽ നേരിട്ടെത്തുന്ന സീ വലിക്കൽ പദ്ധതിതൊഴിൽ ചെയ്യാൻ മടിയുള്ള പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മാസംതോറും 25000 നല്കുന്ന ഈച്ചയടിക്കൽ യോജന. കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഭാതസവാരി അലവൻസ്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ മുഴുവൻ ഓകസ്‌ഫോർഡിലേക്ക് മാറ്റുന്ന ഫോറിൻ ശിക്ഷാ അഭിയാൻ, ബംഗാളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാനായി ഓരോ വീടിന്റെയും മുറ്റത്ത് ഹെലിപ്പാഡ്,നട്ടുച്ചയ്ക്ക് വീടിന്റെ നാലുചുറ്റും ലൈറ്റിട്ട് പ്രകാശപൂരിതമാക്കാൻ സൗജന്യ വൈദ്യുതി ബെൻസ് കാറുകൾക്ക് സൗജന്യ ഇന്ധന കൂപ്പൺ

എല്ലാ വിഭാഗങ്ങളിലേയും തീവ്രവർഗീയവാദികൾക്ക് fanatic അലവൻസ്. എല്ലാ ഓണംകേറാമൂലയിൽ നിന്നും അയോധ്യയിലേക്ക് മൂന്നാം കൂട്ടരുടെ പുഷ്പകവിമാന സർവീസ്
ആചാരസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി പ്രാകൃതോ തിരുച്ചുവരവൽ യോജന. വൈകുന്നേരം ഏഴുമണിക്ക് ശേഷം പുറത്തിറങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് NSG കമാൻഡോ പ്രൊട്ടക്ഷൻ

സങ്കടവും നിരാശയും കൊണ്ട് പൊറുതിമുട്ടുമ്പോൾ ജനങ്ങൾക്ക് കയറിയിരിക്കാൻ മിനിസ്ട്രി ഓഫ് ഹാപ്പിനെസ്സ് ബ്രാഞ്ച് ഓഫീസുകൾ. അവിടെ അട്ടിയടുക്കിവച്ചിരിക്കുന്ന ബോബനും മോളിയും വായിച്ച് കുടുകുടെ ചിരിച്ചു വീട്ടിലേക്ക് മടങ്ങാം.

ഇതിനെല്ലാം കൂടി സർക്കാരിന്റെ കയ്യിൽ കാശുണ്ടോ...നമ്മുടെ കയ്യിൽ കാശില്ലെങ്കിൽ പൂത്ത കാശുള്ളവർ ലോകത്തിന്റെ നാനാഭാഗങ്ങളിലുണ്ട്. അവരിൽ നിന്ന് കടം വാങ്ങും.കടം വാങ്ങിയാൽ തിരിച്ചു കൊടുക്കണ്ടേ.. കൊടുത്തില്ലെങ്കിൽ ചെണ്ട കൊട്ടി മാനം ജപ്തി ചെയ്യില്ലേ..?
തലേം കുത്തിനിന്ന് സുഖിക്കുന്നതിനിടയിൽ കുറച്ച് മാനം പോയാൽ നിനക്ക് വല്ല ചേതവുണ്ടോ..?

ശുഭം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP