Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മദ്യനിരോധനം : ചരിത്രത്തിൽ നിന്നും ചില പ്രായോഗിക പാഠങ്ങൾ

മദ്യനിരോധനം : ചരിത്രത്തിൽ നിന്നും ചില പ്രായോഗിക പാഠങ്ങൾ

കേരളീയരുടെ വർദ്ധിച്ചു വരുന്ന മദ്യാസക്തിക്ക് തടയിടാനും പത്ത് വർഷം കൊണ്ട് പടിപടിയായി മദ്യനിരോധനം നടപ്പിൽ വരുത്താനും കേരളാ സർക്കാർ തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ഫൈവ്സ്റ്റാർ അല്ലാത്ത ബാറുകൾ പൂട്ടാനും സർക്കാർ അടിയന്തിരമായി തീരുമാനം എടുത്തു കഴിഞ്ഞു .ഈയവസരത്തിൽ മദ്യനിരോധനം എത്രത്തോളം പ്രായോഗികമാണ് എന്ന് ചരിത്രവും വർത്തമാനവും പരിശോധിച്ച് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

ഒറ്റയടിക്ക് കേൾക്കുമ്പോൾ മദ്ധ്യവർഗ്ഗത്തിന്റെ കപട സദാചാരബോധത്തിനെ സോപ്പിട്ടു പതപ്പിക്കാൻ കഴിയുന്ന ഒരു വാക്കാണ്‌ മദ്യനിരോധനം. നിരോധനം അതെന്തിന്റെ ആയാലും പലപ്പോഴും വിപരീതഫലമേ ഉളവാക്കുകയുള്ളൂ. മനുഷ്യന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള മദ്യത്തിന്റെ നേരെ ഈ നിരോധനത്തിന്റെ വാൾ നീട്ടുന്നതിനു മുന്നേ ഇത്തരം നിരോധനങ്ങൾ നടപ്പാക്കിയ ഇടങ്ങളിൽ അത് എന്ത് തരം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത് എന്ന് പഠിക്കേണ്ടിയിരിക്കുന്നു.

Stories you may Like

ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ മദ്യനിരോധനം നടപ്പാക്കിയത് ബി സി 2200 കാലഘട്ടത്തിൽ, ചൈനയിലെ സിയാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ‘യു’ ചക്രവർത്തിയാണ്. എന്നാൽ ഇദ്ദേഹത്തിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ മകൻ തന്നെ ഈ നിരോധനം എടുത്തുകളഞ്ഞതായി പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും മദ്യ നിരോധനം നടപ്പാക്കുകയുണ്ടായി. എന്നാൽ ഇതിൽ ഭൂരിഭാഗവും തികഞ്ഞ പരാജയമായിരുന്നു എന്ന് മാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

സ്കാന്റിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്ക്, സ്വീഡൻ, നോർവേ തുടങ്ങിയ സ്ഥലങ്ങളിൽ പലപ്പോഴും മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ശ്രമിച്ചു എങ്കിലും പൂർണ്ണ നിരോധനം ഫലപ്രാപ്തിയിലെത്തിയില്ല എന്നത് തന്നെയാണ് സത്യം. നികുതി വർദ്ധിപ്പിക്കുന്നത് പോലെയുള്ള ചില നിയന്ത്രണങ്ങൾ നടപ്പാക്കാനും ഉത്പാദനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സ്വീഡൻ പോലെയുള്ള രാജ്യങ്ങളിൽ വീര്യം കൂടിയ മദ്യത്തിന്റെ ഉത്പാദനം പൂർണ്ണമായും സർക്കാരിന്റെ കുത്തകയാണ്. (ലോകപ്രശസ്തമായ അബ്സോല്യൂട്ട് വോഡ്ക സ്വീഡനിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്).

കാനഡയിൽ സർക്കാർ സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാക്കാനുള്ള ശ്രമങ്ങൾ പത്തൊൻപതാം നൂറ്റാണ്ട് മുതൽ തുടങ്ങിയതാണ്‌. 1898-ൽ നിരോധനത്തെ 51.3% പേർ വോട്ടെടുപ്പിലൂടെ പിന്തുണച്ചു. മിക്കവാറും എല്ലാ പ്രവിശ്യയിലും ഇങ്ങനെ നേരിയ ഭൂരിപക്ഷം നിരോധനത്തിന് ലഭിച്ചെങ്കിലും ക്യുബെക് പ്രവിശ്യയിലെ 81.2% പേരും നിരോധനത്തെ എതിർക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഫെഡറൽ തലത്തിൽ ഈ നിയമം പാസാക്കുന്നതിൽ നിന്നും അന്നത്തെ പ്രധാനമന്ത്രി വിൽഫ്രഡ് ലോറിയറുടെ നേതൃത്വത്തിലുള്ള സർക്കാർ പിന്മാറുകയാണ് ഉണ്ടായത്. പിന്നീട് പല പ്രവിശ്യകളും പ്രാദേശികമായി നിരോധനം നടപ്പിലാക്കി.1918-ൽ ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു പാസ്സാക്കിയ വാർ മെഷേഴ്സ് ആക്റ്റ് രാജ്യത്ത് സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാക്കിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. പ്രാദേശികമായ നിരോധന നിയമങ്ങളും ഘട്ടംഘട്ടമായി പിൻവലിക്കേണ്ടി വന്നു. എല്ലാ മദ്യനിരോധന നിയമങ്ങളുടെയും ചാലകശക്തിയായി പ്രവർത്തിച്ചത് മതാധിഷ്ടിത സംഘടനകൾ (പ്രധാനമായും പ്രൊട്ടസ്റ്റന്റ് സഭകൾ) ആണ് എന്നതാണ് കൗതുകകരം. മദ്യത്തെ നിയന്ത്രിക്കുകയല്ലാതെ നിരോധിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവാണ് മേൽപ്പറഞ്ഞ സർക്കാരുകളെ നിരോധനത്തിൽ നിന്നും പിന്മാറാൻ നിർബന്ധിതരാക്കിയത്.

ഗുജറാത്തിലെ മദ്യനിരോധനം ആ സംസ്ഥാനത്തെ മാത്രമല്ല അയൽസംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരെക്കൂടി അഴിമതിക്കാരാക്കുന്നു എന്നതാണ് ഖേദകരം. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ ദുൻഗർപ്പൂർ പോലെയുള്ള ജില്ലകളിൽ സർക്കാർ ബസുകൾ അടക്കം മദ്യം കടത്താനുള്ള മാർഗമായി ഉപയോഗിക്കപ്പെടുന്നു. അതിലെ ജീവനക്കാരും പൊലീസും അതിനെ നിശബ്ദമായി പിന്തുണയ്ക്കുന്നവരും. എതിർക്കാൻ ശ്രമിച്ചാൽ മാഫിയ സംഘങ്ങളുടെ ആക്രമണത്തിന് വിധേയമാകും എന്നത് ഉറപ്പായ കാര്യമായതിനാൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇതിനു കൂട്ട് നിൽക്കുന്നുമദ്യനിരോധനം ഏറ്റവും ദോഷകരമായ രീതിയിൽ ബാധിക്കുകയും അതിൽ നിന്നും പാഠം ഉൾക്കൊണ്ടു നിരോധനം പൂർണ്ണമായും പിൻവലിക്കുകയും ചെയ്ത ഒരു രാജ്യമാണ് അമേരിക്കൻ ഐക്യനാടുകൾ. നമ്മുടെ നാട്ടിലെ പാതിരിമാർ നയിക്കുന്ന മദ്യവിരുദ്ധസമിതി പോലെ അവിടുത്തെ പ്രൊട്ടസ്റ്റന്റ് സഭകളുടെ പിന്തുണയിൽ പ്രവർത്തിച്ചിരുന്ന ആന്റി സലൂൺ ലീഗ് എന്ന സംഘടനയാണ് 1920-ലെ പതിനെട്ടാം ഭരണഘടനാ ഭേദഗതിവഴി നിരോധനം നടപ്പിലാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്. 1917-ഡിസംബർ 18-നു തുടങ്ങിയ ശ്രമങ്ങൾ 1919-ഒക്ടോബർ 28-നു വിജയത്തിലെത്തി. പ്രസിഡന്റ്‌ വുഡ്രോ വിത്സൺ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് നാഷണൽ പ്രൊഹിബിഷൻ ആക്റ്റ് പാസാക്കി. ഈ നിയമം പിൽക്കാലത്ത്‌ വോൾസ്റ്റെഡ് ആക്റ്റ് (ആൻഡ്രൂ വോൾസ്റ്റെഡ് ആയിരുന്നു അന്നത്തെ ഹൗസ് ജുഡിഷ്യറി കമ്മിറ്റിയുടെ ചെയർമാൻ) എന്നാണു അറിയപ്പെട്ടത്. ഈ നിയമപ്രകാരം മദ്യം (0.5 %ത്തിൽ കൂടുതൽ വീര്യമുള്ളത്) ഉണ്ടാക്കുന്നതും കൊടുക്കുന്നതും കുടിക്കുന്നതും എല്ലാം നിരോധിക്കപ്പെട്ടു.

എന്നാൽ അതിനു വളരെ വലിയ വിലയാണ് സർക്കാരിന് കൊടുക്കേണ്ടി വന്നത്. മദ്യത്തിന്റെ നിയമവിരുദ്ധമായ ഉത്‌പാദനവും വിതരണവും നടത്താൻ മാഫിയ സംഘങ്ങൾ ഉണ്ടാകുകയും അവർ ശക്തി പ്രാപിക്കുകയും ചെയ്തു. അവരിൽ പലരും പല പ്രവിശ്യകളും സമാന്തര സർക്കാരിനെപ്പോലെ നിയന്ത്രിക്കാൻ തുടങ്ങി. ഒമാഹയിലെ (നെബ്രാസ്ക) ടോം ഡെന്നിസനേപ്പോലെയും ഷിക്കാഗോയിലെ അൽ കാപ്പോണിനെപ്പോലെയുമുള്ള അധോലോകനേതാക്കൾ രാഷ്ട്രീയം നിയന്ത്രിക്കാൻ തുടങ്ങി. ഗ്യാങ് വാറുകൾ, കൂട്ടക്കൊലകൾ എന്നിവ നിത്യസംഭവങ്ങളായി മാറി.

രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി 1929 ഫെബ്രുവരി 14നു നടന്ന സെന്റ്‌ വാലന്റൈൻസ് ഡേ കൂട്ടക്കൊല അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒന്നാണ്. ഒരേസമയം അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിൽ ജനങ്ങൾ വലയുകയും മദ്യത്തിന്റെ ലഭ്യതയ്ക്ക് വേണ്ടി ഇതേ ജനങ്ങൾ ഭാഗികമായി അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രത്യേക സാമൂഹികാവസ്ഥ സംജാതമായി. 1929 മുതൽ 1933 വരെ അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന ഹെർബർട്ട് ഹൂവർ മദ്യ നിരോധനത്തെക്കുറിച്ച് പറഞ്ഞ വാചകം പ്രസക്തമാണ് : "ഉത്കൃഷ്ടമായ ലക്ഷ്യത്തോട് കൂടിയ മഹത്തായ സാമ്പത്തിക-സാമൂഹിക പരീക്ഷണം; ലക്ഷ്യത്തിലെത്താൻ കഴിയാത്തതും". പക്ഷെ അദ്ദേഹത്തിന് ശേഷം വന്ന ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റ് ‌ ഈ നിയമം പിൻവലിച്ചുകൊണ്ട് 1933 ഡിസംബർ 5-നു ഇരുപത്തിയൊന്നാം ഭരണഘടനാഭേദഗതി നടപ്പിലാക്കി. തന്റെ പ്രിയപ്പെട്ട പാനീയമായ മാർട്ടിനി കഴിച്ചുകൊണ്ടാണ് റൂസ്‌വെൽറ്റ് ‌ നിരോധനം പിൻവലിച്ചത് ആഘോഷിച്ചത്.

ഇനി ഇന്ത്യയിലേയ്ക്ക് വരാം. ഇന്ത്യയിൽ സമ്പൂർണ്ണ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങൾ ഗുജറാത്ത്, നാഗാലാണ്ട് എന്നിവയാണ്. മണിപ്പൂരിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മദ്യനിരോധനം നിലവിലുണ്ട്. ഇതിൽ ഗുജറാത്തിൽ മദ്യനിരോധനം നടപ്പിലാക്കിയത് 1961-ലാണ്. മഹാത്മാഗാന്ധി ജനിച്ച സംസ്ഥാനം എന്ന പരിഗണനയാണ് ഈ നിരോധനത്തിന് പിന്നിലെ പ്രധാന കാരണം (താൻ ജനിച്ച സ്ഥലത്ത് മറ്റൊരാൾ ജനിച്ചുപോയി എന്നത് ഒരു ജനതയുടെ മുഴുവൻ ജീവിതശൈലിയെ നിയന്ത്രിക്കുന്ന അവസ്ഥ ). പക്ഷേ ഗുജറാത്തിൽ മദ്യം സുലഭമാണ്. അതുപോലെ അതിന്റെ വിതരണത്തെ നിയന്ത്രിക്കുന്ന മാഫിയാ സംഘങ്ങളും. ലത്ത എന്നാ പേരുള്ള ചാരായം വാറ്റുന്ന സംഘങ്ങൾ, മഹാരാഷ്ട്രയിൽ നിന്നും രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിൽ നിന്നും വിദേശമദ്യവും സ്പിരിറ്റും കടത്തുന്ന സംഘങ്ങൾ അങ്ങനെ അധോലോകം സർക്കാരിനെ നിയന്ത്രിക്കുന്ന അവസ്ഥ 1920-കളിലെ അമേരിക്കയെപ്പോലെ തന്നെ ഗുജറാത്തിലും ഉണ്ട്. 2009 ജൂലൈ 7-നു അഹമ്മദാബാദിൽ ഉണ്ടായ മദ്യദുരന്തത്തിൽ മരിച്ചത് 122-പേരാണ്. നിരോധനം നടപ്പിലാക്കിയ ശേഷം ഏതാണ്ട് നാനൂറുപേരുടെ ജീവനെങ്കിലും വിവിധ മദ്യദുരന്തങ്ങളിലായി പൊലിഞ്ഞിട്ടുണ്ട് എന്നാണു കണക്കുകൾ.ഫലത്തിൽ മദ്യ ഉപഭോഗം അതുപോലെ നിൽക്കുകയും എന്നാൽ അതിന്റെ നികുതി സർക്കാരിന് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിയമവിരുദ്ധമായി നടക്കുന്ന മദ്യ ഉപഭോഗത്തിന്റെ കണക്ക് പരിഗണിച്ചാൽ സർക്കാരിന് ലഭിക്കേണ്ട 3000 കോടി രൂപയുടെ നികുതിയാണ് ഓരോ വർഷവും നഷ്ടം. ക്രമസമാധാനപാലനത്തിന് അധികമായി ചെലവഴിക്കേണ്ട തുക വേറെയും.മദ്യ നിരോധനം നടപ്പിലാക്കാൻ മാത്രം ഗുജറാത്ത് സർക്കാരിന് ഒരു വകുപ്പ് ഉണ്ട് എന്ന് പറയുമ്പോഴേ അതിന്റെ തീവ്രത മനസ്സിലാകൂ.എന്നിട്ടും നിയന്ത്രിക്കാൻ കഴിയുന്നുമില്ല.

ഗുജറാത്തിലെ മദ്യനിരോധനം ആ സംസ്ഥാനത്തെ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരെക്കൂടി അഴിമതിക്കാരാക്കുന്നു എന്നതാണ് ഖേദകരം. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ ദുൻഗർപ്പൂർ പോലെയുള്ള ജില്ലകളിൽ സർക്കാർ ബസുകൾ അടക്കം മദ്യം കടത്താനുള്ള മാർഗമാണ്. അതിലെ ജീവനക്കാരും പൊലീസും അതിനെ നിശബ്ദമായി പിന്തുണയ്ക്കുന്നവരും. എതിർക്കാൻ ശ്രമിച്ചാൽ മാഫിയ സംഘങ്ങളുടെ ആക്രമണത്തിന് വിധേയമാകും എന്നത് ഉറപ്പായ കാര്യമായതിനാൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇതിനു കൂട്ട് നിൽക്കുന്നു.

മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിലാണ് സ്പിരിറ്റ്‌ ഗുജറാത്തിലേയ്ക്ക് കടത്തുന്നത്. ഇക്കഴിഞ്ഞ ജനുവരി മാസം ബാന്ദ്ര-ഡെറാഡൂൺ എക്സ്പ്രസ്സിലെ ബോഗികൾക്കുള്ളിൽ തീപിടുത്തമുണ്ടാകുകയും ഒൻപതു പേർ മരിക്കുകയും ചെയ്തിരുന്നു. ഗുജറാത്തിലേയ്ക്ക് കടത്താൻ ട്രെയിനിൽ കയറ്റിയ സ്പിരിറ്റ്‌ ആണ് തീപിടുത്തത്തിനു കാരണം എന്ന് റെയിൽവേ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് മെഹ്സാന ജില്ലയിലെ ഭസാരിയ ഗ്രാമത്തിൽ ഒരു വനിതാ എസ്ഐയേയും മൂന്നു മാദ്ധ്യമപ്രവർത്തകരെയും സ്പിരിറ്റ്‌ മാഫിയ ആക്രമിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തത്. നാല്പതു വാഹനങ്ങളിലായി കടത്താൻ വച്ചിരുന്ന അമ്പതു ലക്ഷം രൂപയുടെ സ്പിരിറ്റ്‌ റെയ്ഡ് ചെയ്യാനാണ് പൊലീസ് എത്തിയത്. എന്നാൽ വനിതാ എസ്ഐയെ ആക്രമിച്ചു തടഞ്ഞു വച്ചശേഷം സ്പിരിറ്റ്‌ മുഴുവൻ അവർ കടത്തുകയുണ്ടായി. ഇത്തരത്തിൽ മദ്യനിരോധനത്തിന്റെ ഭാഗമായ ക്രമസമാധാന പ്രശ്നം പരിഹരിക്കാൻ വേണ്ടി മാത്രം പൊലീസിനെ നിയോഗിക്കാനും മറ്റുമായി സർക്കാരിന് വരുന്ന നഷ്ടം വളരെ വലുതാണ്‌. ഫലത്തിൽ മദ്യ ഉപഭോഗം അതുപോലെ നില്ക്കുകയും എന്നാൽ അതിന്റെ നികുതി സർക്കാരിന് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.

നിയമവിരുദ്ധമായി നടക്കുന്ന മദ്യ ഉപഭോഗം കണക്കിലെടുത്താൽ സർക്കാരിന് ലഭിക്കേണ്ട 3000 കോടി രൂപയുടെ നികുതിയാണ് ഓരോ വർഷവും നഷ്ടം. ക്രമസമാധാനപാലനത്തിന് അധികമായി ചെലവഴിക്കേണ്ട തുക വേറെയും. മദ്യ നിരോധനം നടപ്പിലാക്കാൻ മാത്രം ഗുജറാത്ത് സർക്കാരിന് ഒരു വകുപ്പ് ഉണ്ട് എന്ന് പറയുമ്പോഴേ അതിന്റെ തീവ്രത മനസ്സിലാകൂ. എന്നിട്ടും നിയന്ത്രിക്കാൻ കഴിയുന്നുമില്ല.

സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കിട്ടുന്ന വിവരങ്ങൾ ഇവയൊക്കെയാണ്. സൗദി അറേബ്യയിൽ ചാരായം വാറ്റു നടത്താൻ അറബികൾ കേരളത്തിൽ നിന്ന് വരെ ആളുകളെ കൊണ്ട് പോകുന്നു എന്നത് രസകരമായ വസ്തുതയാണ്.അത്തരമൊരു സാഹചര്യത്തിൽ യാതൊരു തരത്തിലുള്ള പഠനങ്ങളും നടത്താതെ സമ്പൂർണ്ണ മദ്യനിരോധനം എന്നൊക്കെ കേരളസർക്കാർ അവകാശപ്പെടുന്നത് പരിഹാസ്യമാണ്. തുടർച്ചയായ കോടതിവിമർശനങ്ങളിലൂടെ നാണംകെട്ടു നിൽക്കുന്ന ഒരു സർക്കാരും മുഖ്യമന്ത്രിയും മദ്ധ്യവർഗ്ഗ സദാചാര ബോധത്തെ പ്രീണിപ്പിച്ചു മാദ്ധ്യമശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു തരം തരംതാണ രാഷ്ട്രീയ നാടകമായിട്ടു മാത്രമെ ഈ മദ്യ നിരോധനത്തെ കാണുവാൻ സാധിക്കൂ.നാഗലാണ്ടിലെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യൻ പ്രൊട്ടസ്റ്റന്റ് സഭകളുടെ സ്വാധീനം മൂലം 1989-ൽ നിരോധനം നടപ്പാക്കിയ നാഗാലാൻഡിൽ പേരിനു മാത്രമേ നിരോധനമുള്ളൂ. എല്ലാ ഹോട്ടലുകളിലും ഇന്ത്യൻ നിർമ്മിത വിദേശമദ്യം ലഭ്യമാണ്. ആസ്സാമിൽ നിന്നും മറ്റു അയൽസംസ്ഥാനങ്ങളിൽ നിന്നും സുലഭമായി മദ്യം ഇവിടേയ്ക്ക് ഒഴുകിയെത്തുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ സ്വന്തമായി ചാരായം വാറ്റുകേന്ദ്രങ്ങളും ഉണ്ട്. നേരത്തെ സമ്പൂർണ്ണ നിരോധനം നിലവിലുണ്ടായിരുന്ന ആന്ധ്രപ്രദേശ്, ഹരിയാന, മിസോറാം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ നിരോധനം പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്തതിനു കാരണവും മേല്പറഞ്ഞ അനുഭവങ്ങൾ തന്നെ. ഇതിൽ മിസോറാം സമ്പൂർണ്ണ നിരോധനം പിൻവലിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കിയത് കഴിഞ്ഞ മാസമാണ്.

സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കിട്ടുന്ന വിവരങ്ങൾ ഇവയൊക്കെയാണ്.

സൗദി അറേബ്യയിൽ ചാരായം വാറ്റു നടത്താൻ അറബികൾ കേരളത്തിൽ നിന്ന് വരെ ആളുകളെ കൊണ്ട് പോകുന്നു എന്നത് രസകരമായ വസ്തുതയാണ്. അത്തരമൊരു സാഹചര്യത്തിൽ യാതൊരു തരത്തിലുള്ള പഠനങ്ങളും നടത്താതെ സമ്പൂർണ്ണ മദ്യനിരോധനം എന്നൊക്കെ സർക്കാർ അവകാശപ്പെടുന്നത് പരിഹാസ്യമാണ്. തുടർച്ചയായ കോടതിവിമർശനങ്ങളിലൂടെ നാണംകെട്ടു നില്ക്കുന്ന ഒരു സർക്കാരും മുഖ്യമന്ത്രിയും മദ്ധ്യവർഗ്ഗ സദാചാര ബോധത്തെ പ്രീണിപ്പിച്ചു മാദ്ധ്യമശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു തരം തരംതാണ രാഷ്ട്രീയ നാടകമായിട്ടു മാത്രമേ ഈ മദ്യ നിരോധനത്തെ കാണുവാൻ സാധിക്കൂ.

ഇപ്പോൾ നിലവിലുള്ള ഡ്രൈ ഡേ പോലും മാഫിയകളും ഇടനിലക്കാരും ഉപയോഗിക്കുന്ന കാഴ്ച നമുക്ക് കാണാൻ സാധിക്കും. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും നിയമത്തെ അനുസരിക്കുന്ന ഒരു സമൂഹമാണ് കേരള സമൂഹം. അത്തരം ഒരു സമൂഹത്തെ നിയമലംഘകരാക്കി മാറ്റാനും മാഫിയാവൽക്കരിക്കാനുമേ ഇത്തരം രാഷ്ട്രീയനാടകങ്ങൾ സഹായിക്കുകയുള്ളൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP